Pages

Friday, August 07, 2009

ചെറായിയില്‍ നിന്നും കിട്ടിയ ജനറല്‍ നോളജ്‌.

(മുമ്പ്‌ പരിചയപ്പെടുത്തിയവര്‍ ഇവിടെ ഒളിച്ചിരിക്കുന്നു. )

"ഉപ്പച്ചീ വാ....കൊറച്ചും കൂടെ അന്യഗ്രഹ ജീവികള്‍ ഇറങ്ങിയിട്ടുണ്ട്‌" മോള്‍ എന്നെ വിളിച്ചു. ജാംബവാന്‍ കാലത്തെ ഒരു അംബാസഡര്‍ കാര്‍ ഗേറ്റിനടുത്ത്‌ നിര്‍ത്തുന്നത്‌ ഞാന്‍ കണ്ടു.കാറിണ്റ്റെ ഡോര്‍ തുറന്നതും മുത്തുമാലയുടെ നൂല്‌ പൊട്ടിയപോലെ കുട്ടികള്‍ ഓരോന്നായി ഊര്‍ന്നിറങ്ങാന്‍ തുടങ്ങി.അവസാനം ഘനശ്യാമമുഖത്തോടെ ഒരാളും.

'കണ്ടിട്ട്‌ ഒരു മലപ്പുറം ലൂക്കുണ്ട്‌...വരട്ടെ,പരിചയപ്പെടാം' ഞാന്‍ മനസ്സില്‍ കരുതി.

"ഹലോ.... "ഞാന്‍ കൈനീട്ടി

"ഹലോ..." ആഗതനും കൈനീട്ടി ഹസ്തദാനം ചെയ്തു.ആ പരുപരുക്കന്‍ കൈകള്‍ക്കിടയില്‍ എണ്റ്റെ മൈക്രോസോഫ്റ്റ്‌ (കീ ബോഡ്‌ ഉപയോഗിക്കുന്ന) കൈ ഞെരിഞ്ഞമര്‍ന്നു.

"ബ്രേക്ഫാസ്റ്റ്‌ കഴിച്ചിട്ടില്ല അല്ലേ?" ഞാന്‍ ഞെരിഞ്ഞ കൈ വേഗം വലിച്ച്‌ ചോദിച്ചു.

"ഇല്ല...അത്‌ എങ്ങനെ മനസ്സിലായി?" ആഗതന്‍ അത്ഭുതത്തോടെ ചോദിച്ചു.

"വയറിണ്റ്റെ വിശപ്പ്‌ കയ്യിലൂടെ ആവാഹിച്ച്‌ താങ്കള്‍ എനിക്കത്‌ പകര്‍ന്നു തന്നു..... ആട്ടെ പേരെന്താ?"

"സാബു....സാബു കൊട്ടോട്ടി.... "

"ണ്റ്റെ പടച്ചോനേ....കൊണ്ടോട്ടീന്ന്‌ ള്ള കൊട്ടോട്ട്യോ..? ഞമ്മളാ ങളെ ഇന്നലെ മുയ്‌വന്‍ സുയ്പ്പാക്ക്യ അരീക്കോടന്‍.. ?"

"അള്ളാ....ങളാ അരീക്കോടന്‍.. ?"

"അള്ള അല്ല ...ഞാനാ അരീക്കോടന്‍..... പിന്നെ എത്തെ ഇത്രിം ബേഗ്ഗ്യേ ?"

"അതൊന്നും പറിയണ്ട മാഷേ..... "

"ന്നാലും എത്തോ ഒര്‌ അത്‌ ണ്ടവ്വൊല്ലോ?"

"ആ....ഞാമ്പറിയാ.....ഇച്ചെങ്ങായ്‌ ആ ബയനാട്ട്ലെ കാട്ട്ന്ന്‌ എറങ്ങി ബെന്നപ്പം നേരം പാതിരായി... "

'ആ കാട്ട്ന്ന്‌ എല്ലാ ജന്തുക്കളും ആ നേരത്തെന്ന്യാ എറങ്ങാ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

"ന്നട്ട്‌ കഞ്ഞിം കുട്ച്ച്‌ കെടക്കല്ല....കത്തിം ബെച്ച്‌ ചാറ്റും ചെയ്ത്‌ ഇര്‍ക്കാ.... " ഞാന്‍ കൊട്ടോട്ടിയുടെ കൂടെയുള്ള ആ വയനാട്ടുകാരനെ നോക്കി.

