Pages

Wednesday, March 23, 2011

ജമാല്‍ ക ദോസ്ത് (ലക്ഷദ്വീപ് യാത്ര - ഭാഗം 4)

കഥ ഇതുവരെ

കപ്പല്‍ കൊച്ചി വിടാനുള്ളതിന്റെ സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു തുടങ്ങി.
“ഇലക്ട്രീഷ്യന്മാര്‍ ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെടുക” ചെറിയ ശബ്ദത്തിലുള്ള അനൌണ്‍സ്മെന്റ് ഞാന്‍ കേട്ടത് അങ്ങനെയാണ്.ഞങ്ങളില്‍ പെട്ട ഏതെങ്കിലും ഇലക്ട്രീഷ്യന്മാര്‍ അങ്ങോട്ട് ഓടിച്ചെന്നോ എന്ന് എനിക്കറിയില്ല (സംഭവിച്ചിരിക്കാനുള്ള സാധ്യത 100ല്‍ 101 !).

“വെല്‍ഫയര്‍ ഓഫീസര്‍ കാബിനില്‍ എത്തേണ്ടതാണ്...വെല്‍ഫയര്‍ ഓഫീസര്‍ കാബിനില്‍ എത്തേണ്ടതാണ്...“ അടുത്ത അനൌണ്‍സ്മെന്റ് മുഴങ്ങി.

“ആബിദ് സാറെ...ജമാല്‍ക്കയെ വിളിക്കുന്നു...പുള്ളി ലീവിലാണെന്ന് പറ...” ഞങ്ങളുടെ ആതിഥേയന്‍ ജമാല്‍, വെല്‍ഫയര്‍ ഓഫീസര്‍ ആണെന്ന് ഞാന്‍ പറഞ്ഞത് ഓര്‍മ്മിച്ചുകൊണ്ട് ഹരിദാസന്‍ മാഷ് പറഞ്ഞു.

“ങേ!ഇതൊക്കെ യാത്രക്കാര്‍ പറഞ്ഞിട്ടു വേണോ?” ഞാന്‍ വെല്‍ഫയര്‍ ഓഫീസറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു.

കപ്പലിനകത്ത് കണ്ട വഴികാട്ടികള്‍ അനുസരിച്ച് കോണി കയറിയും ഇറങ്ങിയും വളവ് തിരിഞ്ഞും മറിഞ്ഞും ഞാന്‍ നടന്നെങ്കിലും വെല്‍ഫയര്‍ ഓഫീസറുടെ കാബിനില്‍ മാത്രം എത്തിയില്ല.അപ്പോഴാണ് പോലീസുകാരുടെ കയ്യില്‍ മാത്രം കാണുന്ന സദാചിലക്കുന്ന ആ മങ്കിഡോങ്കി ഉപകരണവുമായി ഒരാള്‍ എന്റെ നേരെ വന്നത്.

‘ങേ! പോലീസ്!’ മുന്നോട്ട് വച്ച കാലിന് സഡന്‍ബ്രേക്കിട്ട് ഞാന്‍ ഓട്ടോമാറ്റിക്കായി റിവേഴ്സ് ഗിയറിലേക്ക് വീണു.

“നില്‍ക്കവിടെ!!!” അയാള്‍ പറയുന്നതായി എനിക്ക് തോന്നിയതിനാല്‍ എന്റെ വണ്ടി ഓഫായി.എന്‍.എല്‍.ബാലകൃഷ്ണന്റെ മുമ്പില്‍ പെട്ട ഇന്ദ്രന്‍സിനെപ്പോലെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എങോട്ടാ ഇതു വഴി?” ആ ബോര്‍ഡ് കണ്ടില്ലേ?” അയാള്‍ ചൂണ്ടിയ ബോര്‍ഡ് ഞാന്‍ വായിച്ചു നോക്കി.

“റെസ്ടിക്ടഡ് ഏരിയ...ട്രെസ്‌പാസ്സേഴ്സ് വില്‍ ബീ ഫൈന്‍ഡ് അപ്‌ടു ആര്‍.എസ് 25000/-“ എന്ന് വച്ചാല്‍ കപ്പലിന്റെ ആറ് കിഡ്‌നികളില്‍ ഒന്ന് നില്‍ക്കുന്ന സ്ഥലത്ത് കയറിയാണ് ഞാന്‍ ഇപ്പോള്‍ മോഹിനിയാട്ടം കളിച്ചുകൊണ്ടിരിക്കുന്നത് എന്ന്.സമ്മാനമായി നല്ല 25000/- രൂപ (ഫൈന്‍ 25000/-) കിട്ടും ന്നും....

‘ഹെന്റുമ്മോ!’ കപ്പലിന്റെ കുലുക്കത്തില്‍ ഞാന്‍ വീഴാന്‍ പോകുന്നതായി എനിക്ക് തോന്നി.

