പണ്ട് രണ്ടാം ക്ളാസ്സില്‍ ആണെന്ന് തോന്നുന്നു മലയാളത്തില്‍ ഒരു പാഠം പഠിച്ചിരുന്നു - ആദാമിണ്റ്റെ മകന്‍ അബു.
എണ്റ്റെ ഓര്‍മ്മയിലുള്ള ആ കഥയുടെ പൊട്ടും പൊടിയും ഇങ്ങനെ .....ഇടിയും മിന്നലും മഴയുമുള്ള ഒരു രാത്രിയില്‍ കൂരിരുട്ടില്‍ വീണുകിടക്കുന്ന ഒരാളെ പരോപകാരിയായ അബു രക്ഷിക്കുന്നു.അന്ന് രാത്രി അബു ഒരു സ്വപ്നം കാണുന്നു.സ്വപ്നത്തില്‍ മാലാഖ വന്ന് അബുവിനെ ഒരു ലിസ്റ്റ് കാണിച്ചു.
അബു ചോദിച്ചു:എന്താ അത്?
മാലാഖ: ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റ്
അബു അതില്‍ തണ്റ്റെ പേര് തിരഞ്ഞു,പക്ഷേ കണ്ടില്ല.മാലാഖ വീണ്ടും ഒരു ലിസ്റ്റ് കാണിച്ചു.
അബു ചോദിച്ചു:അത് എന്താ ?
മാലാഖ: ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റ്
അതില്‍ ആദ്യത്തെ പേര് അബു വായിച്ചു - ആദാമിണ്റ്റെ മകന്‍ അബു.
ഇനി എണ്റ്റെ കഥ...ഞാന്‍ ദൈവ വിശ്വാസിയാണ്.അതിനാല്‍ ജീവിതത്തില്‍ വരുന്ന സന്തോഷവും സന്താപവും എല്ലാം ദൈവം തരുന്നതാണെന്ന് വിശ്വസിക്കുന്നു.
ആറ് വര്‍ഷം മുമ്പ് ഞാന്‍ KSEB യില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം.ന്യൂസ്പേപ്പര്‍ എടുത്ത് നോക്കിയ എണ്റ്റെ കണ്ണില്‍ ആവശ്യമില്ലാതെ ഒരു ന്യൂസ് കരടായി കയറി - ഹയര്‍സെക്കണ്ടറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ ലിസ്റ്റായിരുന്നു അത്.ഞാന്‍ അതിലൂടെ വെറുതെ കണ്ണോടിച്ചു.
"ങേ!!!LP സ്കൂളില്‍ ജോലി ചെയ്തിരുന്ന എണ്റ്റെ ക്ളാസ്മേറ്റുകളായ പ്രേമരാജനും മാളൂട്ടിയും മറ്റും ഒറ്റ ചാട്ടത്തിന് ഹയര്‍സെക്കണ്ടറിയില്‍!!!!അതും ഗസറ്റഡ് പോസ്റ്റില്‍.അവര്‍ പഠിച്ചതും അതിനപ്പുറവും ഉണ്ടായിട്ടും ഞാന്‍ ഈ JCB-യില്‍(എല്ലാവരുടെ അടുത്ത് നിന്നും കൈ ഇട്ട് മാന്തുന്ന KSEBക്കാര്‍ക്ക് ജനങ്ങള്‍ ഇട്ട പേര് അതായിരുന്നു).എന്നാണാവോ ഞാനും ഒരു ഗസറ്റഡ് ഓഫീസര്‍ ആവാ..." ഞാന്‍ മനസ്സില്‍ കരുതി.
അന്നത്തെ എണ്റ്റെ ആത്മഗതം ദൈവം കേട്ട പോലെ ഒരു മാസം കഴിഞ്ഞ് എനിക്ക് ഒരു പോസ്റ്റിംഗ് ഓഡര്‍ വന്നു - വയനാട് ഗവണ്‍മണ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഗസറ്റഡ് പോസ്റ്റില്‍ നിയമനം!!!! ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ അത്രുമാണ്റ്റെ മകന്‍ ആബു എന്ന ഞാന്‍ !!!!
കാലചക്രം ആരൊക്കെയോ കറക്കി.ഞാന്‍ ബൂലോകത്തും ഭൂലോകത്തും കറങ്ങിക്കൊണ്ടിരുന്നു.ഒരാഴ്ച മുമ്പ് മാധ്യമത്തിണ്റ്റെ സപ്ളിമണ്റ്റായ ഇന്‍ഫോമാധ്യമത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ചില ബ്ളോഗുകള്‍ പരിചയപ്പെടുത്തുന്ന ഒരു പംക്തി ശ്രദ്ധയില്‍ പെട്ടു.ഞാന്‍ കൂടി അംഗമായ കേരളബ്ളോഗ് അക്കാദമിയുടെ ബ്ളോഗും ചിത്രകാരണ്റ്റെ ബ്ളോഗും അവിടെ പരിചയപ്പെടുത്തിയിരുന്നു(മറ്റുള്ളവ ഏതെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നില്ല).അത് വായിച്ച് എണ്റ്റെ മനസ്സില്‍ തോന്നി -'എന്നാണാവോ എണ്റ്റെ ബ്ളോഗിനെപറ്റി ആരെങ്കിലും ഇങ്ങനെ ഒരു പരിചയപ്പെടുത്തല്‍ നടത്തുക... '
ആ ആത്മഗതവും ദൈവം കേട്ടു.ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയില്‍ നിന്നും എണ്റ്റെ സുഹ്റ്‍ത്തും ബ്ളോഗറുമായ റഫീക്ക്(രൂപടര്‍ശകന്‍)വിളിച്ചു.
"ഹലോ.. ആബിദ് സാര്‍ അല്ലേ?"
"അതേ... "
"ഇത്തവണത്തെ ഇന്‍ഫോകൈരളി മാസിക ബ്ളോഗിംഗ് സ്പേഷ്യല്‍ പതിപ്പാണ്... "
"ഓഹോ... "
"അതുകൊണ്ട് ഞാന്‍ ഒന്ന് വാങ്ങി... "
"ആ അത് നന്നായി... "
"നിങ്ങള്‍ കണ്ടോ... "
"ഇല്ല...ഞാന്‍ ഇപ്പോള്‍ അത് വായിക്കാറില്ല... "
"ആ...അതില്‍ ഒരു പേജില്‍ ഏഴ് ബ്ളോഗുകള്‍ പരിചയപ്പെടുത്തുന്നുണ്ട്....അതിലൊന്ന് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ ആണ്... "
"ങേ!!!" ഞാന്‍ ശരിക്കും ഞെട്ടി.
"ചെറുതായിട്ട് ഒരു പരിചയപ്പെടുത്തലേ ഉള്ളൂ.. "
"ങാ...നോക്കട്ടെ....വിവരം അറിയിച്ചതിന് വളരെ നന്ദി...." ഞാന്‍ ഫോണ്‍ വച്ചു.
സംഗതി ഉറപ്പ് വരുത്താന്‍ പിറ്റേന്ന് ഇന്‍ഫോകൈരളി മാഗസിന്‍ വാങ്ങി.അതിണ്റ്റെ പേജ് 49-ല്‍ ബ്ളോഗ് സന്ദര്‍ശനം എന്ന പുതിയൊരു പംക്തി ആരംഭിക്കുന്നു.അതില്‍ ഏഴ് ബ്ളോഗുകളും പരിചയപ്പെടുത്തുന്നു.അങ്കിളിണ്റ്റെ സര്‍ക്കാര്‍ കാര്യം,വാഴക്കോടണ്റ്റെ പോഴത്തരങ്ങള്‍,അപ്പുവിണ്റ്റെ ആദ്യാക്ഷരി,അരീക്കോടണ്റ്റെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ ,ശ്രദ്ധേയണ്റ്റെ കരിനാക്ക്,നിഷ്കളങ്കണ്റ്റെ ചിത്രങ്ങള്‍,പിന്നെ ആ കുറിപ്പ് എഴുതിയ കോര്‍ക്കറസിണ്റ്റെ കോര്‍ക്കറസ് ഓണ്‍ലൈന്‍.
അങ്ങനെ ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ അത്രുമാണ്റ്റെ മകന്‍ ആബു എന്ന ഞാന്‍ വീണ്ടും!!!!
26 comments:
അങ്ങനെ എണ്റ്റെ ആത്മഗതം ദൈവം വീണ്ടു കേട്ടു. ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ അത്രുമാണ്റ്റെ മകന്‍ ആബു വീണ്ടും!!!!
എന്നും ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ താങ്കളുടെ പേരുണ്ടാവട്ടെ!
അരീക്കോടൻ മാഷേ, അഭിനന്ദനങ്ങൾ.
അങ്ങിനെ ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ വീണ്ടും വരട്ടെ.
ആത്മഗതം- “ങാ മ്മട മാവും പൂക്കും “
ഈ വിവരം അറിയിച്ചതിനു നന്ദി മാഷേ, ഞാന്‍ സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ മാഷിന്റെ പേരും ഉണ്ടേ.......:)
ആശംസകള്‍ :)
മാഷേ എന്റെ യും ആശംസകള്‍...
:)
ഹാ... ദൈവം സ്നേഹിക്കുക !!!അല്ല , അവന്‍ സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ ഇടപ്പെടുക!!
ഈ’റമദാന്‍‘ കഴിയും മുമ്പ് ഒരിടം എനിക്കും
റിസര്‍വ്വ് ചെയ്യോ,മാഷേ....
Congrats Areekkodan maash!!
ചെലവിന്റെ കാര്യം മറക്കണ്ട...
നോമ്പുകഴിഞ്ഞു കാണാം...
കാണണം...
ആശംസകള്‍..
അഭിനന്ദനങ്ങള്‍...
എല്ലാവര്‍ക്കും ആശംസകള്‍
ഇക്കാര്യം അവതരിപ്പിച്ച രീതി മനോഹരം... ആശംസകൾ!
ramanika ചേട്ടാ.....നന്ദി,പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ
ഉറുമ്പ്....അഭിനന്ദനങ്ങള്‍ക്ക് നന്ദി.മാവ് പൂക്കാന്‍ ഇനി വൃശ്ചികം വരണം...
വാഴക്കോടാ....വളരെ സന്തോഷം
തറവാടി....നന്ദി
കുക്കു....നന്ദി
ഹാറൂണ്‍ക്ക...അങ്ങനെ റിസര്‍വ്വ് ചെയ്യാന്‍ ഒരു ടവ്വല്‍ പോലും കയ്യിലില്ലാതെയല്ലേ ഞാന്‍ പോയത്!!!സ്വന്തം കര്‍മ്മത്തിലൂടെ ആര്‍ക്കും അത് റിസര്‍വ്വ് ചെയ്യാം...
ശ്രീലാല്‍...സ്വാഗതം
കൊട്ടോട്ടിക്കാരാ....ഇന്‍ഷാഅള്ളാ
തൃശൂര്‍ക്കാരാ....നന്ദി
അരുണ്‍...സ്വീകരിച്ചിരിക്കുന്നു
കുമാരാ.....നന്ദി
അഭിനന്ദനങ്ങള്‍.
(ഇത്തിരി അസൂയയോടെയാണ് പറയുന്നത് കേട്ടോ)
ഞാനും ആത്മഗതിക്കാന്‍ പോകുന്നു. എന്നാണാവോ എന്റെ ബ്ലോഗ് ഇങ്ങനെ ആരെങ്കിലും പരിചയപ്പെടുത്തുക !
മാഷേ, പണ്ട് ഇങ്ങിനെ ഒരു പാട്ടു ഉണ്ടായിരുന്നല്ലോ
"അടിച്ചടിച്ചു നമ്മൾ കോളടിച്ചു .........." അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങള്‍ മാഷേ...
ഇത് പറഞ്ഞ രീതി ശ്രെദ്ധേയം തന്നെ
ഗീതേ...ഇത്തിരി അല്ല ഒത്തിരി അസൂയ ഉണ്ട് എന്ന് പറയൂ... വെയ്റ്റ് ആന്‍ഡ് സീ
ശരീഫ്ക്കാ...ആ പാട്ട് ഞാന്‍ കേട്ടിട്ടില്ല... നന്ദി
കുഞ്ഞായീ.... നന്ദി
ആശംസകള്‍...
അഭിനന്ദനങ്ങള്‍, മാഷേ.
അഭിനന്ദനങ്ങള്‍ !
അപ്പോള്‍ എന്നാ ലോട്ടറി ടിക്കറ്റ് എടുക്കാന്‍ മടിച്ചു നില്‍ക്കുന്നേ?
എന്നാല്‍ ശരി, ഒത്തിരി ഒത്തിരി ഒത്തിരി അസൂയ ഉണ്ട്. ഹോ സഹിക്കാന്‍ പറ്റ്ണില്ല്യാ...
വെയ്റ്റ് ചെയ്യാനാണേല്‍ ക്ഷമയുമില്ല...
മുഫാദ്... നന്ദി
എഴുത്തുകാരി ചേച്ചീ... നന്ദി
വശംവദാ... നന്ദി
ജിതേന്ദ്രകുമാര്‍...ലോട്ടറിക്ക് ഞാന്‍ എതിരാണ്.അതു തന്നെ കാരണം...
ഗീത....മരുന്നില്ലാത്ത അസുഖമാണേ...സൂക്ഷിച്ചോ...
മാഷേ ആശംസകള്‍ ഒപ്പം ഈദാശംസകളും നേരുന്നു..
ഏറനാടാ....ഈദ് മുബാറക്
എന്റെ മാഷേ, അടുത്ത ലക്കത്തില്‍ എന്‍റെ ബ്ലോഗിനെ പരിചയപ്പെടുത്തുന്നതായി അറിയിച്ചു കൊണ്ട് ഇന്‍ഫോ മാധ്യമത്തില്‍ നിന്നും അബു സാര്‍ അയച്ച മെയിലില്‍ നിന്നും ആണ് ഇന്‍ഫോ കൈരളിയില്‍ പരിചയപ്പെടുത്തിയ വിവരം ഞാന്‍ അറിയുന്നത്. അതും ഇപ്പോള്‍, രണ്ടു മാസം കഴിഞ്ഞു. അറിഞ്ഞപ്പോള്‍ വെറുതെ ഗൂഗിളില്‍ തിരഞ്ഞു. അപ്പൊ, ഇവിടെയും എത്തി. സന്തോഷം. മുമ്പേ വിവരം അറിഞ്ഞു മാലോകരെ അറിയിച്ചതിനു അരീക്കോടനും നന്ദി...
Post a Comment
നന്ദി....വീണ്ടും വരിക