'അപ്പോ ഇവനാണ്‌ അവന്‍....ഹന്‍ള്ളാള്ളാള്ളാള്ളാള്ളാ...... '

"ചുരുക്കി പറിയാ കെടന്നപ്പം നാല്‌ മണി...അഞ്ച്‌ മണിക്ക്‌ പൊറപ്പെടാന്‍ ബിചാര്‍ച്ച ഞമ്മള്‌ ഈ ആീറ്റ്ംസ്നെ ഒക്കെ പൊറുക്കി കൂട്ട്യപ്പോത്ത്ന്‌ ഏഴ്‌ മണി.... "

"ആ...അപ്പം ജ്ജോ?"ഞാന്‍ അടുത്ത്‌ നിന്ന മൂന്നാമണ്റ്റെ നേരെ തിരിഞ്ഞ്‌ ചോദിച്ചു.

"ങാ"

"അണ്റ്റെ പേരെത്താ ന്ന്‌?"

"ജോ"

"ജോ?"

"ങാ"

'ങേ....ജോ..ങാ...ങാ...ജോ...ഇവനോട്‌ എന്ത്‌ ചോദിച്ചാലും ഏതെടുത്താലും അഞ്ചുറുപ്യ എന്ന്‌ പറഞ്ഞ മാതിരിയാണല്ലോ'ആത്മഗതം ചെയ്തു കൊണ്ട്‌ ഞാന്‍ മെല്ലെ നീങ്ങി.

"ഉപ്പാ.....നേരത്തെ ഞമ്മള്‌ സാരി ഉടുത്ത ഒര്‌ ആണ്‍നെ കണ്ട്‌.....ഇപ്പം ദാ ചുരിദാര്‍ട്ട്‌ കൊറേ ആണ്‍ങ്ങള്‌....ങളെ ബൂലോകം ബെല്ലാത്തൊരു ലോകം തെന്ന്യാ..." മോളുടെ അഭിപ്രായപ്പെട്ടപോലെ ഞാന്‍ അങ്ങോട്ട്‌ നോക്കി.

"ഞാന്‍ ജിപ്പൂസ്‌..." ചുരിദാര്‍ പയ്യന്‍ സ്വയം പരിചയപ്പെടുത്തി.

"ഞാന്‍ അരീക്കോടന്‍.. "

"ഓ അറിയാം...ഞാന്‍ വന്നത്‌ അല്‍പം ധാന്യമണി വാങ്ങാനാ... "

"അതിനിവിടെ വരെ വരണോ... സൌജന്യ റേഷന്‍ വിതരണം നടത്തുന്ന എത്ര സ്ഥലങ്ങളുണ്ടായിരുന്നു.....കൊറച്ചല്ല കിലോക്കണക്കിന്‌ തന്നെ കിട്ടുമായിരുന്നു... "

"മാഷെ അതല്ല...കൊറച്ച്‌ കമണ്റ്റ്‌ കിട്ടാന്‍... "

"ഓ അതിനാ ഈ ചുരിദാറും ഇട്ട്‌ നടക്ക്ണത്‌ അല്ലേ?" എണ്റ്റെ മോള്‍ അവളുടെ സംശയം തീര്‍ത്തു.

"ഇവിടെ വന്നവരെങ്കിലും ഇനി തരൊല്ലോ.... "

"തരും തരും....പക്ഷേ അത്‌ ഇടാന്‍ വല്ല സ്ഥലവും പറഞ്ഞു കൊടുക്കേണ്ടേ....മാവേലി വരുന്ന മാതിരി വര്‍ഷത്തില്‍ അഞ്ചാറ്‌ തവണ മാത്രം വന്നാല്‍ എങ്ങന്യാ?"ഞാന്‍ ചോദിച്ചു.