“സാര്‍...സാര്‍...ഞാന്‍ വെല്‍ഫയര്‍ ഓഫീസറുടെ കാബിന്‍...” ഞാന്‍ അവിടെ എത്തിയ കദനകഥ പറയാന്‍ തുടങ്ങി.

“ഓ...അത് ശരി...എന്റെ പേര് മുസ്തഫ...ഞാനാണ് ഈ കപ്പലിലെ വെല്‍ഫയര്‍ ഓഫീസര്‍...”

“അപ്പോള്‍ ജമാല്‍ ?” എനിക്ക് സംശയമായി.

“ഓ...യൂ ആര്‍ ജമാല്‍ ക ദോസ്ത് ആബിദ്..!”

“അതെ...!” അദ്ദേഹം എന്റെ പേര് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.

“ജമാല്‍ വിളിച്ചിരുന്നു...കരയില്‍ നിന്നുള്ള കുറച്ച് ഗോസ്റ്റുകള്‍ കപ്പലില്‍ കയറിയിട്ടുണ്ട്...ശ്രദ്ധിക്കണം എന്ന്...”

“ഓ...താങ്ക്സ്...” എന്റെ ശ്വാസം പത്ത് മിനുട്ടിന്റെ ഇടവേളക്ക് ശേഷം നേരെ ചൊവ്വെ മൂക്കിലൂടെ തന്നെ വരാന്‍ തുടങ്ങി(ഒരു മിനുട്ട് മുമ്പ് വരെ ശരീരത്തിലെ എല്ലാ ദ്വാരത്തിലൂടേയും പോയ്ക്കൊണ്ടിരുന്നു).

“ചായ കുടിച്ചോ?”

“ങാ...”

“സാരമില്ല...ഒന്നു കൂടി ആവാം...”

ഞങ്ങള്‍ കപ്പലിനകത്തെ കാന്റീനിലേക്ക് നടന്നു.അവിടെ കണ്ട ഉയരം കുറഞ്ഞ ഒരു പയ്യന്റെ കൈ പിടിച്ച് മുസ്തഫ സാര്‍ എന്നെ ചൂണ്ടി പറഞ്ഞു “ ഇത് ആബിദ്...ജമാലിന്റെ സുഹൃത്ത്...:

“ഓ...ജമാല്‍ സാര്‍ ക ദോസ്ത് ആബിദ് സാര്‍..!” ജമാല്‍ സാര്‍ വിളിച്ചിരുന്നു.

“ആഹാ...”

“ഞാന്‍ കാന്റീന്‍ മാനേജര്‍ യാസര്‍..”

‘ഹാവൂ...അപ്പോള്‍ ഭക്ഷണവും കുശാലായി’ എന്റെ മനസ്സ് മന്ത്രിച്ചു.

“സാര്‍....ഞാന്‍ കുറച്ച് കഴിഞ്ഞ് കാബിനിലേക്ക് വരാം...” യാസര്‍ ഇത്രയും പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്തിലെ’ ജമാലിന്റെ വിലയും നിലയും വീണ്ടും എനിക്ക് ബോധ്യമായി.

ഓസിക്കടിച്ച ചായയും മോന്തി ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് വീണ്ടും എത്തി.
“ജമാല്‍ സാര്‍ ലീവിലാണെന്ന് സാര്‍ പറഞ്ഞോ?” ഹരിദാസന്‍ മാഷ് ചോദിച്ചു.

“ആ അത് പറയേണ്ടി വന്നില്ല...സ്റ്റെപ്പിനി വെല്‍ഫയര്‍ ഓഫീസര്‍ ഉണ്ടായിരുന്നു...പക്ഷേ ഒരു കാര്യം.കപ്പലില്‍ എവിടെ വച്ച് എന്ത് സംഭവിച്ചാലും ജമാല്‍ ക ദോസ്ത് എന്ന് പറയുക.സഹായിക്കാന്‍ ഉടന്‍ ആളെത്തും...”

“കടലിലേക്ക് വീണാലും ?” അബൂബക്കര്‍ മാഷ് വീണ്ടും രംഗത്തെത്തി.

(തുടരും...)

27 comments:

Areekkodan | അരീക്കോടന്‍ said...

“ആ അത് പറയേണ്ടി വന്നില്ല...പക്ഷേ,ഒരു കാര്യം.കപ്പലില്‍ എവിടെ വച്ച് എന്ത് സംഭവിച്ചാലും ജമാല്‍ ക ദോസ്ത് എന്ന് പറയുക. സഹായിക്കാന്‍ ഉടന്‍ ആളെത്തും...”

Unknown said...

ചിരിക്കാന്‍ ആദ്യമെത്തിയത്‌ ഞാന്‍ തന്നെ.ചിരിപ്പിച്ചു മാഷേ..
വല്ലപ്പോഴും കപ്പലില്‍ കേറാന്‍ ഭാഗ്യം വന്നാല്‍ എനിക്കും പറയണം,,ഇത് തന്നെ...ജമാല്‍ ക ദോസ്ത്തി...!!

അലി said...

ജമാൽ കാ ദോസ്ത്...
നന്നായിരുന്നു. കപ്പൽ യാത്ര തുടരട്ടെ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

എനിക്കും ഒന്ന് കപ്പലില്‍ കേറി അവിടം വരെ പോകണമെന്ന് ഉണ്ട്

നികു കേച്ചേരി said...

ഈ കപ്പൽ ചരക്കിറക്കാൻ കാലിഫോർണിയായിലേക്കു പോകുന്നതിനിടയിൽ ലക്ഷദ്വീപു വഴി തിരിച്ചുവിട്ടതാണോ?

ആശംസകൾ.

Areekkodan | അരീക്കോടന്‍ said...

എക്സ്പ്രവാസിനി...ഏയ് , സ്ത്രീകള്‍ അങ്ങനെ പറയരുത് ട്ടോ..ആകെ എലിവാലാകും.

അലി...യാത്ര തുടരുന്നു

ഫെനില്‍...അത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം.പക്ഷേ സ്വീകരിക്കാന്‍ ഒരു ജമാല്‍ ഇല്ലെങ്കില്‍ കീശയില്‍ മിസ്സൈല്‍ വീഴും.

നികു...സുനാമിയില്‍ ഗതി തെറ്റിയതാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറച്ചുകൂടി നീട്ടി എഴുതിക്കോ മാഷെ ഇപ്പോള്‍ വായിക്കാന്‍ സമയം ഉണ്ട്‌
പോസ്റ്റിനു നീളം കുറഞ്ഞു എന്ന് ആലങ്കാരികഭാഷയില്‍ പറയാന്‍ ശ്രമിച്ചതാ :)

Typist | എഴുത്തുകാരി said...

കപ്പൽ യാത്ര രസകരമായിരുന്നു അല്ലേ?

വാഴക്കോടന്‍ ‍// vazhakodan said...

ജമാൽ കാ ദോസ്ത്..!

ishaqh ഇസ്‌ഹാക് said...

ഞമ്മളെങ്ങള് ജമാല്‍ ക ദോസ്താക്കി ..:):)!!

Areekkodan | അരീക്കോടന്‍ said...

ഇന്ത്യാഹെറിറ്റേജ്...ഇത് പ്രിന്റ് എടുത്ത് വായിക്കുന്ന കുറേ ടീംസ് ഉണ്ടിവിടെ.നീട്ടി എഴുതിയാല്‍ അവര്‍ക്ക് പ്രശ്നം.പിന്നെ ‘മരുന്നും‘ അത്ര സ്റ്റോക്കില്ല.

എഴുത്തുകാരി ചേച്ചീ...അതെ, അത് വല്ലാത്ത ഒരു അനുഭവം തന്നെ

വാഴക്കോടാ...ജമാല്‍ ക ദോസ്ത് , ഗഫൂര്‍ ക നഹീം

ഇസ്‌ഹാഖ്...ജമാലിന് ഇനി ഒരു ദോസ്തും ഇല്ല!

Jazmikkutty said...

ഈ അബൂബക്കര്‍ മാഷിന്റെ ഒരു കാര്യം!!
കപ്പല്‍ യാത്ര കിടിലനാകുന്നുണ്ട് ആബിദ് മാഷേ...:)

mukthaRionism said...

ജമാല്‍കാ ദോസ്ത്!



ആറ്റിക്കുറുക്കിയുരുക്കിയുറ്റിക്കുന്ന ഈ ഏര്‍പ്പാടു കൊള്ളാട്ടോ..
ചിരിച്ചിട്ട് കാറ്റു പോയി, മൂക്കിലൂടെ തന്നെ!
(അതു വരെ ശരീരത്തിലെ എല്ലാ ദ്വാരത്തിലൂടെയും പോയിക്കൊണ്ടിരുന്നു)

SIVANANDG said...

മാഷേ ങ്ങള് ഓരോ യത്ര അങ്ങട് പോകും എന്നിട്ട് ഓരോ പ്പോസ്ടങ്ങട് ഇടും ബാക്കിയുള്ളോരുടെ വായില്‍ വെള്ളമൂറാനായിട്ട്,

യാത്രടെ കൊതി മൂത്ത് ഇപ്പൊ അതിന്‍ മേല്‍ കപ്പലോടിക്കാറയിട്ടാ....
ഒന്നു വേഗം വരട്ടെ ബാക്കികൂടി

കൂതറHashimܓ said...

നടത്തിനിടയില്‍ കടലില്‍ വീണോ..??
പെട്ടെന്ന് പോസ്റ്റ് നിന്ന് പോയി

Areekkodan | അരീക്കോടന്‍ said...

ജസ്മിക്കുട്ടീ...അബൂബക്കര്‍ മാഷം പച്ചപ്പാവമാണ്(എന്റെ നാട്ടുകാരനും)

മുക്താറേ...അപ്പോള്‍ ഈ അസുഖം കപ്പലില്‍ മാത്രമല്ല അല്ലേ?

ശിവാനന്ദ്ജി...അത് ശരി.അരേബ്യന്‍ സീ ശിവാനന്ദ്ജിയുടെ വായില്‍!

കൂതറേ...മുഴുവന്‍ പോസ്റ്റിയിരുന്നു.ഉച്ചക്ക് ഞാന്‍ ഊണ്‍ കഴിക്കാന്‍ പോയ സമയത്ത് എലി കടിച്ചു കൊണ്ടുപോയി എന്ന് തോന്നുന്നു.ഞാനും പേടിച്ചു പോയി.എല്ലാം റീ ടൈപ് ചെയ്തു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ കപ്പല്‍ അടുത്തൊന്നും കര പറ്റുമെന്ന് തോന്നണില്ല.
എനിക്കും ഒന്ന് അവിടെ പോകണമെന്നുണ്ട്. താന്കള്‍ ഒപ്പമുണ്ടെങ്കില്‍ പിന്നെ നേരം പോണത് അറിയില്ലല്ലോ.(തല്ലു കൊള്ളുംനേരം ഞാന്‍ മുങ്ങിക്കോളാം)
പോസ്റ്റ്‌ സൂപ്പര്‍

Junaiths said...

മാഷേ കലക്കി..ജമാല്‍ ക ദോസ്ത്..ചിരിപ്പിക്കുന്നു എല്ലാ വരികളും..തുടരട്ടെ..

Lipi Ranju said...

“ജമാല്‍ വിളിച്ചിരുന്നു...കരയില്‍ നിന്നുള്ള
കുറച്ച് ഗോസ്റ്റുകള്‍ കപ്പലില്‍ കയറിയിട്ടുണ്ട്...
ശ്രദ്ധിക്കണം എന്ന്...”
ജമാലിനു നിങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ച്
നല്ല മതിപ്പാണല്ലേ !!!
ഞാന്‍ ഇപ്പോളാണ് കഥ ഒന്നാം ഭാഗം തൊട്ടു വായിച്ചതു,രസായിട്ടുണ്ട് മാഷെ...

കൂതറHashimܓ said...

വായിച്ചു
ഇത്തിരി ഇഷ്ട്ടായി

Areekkodan | അരീക്കോടന്‍ said...

തണല്‍....നമുക്ക് പോകാം.കൊള്ളുമ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റി.

ജുനൈത്...നന്ദി

ലിപി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അപ്പറഞ്ഞത് എന്നെപറ്റി അല്ല, അവന്‍ അറിയാത്ത എന്റെ കൂടെയുള്ളവരെക്കുറിച്ചാ.

കൂതറേ...സമാധാനായി.

Akbar said...

കൂടുതല്‍ കളിച്ചാല്‍ ജമാല്‍ക്ക ദോസ്തിനെ കാപ്പാട് കടപ്പുറത്ത് കൊണ്ട് വന്നു ഇറക്കി വിടും. സൂക്ഷിച്ചോളൂ. കപ്പല്‍ യാത്ര അങ്ങിന അര്‍മാദിക്കുകയാണ് അല്ലെ. നടക്കട്ടെ. കേട്ടിരിക്കാന്‍ രസമുണ്ട്.

ശിഖണ്ഡി said...

excellent. waiting for the 5th part. journey of abid....... (The Arabian Nights -Alif Laila wa-Laila :: journey of zinta bath)

ente lokam said...

ha..ha..poratte..poratte...
kappal kadha...

Areekkodan | അരീക്കോടന്‍ said...

അക്ബര്‍ജീ...കാപ്പാട് ഇട്ടാല്‍ ശാപ്പാട് വേണ്ട എന്ന് കേട്ടിട്ടുണ്ടോ?

Shikandi...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.Thanks for your comparison.

ente lokam...ഇതാ ഇപ്പോ ശരിയാക്കിതരാം

ഐക്കരപ്പടിയന്‍ said...

അങ്ങിനെ ജമാൽ കാ ദോസ്ത് കപ്പലിൽ കയറി ചായ കുടിച്ചു....ഇനി അടുത്ത ഭക്ഷണം വരട്ടെ..
അനൌൺസ്മെന്റ് കലക്കി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മാഷെ പോസ്റ്റ് കലക്കീട്ടാ...
ബാക്കി ഭാഗം വേഗം പോന്നോട്ടെ

Post a Comment

നന്ദി....വീണ്ടും വരിക