“ഓരോ സെക്കണ്റ്റിനും അതിണ്റ്റേതായ മൂല്യമുണ്ട്...BSNL കേരള അവതരിപ്പിക്കുന്നു 1 സെക്കണ്റ്റ് പള്‍സ് താരിഫ്.“
ഈ അടുത്തൊരു ദിവസം പത്രത്തില്‍ കണ്ട ഒരു പരസ്യമാണിത്.
ഇതുവരേ പിന്നെ സെക്കണ്റ്റിന് മൂലമാണോ ഉണ്ടായിരുന്നത്‌എന്ന ചോദ്യമാണ് എണ്റ്റെ മനസ്സില്‍ വന്നത്. സെക്കണ്റ്റിണ്റ്റെ മൂല്യം അറിയാന്‍ ടാറ്റയുടെ വായിക്കാന്‍ സാധിക്കാത്ത (ഞാന്‍ കുറേ കാലം ഇത് ആരെങ്കിലും ഒന്ന് വായിച്ച് തന്നിരുന്നു എങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്) ഒരു സെല്ലുലാര്‍ സര്‍വ്വ്വീസ് വരേണ്ടി വന്നു. മറ്റ് നെറ്റ്‌വര്‍ക്കുകളും ആ പാത പിന്തുടര്‍ന്നപ്പോള്‍ കസ്റ്റ്മേഴ്സിണ്റ്റെ കൂടുമാറ്റ ഭയം മൂലം (അല്ലാതെ സെക്കണ്റ്റിണ്റ്റെ മൂല്യം കൊണ്ടല്ല) ഞങ്ങളും ഈ പാതയിലേക്ക് വരാന്‍ നിര്‍ബന്ധിതരായി എന്ന സത്യം ആരുടെ മുമ്പിലാ നിങ്ങള്‍ ഒളിച്ചു വയ്ക്കുന്നത്?ഓഫറുകളുടെ പിന്നാലെ നെട്ടോട്ടമോടുന്ന പ്രബുദ്ധ മലയാളിയുടെ മുന്നിലോ?ടാറ്റയും ബിര്‍ളയും വെട്ടുന്ന പാതയിലൂടെ 'ഇതാ ഞങ്ങളും' എന്ന് വീമ്പിളക്കാതെ കണക്റ്റിംഗ് ഇന്ത്യക്കാര്‍ക്ക് തങ്ങളുടേതായ ഒരു കുന്തവും ("ഔട്ട് ഓഫ് റേഞ്ച്" സന്ദേശം അല്ലാത്ത) കസ്റ്റമേഴ്സിന് കൊടുക്കാനില്ലേ?
15 comments:
മറ്റ് നെറ്റ്‌വര്‍ക്കുകളും ആ പാത പിന്തുടര്‍ന്നപ്പോള്‍ കസ്റ്റ്മേഴ്സിണ്റ്റെ കൂടുമാറ്റ ഭയം മൂലം (അല്ലാതെ സെക്കണ്റ്റിണ്റ്റെ മൂല്യം കൊണ്ടല്ല) ഞങ്ങളും ഈ പാതയിലേക്ക് വരാന്‍ നിര്‍ബന്ധിതരായി എന്ന സത്യം ആരുടെ മുമ്പിലാ നിങ്ങള്‍ ഒളിച്ചു വയ്ക്കുന്നത്?ഓഫറുകളുടെ പിന്നാലെ നെട്ടോട്ടമോടുന്ന പ്രബുദ്ധ മലയാളിയുടെ മുന്നിലോ?ടാറ്റയും ബിര്‍ളയും വെട്ടുന്ന പാതയിലൂടെ 'ഇതാ ഞങ്ങളും' എന്ന് വീമ്പിളക്കാതെ കണക്റ്റിംഗ് ഇന്ത്യക്കാര്‍ക്ക് തങ്ങളുടേതായ ഒരു കുന്തവും ("ഔട്ട് ഓഫ് റേഞ്ച്" സന്ദേശം അല്ലാത്ത) കസ്റ്റമേഴ്സിന് കൊടുക്കാനില്ലേ?
BSNL ന്റെ ബില്ല് കണ്ട് ഞട്ടിയാ മാഷേ?!!
എന്താ അവന്മാരോടിത്ര ദേഷ്യം :-)
എനിക്കെന്തോ BSNL ഭയങ്കര ഇഷ്ടമാ.. അവസാനം വഞ്ചിയുടെ അറ്റത്ത് നിന്ന് ആ ചേച്ചി കാണിക്ക വഞ്ചി പ്രദര്‍ശിപ്പിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം...
timely!
“ഓരോ സെക്കന്‍റിനും അതിന്‍റേതായ മൂല്യമുണ്ട്..”
രക്ഷപ്പെട്ടു!ഇനിയെങ്കിലും സമയത്തിന്‍റെ വില നമ്മള്‍
മലയാളികള്‍ മനസ്സിലാക്കുമല്ലോ !
പണ്ടൊക്കെ കയ്യില്‍ വാച്ചില്ലാത്തവര്‍,അതുള്ളവരോട്
സമയെത്രായീന്ന് ചോദിച്ചാല്‍ ഉത്തരമിങ്ങനെയായിരുന്നു :
എട്ടേകാല്,എട്ടര,എട്ടേമുക്കാല്‍ ! ഇപ്പോഴെനിയങ്ങിനെ
പറ്റുമോ ! മണിക്കൂറിനെ നാലായി ഭാഗിച്ചു ശീലിച്ച നാം
ഇനി’സെക്കന്‍റിലാ‘ക്കേണ്ടി വരുമല്ലോ!
അത് സങ്കതി കലക്കീട്ടോ മാഷെ... ഞാനും ഔട്ടോഫ് റേഞ്ച് ആയീ...
ലവ ലേശം പരിചയമില്ലാത്ത സംഗതി ആയതിനാല്‍ ഒന്നും പറയുന്നില്ല....
:)
കിടങ്ങൂരാന്‍ പറഞ്ഞ പോലെ അവരുടെ പരസ്യം ഒരു ഒന്ന് ഒന്നര തന്നെ
എന്നും എന്നും പുതിയ പുതിയ ഓഫറുകളാണല്ലോ, എല്ലാ മൊബൈല്‍ കമ്പനിക്കാര്‍ക്കും.സെക്കന്റും മിനിറ്റുമൊക്കെയായിട്ടു്. സത്യം പറഞ്ഞാല്‍ എനിക്കതിനെപ്പറ്റി യാതൊന്നും അറിയില്ല, ശ്രദ്ധിക്കാത്തതുകൊണ്ടാവും.
പരസ്യം കാണാറുണ്ട്. BSNL പരസ്യത്തിലെ സുന്ദരിയുടെ അവസാനത്തെ ആ നില്പ് എന്തിനാണെന്നും മനസ്സിലായിട്ടില്ല.
ഭായീ...എല്ലാ മാസവും അവര്‍ രണ്ട് ബില്ല് തരുന്നുണ്ട്.ചിലപ്പോള്‍ ഒരേ സംഖ്യ.മറ്റു ചിലപ്പോള്‍ വ്യത്യസ്തവും!കുറഞ്ഞ ബില്‍ അടച്ചാല്‍ മതി എന്ന് കസ്റ്റമര്‍കെയര്‍ വിശദീകരണം!എപ്പടി!!!!
കിടങൂരാന്‍...ടി.വി.ഇല്ലാത്തതിനാല്‍ ഞാന്‍ പരസ്യം കണ്ടിട്ടില്ല.
രമണിക ചേട്ടാ...നന്ദി
ഒരു നുറുങ്...താങ്കളുടെ ചിന്തയുടെ വൈവിധ്യം സമ്മതിച്ചു.
കു.ക.കു.കെ...കൊഴക്കോട്ടോര്‍ എന്നാണ് ഹൈറേഞ്ച് ആവുക.ഒരു എവറസ്റ്റ് പൊട്ടിമുളക്കേണ്ടി വരും അല്ലേ?
ഒഎബി...നാട്ടില്‍ വന്നു താമസം തുടങിയാല്‍ മനസ്സിലാകും.
കുറുപ്പേ...എനിക്കറിയില്ല
എഴുത്തുകാരി ചേച്ചീ...പരസ്യം ഞാന്‍ കണ്ടിട്ടില്ല.പക്ഷേ എല്ലാവരും പറഞ്ഞ് പറഞ്ഞ് ഒന്ന് കാണേണ്ടി വരുമോ?
മാഷേ ഈ കണക്ടിംഗ് ഇന്ത്യാക്കാരുടെ ഒരു കണക്ഷന്‍ എടുത്ത കാരണം എന്റെ മുഴുവന്‍ കണക്ഷനും പോയി കിടക്കുകയാ.. പിന്നെ മാഷിനു പറയാന്‍ പറ്റാത്ത ആ പേര്
ടാറ്റാ മൊകോടോ..ശേ......... ടോകൊമോ ആണോ?
മത്സരങ്ങള്‍ നടക്കട്ടെ..എങ്കിലേ ഉപഭോക്താക്കള്‍കും എന്തെങ്കിലും പ്രയോജനം ലഭിക്കൂ.. ഇവിടെ കുവൈത്തിലും ഒരു മൊബൈല്‍ വിപ്ലവം ഉണ്ടായി അത് ഇവിടെ വായിക്കുക
മാഷേ,
ഈ കാര്യം പണ്ടേ ബി.എസ്.എൻ.ലിനു ചെയ്യാമായിരുന്നു.അങ്ങനെ ഒരു വൻ മുൻതൂക്കം ഉണ്ടാക്കാനുള്ള അവസരമാണു അവർ കളഞ്ഞു കുളിച്ചത്...!
ഇതു പറയുമ്പോളൂം മറ്റു കമ്പനികളെ അപെക്ഷിച്ച് ചാർജ്ജ് കുറവ് ബി.എസ്.എൻ.എലിനു തന്നെ
ആശംസകൾ!
ഡോകോമോ വന്നത് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായി :)
രഘുജീ...ആ പേര് മൊശകൊടന്‍ എന്നായിരുന്നെങ്കില്‍ എല്ലാ മലയാളികള്‍ക്കും തിരിഞേനെ.ടാറ്റക്ക് ആരും അത് പറഞു കൊടുത്തില്ലേ ആവോ?
പ്രവാസീ...സ്വാഗതം.ആരോഗ്യകരമായ മത്സരങള്‍ വേണം.പക്ഷേ കണ്ണീല്‍ പൊടി ഇടാന്‍ സമ്മതിക്കരുത്.
സുനില്‍...അതേ.ആദ്യം ചെയ്യേണ്ടത് അവരായിരുന്നു.പക്ഷേ നമ്മുടെ സര്‍ക്കാര്‍ പങ്കുല്ലീടത്തെല്ലാം ‘പുത്തി’ സൂര്യന്‍ ഉദിച്ചിട്ടേ ഉദിക്കൂ.
ശ്രീ...വരട്ടെ,ഇനിയും പുതിയ ട്രക്കോമയും സുഗിയാമയും ഒക്കെ.
Post a Comment
നന്ദി....വീണ്ടും വരിക