"ഉപ്പച്ചീ....മാവേലി വര്‍ഷത്തില്‍ ഒരിക്കലേ വരൂ..." മോള്‍ എന്നെ തിരുത്തി.

"ആ അത്‌ വാഹനങ്ങള്‍ കുറഞ്ഞ അന്ന്‌.....ഇപ്പോ പാതാളത്തിലേക്കൊക്കെ മിനുട്ടിന്‌ മിനുട്ടിന്‌ ഫ്ളൈറ്റാ മോളെ..." ഞാന്‍ അടുത്ത സുമുഖണ്റ്റെ നേരെ നീങ്ങി.

"യാരിദ്‌?" അയാളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ ചോദിച്ചു.

"അത്‌ അവനാ.. "

"ങേ!!" ഞാന്‍ ഞെട്ടി

"യാരിദ്‌ അല്ല...ജുനൈദ്‌.. "

"ഓ കെ..... എവിടുന്നാ വരുന്നേ?"

"അയര്‍ലണ്ടീന്ന്‌... "

"അതെവിട്യാ... കൊച്ചിക്കപ്പുറോ?"

"മാഷക്ക്‌ നല്ല ജനറല്‍ നോളജ്‌ ഉണ്ടല്ലോ.....ഉത്തര അയര്‍ലണ്ട്‌...ദക്ഷിണ അയര്‍ലണ്ട്‌... "

"പശ്ചിമ അയര്‍ലണ്ട്‌...പൂര്‍വ്വ്വ അയര്‍ലണ്ട്‌... കഴിഞ്ഞില്ലേ?"

"ആ എനിക്ക്‌ ഞാന്‍ പറഞ്ഞതേ അറിയൂ.... "

"ആ.... ചെറായി വന്നതുകൊണ്ട്‌ രണ്ട്‌ അയര്‍ലണ്ടും കൂടി ഉണ്ട്‌ എന്ന്‌ മനസ്സിലായില്ലേ?പിന്നെ അവിടെ ഏത്‌ ഫീല്‍ഡിലാ കൈല്‌ കുത്തുന്നത്‌?"

"ഫാര്‍മസിസ്റ്റാ... "

"ഈ കുന്തോം തൂക്കിള്ള അണ്റ്റെ നടപ്പ്‌ കണ്ടപ്പളേ എനിക്ക്‌ തോന്ന്യതാ....ഫാം അസിസ്റ്റണ്റ്റാ ന്ന്‌... "

'അല്ലാ ഇതാരാ...ഞാന്‍ രാവിലെ കൂടെ വന്നപ്പം ഇയാള്‍ ഈ ഷേപ്പില്‍ ആയിരുന്നില്ലല്ലോ?ഇത്ര പെട്ടെന്ന്‌ ഷേപ്‌ മാറാന്‍ ?' സംശയത്തോടെ എണ്റ്റെ നേരെ നടന്നു വരുന്ന കഷണ്ടിക്കാരനെ ഞാന്‍ നോക്കി.

"ഞാന്‍ സമാന്തരന്‍.."ആഗതന്‍ പറഞ്ഞു.

"ഹാവൂ...സമാധാനായി...ഞാന്‍ കരുതി അനില്‍@ബ്ളോഗ്‌ ആണെന്ന്‌.... രാവിലെ ഞാന്‍ പുള്ളിയെ കാണുമ്പോ ഇങ്ങിനെ ആയിരുന്നില്ല എന്ന്‌ വിചാരിച്ചതേ ഉള്ളൂ"

"മാഷ്‌ എണ്റ്റെ ഒരു പോസ്റ്റിന്‌ കമണ്റ്റ്‌ ഇട്ടിരുന്നു"

"സമാന്തരത്തിലോ?"

"എണ്റ്റെ കവിതാ പോസ്റ്റില്‍....മാഷെ ഈ ത്റ്‍ക്കഷണ്ടിയിലേക്ക്‌ അത്‌ കയറുന്നില്ല എന്ന്‌...ഞാന്‍ അന്ന്‌ കവിത എഴുത്ത്‌ നിര്‍ത്തി.. "

"ഹാവൂ..... അപ്പോ ഞാന്‍ വലിയൊരു ജീവകാരുണ്യപ്രവര്‍ത്തനം നടത്തി എന്ന്‌ അല്ലേ?"

