Pages

Tuesday, August 04, 2009

ചെറായിയില്‍ ഒരു ഐരാവതം !!!

പന്തലിനകത്ത്‌ കണ്ട നീലക്കുപ്പായക്കാരന്റെ അടുത്തേക്ക്‌ ഞാന്‍ നീങ്ങി.ഹസ്തദാനം ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു: "ഞാന്‍ അരീക്കോടന്‍" "ഞാന്‍ ജി മനു" "ങേ!!എന്താ പറഞ്ഞെ?" "ജി മനു" 'ഗാന്ധിജി,ചാച്ചാജി,നേതാജി തുടങ്ങീ വാലില്‍ ജീ ഉള്ള കുറേ പേരെ കേട്ടിട്ടുണ്ട്‌.എന്നാല്‍ തലയില്‍ ജീ ഉള്ള ഒരുത്തനാദ്യമാ' ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ അടുത്ത കൈ നോക്കി നടന്നു. "ഹലോ...അരീക്കോടനല്ലേ...?" പിന്നില്‍ നിന്നുള്ള സ്ത്രീ ശബ്ദം എന്നെ ഞെട്ടിച്ചു.ആന്ദ്രേ അഗാസിയുടെ കഷണ്ടിയില്‍ സ്റ്റെഫിഗ്രാഫ്‌ മയങ്ങി വീണപോലെ എന്റെ സുന്ദര കഷണ്ടിയെ തിരിച്ചറിഞ്ഞ ആ മഹിളാരത്നത്തെ എനിക്ക്‌ മനസ്സിലായില്ല.ഞാന്‍ പറഞ്ഞു. "അതേ...അരീക്കോടനാണ്‌...നിങ്ങളെ മനസ്സിലായില്ല..." "ഞാന്‍ ബിന്ദു....ബിന്ദു കെ.പി...." പെട്ടെന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചിരുന്ന വേലായുധന്‍ മാസ്റ്ററുടെ ക്ലാസ്സിലെത്തി. "ഇന്ന് നമുക്ക്‌ ബിന്ദുവിനെപറ്റി പഠിക്കാം.....കാണാന്‍ പറ്റാത്ത നന്നേ ചെറിയ ഒരു കുത്തിനെയാണ്‌ ബിന്ദു എന്ന് പറയുന്നത്‌..." മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി. "ഓ....നന്ദി ചേച്ചീ..." ഭാര്യ അപ്പുറത്ത്‌ നോക്കി നില്‍ക്കുന്നതിനാല്‍ ഞാന്‍ വേഗം തടിയൂരി. "ഉപ്പച്ചീ.....ഉപ്പച്ചീ...ഐരാവതം...ഐരാവതം..."എന്റെ ചെറിയ മോള്‍ അകലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. "എവിടെ മോളേ ഐരാവതം...?"എനിക്കും ജിജ്ഞാസയായി. "അതാ....ബീച്ചിലേക്ക്‌ ഇറങ്ങുന്ന ഗേറ്റിനടുത്ത്‌..."അവള്‍ അങ്ങോട്ട്‌ ചൂണ്ടി. ഞാന്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച, വീണുപോയ എന്തോ എടുക്കാനായി സജീവേട്ടന്‍ കുനിഞ്ഞു നില്‍ക്കുന്നതാണ്‌.അദ്ദേഹം ഉടുത്തിരിക്കുന്ന വെള്ളമുണ്ട്‌ കണ്ട പാവം എന്റെ മോള്‍....അത്‌ ഐരാവതമാണെന്ന് കരുതി!!! "ഇതെന്താ നിങ്ങള്‍ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നേ?" രണ്ട്‌ പയ്യന്മാര്‍ കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്നത്‌ കണ്ട്‌ ഞാന്‍ അവരോട്‌ ചോദിച്ചു. "ഒന്നുംല്ല...ഞങ്ങള്‍ കണ്ണൂര്‍ക്കാരാ...."അവര്‍ മറുപടി നല്‍കി. "ഓ....അപ്പോ പേടിക്കണം...ഉം എന്താ പേര്‌" "ഹരീഷ്‌....ഹാഷ്‌ എന്ന പേരില്‍ ബ്ലോഗുന്നു...സ്വന്തമായി പോസ്റ്റ്‌ കുറവാ എന്നാലും താങ്കളെപ്പോലുള്ളവരുടെ വേസ്റ്റ്‌ വായിക്കാറുണ്ട്‌..." "ആഹാ...നീ ആളൊരു കില്ലാഡി തന്നെയാ മോനേ...." പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്നും ഒരു കൂകിവിളി ഉയര്‍ന്നു "കൂ...കൂൂ..കൂൂൂ....." പിന്നാലെ പന്തലില്‍ നിന്നും അനൗണ്‍സ്മെന്റും വന്നു "ബൂലോകരുടെ ശ്രദ്ധക്ക്‌....ബാംഗ്ലൂരില്‍ നിന്നും ചെറായി വഴി കായംകുളത്തേക്ക്‌ പോകുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ അല്‍പം താമസിച്ച്‌ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ വന്നു കൊണ്ടിരിക്കുന്നു" (സഹികെട്ടോ....ഇന്ന് ഇത്ര മാത്രം.....നാളെ അടുത്ത ഉപദ്രവം വിക്ഷേപ്പിക്കും...)

