Pages

Saturday, January 10, 2009

ചക്കക്കുരു ഗാതറിംഗ്‌!!!

സ്കൂളില്‍ നടന്ന ചില പ്രോഗ്രാമുകളെക്കുറിച്ച്‌ ഞാന്‍ മക്കളോട്‌ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. "ഉപ്പച്ചീ....ചക്കക്കുരു മത്സരം ഉണ്ടായിരുന്നു..."LKG ക്കാരി പറഞ്ഞു. "ങേ!!!.ചക്കക്കുരു മത്സരമോ?" ഞാന്‍ ഞെട്ടി. "ആ....അത്‌.....അഞ്ച്‌ ചക്കക്കുരു വയ്ക്കും...എന്നിട്ട്‌ ഓടിപ്പോയി ഓരോന്നോരോന്നായി എടുത്ത്‌ കൊണ്ടുവരണം...."മൂത്തമകള്‍ വിശദീകരിച്ചു തന്നു. "ഓ...പൊട്ടാറ്റോ ഗാതറിംഗ്‌.... " "ആ..കഴിഞ്ഞ വര്‍ഷം അത്‌ ബിസ്കറ്റ്‌ വച്ചായിരുന്നു നടത്തിയത്‌ ... " "പിന്നെന്തേ ഈ വര്‍ഷം ചക്കക്കുരു ആക്ക്യേത്‌?" ഞാന്‍ ചോദിച്ചു. "അതോ കഴിഞ്ഞ വര്‍ഷം ആദ്യം ഓടിയവന്‍ മറ്റേ അറ്റത്ത്‌ പോയി എല്ലാ ബിസ്കറ്റും എടുത്ത്‌ വായിലിട്ടങ്ങ്‌ തിന്നു....ഇത്തവണ ആരും അങ്ങനെ ചെയ്യാതിരിക്കാന്‍ ബിസ്കറ്റിന്‌ പകരം ചക്കക്കുരുവാക്കി...!!! "

7 comments:

ഗിരീഷ്‌ എ എസ്‌ said...

ഹാസ്യം
ഹൃദ്യം...
അരിക്കോടന്‍ മാഷേ
ആശംസകള്‍....

പുതുവത്സരാശംകള്‍...

chithrakaran ചിത്രകാരന്‍ said...

ച്ഛേ..ച്ഛേ..!!
അപരിഷ്കൃത മലയാള പദങ്ങളുപയോഗിച്ച് നല്ലൊരു ഗെയിമിനെ തരം താഴ്ത്തതിരിക്കു.
ജാക്ക്ഫ്രൂട്ട്നട്ട്സ് ഗാതറിങ്ങ് എന്നുതന്നെ പറയണം. :)

നരിക്കുന്നൻ said...

ചക്കക്കുരു ഗാതറിംഗ് കലക്കി.

ആശംസകൾ!

siva // ശിവ said...

സോ നൈസ് ജോക്ക്.....

രസികന്‍ said...

ഹഹഹ അതെനിക്കിഷ്ടായി മാഷെ

വല്യമ്മായി said...

ഹ ഹ ഹ അതു നന്നായി :)

Areekkodan | അരീക്കോടന്‍ said...

ഗിരീഷ്‌...സ്വാഗതം. ആശംസകള്‍ക്ക്‌ നന്ദി
ചിത്രകാരാ....ഇനി അങ്ങിനെ പറയിപ്പിക്കാം... നരിക്കുന്നാ,ശിവാ,രസികാ,വല്ല്യമ്മായീ.....വന്നതിലും ആസ്വദിച്ചതിലും നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക