Pages

Thursday, November 25, 2010

ഇതെന്തപ്പാ കഥ ?

പാര്‍ലമെന്റ് സ്തംഭനം തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിവസം പിന്നിട്ടു.ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഭരണ സംവിധാനമാണ് പത്ത് ദിവസമായി ഒരു ഉപയോഗവുമില്ലാതെ മുടങ്ങിക്കിടക്കുന്നത്.അതും അതിലും വലിയ ഒരു അഴിമതിയുടെ പേരില്‍.

യഥാര്‍ത്ഥത്തില്‍ ഈ രണ്ടാം തലമുറ സ്പെക്ട്രം അഴിമതി എന്താണെന്ന് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.പണ്ട് അതേ വകുപ്പ് കൈകാര്യം ചെയ്ത സുഖ്‌റാം കോടികള്‍ മുക്കി സുഖമായി ജീവിച്ചു.ഇന്ന് അതേ വകുപ്പില്‍ നിന്ന് കോടികള്‍ മുക്കി രാജ രാജാവായും വാണു.രണ്ടിനും സാക്ഷികളായി ഇന്ത്യന്‍ ജനത മൂക്കത്ത് പോലും വിരല്‍ വച്ചില്ല.കാരണം അഴിമതിയുടെ ഇതു പോലെയുള്ള പല കഥകള്‍ ഒരു ചെവിയില്‍ കയറി മറ്റേ ചെവിയിലൂടെ ഇറങ്ങുന്നതിന് മുമ്പ് അടുത്ത കഥ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം ഇന്ത്യക്കാര്‍.

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് ഈ അടുത്ത കാലത്താണ്.പതിനാറായിരത്തില്‍ നിന്ന് അത് അമ്പതിനായിരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും മതി വരാത്ത കുറേ കോന്തന്മാര്‍ സമരത്തിനിറങ്ങി!ആ വര്‍ദ്ധന വരുന്നതിന് മുമ്പ് തന്നെ പാര്‍ലമെന്റ് ഒരു മണിക്കൂര്‍ സമ്മേളിക്കുമ്പോള്‍ നമ്മുടെ പൊതുഖജനാവ് എത്ര ചോരുന്നു എന്നതിന്റെ ഒരു കണക്ക് ഇ-മെയില്‍ വഴി നമ്മില്‍ പലര്‍ക്കും ലഭിച്ചിരുന്നു.ഏകദേശം രണ്ടര ലക്ഷം രൂപയാണെന്നാണ് എന്റെ ഓര്‍മ്മ (തെറ്റാണെങ്കില്‍ ഈ അരീക്കോടന് തിരുത്തി തരുക).അപ്പോള്‍ ബാണം വിട്ടപോലെ ശമ്പളവും അലവന്‍സുകളും മറ്റും വര്‍ദ്ധിപ്പിച്ചതിന് ശേഷം എത്രയായിരിക്കും ഒരു മണിക്കൂര്‍ പാര്‍ലമെന്റ് കൂടാനുള്ള ചെലവ് എന്ന് ഒന്ന് ആലോചിച്ച് നോക്കൂ ബൂലോകരേ ? ആ പാര്‍ലമെന്റാണ് പത്ത് ദിവസമായി ഒന്നും ചെയ്യാനാകാതെ മുടങ്ങി നില്‍ക്കുന്നത്.

ഈ മുടക്ക് വെറുതെ അല്ല എന്നത് ശരി തന്നെ.ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി 8000 കോടി രൂപയുടെ സത്യം എന്ന അസത്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയാണ്!അതും വെളിച്ചത്തായത് മൂന്നാം തലമുറ സ്പെക്ട്രം ലേലം നടന്നപ്പോള്‍! ആ രാജയും അതിന്റെ പങ്കു പറ്റിയ എല്ലാവരും വീതിച്ചെടുത്തത് എത്രത്തോളമായിരിക്കും?അവര്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലാണ് അത്രയും തുക തിരിച്ചുപിടിക്കാന്‍ സാധിക്കുക? ഒന്നും നടക്കില്ല, കാരണം ഇത് ഇന്ത്യയാണ്.അടുത്ത അഴിമതിക്കഥ ഉടന്‍ പുറത്തിറങ്ങും.

രാജയും കൂട്ടരും ഒരഞ്ച് തലമുറക്കുള്ളത് ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി സുഖമായുറങ്ങാം.നാം പൊതുജനം ഈ വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിപ്പില്‍ തന്നെ തുടരുന്നു.നമ്മളും അല്ലാതെ എന്ത് ചെയ്യാന്‍?

വാല്‍:കേരളം കലക്കിമറിച്ച പാമോയില്‍ അഴിമതിക്കേസില്‍ പെട്ട വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.ആ അഴിമതി മൂടി വച്ചതിലും ഭദ്രമായി ഇതിനെ മൂടി വയ്ക്കാന്‍ അല്ലാതെ പിന്നെ എന്തിന് ?ഇതെന്തപ്പാ കഥ ?

11 comments:

Sameer Thikkodi said...

nothing is impossible.... wait to know about another scam...

Areekkodan | അരീക്കോടന്‍ said...

സമീര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പോസ്റ്റ് ചെയ്തപ്പോഴേക്കും കമന്റ് ചെയ്യാന്‍ ഇതെവിടുന്നാ കിട്ടിയത്?

Unknown said...

രാജയും കൂട്ടരും ഒരഞ്ച് തലമുറക്കുള്ളത് ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി സുഖമായുറങ്ങാം.നാം പൊതുജനം ഈ വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിപ്പില്‍ തന്നെ തുടരുന്നു.നമ്മളും അല്ലാതെ എന്ത് ചെയ്യാന്‍?

Muralee Mukundan , ബിലാത്തിപട്ടണം said...

രാജയും കൂട്ടരും ഒരഞ്ച് തലമുറക്കുള്ളത് ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി സുഖമായുറങ്ങാം.നാം പൊതുജനം ഈ വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിപ്പില്‍ തന്നെ തുടരുന്നു.നമ്മളും അല്ലാതെ എന്ത് ചെയ്യാന്‍

ഭൂതത്താന്‍ said...

ഇപ്പോള്‍ നേരം പുലരുന്നത് തന്നെ ഓരോ അഴിമതി കഥകള്‍ കേട്ടാണ് ......അഴിമതി ഇല്ലാതെ എന്താഘോഷം

ഐക്കരപ്പടിയന്‍ said...

നമുക്ക് കഴുതക്കാമം കരഞ്ഞു തീര്‍ക്കാം..!

Junaiths said...

വന്നു വന്നു കൊടികള്‍ക്കൊന്നും ഒരു വിലയുമില്ലാതായ്..

mini//മിനി said...

പൊതുജനം കഴുതകൾ കരയട്ടെ,

Areekkodan | അരീക്കോടന്‍ said...

റ്റോംസ്...അപ്പോള്‍ അതെന്നെ അല്ലേ?

ബിലാത്തിച്ചേട്ടാ‍...ലണ്ടനിലും ഉണ്ടോ ഈ പരിപാടി?

ഭൂതത്താനേ...അഴിമതി ഭൂതങ്ങള്‍!!!

സലീം...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പോരാ, ഉണരുക നാം ഇനിയെങ്കിലും.

ജുനൈദ്...കോടികള്‍ക്ക് വിലയുണ്ട്-ടെക്സ്റ്റൈത്സില്‍!!!

മിനി...പാവം കഴുത.

keraladasanunni said...

ഇതൊക്കെ നാട്ടു നടപ്പല്ലേ. അഴിമതി ചെയ്യാത്തവരെയാണ്
ഇനി മുതല്‍ ശിക്ഷിക്കേണ്ടത്.

Areekkodan | അരീക്കോടന്‍ said...

പാലക്കാട്ടേട്ടാ...ആ കാലവും വരും

Post a Comment

നന്ദി....വീണ്ടും വരിക