Pages

Monday, January 12, 2009

ബാങ്ക്‌ കൊട്‌ത്തില്ലെങ്കില്‍ ???

ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങളുടെ നേരെ മേലെ താമസിക്കുന്ന LKG ക്കാരി നീലു എണ്റ്റെ വീട്ടില്‍ വന്നു.അടുക്കളയില്‍ എണ്റ്റെ ഭാര്യ എന്തോ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ അവള്‍ ചോദിച്ചു: "ഇവിടെന്താ ലൈറ്റിടാത്തെ?" "പകല്‍ അട്‌ക്കളേലും ബാത്ത്‌റൂമ്‌ലും ഒന്നും ലൈറ്റിടര്‌ത്‌ ന്ന് എണ്റ്റെ ഉപ്പച്ചി പറഞ്ഞിട്ടുണ്ട്‌.. അതാ ലൈറ്റിടാത്തെ..."മറുപടി എണ്റ്റെ LKG ക്കാരിയുടെ വകയായിരുന്നു. "എണ്റ്റെ വീട്ട്‌ല്‌ അട്‌ക്കളേല്‌ എപ്പളും ലൈറ്റിടും...ഈ റൂമ്‌ലും ഈ റൂമ്‌ലും ഈ റൂമ്‌ലും ബാങ്ക്‌ കൊട്‌ത്താലും ലൈറ്റിടും...." മറ്റ്‌ റൂമുകള്‍ ചൂണ്ടിക്കൊണ്ട്‌ നീലു പറഞ്ഞു. അപ്പോ ബാങ്ക്‌ കൊട്‌ത്തില്ലെങ്കിലോ?" ആ LKG സംശയത്തിന്‌ മുമ്പില്‍ ഞങ്ങള്‍ ചിരിച്ചു മണ്ണുകപ്പി.

6 comments:

സു | Su said...

രണ്ട് എൽ. കെ ജി. ക്കാരികളും മിടുക്കികൾ. :)

ഓഫ് :- അരീക്കോടന്റെ എൽ. കെ. ജി. ക്കാരി ഇംഗ്ലീഷ് മാത്രമാണോ പഠിക്കുന്നത്? മലയാളവും പഠിക്കുന്നില്ലേ?

പൊട്ട സ്ലേറ്റ്‌ said...

"ബാങ്ക്‌ കൊട്‌ത്താലും" എന്ന പ്രയോഗം മനസിലാവാത്തത് കൊണ്ടു തമാശ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

ശ്രദ്ധേയന്‍ | shradheyan said...

പൊട്ട സ്ലേറ്റ്‌: ബാങ്ക് വിളിക്കുക (മുസ്ലിം പള്ളിയില്‍ നിന്നും നമസ്കാര സമയം അറിയിക്കുക) എന്നതിന്‍റെ മറ്റൊരു പ്രയോഗമാണ് 'ബാങ്ക് കൊടുക്കുക'.

ചാണക്യന്‍ said...

ശരിയായ സംശയം....:)

Unknown said...

മിടുക്കികൾ

Areekkodan | അരീക്കോടന്‍ said...

സു...എണ്റ്റെ എല്‍.കെ ജി മലയാളവും പഠിക്കുന്നുണ്ട്‌.
പൊട്ട സ്ളേറ്റ്‌...സ്വാഗതം. ശ്രദ്ധേയന്‍ പറഞ്ഞത്‌ ശ്രദ്ധിച്ചില്ലേ?
ശ്രദ്ധേയാ....സ്വാഗതം..നന്ദിയും. ചാണക്യാ,മുന്നൂറാനേ.. നന്ദി

Post a Comment

നന്ദി....വീണ്ടും വരിക