Pages

Friday, March 18, 2011

ഒരു ക്യാമ്പിലെ കണ്ടുപിടുത്തം.

എന്റെ ഇക്കഴിഞ്ഞ എന്‍.എസ്.എസ് സപ്തദിനക്യാമ്പില്‍ പങ്കെടുത്ത ഷില്‍ന എന്ന വിദ്യാര്‍ത്ഥിനി അന്ന് അവിടെ ഒരു സ്വന്തം കവിത അവതരിപ്പിച്ചു.ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചു കാട്ടിയ ആ കവിത ശ്രവിച്ച ഞാന്‍ ഷില്‍നയോട്‌ ചോദിച്ചു.”കവിത ആനുകാലികങ്ങളിലേക്ക് അയക്കാറുണ്ടോ?”

“മുമ്പ് അയച്ചിരുന്നു , ഇപ്പോള്‍ ....” എന്തോ ഷില്‍ന മുഴുവനാക്കിയില്ല.

“എങ്കില്‍ , നിന്റെ കവിതകള്‍ ലോകം കാണേണ്ടിയിരിക്കുന്നു.ബ്ലോഗ് എന്ന മാധ്യമം നിന്നെ തന്നെ കര്‍ത്താവും പബ്ലിഷറും ആക്കും”

“എനിക്കതിനെപറ്റി ഒന്നും അറിയില്ല സാര്‍...”

“പ്രശ്നമില്ല...ഷില്‍ന കവിതയുമായി വരൂ...ബ്ലോഗ് ഞാന്‍ തയ്യാറാക്കിതരാം...”

രണ്ടര മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഷില്‍ന ഒരു കവിതയുമായി വന്നു.ബൂലോകത്ത് ഷില്‍നയുടെ ആദ്യ കവിത ഇതാ ഇവിടെ.ബൂലോകത്തെ ഈ പുതിയ അതിഥിയെ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11 comments:

Areekkodan | അരീക്കോടന്‍ said...

രണ്ടര മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഷില്‍ന ഒരു കവിതയുമായി വന്നു.ബൂലോകത്ത് ഷില്‍നയുടെ ആദ്യ കവിത അവള്‍ ഇന്നലെ പോസ്റ്റി.

ishaqh ഇസ്‌ഹാക് said...

അഭിനന്ദനാര്‍ഹം
ഈ നല്ല കണ്ടെത്തല്‍!!

Raees hidaya said...

നോക്കട്ടെ....

SIVANANDG said...

thank u maashe puthivare prolsahippikkunnathinu, oppan shilnakku swagatham

നരിക്കുന്നൻ said...

ഇത് തീർച്ചയായും നല്ലൊരു കണ്ടെത്തൽ... ബൂലോഗം ഈ വാവാച്ചിയെ സ്വീകരിക്കാതിരിക്കില്ല.

ഈ പരിചയപ്പെടുത്തലിന് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വാവാച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

Unknown said...

ചെറുപ്പത്തില്‍ എന്നെ ഇതുപോലെ പ്രോത്സാഹിപ്പിച്ച ദേവകി ടീച്ചറെ ഓര്‍ത്തു പോയി.

മുഫാദ്‌/\mufad said...

ബൂലോകത്തിനു ഇതൊരു മുതല്‍ക്കൂട്ടാകും
അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തുകൂടിയാകാം ഷിൽന ഭൂ‍ലോകത്ത് ചിലപ്പോൾ അറിയപ്പെടാൻ പോകുന്നത്
ഈ പ്രോത്സാഹനങ്ങൾ അഭിനന്ദനീയം തന്നെ കേട്ടൊ ഭായ്

Unknown said...

ഈ പ്രോത്സാഹനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

കുഞ്ഞന്‍ said...

മാഷേ..

നല്ലൊരു കണ്ടെത്തൽ, ഊതിക്കാച്ചി പൊന്നാക്കാം..!

Areekkodan | അരീക്കോടന്‍ said...

ഷില്‍നയെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക