ഞാന്‍ ഒരു പോസ്റ്റ് ഇടാനായി ലാബില്‍ ഇരിക്കുമ്പോള്‍ നടന്ന ഒരു ചെറിയ സംഗതി ആവട്ടെ ഈ ആഴ്ചയിലെ പ്രതിവാരക്കുറിപ്പ് വിശേഷം.
ഒരു പയ്യന്‍ ലാബിന്റെ വാതില്‍ തുറന്ന് ലോഗ് ഇന്‍ രെജിസ്റ്ററില്‍ പേര് എഴുതാനായി വന്നു.അതേ സമയത്ത് തന്നെ മറ്റൊരുത്തന്‍ ലോഗ് ഔട്ട് ചെയ്യാനായി ലാബിനകത്ത് നിന്ന് അതേ രെജിസ്റ്ററിന്റെ അടുത്തേക്ക് എത്തി.പുറത്ത് നിന്ന് വരുന്നവനാണ് കൂടുതല്‍ അകലത്തില്‍ എന്നതിനാല്‍ അവന്‍ എത്തുന്നതിന്ന് മുമ്പേ അകത്തുള്ളവന്‍ രെജിസ്റ്ററിന് അടുത്തെത്തി.പക്ഷേ , ഒളിമ്പിക്സിലും മറ്റും 100 മീറ്റര്‍ ഓട്ടത്തിന്റെ ഫിനിഷിംഗ് പോയന്റില്‍ കാണുന്നപോലെ ലോഗ് ഇന്‍ ചെയ്യാന്‍ വന്ന പയ്യന്‍ കൈ നീട്ടിക്കൊണ്ടായിരുന്നു എത്തിയത്.അകത്തുള്ളവനെ പിന്നിലാക്കി അവന്‍ ആദ്യം രെജിസ്റ്ററില്‍ ഒപ്പ് വയ്ക്കുമ്പോള്‍ മറ്റേ പയ്യന്‍ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
എന്തിനാണ് ഇവന്‍ ഇത്രയും ധൃതി പിടിച്ചത് ? തന്നെക്കാളും മുമ്പില്‍ വന്നവന് അവസരം കൊടുക്കാതെ എന്റെ കാര്യം ആദ്യം സാധിക്കണം എന്ന മനോഭാവമല്ലേ ഇവിടെ പ്രകടമായത്? നമുക്ക് ഒരു ദോഷവും ചെയ്യില്ലെങ്കില്‍ പോലും നാം എന്തുകൊണ്ട് മറ്റുള്ളവരെ പരിഗണിക്കുന്നില്ല ?
മനുഷ്യ മനസ്സുകള്‍ കുടുസ്സായിക്കൊണ്ടിരിക്കുന്നു.നമ്മുടെ സാമൂഹ്യ ചിന്തകള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഇടപെടാനോ നമുക്ക് സമയവും മനസ്സും ഇല്ലാതായിരിക്കുന്നു. ഈ ധൃതിപ്പെട്ടുള്ള ജീവിതം ആര്‍ക്കുവേണ്ടി , എന്തിനു വേണ്ടി എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്ന് എങ്കില്‍ എത്ര നന്നായിരുന്നു.
7 comments:
മനുഷ്യ മനസ്സുകള്‍ കുടുസ്സായിക്കൊണ്ടിരിക്കുന്നു.നമ്മുടെ സാമൂഹ്യ ചിന്തകള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഇടപെടാനോ നമുക്ക് സമയവും മനസ്സും ഇല്ലാതായിരിക്കുന്നു.
ഇതാണ് മാഷേ പോസ്റ്റ്..!ഇഷ്ട്ടായി.
മനുഷ്യമനസ്സുകള്‍ കുടുസ്സായിക്കൊണ്ടിരിക്കുന്നു
എന്നതിന് തെളിവ് തേടി നാം
എങ്ങും പോകേണ്ടതില്ല..
നമുക്ക് ചുറ്റും,,അല്ലെങ്കില്‍
നമ്മിലേക്ക് തന്നെ നോക്കിയാല്‍ മതി..
കാണാം നമുക്ക് മനസ്സാകുന്ന കുടുസ്സുമുറികള്‍..!!
:)
ഇവിടെ വന്നപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ഒന്നാണിത്. കേരളത്തില്‍ ഒരു ഡോറ് തുറന്നാല്‍ അല്ലെങ്കില്‍ ഒരു വണ്ടി ഇട റോഡില്‍ നിന്ന് മുന്നില്‍ കയറാന്‍ നോക്കിയാല്‍ നമ്മ വിടോ.... ഇവിടെ വന്നപ്പോള്‍ ഡോറ് തുറക്കുമ്പോള്‍ എതിരെ/പുറകില്‍ ആള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ആദ്യം കടന്ന് പോകുവാന്‍ തുറന്ന് കൊടുത്ത് അവര്‍ കടന്ന് കഴിഞ്ഞ് ഒരു താങ്ക്സും കിട്ടി കഴിഞ്ഞേ നമ്മ കടക്കൂ.. അത് പോലെ ഒരു തിടുക്കവുമില്ലാതെ സൈഡില്‍ നിന്ന് വരുന്ന മറ്റ് വണ്ടിക്കാരെ മുന്നില്‍ കയറാന്‍ അനുവദിച്ച് കൊടുക്കുന്ന രീതി....
എന്ത് ചീത്ത കാര്യവും ജീവിതത്തില്‍ നടപ്പിലാക്കുവാന്‍ നാം പടിഞ്ഞാറിനെ കൂട്ട് പിടിക്കും.. എന്നാല്‍ നല്ല ഒരു കാര്യവും അവരില്‍ നിന്ന് എടുക്കുകയുമില്ല!!!
jasmikkuttee...ആദ്യ കമന്റിന് നന്ദി
~ex-pravasini*...(ശൊ, എന്തൊരു പാടാ ഈ പേരൊന്ന് ടൈപ്പാന്‍)...ആ കുടുസ്സ് മുറിയില്‍ നിന്നും നാം പുറത്ത്കടക്കേണ്ടിയിരിക്കുന്നു.
മനോജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വളരെ സത്യമാണ് താങ്കള്‍ പറഞ്ഞത്.പടിഞ്ഞാറിന്റെ നാറ്റം നാം മാറ്റമായി ഉള്‍കൊള്ളുന്നു.
മാഷെ നല്ല പോസ്റ്റ്.
Post a Comment
നന്ദി....വീണ്ടും വരിക