പോക്കരാക്കയുടെ വീടിനടുത്തുള്ള പറമ്പ് പള്ളിയുടെ അധീനതയിലുള്ളതാണ്.അതില്‍ നിന്നും വീടിന് മുകളിലേക്ക് വീഴാനായി നില്‍ക്കുന്ന ഒരു ഉപ്പൂത്തി മരം മുറിച്ചുമാറ്റാനായി അദ്ദേഹം കമ്മിറ്റിയില്‍ തനിക്ക് പരിചയമുള്ള മയമുട്ടിയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു.
“നീ അതൊന്ന് ആലിക്കുട്ടിയുടെ അടുത്ത് കൂടി പറഞ്ഞേക്ക്..” മയമുട്ട്യാക്ക പറഞ്ഞു.
പോക്കരാക്ക ആലിക്കുട്ടിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചു.
“നീ അതൊന്ന് കമ്മിറ്റിയില്‍ കൂടി പറഞ്ഞേക്ക്..” ആലിക്കുട്ട്യാക്ക പറഞ്ഞു. ഇതു കേട്ട് പോക്കരക്കാക്ക് ദ്വേഷ്യം വന്നു.
"ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി....ആ ഉപ്പൂത്തിയെങ്ങാനും എന്റെ വീടിന്റെ മേലെ വീണാല്‍ ചമ്മട്ടി...മണ്‍വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാക്കി പറയുക...സൂക്ഷിച്ചോ"
25 comments:
"ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി....ആ മരമെങ്ങാനും എന്റെ വീടിന്റെ മേലെ വീണാല്‍ ചമ്മട്ടി...മണ്‍വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാക്കി പറയുക
ഹ ഹ ഹാ... രസിച്ചു,
ആ മരം വീഴുമ്പോള്‍ പരയണേ... :)
"കമ്മട്ടി"യോടായിരിക്കുമോ ബാക്കി.
നന്നായി രസിച്ചു.
ബ്ലോഗിന്‍റെ ഫോണ്ട് ഒന്നുകൂടി ശരിയാക്കിയാല്‍ നന്ന്.
ആശംസകള്‍.
ചമ്മട്ടി...മണ്‍വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാക്കി പറയുക
അതില്‍ നമ്മുടെ പ(ട്ടി) കൂടെ വന്നാ സൂപ്പര്‍
ആലികുട്ടിയെ പട്ടി കടിച്ചു ... അതും നമ്മുടെ പോക്കര്‍ സാഹിബിന്‍ന്‍റെ
മാഷെ ഫോണ്ട് ശരിയില്ല വായിക്കാന്‍ വിഷമിച്ചു
മാഷെ..അയാള്‍ മയമുട്ടി തന്നെയോ..? അതല്ല മറ്റെ മുട്ടിയാ? ആ മുട്ടിയാലും തട്ടിയാലും പൊട്ടാത്ത മമ്മുട്ടിയോ ?
ഹാഷിം...അതെന്തിനാ, കഥയുടെ ബാക്കി അറിയാനോ?
റാംജി...നന്ദി.ഫോണ്ട് ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.എനിക്ക് ഒരു കുഴപ്പവും കാണുന്നുമില്ല.
ഒഴാക്കാ...അത്ര വേണോ ? ങേ!എന്റെ കണ്ണിനാണോ കുഴപ്പം.ഫോണ്ടിന് എന്റെ കണ്ണ് ഒരു കുഴപ്പവും കാണുന്നില്ലല്ലോ.
ഹാറൂണ്‍ക്കാ...ഞങ്ങളുടെ നാട്ടില്‍ മയമുട്ട്യേ ഉള്ളൂ.വയനാട്ടില്‍ കയറിയാല്‍ മമ്മൂട്ടികളും മരമുട്ടികളും സുലഭം!!!
നായകൻ പോക്കരാക്കയാണോ അതോ മാഷു സ്വന്തം പേരുമാറ്റി പോക്കരാക്കയുടെ പേരിട്ടതാണോ....
അവസാനം ആ മരം വെട്ടി മാറ്റിയോ??
സംഗതി കലക്കി !
പോക്കരാക്ക ഒരു സംഭവം തന്നെ.
എറക്കോടാ...മുമ്പ് മുപ്പതോളം നമ്പൂരിക്കഥകള്‍ എഴുതിയിരുന്നു.അതില്‍ മിക്കതും നായകന്‍ ഈ പാവം അരീക്കോടന്‍ തന്നെ.ഇവിടെ ജഗല്‍ ജഗല്‍ പോക്കരാക്ക കീ ജയ്..
