Pages

Monday, August 03, 2009

ചെറായിയിലൂടെ അരീക്കോടന്‍....

(കഥ ഇതുവരെ) ഞാന്‍ മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക്‌ നീങ്ങി.കടലില്‍ നിന്നുള്ള ശക്തമായ കാറ്റില്‍ ഒരു വിധം പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പാടുപെട്ടു.അപ്പോഴാണ്‌ ഒരു തടിമാടനും കൂടെ ഒരാളും കൂടി എന്റെ അടുത്തേക്ക്‌ വരുന്നത്‌ ഞാന്‍ കണ്ടത്‌.ആ തടിമാടന്‍ ഒന്ന് ആഞ്ഞ്‌ ശ്വാസം വലിച്ചാല്‍ ഞാന്‍ ആ മൂക്കിലൂടെ കയറി അദ്ദേഹത്തിന്റെ എന്റോസ്കോപിയുമായി തിരിച്ചു പോരും.ഗോലിയാത്തിനെ കണ്ട അരീക്കോടനെപ്പോലെ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കുന്നതിന്‌ മുമ്പേ അയാള്‍ എന്റെ അടുത്തെത്തി.കണ്ണടച്ച്‌ കൈ നീട്ടി ഞാന്‍ പറഞ്ഞു "ഞാന്‍ ഒരു പാവം അരീക്കോടന്‍ ആണേ..." "ഹ ഹാ..."അദ്ദേഹത്തിന്റെ ചിരി ഒരു അട്ടഹാസം പോലെ എനിക്ക്‌ തോന്നി. "നി...നിങ്ങള്‍?"എന്റെ ശബ്ദം തന്നെ പുറത്തേക്ക്‌ വരാത്തതുപോലെ തോന്നി. "ഞാന്‍ പോങ്ങു.... പോങ്ങുമ്മൂടന്‍...." 'ഹൊ...തെങ്ങും കുറ്റി പോലെയുള്ള ഇവന്‌തെങ്ങുമ്മൂടന്‍ എന്നായിരുന്നു യോജിച്ച പേര്‌'ഞാന്‍ ആത്മഗതം ചെയ്തു. "എന്താ പേര്‌ പറഞ്ഞത്‌...?"പോങ്ങുമ്മൂടന്‍ വീണ്ടും ചോദിച്ചു. "അരീക്കോടന്‍..." "എടാ...ഇതിനാ പറഞ്ഞത്‌ മറ്റുള്ളവരുടെ ബ്ലോഗും വായിക്കണം എന്ന്..."കൂടെയുള്ളയാള്‍ പോങ്ങുവിനോട്‌ പറഞ്ഞു. "ഓഹോ...നീ ഒരു വലിയ വായനക്കാരന്‍...പോട കൂവേ"പോങ്ങു പറഞ്ഞു. "ഞാന്‍ നന്ദന്‍...."കൂടെയുള്ളയാള്‍ എന്നോട്‌ പറഞ്ഞു. "ഓ...നന്ദപര്‍വ്വത്തിലെ നന്ദന്‍.."ഞാന്‍ പരിചയമുള്ള പോലെ തട്ടി.പിന്നെ പോങ്ങുവിന്റെ നേരെ തിരിഞ്ഞ്‌ നന്ദന്‍ പറഞ്ഞു:"എടാ...ഇത്‌ ബൂലോകത്തെ നല്ല കവിതകള്‍ എഴുതുന്നവരില്‍ ഒരാള്‍.." "ങേ!!" ഞെട്ടിയത്‌ ഞാനായിരുന്നു.കാരണം ബൂലോകത്ത്‌ ഇന്നേ വരെ ഒരു കവിത ഞാന്‍ എഴുതിയിട്ടില്ലായിരുന്നു. 'നന്ദേട്ടാ....താങ്കള്‍ നന്ദ പര്‍വ്വത്തിലോ അതോ നംഗ പര്‍വ്വതത്തിലോ?'എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും മെല്ലെ സ്ഥലം വിട്ടു. അപ്പോഴാണ്‌ കാലില്‍ ആരോ ചൊറിയുന്നതായി എനിക്ക്‌ തോന്നിയത്‌.ഞാന്‍ കുനിഞ്ഞ്‌ നോക്കി. "മാഷേ...ഇത്‌ ഞാനാ...അന്നും ഇന്നും എന്നും..." "ഓ....മനസ്സിലായി....തോന്ന്യാസി..." "അതേ..." "ഇപ്പോഴും കറക്കു കമ്പനിയില്‍ തന്നെ അല്ലേ?" "കറക്കു കമ്പനി നമ്മളെ കറക്കി...തോന്ന്യാസിയുണ്ടോ കറങ്ങുന്നു...നേരെ ചാടി ...മാതൃഭൂമിയിലേക്ക്‌..." "ഓഹോ...അപ്പോ ഇപ്പോള്‍ മാതൃഭൂമിയില്‍ ആണല്ലേ...?" "അതേ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌..." "ആഹാ...നല്ല ജോലിയാണല്ലോ..." "ഉം....അച്ചന്‌ ചേനക്കഷ്ണം വെട്ടി കൊടുക്കുക,വാഴ പിരിച്ചു നടുക,ഇഞ്ചി പറിക്കുക...അങ്ങനെ നല്ല ജോലി തന്നെ..." "ങേ!!!" "അതേ മാഷേ....സ്വന്തം പറമ്പില്‍ അഥവാ മാതൃഭൂമിയില്‍ ഞാന്‍ ചെയ്യുന്ന ഈ പണികള്‍ വിജയിക്കുമോ എന്ന പരീക്ഷണം...അതും അച്ചന്റെ സഹായിയായി....അതായത്‌ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌!!!" "ഓഹോ....നല്ല പണി...അല്ല നീ എന്താ മേലോട്ട്‌ നോക്കുന്നത്‌..."ഞാന്‍ ചോദിച്ചു. "നല്ല ചെത്താ..."തോന്ന്യാസി പറഞ്ഞു. "ഓ....ഇത്രേം നീളം കൂടിയ സജി അച്ചായന്‍ ഇവിടെ നില്‍ക്കുന്നത്‌ കണ്ടാവും തോന്ന്യാസി പറഞ്ഞത്‌" അടുത്ത്‌ വന്ന് നില്‍ക്കുന്ന ആള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ നോക്കി. 'ആ തോന്ന്യാസി പറഞ്ഞത്‌ പോലെ നല്ല ചെത്ത്‌....ഒരു സായിപ്പ്‌ ലുക്ക്‌...' ഞാന്‍ ആത്മഗതം ചെയ്തു. "അതല്ല അച്ചായാ പറഞ്ഞത്‌...അതാ ആ തെങ്ങിന്റെ മോന്തായത്തിലേക്ക്‌ ഒന്നു നോക്കിയേ...."ഒരാള്‍ ഇരുന്ന് കള്ള്‌ ചെത്തുന്നത്‌ കണ്ടാ തോന്ന്യാസി പറഞ്ഞത്‌.അച്ചായന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കന്യാകുമാരിയിലെ സൂര്യാസ്തയം പോലെ മനോഹരമായിരുന്നു. '"ആള്‌ ഇത്തിരി ആണെങ്കിലും പൊക്കത്തിലുള്ളതേ കാണൂ അല്ലേ?" ഞാന്‍ അവിടെ നിന്നും തടിയൂരി. പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്ന് ഒരു ശബ്ദം "ഠേ...". ചാവേര്‍ പേടിയില്‍ എനിക്ക്‌ തോന്നിയതാവും എന്ന സമാധാനത്തില്‍ ഞാന്‍ മുന്നോട്ട്‌ നടക്കവേ വീണ്ടും ശബ്ദം "ഠേ...". ഗേറ്റില്‍ ആരോ തേങ്ങ എറിയുകയാണ്‌. "അതാ സുല്ലെത്തി..." കുറേ പേര്‍ കൈ പിടിക്കാനായി ഓടിയപ്പോള്‍ എനിക്കും ആളെ മനസ്സിലായി.എല്ലായിടത്തും തേങ്ങ ഉടക്കാറുള്ള സുല്‍ ഇവിടേയും പതിവ്‌ തെറ്റിച്ചില്ല. മറ്റുള്ളവരെ പരിചയപ്പെടാനായി ഞാന്‍ പന്തലിനകത്തേക്ക്‌ നീങ്ങി. (ആ പരിചയപ്പെടലുകള്‍ കേള്‍ക്കണോ...)

19 comments:

Areekkodan | അരീക്കോടന്‍ said...

"അതേ മാഷേ....സ്വന്തം പറമ്പില്‍ അഥവാ മാതൃഭൂമിയില്‍ ഞാന്‍ ചെയ്യുന്ന ഈ പണികള്‍ വിജയിക്കുമോ എന്ന പരീക്ഷണം...അതും അച്ചന്റെ സഹായിയായി....അതായത്‌ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌!!!"

Typist | എഴുത്തുകാരി said...

കേക്കാല്ലോ.

Anil cheleri kumaran said...

..നന്ദേട്ടാ....താങ്കള്‍ നന്ദ പര്‍വ്വത്തിലോ അതോ നംഗ പര്‍വ്വതത്തിലോ...

ha ha ha.. kalakki.!!

chithrakaran:ചിത്രകാരന്‍ said...

ഘടുക്കളായുള്ള പോസ്റ്റാണല്ലേ...
ഈ സര്‍ക്കാരുദ്ധോഗസ്തന്മാരുടെ
ഒരോ രീതികള്‍ :)

nandakumar said...

എനിക്കിട്ടു പണിയണം...എനിക്കിട്ടുതന്നെ പണിയണം. ചെയ്തു തന്ന ഉപകാരങ്ങള്‍ ഒരിക്കലും മറക്കരുത്
:) ചുമ്മാ....

അടുത്ത മീറ്റ് വരെ ചെറായി വിശേഷങ്ങള്‍ ഉണ്ടാകുമെന്നാ തോന്നുന്നത്.. പോരട്ടെ ഇനിയും പാരകള്‍ :) :)

കുഞ്ഞായി | kunjai said...

'ഹൊ...തെങ്ങും കുറ്റി പോലെയുള്ള ഇവന്‌തെങ്ങുമ്മൂടന്‍ എന്നായിരുന്നു യോജിച്ച പേര്‌'ഞാന്‍ ആത്മഗതം ചെയ്തു.

ഹഹഹ...
പോരട്ടെ അടുത്തത്...

ചാണക്യന്‍ said...

ഹോ..തകര്‍ക്കുവാണല്ലോ മാഷെ....:):)

നടക്കട്ട്..നടക്കട്ട്...ആ പോങ്ങുവിന്റെ കയ്യില്‍ പെടാതെ സൂക്ഷിച്ചോ:):)

ജിപ്പൂസ് said...

തോന്ന്യന്‍റെ മാതൃഭൂമി.ഹി ഹി.ചിരിച്ചു മാഷേ.

പിന്നേ സ്നേഹം കൊണ്ട് പറയാന്നൊന്നും കരുതിക്കളയല്ലേ.ആ പോങ്ങ്സിന്‍റെ കണ്ണീ പോയി പെടണ്ട.ഇങ്ങളെ പിടിച്ച് അടുത്ത മീറ്റിനുള്ള ലോഗോ(സ്റ്റിക്കര്‍) ആക്കും അവന്‍ ഹാ.