"അതെന്താ... ?"

"അന്ന്‌ മുതല്‍ ബൂലോകത്തെ എത്ര പേര്‍ രക്ഷപ്പെട്ടു?" അതും പറഞ്ഞ്‌ ഞാന്‍ ഓടി.ഓട്ടത്തില്‍ ഒരു കുറ്റിയില്‍ തട്ടി ഞാന്‍ വീണു.ആരും കണ്ടില്ല.കണ്ടിരൂന്നെങ്കില്‍ എണ്റ്റെ ആ ദയനീയാവസ്ഥ ബൂലോകത്ത്‌ നിറഞ്ഞേനെ.പക്ഷേ അതിന്‌ ശേഷം പരിചയപ്പെട്ടവര്‍ മനസ്സില്‍ ഉറച്ചില്ല.അതിനാല്‍ പരിചയപ്പെടുത്തല്‍ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. (ഓര്‍മ്മ തെളിയുമ്പോള്‍ തുടരും എന്ന ഭീഷണിയോടെ)

20 comments:

Areekkodan | അരീക്കോടന്‍ said...

ജാംബവാന്‍ കാലത്തെ ഒരു അംബാസഡര്‍ കാര്‍ ഗേറ്റിനടുത്ത്‌ നിര്‍ത്തുന്നത്‌ ഞാന്‍ കണ്ടു.കാറിണ്റ്റെ ഡോര്‍ തുറന്നതും മുത്തുമാലയുടെ നൂല്‌ പൊട്ടിയപോലെ കുട്ടികള്‍ ഓരോന്നായി ഊര്‍ന്നിറങ്ങാന്‍ തുടങ്ങി.അവസാനം ഘനശ്യാമമുഖത്തോടെ ഒരാളും. 'കണ്ടിട്ട്‌ ഒരു മലപ്പുറം ലൂക്കുണ്ട്‌...വരട്ടെ,പരിചയപ്പെടാം'

അരുണ്‍ കരിമുട്ടം said...

ഇത് വരെയുള്ളതെല്ലാം വായിച്ചു.ജോറായി:)
എല്ലാരെയും കണക്കിനു വാരിയിട്ടുണ്ടല്ലോ?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇടക്കൊരു പോസ്റ്റില്‍ ബിന്ദു ചേച്ചിയെ പരിചയപ്പെട്ടത് എഴുതിയതാ..
ഓര്‍ത്ത് ഓര്‍ത്ത് ചിരിച്ചു
:)

OAB/ഒഎബി said...

ജാംബവാന്റെ കാലത്ത് എന്ന് പറഞ്ഞാൽ ഏകദേശം TSG 8683 ന്റെ ശേഷമുള്ള റജിസ്റ്റ്രേഷൻ ആയിരിക്കും അല്ലെ...

വീകെ said...

കൊള്ളാം മാഷെ, നർമ്മം നിറഞ്ഞ ഈ പരിചയപ്പെടുത്തൽ....

ജോ l JOE said...

അരീക്കോടന്‍ മാഷേ, ക്ഷമിക്കണം ...അന്ന് പരിചയപ്പെടാന്‍ സാധിച്ചില്ല .ഭയങ്കര തിരക്കായിരുന്നില്ലേ........ മേല്‍ പ്പറഞ്ഞ ജോ എന്റെ അപരനായിരിക്കും അല്ലെ?

Anil cheleri kumaran said...

വെട്ടി നിരത്തുക തന്നെ അല്ലേ..

Junaiths said...

"യാരിദ്‌?" അയാളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ ചോദിച്ചു.


"അത്‌ അവനാ.. "


"ങേ!!" ഞാന്‍ ഞെട്ടി


"യാരിദ്‌ അല്ല...ജുനൈദ്‌.. "


"ഓ കെ..... എവിടുന്നാ വരുന്നേ?"


"അയര്‍ലണ്ടീന്ന്‌... "


"അതെവിട്യാ... കൊച്ചിക്കപ്പുറോ?"


"മാഷക്ക്‌ നല്ല ജനറല്‍ നോളജ്‌ ഉണ്ടല്ലോ.....ഉത്തര അയര്‍ലണ്ട്‌...ദക്ഷിണ അയര്‍ലണ്ട്‌... "


"പശ്ചിമ അയര്‍ലണ്ട്‌...പൂര്‍വ്വ്വ അയര്‍ലണ്ട്‌... കഴിഞ്ഞില്ലേ?"


"ആ എനിക്ക്‌ ഞാന്‍ പറഞ്ഞതേ അറിയൂ.... "


"ആ.... ചെറായി വന്നതുകൊണ്ട്‌ രണ്ട്‌ അയര്‍ലണ്ടും കൂടി ഉണ്ട്‌ എന്ന്‌ മനസ്സിലായില്ലേ?പിന്നെ അവിടെ ഏത്‌ ഫീല്‍ഡിലാ കൈല്‌ കുത്തുന്നത്‌?"


"ഫാര്‍മസിസ്റ്റാ... "


"ഈ കുന്തോം തൂക്കിള്ള അണ്റ്റെ നടപ്പ്‌ കണ്ടപ്പളേ എനിക്ക്‌ തോന്ന്യതാ....ഫാം അസിസ്റ്റണ്റ്റാ ന്ന്‌...

ഇതേതവനാ മാഷേ അയര്‍ലണ്ട് എന്താണെന്നറിയാത്തവന്‍... ഈ ഫാം അസ്സിസ്റ്റന്റുമാരുടെ ഒരു കാര്യം.മാഷേ കലക്കി

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!

|santhosh|സന്തോഷ്| said...

ഇത് ഇപ്പോഴും അവസാനിച്ചില്ലേ? :)

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞത് ഒരു സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

അരുണ്‍....വാരി വാരി ഞാന്‍ ആനവാരിയായി(പോങ്ങുവിനെ വാരിയതോട്‌ കൂടി)
OAB....അത്‌ സൂചിപ്പിക്കണം എന്ന് കരുതിയതാ.TSG 8683 ജാംബവാന്റെ വല്യാപ്പയുടെ കാലത്തുള്ളതാ..
വീ.കെ......നന്ദി
ജോ....അപരനല്ല,താങ്കള്‍ തന്നെയാ.നേരില്‍ പരിചയപ്പെട്ടില്ലെങ്കിലും പാസീവ്‌ പരിചയപ്പെടല്‍ നടന്നു.
കുമാരാ.....അച്ചുതാനന്തന്‍ സ്റ്റൈല്‍ ആയോ?
junaith.... അവനാണ്‌ ജുനൈദ്‌
അനില്‍ ജീ....ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നു.നല്ല ഒരു വള്ളി കിട്ടിയില്ല,അതിനാല്‍ ഒരു പരാമര്‍ശത്തില്‍ ഒതുക്കി
സന്തോഷ്‌....സ്വാഗതം...ഹ..ഹ..ഹാ...തല്‍ക്കാലം അവസാനിപ്പിച്ചു

ബീരാന്‍ കുട്ടി said...

മാഷെ,
ഇതെന്താ 100 എപ്പിസോഡ് തികയ്ക്കാനുള്ള പരിപാടിയാണോ?.

മീറ്റിന്, ഉച്ച സമയത്ത് മാഷ് പുറത്തിറങ്ങി നിന്നപ്പോള്‍ ആരോ പറയുന്നത് കേട്ടിരുന്നു. മാഷെ ആ തല മാറ്റി പിടി, കണ്ണില്‍‌കുത്തുന്നു.

ചെറിയപാലം said...

മാഷേ,

ചെറായി മീറ്റ്ന് ശേഷം ങ്ങളെ കഷണ്ടി ഒരു വിഷയമായല്ലോ ഈ ബൂലോകത്ത്!

