Pages

Tuesday, November 02, 2010

കൊച്ചുമോളും താറാമുട്ടയും

വീട്ടില്‍ അഞ്ചാറ് താറാവ് ഉള്ളതു കൊണ്ട് മുട്ടക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു.കുട്ടികള്‍ക്ക് സര്‍ക്കാര്‍ മുട്ട നല്‍കുന്നുണ്ടെങ്കിലും അവ തിന്ന് അവര്‍ പേപ്പറിലും മുട്ട വാങ്ങുമോ എന്ന ഭയത്താല്‍ കൊച്ചുമോള്‍ക്ക് ഉമ്മ എന്നും ഓരോ താറാവ്മുട്ട തന്നെ പൊരിച്ചു കൊടുത്തു.വൈകിട്ട് തിരിച്ചേല്‍പ്പിക്കുന്ന പാത്രത്തില്‍ ചോറോ കറിയോ മുട്ടയോ ഒന്നും തന്നെ ബാക്കി വരാത്തതിനാല്‍ ഉമ്മ കൊച്ചുമകളെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

പക്ഷേ പതിവിന് വിപരീതമായി അന്ന് വൈകുന്നേരം കൊച്ചുമോള്‍ തിരിച്ച് നല്‍കിയ പാത്രം തുറന്ന് നോക്കിയപ്പോള്‍ ഉമ്മ കണ്ടത് പൊരിച്ച മുട്ട അങ്ങനെ തന്നെ തിരിച്ചു കൊണ്ടുവന്നതാണ്.

“എന്താ മോളൂ...ഇന്ന് മുട്ട തിന്നില്ലേ?” ഉമ്മ സ്നേഹത്തോടെ ചോദിച്ചു.

“ഇന്ന് അവള്‍ വന്നില്ല ഉമ്മാ?” കൊച്ചുമോള്‍ മറുപടി പറഞ്ഞു.

“അവള്‍ വന്നോ എന്നല്ല ഞാന്‍ ചോദിച്ചത്...മുട്ട തിന്നില്ലേ എന്നാ...”

“ആ...അതു തന്നെയാ ഞാനും പറഞ്ഞത്...എന്നും മുട്ട തിന്നുന്ന അമ്മു ഇന്ന് വന്നില്ല...അപ്പോ പിന്നെ ഞാന്‍ മുട്ട ആര്‍ക്ക് കൊടുക്കും ?”

കൊച്ചുമോളുടെ നിഷ്കളങ്കമായ മറുപടിക്ക് മുന്നില്‍ ഉമ്മാക്ക് മറുപടി ഇല്ലായിരുന്നു.

16 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കുഞുകഥ - വലിപ്പത്തിലും കഥാപാത്രത്തിലും.

ശ്രീ said...

ഹ ഹ. നിഷ്കളങ്കമായ മറുപടി.
:)

kARNOr(കാര്‍ന്നോര്) said...

ഹ ഹ ഹ

പട്ടേപ്പാടം റാംജി said...

മറുപടി നന്നായി.
അല്ല മാഷെ എനിക്കൊരു സംശയം.സര്‍ക്കാര്‍ കൊടുക്കുന്ന മുട്ടയും ഉമ്മ കൊടുക്കുന്ന മുട്ടയും കൂടി ആകുമ്പോള്‍ പേപ്പറില്‍ രണ്ടു മുട്ട വാങ്ങുമോന്നാ..
ഹ ഹ ഹ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

Unknown said...

pilla manassil kallamilla
good

താന്തോന്നിപയ്യന്‍ said...

ആഹ്..ആഹ്ഹ്ഹ്ഹ്ഹ്ഹ്

Mohamed Salahudheen said...

ചിരിച്ചു, ചിന്തിപ്പിച്ചു. നന്ദിയിക്കാ

Areekkodan | അരീക്കോടന്‍ said...

ശ്രീ... നന്ദി.അതെ , വളരെ നിഷ്കളങ്കമായ മറുപടി

കാര്‍ന്നോര്...നന്ദി.കാര്‍ന്നോരോടും കൊച്ചുമോള്‍(ന്‍) ഇങ്ങനെ പറഞ്ഞേക്കാം.

ചെറുവാടി...???

റാംജി...രണ്ടുമുട്ടയുടെ മുന്നില്‍ ഒരു ഒന്നും കൂടി വാങ്ങാന്‍ പറഞ്ഞാല്‍ മതി!

റിയാസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

മിസ്‌രിയ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതു തന്നെ.

താന്തോന്നിപയ്യാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ജലദോഷം പിടിച്ചോ ?

സലാഹ്...നന്ദി

Unknown said...

കൊച്ചുമോളുടെ നല്ല മനസ്സ്!

Jazmikkutty said...

ഹല്ല പിന്നെ! ഇഷ്ട്ടമില്ലാത്തത് തന്നാല്‍ പിന്നെ തിന്നാന്‍ നിക്ക് വയ്യ!

Jishad Cronic said...

:)

Junaiths said...

ഹഹ്ഹ പിള്ള മനസ്സില്‍ കള്ളമില്ല ,അല്ലെ മാഷേ ...

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ...അതേ

ജസ്മിക്കുട്ടി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഓ,പോക്കിരിയാണല്ലേ ?

ജിഷാദ്...???

ജുനൈദ്...കള്ളമനസ്സില്‍ പിള്ളയുമില്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സര്‍ക്കാര്‍ തരുന്ന മൊട്ട ആയാലും
ഉമ്മ തരുന്ന മൊട്ട ആയാലും
സ്ലേറ്റില്‍ കിട്ടുന്ന മൊട്ട ആയാലും
നുമ്മടെ കുട്ടിക്കിഷ്ടമല്ല എന്ന് സ്പഷ്ടമായില്ലേ
സ്വാര്‍ഥത തീരെയില്ലാത്ത കുട്ടി

Areekkodan | അരീക്കോടന്‍ said...

തണല്‍ ...അതേ മൊട്ട കൊട്ടയിലേക്ക് എന്നതാ കുഞ്ഞുമോളുടെ പോളിസി.

Post a Comment

നന്ദി....വീണ്ടും വരിക