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ..... എങ്കില്‍ ഇന്ന്‌ പ്രതീക്ഷിക്കുക
കുമാരാ.... നന്ദി
ചിത്രകാരാ..... എല്ലാവര്‍ക്കും ഇട്ട്‌ പണിയണമെങ്കില്‍ ഇതേ രക്ഷയുള്ളൂ(അടുത്ത മീറ്റ്‌ വരുമ്പോഴേക്കും ഈപ്പറഞ്ഞതെല്ലാം എല്ലാവരും മറന്നിരിക്കും എന്ന്‌ കരുതുന്നു,ഇല്ലെങ്കില്‍ എണ്റ്റെ കഷണ്ടിയില്‍ എല്ലാവരും കൂടി മദ്ദളം കളിക്കും)
നന്ദന്‍ജീ....ഹ... ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?ഒന്ന്‌ നന്നായി ആലോചിച്ചു നോക്കിയേ?(പറഞ്ഞില്ലെങ്കില്‍ ഞാന്‍ കേട്ടിടത്ത്‌ തെറ്റിയതാവും)
കുഞ്ഞായീ....ആ പൊങ്ങുവിനെ കണ്ടില്ലേ ഫോട്ടോയില്‍... ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?ചാണക്യാ.....പോങ്ങു ഇതുവരെ ഈ വഴി വന്നിട്ടില്ല... രക്ഷപ്പെട്ടു
ജിപ്പൂസ്‌......എല്ലാവരും കൂടി എന്നെ പേടിപ്പിക്കാണോ.....ഞാന്‍ സജീവേട്ടനെ വിളിച്ചിട്ടുണ്ട്‌,അടുത്ത പോസ്റ്റില്‍ വരും. ഓ:ടോ:- ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദന സഹിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

ചിത്രകാരാ... അത് കലക്കി.. അടുത്തത്‌ കേള്‍ക്കണോ എന്ന് ചോദിച്ച മാഷ്‌ പിന്നെ എഴുത്ത് മേശക്കടിയിലൂടെ കൈ നീട്ടി ഇരിപ്പാവും; സംഗതി പ്രതീക്ഷിച്ച്... :)

മാഷേ... പോരട്ടെ: ചെരുപ്പിനു ഞാന്‍ പ്രത്യേകം ഓര്‍ഡര് ചെയ്തിട്ടുണ്ട്. :) :)

ബിനോയ്//HariNav said...

മാഷേ ഹാജരുണ്ട് :)

വേണു venu said...

interesting to go thru the details.:)

Areekkodan | അരീക്കോടന്‍ said...

ശ്രദ്ധേയാ...ഞാന്‍ കുട്ടയുമായി റെഡി.പിന്നെ മാഷമ്മാര്‍ക്ക്‌ മേശക്കടിയിലൂടെ ചോക്കേ കിട്ടൂ...
ബിനോയ്‌..... ഹാജര്‍ എടുത്തില്ല
വേണുജീ..... നന്ദി

ഓ.ടോ:അടുത്ത ഭാഗം ഇന്ന് പോസ്റ്റാന്‍ സാധിച്ചില്ല. സാധനം റെഡി,ഉടന്‍ വരും

Unknown said...

ഹ്ഹ്ഹ്ഹ് ഇതൊക്കെ വായിച്ചാൽ എങ്ങനെ ചിരിക്കാതെയിരിക്കും

Areekkodan | അരീക്കോടന്‍ said...

അനൂപ്‌....ഈ കഥയില്‍ ഒരു കെട്ടുകഥയുണ്ട്‌

Sabu Kottotty said...

ഹി
ഹിഹി
ഹിഹിഹി
ഹിഹിഹിഹി...
എന്റമ്മച്ചിയേ...
ഇതൊക്കെ ചോദിയ്ക്കാനും പറയാനും ആളില്ലേ...

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ....അവരാരും ഈ വഴി വന്നില്ല,രക്ഷപ്പെട്ടു.

ബഷീർ said...

ഹി..ഹി..ബിന്ദുചേച്ചീ‍ീ വായിച്ചില്ലേ ഇത്..!
പിന്നെ സുൽ വന്ന വരവും കലക്കി

Areekkodan | അരീക്കോടന്‍ said...

ബഷീര്‍....ബിന്ദു ഇതുവഴി വന്നിട്ടില്ല എന്ന് തോന്നുന്നു. സുല്ലും..

Post a Comment

നന്ദി....വീണ്ടും വരിക