ഗൾഫ് ഗേറ്റിന്റെ ദമാം ബ്രാഞ്ചിന് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവിനെ വേണം.
യോഗ്യത - 80 % കഷണ്ടി-
വിദ്യഭ്യാസം - പ്രശ്നമല്ല-


മാഷേ- ങ്ങക്ക് ഒന്നപേക്ഷിചൂടെ...

ജിപ്പൂസ് said...

മാഷേ മുഖത്ത് നോക്കി രാധേന്ന് വിളിച്ചില്ലാന്നേ ഒള്ളൂ ല്ലേ."ഓ അറിയാം...ഞാന്‍ വന്നത്‌ അല്‍പം ധാന്യമണി വാങ്ങാനാ... " ഇത് വായിക്കുംമ്പോള്‍ സത്യായിട്ടും മ്മ്ടെ ദിലീപിനെ ഓര്‍മ്മ വരുന്നു.

രാധേങ്കി രാധ.ഇതിലും കണ്ടില്ലേല്‍ ഇങ്ങടെ ബ്ലോഗ് ഞാന്‍ വല്ല നായേന്‍റേം പൂച്ചേന്‍റേം ബ്ലോഗ് ആക്കി മാറ്റാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.ഹാക്കിങ് ന്നേയ്.ഏത്...!

അള്ളാ..ഇനി ഇതെങ്ങാനും...!
എന്തോന്ന് ബെര്‍ളിത്തരം എന്തോന്ന് ഹാക്കിങ്.ഞമ്മക്കറിയൂല്ലേയ്........

Unknown said...

ഞാൻ വന്നിരുന്നേൽ അപ്പോ എനിക്കിട്ടും കിട്ടിയേനെ ഒരു കൊട്ട് അല്ല മാഷെ

Sabu Kottotty said...

ഹി
ഹിഹി
ഹിഹിഹി
ഹിഹിഹിഹി....
ജാംബവാന്‍ കാറ് കീ....

Lathika subhash said...

ഹഹഹാ..
ഇനീം ഓർമ്മ വരട്ടെ.

Areekkodan | അരീക്കോടന്‍ said...

ബീരാനേ...അങ്ങനെയല്ല പറഞ്ഞത്‌....മാനത്തെ സൂര്യന്‍ വിണ്ണിലിറങ്ങിയോ എന്നായിരുന്നു.പക്ഷേ തൊട്ടടുത്ത്‌ ബാബുരാജ്‌ ഡോക്ടര്‍ ഉണ്ടായതിനാല്‍ ആരാണാ സൂര്യന്‍ എന്നൊരു confusion...
ചെറിയപാലം..... നമ്മള്‍ തന്നെ പുതിയ ഗേറ്റ്‌ തുടങ്ങാന്‍ പോവാ,പിന്നല്ലേ അവന്‍മാരുടെ ദമാം ബ്രാഞ്ച്‌
ജിപ്പൂസ്‌.....അത്‌ ശരി എന്നെ ഓര്‍മ്മ വന്നില്ല അല്ലേ,ശരിയാക്കിതരാം ട്ടോ.... അനൂപേ....അനൂപ്‌ അവിടെ വരികയും ഞാന്‍ സാങ്കല്‍പികമായി വീഴുന്നതിന്‌ മുമ്പ്‌ പരിചയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു കൊട്ട്‌ കിട്ടുമായിരുന്നു. കൊട്ടോട്ടീ....സമീറിനോട്‌ പറയണ്ടട്ടോ. ലതിചേച്ചീ.....തല്‍ക്കാലം ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തട്ടെ.

ബഷീർ said...

ചെറായി നോജജ് ഇഷ്ടപ്പെട്ടു.. വരാൻ പറ്റാതിരുന്നവർ രക്ഷപ്പെട്ടു :) ബാക്കി വായിക്കട്ടെ..

Rejeesh Sanathanan said...

:)

Areekkodan | അരീക്കോടന്‍ said...

ബഷീറേ....വരാത്തവരെ കഥാപാത്രമാക്കി ഒന്ന് ആലോചിക്കുന്നു!!!
മലയാളീ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക