Pages

Tuesday, August 11, 2009

"ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം....."

മാനന്തവാടിയില്‍ താമസിച്ചിരുന്ന ഒരു ദിവസം ഞാന്‍ എങ്ങോട്ടോ പോവാനായി രാവിലെ ബസ്‌സ്റ്റാന്റില്‍ എത്തി.എന്റെ കൂടെ എന്റെ സുഹൃത്തും ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക്‌ പോകാനുള്ള ബസ്സില്‍ കയറി ഞങ്ങള്‍ ലോകവിവരങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്നു.അതിനിടയില്‍ പലതരത്തിലുള്ള കച്ചവടക്കാരും യാചകരും ബസ്സില്‍ കയറി പിരിവു നടത്തി പോയി.അര്‍ഹതപ്പെട്ടവര്‍ എന്ന് എനിക്ക്‌ തോന്നിയവരെ ഞാനും സുഹൃത്തിന്‌ തോന്നിയവരെ അവനും സഹായിച്ചു.അപ്പോഴാണ്‌ ലോട്ടറി ടിക്കറ്റുമായി ഒരാള്‍ ബസ്സില്‍ കയറിയത്‌.ടിക്കറ്റുമായി വന്ന് അയാള്‍ പറഞ്ഞു. "ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം...മൂന്നേ മൂന്ന് ടിക്കറ്റ്‌ മാത്രം..." പൊതുവേ ദയനീയാഭ്യര്‍ത്ഥനകള്‍ എന്നെ വേട്ടയാടാറുണ്ടെങ്കിലും ഇത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമില്ലാത്ത ലോട്ടറി ടിക്കറ്റ്‌ കേസ്‌ ആയതിനാല്‍ ഞാന്‍ അത്‌ മൈന്‍ഡ്‌ ചെയ്തില്ല.പക്ഷേ എന്റെ സുഹൃത്തിന്‌ അയാളുടെ അപേക്ഷ ദയനീയമായി തോന്നിയതിനാല്‍ അവന്‍ എന്നോട്‌ പറഞ്ഞു. "മൂന്ന് ടിക്കറ്റ്‌ അല്ലേ ഉള്ളൂ...ആ ടിക്കറ്റ്‌ വാങ്ങാം...അത്‌ കഴിഞ്ഞാല്‍ ആ പാവത്തിന്‌ സ്വസ്ഥമായി വീട്ടില്‍ പോകാലോ?" " ലോട്ടറി ടിക്കറ്റ്‌ എടുക്കുന്നത്‌ എനിക്ക്‌ ഇഷ്ടമില്ല.അതിനാല്‍ എനിക്ക്‌ വേണ്ട".ഞാന്‍ അവനോട്‌ പറഞ്ഞു. "ഓ...ആ പാവത്തെ ഒന്ന് സഹായിക്കാനും സമ്മതിക്കൂലേ?" ഇതും പറഞ്ഞ്‌ അവന്‍ അയാളെ വിളിച്ചു വരുത്തി മൂന്ന് ടിക്കറ്റും വാങ്ങി.ഒരു ചിരി സമ്മാനിച്ച്‌ അയാള്‍ ബസ്സില്‍ നിന്നിറങ്ങിപ്പോയി. ഞങ്ങള്‍ക്ക്‌ പോകേണ്ട സ്ഥലങ്ങളിലെല്ലാം കറങ്ങി ഉച്ചക്ക്‌ ഞങ്ങള്‍ സ്റ്റാന്റില്‍ തിരിച്ചെത്തി.അപ്പോള്‍ തൊട്ടടുത്ത ബസ്സില്‍ നിന്നും ഒരാള്‍ പറയുന്നു. "ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം...മൂന്നേ മൂന്ന് ടിക്കറ്റ്‌ മാത്രം...!!!" ഞാന്‍ അയാളെ ശ്രദ്ധിച്ചു.രാവിലെ ഞങ്ങള്‍ ബസ്സില്‍ കണ്ട അതേ മനുഷ്യന്‍!!!സഹതാപത്തോടെ ഞാന്‍ എന്റെ സുഹൃത്തിന്റെ മുഖത്തേക്ക്‌ നോക്കി.അമളി ബോധ്യപ്പെട്ട അവന്‍ എന്നേയും വലിച്ച്‌ വേഗം സ്റ്റാന്റിന്‌ പുറത്ത്‌ കടന്നു.

15 comments:

Areekkodan | അരീക്കോടന്‍ said...

പലര്‍ക്കും പറ്റിയ ഒരു അമളി..."ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം..."

അനില്‍@ബ്ലോഗ് // anil said...

അതിനെന്താന്നെ, നിര്‍ദ്ദോഷമായ ചില കള്ളങ്ങളോക്കെ പറയാം.
:)

ടി. കെ. ഉണ്ണി said...

മാഷേ, ലോട്ടറി വില്‍പ്പനക്കാരന്‍ നമ്മുടെ സചിവോത്തമന്മാരേക്കാള്‍
ഉത്തമന്‍....... ....?

ചാണക്യന്‍ said...

അഞ്ച് വര്‍ഷം ഗ്യാരണ്ടിയും വാറണ്ടിയും അടക്കമുള്ള കച്ചവടക്കാരന്റെ ഗീര്‍‌വാണങ്ങള്‍ കേട്ട് വാങ്ങി വീട്ടിലെത്തിക്കുന്ന ഫ്രിഡ്ജ് മൂന്നിന്റന്ന് വെടിയാവുന്നു...പിന്നാ ഒരു ലോട്ടറിക്കാരന്റെ മൂന്നുമണിയുടെ മൂന്നേ മൂന്ന്....:):):)

അരുണ്‍ കരിമുട്ടം said...

ജീവിക്കാന്‍ വേണ്ടി ഒരോ പെടാ പാട്

Sathees Makkoth | Asha Revamma said...

ജീവിക്കാൻ വേണ്ടിയല്ലേ മാഷേ...

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു പത്തുരൂപയെങ്കിലും അടിചൊ ആ ടിക്കറ്റിലേതിലേനും?

Areekkodan | അരീക്കോടന്‍ said...

അനില്‍ജീ..... കള്ളം പറയുന്നവന്‌ അതെപ്പോഴും നിര്‍ദ്ദോഷമായേ തോന്നൂ എന്നതല്ലേ സത്യം?ഉണ്ണിയേട്ടാ...സചിവോത്തമന്‍മാര്‍ ആരെന്നറിയാത്തതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല.
ചാണക്യാ.... അപ്പോ ആ കെണിയിലും പെട്ടു അല്ലേ?
അരുണ്‍..... എന്താ മാന്ദ്യം മാന്തുന്നുണ്ടോ?സതീഷ്‌... ജീവിക്കാനല്ലാതെ മരിക്കാന്‍ ആരും ഇങ്ങിനെ കഷ്ടപ്പെടൂലാലോ?ആര്‍ദ്ര....സ്വാഗതം....അത്‌ ഞാന്‍ അന്വേഷിച്ചില്ല.

ബിനോയ്//HariNav said...

ജീവിച്ചു പോട്ടന്നേ :))

Ashly said...

Poor chap. Let him make a life. Every day we hear our leaders telling lies, we pay & buy newspaper/tv to listen to that....

ശ്രീദോഷ്... said...

സാറെ ഞാനും കമന്റാൻ തുടങികേട്ടോ...
അടവ്കാണിക്കാതെ ഇക്കാലത്ത് ജീവിക്കാൻ കഴിയില്ല സാറെ...എന്നാണ് എനിക്കു തോനുന്നത്

പള്ളിക്കുളം.. said...

എല്ലാ കച്ചവടവും ഇങ്ങനൊക്കെത്തന്നെയാ.
ലോട്ടറിയാണെങ്കിൽ പറയുകേം വേണ്ട!!

Areekkodan | അരീക്കോടന്‍ said...

ബിനോയ്‌...എല്ലാവരും പറഞ്ഞ സ്ഥിതിക്ക്‌ ഇനി അങ്ങനെ തന്നെയാവട്ടെ
Captain Haddock...(ജഗജില്ലി പേര്‌) സ്വാഗതം,OK I also agree
ശ്രീദോഷ്‌....സ്വാഗതം.അടവുകള്‍ പതിനെട്ട്‌ എന്നായിരുന്നു പണ്ട്‌.ഇന്നത്‌ എത്രയാണാവോ?
പള്ളിക്കുളം....സ്വാഗതം.കച്ചവടങ്ങളും ഇങ്ങനെയോ?

അനീസ said...

അയാള്‍ക്കും ഉണ്ടാകില്ലേ ഒരു കുടുംബം പുലര്‍ത്താന്‍ ?

Areekkodan | അരീക്കോടന്‍ said...

അനീസ....സ്വാഗതം.അപ്പോ കുടുംബം പുലര്‍ത്താന്‍ എന്തും ചെയ്യാമെന്നോ?

Post a Comment

നന്ദി....വീണ്ടും വരിക