കുറുപ്പേ...കഥയില്‍ ചോദ്യമില്ല എന്ന ആഗോളവല്‍ക്കരണം താങ്കള്‍ വന്ധ്യംകരണം ചെയ്തതില്‍ പ്രതിഷേധിക്കുന്നു !!!!(അയ്യേ, വെറുതെ പുളു അടിച്ചതാട്ടോ)
രമണിക ചേട്ടാ...കലക്കിയത് ഏത് കുളമാ (എറണകുളം).നന്ദിട്ടോ...
തെച്ചിക്കോടാ...ആള്‍ ഒരു ഒന്നൊന്നര സംഭവം തന്നെ.
ഹഹഹ... ഈ ഉപ്പൂത്തി മരം എന്താ?
ചിരിച്ചു...
ഹ് ഹ് ഹ്
ഹ ഹ ഹ
ഹാ ഹാ ഹാ
ഹാ...........ഹ്.........ഹൂം...!
അതു കലക്കി..
ഫോണ്ട് വലിപ്പം ച്ചിരി ഓവറായോന്ന്
ഞമ്മക്കൊര് ശങ്ക..
കളിച്ച് കളിച്ച് പോക്കരാക്കാനോടാ...അന്റെ കളി.
നമ്മളെ അനക്ക് മുയ്മനറിയൂലാ....
നന്നായിട്ടുണ്ട്..
മരം മുറിക്കരുത്. കരള വനം വകുപ്പ്.
ജാഗ്രതൈ
നസ്രാണി "പള്ളി" പറമ്പിലെ മരം വെട്ടണമെങ്ങിൽ, പോയി ജോസുട്ടി, മാത്തുട്ടി, തുടങ്ങിയ "ഇട്ടി"കളൊട് പറയുക.
എന്റെ പുതിയ 'പഠനത്തിനു' പുതിയ പേരുകള്‍ കൂടി കിട്ടിപ്പോയ്.. ആലിക്കുട്ടി....മയമുട്ടി... :)
--- ഫോണ്ട് വലുപ്പം കൂടിയത് തന്നെ പ്രശ്നം മാഷേ -----
പ്രവീണ്‍...വട്ടപ്പറമ്പത്ത് വട്ടമരം ഉണ്ടോ?അല്ലെങ്കില്‍ പൊടെണ്ണി എന്ന മരം...അത് തന്നെ ഉപ്പൂത്തി.
മുഫാദ്...തിരിച്ചു വരവില്‍ സന്തോഷം, നന്ദി
മുക്താര്‍...ഇപ്പഴാ സംഗതി പിടി കിട്ടിയത്.അത് റെഡിയാക്കി.നന്ദി
കമ്പര്‍...സ്വാഗതം.അതെ പോക്കരാക്കാനെ ആര്‍ക്കും മുയ്മനറീല...
അക്ബര്‍...പിന്നെ അവര്‍ മുറിക്കുന്നത് എന്താണാവോ?
കാക്കരേ...ആദ്യം മാപ്പിളമാര്‍ കഴിയട്ടെ.
ശ്രദ്ധേയാ...കോപി റൈറ്റ് നിയമ പ്രകാരം അകത്താകും ട്ടോ...ഫോണ്ട് മാറ്റി.നന്ദി
അത് രസമായി :)
ഞാനും വേറെ പല തിരക്കിലായിരുന്നു,
പിന്നെ നെറ്റ് സ്പീഡും ഇല്ലായിരുന്നു.
അങ്ങനെ പോക്കരാക്ക കമ്മറ്റിയുമായി ഏറ്റ് മുട്ടി.
അരീക്കോടാ ഇതിന്റെ കോപ്പിയെടുത്ത് ഒരു ‘ട്ടി‘ ക്ക് കൊടുക്ക്.. എപ്പ മരം മുറിച്ചു എന്ന് ചോദിച്ചാൽ മതി..:)
മാഷേ, മയ്മുട്ടി കലക്കീട്ടോ...!!
ആശംസകൾ...
ശ്രീ...നന്ദി
ഒ.എ.ബി...ഇല്ല, പോക്കരാക്ക ഏറ്റുമുട്ടാന്‍ പോകുന്നു.
ബഷീര്‍...ഞമ്മള്‍ ആ ‘ട്ടി’ കളുടെ അടുത്ത് പോകുന്നേ ഇല്ല.
ആര്‍ദ്ര...നന്ദി
വീ.കെ...നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക