റിപബ്ലിക് ദിനത്തോടനുബന്ധിച്ച്, മുമ്പെപ്പഴോ വാങ്ങിയിരുന്ന കടലാസ് പതാകകള്‍ ഞാന്‍ പുറത്തേക്ക് വച്ചു.പതാക കണ്ടിട്ടെങ്കിലും കുട്ടികളില്‍ അതിനെപറ്റിയുള്ള അവബോധവും ദേശീയദിനങ്ങളെപറ്റിയുള്ള ജ്ഞാനവും വര്‍ദ്ധിക്കട്ടെ എന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്.
ഷോകേസിലിരിക്കുന്ന കൊടിയെക്കുറിച്ച് ഓര്‍മ്മിക്കാതെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന, അളിയന്റെ മകളോട് ചോദിച്ചു.
"ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ എന്തൊക്ക്യാ?"
"പച്ച...."
"ങാ..."
"വെള്ള..."
"ങാ..."ഇടക്കിടെ അവളുടെ കണ്ണുകള്‍ എന്നെയും കടന്ന് പോകുന്നത് ഞാന്‍ ശ്രദ്ധിച്ചതേയില്ല.
"നീല..."
"ങേ!!!നീലയോ???"
"ആ നടൂലെ കാളവണ്ടി ചക്രത്ത്ന്റെ നെറം നീലല്ലേ..."
"അത് കാളവണ്ടി ചക്രമല്ല...അശോക ചക്രമാ... ങാ...ശരി...ശരി..പിന്നേത് കളറാ?"
"ഒ...ഒ...."
"ഓറഞ്ചോ???"
"ഒര് മാതിരി ഒര് ചോപ്പ്..."
"ങേ....ചുമപ്പോ??"
"പിന്നല്ലാതെ..ങള് മാങ്ങി തെന്ന ആ കൊടി നോക്കി,ഷോകേസ്ല്....അയിന്റെ മോള്ത്തെ നെറം ചോപ്പല്ലേ?"
അപ്പോഴാണ് അവളുടെ കണ്ണുകള്‍ ഇടക്കിടെ പോയത് എന്റെ പിന്നിലുള്ള ഷോകേസില്‍ വച്ച കൊടിയിലേക്കായിരുന്നുവെന്നും അതില്‍ നോക്കിയാണ് അവള് സുന്ദരമായി ഉത്തരം പറഞ്ഞതെന്നും ഞാനറിഞ്ഞത്.
4 comments:
abid.areacode"പിന്നല്ലാതെ..ങള് മാങ്ങി തെന്ന ആ കൊടി നോക്കി,ഷോകേസ്ല്....അയിന്റെ മോള്ത്തെ നെറം ചോപ്പല്ലേ?"
പുള്ളോള്ടെ ഒരോ കാര്യങള്!
പതാകകള്‍ കണ്ടിട്ടാണെങ്കിലും അതിനെപ്പറ്റി കുട്ടികള്‍ അറിയട്ടെ എന്നു വിചാരിച്ചല്ലോ.സന്തോഷം തോന്നുന്നു.
ഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ, ഒരു സ്കൂളില്‍ ത്രിവര്‍ണ്ണ പതാക തലതിരിച്ചു ഉയര്‍ത്തിയിരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
ശ്രീനാഥ്...സ്വാഗതം.
Typist....എണ്റ്റെ ഉപ്പ സോഷ്യല്‍സ്റ്റഡീസ് അദ്ധ്യാപകനായിരുന്നു.അദ്ദേഹം പകര്‍ന്ന് നല്കിയതായിരിക്കും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.പിന്നെ പതാക തലതിരിയല്‍ എല്ലാ ദേശീയ ദിനങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു തമാശയായി മാറിയിരിക്കുകയാണ്.
Post a Comment
നന്ദി....വീണ്ടും വരിക