Pages

Tuesday, March 15, 2011

റ്റു കാറ്റന്‍ റ്റീ ആന്റ് ആന്റ് ആന്റ് ആന്റ് ആന്റ്..(ലക്ഷദ്വീപ് യാത്ര - ഭാഗം 3)

കഥ ഇതുവരെ

“ഫസ്റ്റ് ക്ലാസ്സോ, സെക്കന്റ് ക്ലാസ്സോ ?” കപ്പലിന്റെ ഉള്ളില്‍ കയറിയ ഉടനെ ഒരു കപ്പല്‍ ജീവനക്കാരന്റെ ഗമണ്ടന്‍ ചോദ്യം വന്നു.

“തേഡ് ക്ലാസ്സായിരുന്നു...” ഹരിമാഷ് ഭവ്യതയോടെ പറഞ്ഞു.

“തേഡ് ക്ലാസ്സോ ?”

“അതേ...എസ്.എസ്.എല്‍.സി ക്ക് അതെന്നെ കിട്ടാനുള്ള കഷ്ടപ്പാട് ഞങ്ങള്‍ക്കല്ലേ അറിയൂ , അല്ലേ ശിവദാസന്‍ മാഷേ?” ശിവദാസന്‍ മാഷെ നോക്കി ഹരിമാഷ് പറഞ്ഞു.

“ഓ...ആ ക്ലാസ്സല്ല....ടിക്കറ്റിന്റെ ക്ലാസ്സാ‍ ചോദിച്ചത്..” ഒരു ചിരിയോടെ ഉദ്യോഗസ്തന്‍ മൊഴിഞ്ഞു.

“ബാങ്ക് ക്ലാസ്സ്...” ഏറ്റവും പിറകില്‍ നിന്ന് ആന്റണി വിളിച്ചു പറഞ്ഞു.

“ബാങ്ക് ക്ലാസ്സ് അല്ല...ബങ്ക് ക്ലാസ്സ്...ദേ താഴേക്ക് ഇറങ്ങിക്കോളൂ...” ഗ്വാണ്ടനാമോയിലേക്ക് എന്ന് തോന്നിക്കുന്ന ഒരു കോണി കാണിച്ച് കൊണ്ട് ജീവനക്കാരന്‍ പറഞ്ഞു.

“ങേ!വെള്ളത്തിനടിയിലാണോ നമ്മുടെ ക്ലാസ്സ്?” അള മുട്ടിയാല്‍ ചേരയും എന്നപോലെ രാജേന്ദ്രന്‍ മാഷ് വാ തുറന്നു.

“പണ്ട് ആരാണ്ടോ കന്നാലി ക്ലാസ്സ് എന്ന് പറഞ്ഞിരുന്നല്ലോ...അതെന്നെ...” എന്നോ കേട്ടത് ജയേഷ് ഇപ്പോള്‍ മനസ്സിലാക്കി.

“ആരോ അല്ല പറഞ്ഞത്...സസി...ഞങ്ങടെ സസി തിരൂര്‍ ....എന്നിട്ട് സസി ഇപ്പം ആരായി?” തിരുവോന്തരംകാരന്‍ റെജുവിന്റെ ജനാധിപത്യബോധം പെട്ടെന്നുണര്‍ന്നു.

“ഇവിടെ എല്‍.ഡി.സി ക്കും യൂണിഫോം ഉണ്ട്...” കപ്പലില്‍ എല്‍.ഡി.സി എന്നെഴുതിയ ഓറഞ്ച് വേഷധാരികളെ കണ്ട അബൂബക്കര്‍ മാഷ് തന്റെ ആദ്യ നിരീക്ഷണഫലം പുറത്ത് വിട്ടു.

“മാഷേ ആ എല്‍.ഡി.സി വേറെ, നമ്മുടെ എല്‍.ഡി.സി വേറെ.ഇത് ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ എന്ന എല്‍.ഡി.സി...” കപ്പലില്‍ നിന്ന് തന്നെ ആരോ തിരുത്തിക്കൊടുത്തു.

സൂറ കപ്പലില്‍ പോയ പോലെ എന്ന് നാട്ടില്‍ ആരും പറയാതിരിക്കാന്‍ ഞങ്ങള്‍ കപ്പലിനകത്തെ ഓരോ സംഗതികളും സസൂക്ഷ്മം നിരീക്ഷിച്ചു.ഇരിക്കാന്‍ സീറ്റുകള്‍ ഇല്ലെങ്കിലും കിടക്കാന്‍ ബര്‍ത്തുകള്‍ ഉണ്ടായിരുന്നു.എല്ലാം കര്‍ട്ടന്‍ ഇട്ട് മറച്ച നിലയിലും.

“ശരിക്കും മണിയറ പോലെ...ഇത്രയും സൌകര്യമുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ പെണ്ണുങ്ങളേയും കൂട്ടാമായിരുന്നു..” ആദ്യം കണ്ട ബര്‍ത്തിലേക്ക് ചാടിക്കയറി ഹരിദാസന്‍ മാഷ് തട്ടിവിട്ടു.

പെട്ടെന്നാണ് തലേ ദിവസം കട്ടായ എന്റെ ‘ലണ്ടന്‍‌കാള്‍’ എത്തിയത്.കപ്പലില്‍ ആയതിനാല്‍ ഞാന്‍ അത് ‘അറ്റന്റ്’ ചെയ്യാതെ വിട്ടെങ്കിലും ‘മിസ് കാള്‍‘ വന്നു കൊണ്ടേ ഇരുന്നു.ഞാന്‍ നേരെ ജെന്റ്സ് ടോയ്ലെറ്റിലേക്ക് നടന്നു, അല്ല ചെറുതായി ഓടി.ജെന്റ്സ് ടോയ്‌ലെറ്റ് എന്ന ബോര്‍ഡിനടിയില്‍ ഒരു വാതില്‍.അകത്തേക്കാണോ പുറത്തേക്കാണോ തുറക്കല്‍ എന്നറിയാതെ ഞാന്‍ കുറേ നേരം അത് ഉന്തിയും അതിലേറെ നേരം വലിച്ചും നോക്കി.പക്ഷേ വാതില്‍ ‘ഓപണ്‍ നോട്ട് സിസേം’ ആയി നിലകൊണ്ടു.എന്റെ സകല മാനവും കെടുത്തി ഓപണ്‍ ഗ്രൌണ്ടില്‍ ഇപ്പോള്‍ ‘ഡൌണ്‍ലോഡ്‘ നടക്കും എന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കേ, എന്നെപ്പോലെ അതാ ഓടി വരുന്നു സതീശന്‍ മാഷ്!എന്റെ അടുത്തെത്തിയതും പുള്ളി കാല്‍ വഴുതിയതും ഒരുമിച്ചായിരുന്നു.വീഴ്ചക്കിടയില്‍ ടോയ്‌ലെറ്റിന്റെ വാതിലില്‍ സതീശന്‍ മാഷുടെ കൈ ഒന്ന് തട്ടി.അത്ഭുതം!വാതില്‍ ഒരു സൈഡിലേക്ക് നീങ്ങി.അപ്പോഴാണ് അത് സ്ലൈഡിംഗ് ഡോര്‍ ആയിരുന്നു എന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്.ഇനി ഒരു നിമിഷം കാത്തു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ വീണ് കിടക്കുന്ന സതീശന്‍ മാഷുടെ മുകളിലൂടെ ചാടി, ടൊയ്‌ലെറ്റില്‍ കയറി വാതിലടച്ച് ഞാന്‍ ഗാനമേള തുടങ്ങി.

ഈ വീര സാഹസിക പരാക്രമങ്ങള്‍ക്ക് ശേഷം വയറിന്റെ ഇടക്കാലാശ്വാസത്തിനായി ഞാനും അബൂബക്കര്‍ മാഷും കൂടി കപ്പലിലെ കാന്റീനില്‍ പോയി.
“രണ്ട് കട്ടന്‍ ചായയും പരിപ്പ് വടയും” നാട്ടിലെ മക്കാനീയിലെന്നപോലെ, സീറ്റിലിരുന്ന ഉടനെ അബൂബക്കര്‍ മാഷ് ഓര്‍ഡര്‍ ചെയ്തു.അത് കേട്ടിട്ടേ ഇല്ല എന്ന ഭാവത്തില്‍ കാന്റീന്‍ ജീവനക്കാര്‍ എന്തോ അന്താ‍‌അടുക്കള കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.

“ആബിദ് സാറേ , കപ്പല്‍ കേരളാ‍തിര്‍ത്തി വിട്ടു എന്ന് തോന്നുന്നു..” അബൂബക്കര്‍ മാഷ് പറഞ്ഞു.

“അതെന്താ കൊച്ചിയുടെ മണം കിട്ടാതായോ ,അങ്ങനെ തോന്നാന്‍?” എനിക്ക് സംശയമായി.

“അല്ല...മലയാളം പറഞ്ഞിട്ട് ഇവര്‍ക്ക് മനസ്സിലാകുന്നില്ല...”

“എങ്കില്‍ ഒന്ന് ഇംഗ്ലീഷില്‍ പറഞ്ഞു നോക്കൂ...”

“അരെ ഭായ്...റ്റു കാറ്റന്‍ റ്റീ ആന്റ് ആന്റ് ആന്റ് ആന്റ് ആന്റ്..” പരിപ്പ് വടക്ക് ഇംഗ്ലീഷ് കിട്ടാതെ അബൂബക്കര്‍ മാഷ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആദ്യത്തെ ക്ലാസ്സെടുക്കുന്ന ടീച്ചറെപ്പോലെ പരുങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

14 comments:

Areekkodan | അരീക്കോടന്‍ said...

“ആബിദ് സാറേ , കപ്പല്‍ കേരളാ‍തിര്‍ത്തി വിട്ടു എന്ന് തോന്നുന്നു..” അബൂബക്കര്‍ മാഷ് പറഞ്ഞു.

“അതെന്താ കൊച്ചിയുടെ മണം കിട്ടാതായോ ,അങ്ങനെ തോന്നാന്‍?” എനിക്ക് സംശയമായി.

Yasmin NK said...

കൊള്ളാം.കപ്പല്‍ യാത്ര.മലയാളികളെ പറയിപ്പിച്ചെ അടങ്ങൂല്ലേ..
നല്ല ട്യൂണ മീന്‍ പിടിച്ച് കറി വെച്ച് തന്നില്ലെ കപ്പല്‍കാര്‍?
ബാക്കി എഴുതൂ..

മുഫാദ്‌/\mufad said...

ഭാഗം - മൂന്നില്‍ തുടങ്ങി. ഒന്നും രണ്ടും വായിച്ചുവേഗം വരാം.കുറച്ചു നാളായി ഈ വഴിക്കൊക്കെ വന്നിട്ട്.അത് കൊണ്ടാണ്

Typist | എഴുത്തുകാരി said...

യാത്ര തുടങ്ങിയട്ടല്ലേയുള്ളൂ. ഇനിയും എഴുതൂ.

Jazmikkutty said...

ലണ്ടനില്‍ നിന്നു കാള്‍ വന്നത് വായിച്ച് ചിരിച്ചു മരിച്ചു...ബാക്കിയും പോരട്ടേ...

ആചാര്യന്‍ said...

നല്ല രസമുള്ള വായന...കൊള്ളാല്ലോ..

ishaqh ഇസ്‌ഹാക് said...

രണ്ടാംഭാഗത്തില്‍ തന്നെ മതിയായിരുന്നു ഇതും
ഇനിയേതായാലും നാലാം ഭാഗംവായിച്ചിട്ടെ അഭിപ്രായം‌ള്ളൂ..

നരിക്കുന്നൻ said...

രസമുള്ള വിവരണം.. ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് സൗദിയിൽ നിന്നും ഈജിപ്തിലേക്ക് കപ്പൽ യാത്ര പോയത് ഓർമ്മിപ്പിച്ചു.

Areekkodan | അരീക്കോടന്‍ said...

മുല്ലേ...എല്ലാവരേയും പറയിപ്പിക്കും ന്നാ തോന്ന്‌ണത്.ട്യൂണ കപ്പലില്‍ കിട്ടിയില്ല, ദ്വീപില്‍ കിട്ടി.

മുഫാദ്...ഓ.കെ, വായിക്കൂ വായിക്കൂ വായിച്ചുകൊണ്ടേ ഇരിക്കൂ...

എഴുത്തുകാരി ചേച്ചീ...അതേ , തുടങ്ങുന്നതേയുള്ളൂ

ജസ്മികുട്ടീ...നന്ദി

ആചാര്യാ...നന്ദി

ഇസ്‌ഹാഖ്...പോസ്റ്റ് നീളം കൂടുമോ എന്ന സംശയം കാരണം മാറ്റിയതാ.

നരിക്കുന്നന്‍....അതേ, അതൊരനുഭവം തന്നെ അല്ലേ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നും രണ്ടും കഴിഞ്ഞു വന്നു മൂന്നാമത്തേത് ഇട്ടപ്പോള്‍ സൂപ്പര്‍!
ഒന്നും രണ്ടും എന്ന് പറഞ്ഞത് തെറ്റിദ്ധരിക്കണ്ട
പോസ്റ്റിന്റെ കാര്യാ..
സൂറ കപ്പലില്‍ പോയ കഥ നുമ്മ കേട്ടിട്ടില്ല. അത് കൂടി ഒന്ന് പറ മാഷേ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി ചിരിച്ചു
ബാക്കി കൂടി പോരട്ടെ മാഷെ...

അമൽ ഹിഷാം said...

കപ്പലിലെ ലണ്ടൻകാൾ കടലിലേക്ക് ഡൌൺലോഡ് ചെയ്താൽ പോരെ?

Anonymous said...

കട്ട വെയ്റ്റിംഗ് നെക്സ്റ്റ് എപ്പിസോഡ് നല്ല രസമാ യിട്ട് വായിക്കാൻ കഴിയുന്നു

Areekkodan | അരീക്കോടന്‍ said...

Thank You all

Post a Comment

നന്ദി....വീണ്ടും വരിക