Pages

Thursday, February 11, 2010

എന്റെ ആദ്യ ബസ് അനുഭവം.....

ഞാനും ബസ്സില്‍ കയറി ..
ബെല്ലടിച്ചതും (സോറി ക്ലിക്കിയതും) ആകെ ഒരു ഇരുട്ട് പരന്നു...
പിന്നെ എന്തോ ഒരു ഉണ്ണുനൂലി സന്ദേശം...
കൊടുത്തു അതിനും ഒരു കിക്ക് ...ഫൂ....ക്ലിക്ക്....
 അപ്പോള്‍ ബസ്സില്‍ സൂര്യന്‍ ഉദിച്ചു....

അതാ അവിടേയും ആ മോന്തായം...
ഒരു കണ്ണ് സൂറയുടെ നേരെ ഇറുക്കിയും മറു കണ്ണ് കുഞീവിയുടെ കയ്യിലെ വടിയുടെ മിന്നായത്തിന്റെ ദിശ അറിയാന്‍ മാക്സിമം തുറന്നുപിടിച്ചും നമ്മുടെ മോഴ...പോഴ....വാഴ.

എന്റെ ആദ്യ ബസ് അനുഭവം.....അരീക്കോടന്‍ ഗൂഗ്‌ള്‍ ബസ്സില്‍ കയറിയ സംഭവമാ പറഞ്ഞത്, അല്ലാതെ ലൈന്‍(അടി+പിടി) ബസ്സില്‍ കയറിയതല്ല.

20 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ആദ്യ ബസ് അനുഭവം.....

അപ്പൂട്ടൻ said...

പേശുബുക്കും തീറ്ററും ഒക്കെ കഴിഞ്ഞിപ്പോ ബസിലായോ?
ഇതോടുകൂടി ബസ്സ്‌ ബസ്‌ (ഹിന്ദി) ആയി എന്നു തോന്നിയോ?
നമ്മുടെ നാട്ടിലെ പഴയ ഫാർഗോ ബസിനെപ്പോലെ മണിക്കൂറിൽ 15 കിമി സ്പീഡിലാണോ ഈ ബസ്‌ ഓടുന്നത്‌, അതോ വോൾവോ ഓടണപോലെയാണോ?

ഗൂഗിൾ ഉന്തുവണ്ടി ഇറക്കട്ടെ, അപ്പോൾ നോക്കാം.

കാട്ടിപ്പരുത്തി said...

ഇത് ഗ്ഗവിതയാണോ?
ഒന്നും മനസ്സിലാവാഞ്ഞിട്ട് ചോദിച്ചതാ

ഒഴാക്കന്‍. said...

അരീക്കോടാ, കയറിയത് കയറി അല്ലെ ?....

ഞാന്‍ ഏതായാലും നടന്നുപോയാലും ഇങ്ങള് പറയണ ബസില്‍ ഇല്ലേ.... ഇതാണോ ഹലാക്കിലെ ബസ്‌?

ശ്രീ said...

ന്തായാലും ടിക്കറ്റെടുക്കാതെ ഒരു യാത്ര തരപ്പെട്ടില്ലേ മാഷേ?

Typist | എഴുത്തുകാരി said...

എനിക്കും ഒന്നും പിടികിട്ടിയില്യാട്ടോ.

kambarRm said...

ഞാൻ ബസ്സിൽ കയറിയതേ ഓർക്കുന്നുള്ളൂ...പുറത്തിറങ്ങാൻ വഴി കാണുന്നില്ല..,ഇപ്പോൾ ഉണ്ണലും ഉറങ്ങലൂം ഒക്കെ ഇവിടെ തന്നെ...
ഗൂഗിൾ ബസ്സ്‌ കമ്പനി ഒന്ന് പൂട്ടിപ്പോയെങ്കിൽ.....സ്വതന്ത്രമാകാൻ വേറെ വഴി കാണുന്നില്ലാ....

ശ്രദ്ധേയന്‍ | shradheyan said...

ഞാനും ബസില്‍ കയറിപ്പോ പേടിച്ചു. പിന്നെ 'ഇതേതു ലോകം? ഇതെന്താ പടച്ചോനെ, ഞാന്‍ ചന്ദ്രനില്‍ എത്തിയോ?' എന്നൊരു കാച്ചും കാച്ചി. നമ്മുടെ വാഴേം പകലനും വെട്ടിക്കാട്ടും ഒക്കെ കൂടി അവിടെ ഞെണ്ട് കറി വെച്ച് നാറ്റിക്കാനുള്ള പരിപാടിയാന്നാ തോന്നുന്നേ.

-- ടൈറ്റില്‍ കണ്ടു തെറ്റിദ്ധരിച്ചൂ ട്ടോ മാഷേ :) --

പട്ടേപ്പാടം റാംജി said...

ഞാന്‍ വിചാരിച്ചു......

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

ഞാനും ഇന്ന് കന്നി യാത്ര നടത്തി കൊള്ളാം ല്ലേ..

എഴുത്ത് കാരി ചേച്ചി,
ഗൂഗിളിന്റെ പുതിയ വെബ്‌ അപ്പ്ലികെഷന്‍...BUZZ ഇനെ പറ്റിയാ മാഷ്‌ പറയുന്നേ

vinus said...

ബല്ലാത്തൊരു ബസ്സായിപ്പോയി കേട്ടോ.

Unknown said...

രണ്ടു ദിവസം മുന്‍പ് ഞാനും ബസ്സില്‍ കയറിയിരുന്നു..!

Unknown said...

ഞാനും കേറി ബസ്സില്‍. കേറിയാല്‍ അമ്മാണേ എറങ്ങാന്‍ മെനക്കെടാണു കേട്ടോ

Areekkodan | അരീക്കോടന്‍ said...

അപ്പൂട്ടാ...ഞങ്ങളുടെ സ്കൂളില്‍ ഉപ്പ്മാവ് രവ കൊണ്ടുവരുന്ന ലോറി ആയിരുന്നു ഫാര്‍ഗൊ.ഇപ്പോ അത് പേര് പോലെ ‘ഫാര്‍ഗോണ്‍’

കാട്ടിപ്പരുത്തീ...കവിതയുടെ അയല്പക്കത്തുകൂടി പോകാത്ത ഞാന്‍ കവിത എഴുതുകയോ?സംഭവാമി യുഗേ യുഗേ!!!

ഒഴാക്കാ...ഞാന്‍ പിന്നെ കയറിയിട്ടില്ല.കയറിയ ചിലര്‍ ഇറങ്ങുന്നുമില്ല.

ശ്രീ...അല്ലെങ്കിലും ഞങ്ങളുടെ നാട്ടില്‍ ബസ്സില്‍ ടിക്കറ്റ് വേണ്ട!!!

എഴുത്തുകാരി ചേച്ചീ...വയസ്സ് കൂടിപ്പോയി എന്ന് തോന്നുന്നു, മനസ്സിലാവാനൊക്കെ ശ്ശി ബുദ്ധിമുട്ട് ??

കമ്പര്‍...സ്വാഗതം...വിമാനത്തില്‍ കയറിയ കഥ ദേ വായിച്ചതേയുള്ളൂ...

Areekkodan | അരീക്കോടന്‍ said...

ശ്രദ്ധേയാ...ബസ്സില്‍ ഇങ്ങനേയും അനുഭവങ്ങള്‍ ഉണ്ടെന്ന് ഇനിയെങ്കിലും ടൈറ്റ്ല് കണ്ട് തെറ്റിദ്ധരിക്കാതെ മനസ്സിലാക്കുക!!

റാംജി...ആ മനസ്സിലായി , ആ കള്ളച്ചിരി

കണ്ണനുണ്ണീ...തള്ളാന്‍ പാടില്ലെന്നാലും, ഞാനങ്ങോട്ടെക്കില്ലിപ്പോള്‍...

vinus...നന്ദി

തെച്ചിക്കോടാ...അത് ലൈന്‍ ബസ്സില്‍ അല്ലേ?

അരുണ്‍...സ്വാഗതം.എന്നിട്ട് എടപ്പാളും കഴിഞ്ഞു പോയോ, ബസ്സില്‍ നിന്നും ഇറങ്ങാതെ?

വാഴക്കോടന്‍ ‍// vazhakodan said...

പടച്ച റബ്ബേ ഇങ്ങളത് പോസ്റ്റും ആക്കിയാ? :)

Prinsad said...

ഹ ഹ നമ്മള് ബസ്സില്‍ കയറിയപ്പോള് ഇങ്ങളെ ആണ് ആദ്യം കണ്ടത് പിന്നെ ഇതുവഴി കമന്റി പോകാം എന്ന് കരുതി..

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ...പിന്നേ ഇത് ഒരു ‘അനുഭവം’ തന്നെയല്ലേ?

പ്രിന്‍സാദ്...അതു ശരി, അപ്പോ ഞമ്മളെ കഷണ്ടിക്കിട്ട് തന്നെ ഒന്ന് തരാമെന്ന് കരുതി അല്ലേ?

ബഷീർ said...

ഞാനുമുണ്ട് കൂടെ :)

Post a Comment

നന്ദി....വീണ്ടും വരിക