19 comments:

Areekkodan | അരീക്കോടന്‍ said...

"ഉപ്പച്ചീ.....ഉപ്പച്ചീ...ഐരാവതം...ഐരാവതം..."എന്റെ ചെറിയ മോള്‍ അകലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.

"എവിടെ മോളേ ഐരാവതം...?"എനിക്കും ജിജ്ഞാസയായി.

"അതാ....ബീച്ചിലേക്ക്‌ ഇറങ്ങുന്ന ഗേറ്റിനടുത്ത്‌..."അവള്‍ അങ്ങോട്ട്‌ ചൂണ്ടി.

Lathika subhash said...

ഇനി നാളെയെന്താ?
എനിയ്ക്കും ജിജ്ഞാസയായി.

കൂട്ടുകാരൻ said...

പാവം സജീവേട്ടന്‍. പടം വരച്ചു തന്നതും പോരാ...ഹി ഹി

ചാണക്യന്‍ said...

ഐരാവതം....:):):)

നരിക്കുന്നൻ said...

ഈ ചേറായികൊണ്ടുണ്ടായ ഓരോ പുകിലുകളേയ്...!

രഘുനാഥന്‍ said...

"മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി.

അയ്യോ അതെന്തോ ബിന്ദുവാ അരീക്കോടന്‍ മാഷേ ...............?

Typist | എഴുത്തുകാരി said...

ആരേം വിടാന്‍ ഭാവല്യാല്ലേ?

Areekkodan | അരീക്കോടന്‍ said...

ലതിച്ചേച്ചീ....എനിക്കും ജിജ്ഞാസ....നാളെ എന്താകും?
കൂട്ടുകാരാ.....പാവം,ഈ വിവരം അറിയുന്നുണ്ടോ ആവോ?
ചാണക്യാ.....ഉടന്‍ വരും താങ്കളും ഈ പോസ്റ്റില്‍
നരിക്കുന്നാ...ഇനിയെത്ര പുകിലുകള്‍ കേള്‍ക്കാനിരിക്കുന്നു,(പറയാന്‍ സമയമുണ്ടായിരുന്നെങ്കില്‍)
രഘുജീ....അതാ ഫോട്ടോയില്‍ കാണുന്ന ബിന്ദു.
ഏഴുത്തുകാരി ചേച്ചീ....ഇല്ല , പിന്നാലെ വരുന്നുണ്ട്‌

സജി said...

സ്വന്തമായി പോസ്റ്റ്‌ കുറവാ എന്നാലും താങ്കളെപ്പോലുള്ളവരുടെ വേസ്റ്റ്‌ വായിക്കാറുണ്ട്‌..."

ന്റമ്മേ...സത്യത്തിന്റെ മുഖം വികൃതമായിരിക്കും എന്നതു തിരുത്തി.. സത്യം പറയുന്നവന്‍ കഷണ്ടി ആയിരിക്കും എന്നാക്കി മാറ്റി. ന്താ?

Chau Han said...

ബെര്‍ളിത്തരങ്ങള്‍ നായ നക്കി?

അച്ചായന് പണികൊടുത്തത് ആ കാട്ടറബിയാണോ, അതോ ചെറായി ബ്ലോഗ് മീറ്റില്‍ അച്ചായന്‍ പ്രതീക്ഷിച്ചിരുന്ന തീവ്രവാദികളോ ആകാമെന്ന് സംസാരമുണ്ട്.

Junaiths said...

എല്ലാര്‍ക്കും നല്ല താങ്ങ് കൊടുക്കുന്നുണ്ടാല്ലേ മാഷേ...നടക്കട്ടെ..നടക്കട്ടെ...ഞാന്‍ അവിടെങ്ങും വന്നിട്ടുമില്ല നമ്മള്‍ തമ്മില്‍ കണ്ടിട്ടുമില്ലെ...(ഓടി രക്ഷപെടുന്നു..)

Anil cheleri kumaran said...

..മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി...
ഹോ എന്നാ അലക്കാ മാഷേ... ചെറായി ഏറ്റവും വിഷയം തന്നത് മാഷ്ക്കാണല്ലോ...
(ഇതാ ഞാൻ വരതിരുന്നത്..)

Unknown said...

അരിക്കോടൻ മാഷെ നിങ്ങളും ചിരിപ്പിക്കാൻ തുടങ്ങിയോ
കൊള്ളാം എന്തായാലും രസകരം തന്നെ

Areekkodan | അരീക്കോടന്‍ said...

അച്ചായാ...അതേ...കഷണ്ടിക്കാര്‍ക്ക്‌ അങ്ങനെ പല ഗുണഗണങ്ങളും ഉണ്ട്‌.
Chau Han....സ്വാഗതം..ഞാന്‍ ആ വഴി പോകാറില്ല.No comments
junaith....ഇല്ല, താങ്കളുടെ കോളറിലും ചെറിയ ഒരു പിടുത്തം കിട്ടിയിട്ടുണ്ട്‌!
കുമാരാ.....വരാത്തവര്‍ക്ക്‌ എത്ര നഷ്ടം എന്ന് ഈ പോസ്റ്റുകളില്‍ നിന്നും മനസ്സിലാകുന്നുണ്ടാകുമല്ലോ?
അനൂപ്‌....ചിരി ആരോഗ്യത്തിന്‌ ഉത്തമം എന്ന വായനയില്‍ നിന്നും ചില പരീക്ഷണങ്ങള്‍.

കുഞ്ഞായി | kunjai said...

മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി.

അങ്ങട് കൊല്ല്...:))

Areekkodan | അരീക്കോടന്‍ said...

കുഞ്ഞായീ.....

ബീരാന്‍ കുട്ടി said...

മാഷെ,
മാഷിന്റെ അടിയിലുള്ള ആ പെണ്ണെതാ????

(പാര തിരിച്ച് വെക്കുന്നു)

Sabu Kottotty said...

സജ്ജീവേട്ടന് ഇതു വരണം !

Areekkodan | അരീക്കോടന്‍ said...

ബീരാനേ..... പാര ഇനിയും തിരിച്ചു വയ്ക്കണോ?
കൊട്ടോട്ടീ.... അതെന്താ , കാരിക്കേച്ചര്‍ അത്രക്കും ഇഷ്ടപ്പെട്ടോ?

Post a Comment

നന്ദി....വീണ്ടും വരിക