ഈ അടുത്ത് ഒരു ദിവസം ഞാന്‍ അല്പം താമസിച്ച് കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.താമസിച്ച് വരുന്ന ദിവസം മിക്കവാറും ബസ്സില്‍ അവസാന സീറ്റുകളേ ലഭിക്കൂ.അന്നും ആ പതിവ് തെറ്റിയില്ല.എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ആള്‍ എന്റെ നാട്ടുകാരന്‍ തന്നെയായിരുന്നു എന്ന് അരീക്കോട് സ്ഥിരം കാണപ്പെടുന്ന ഒരാളുമായി ഇയാള്‍ സംസാരിക്കുന്നത് കണ്ടതിലൂടെ എനിക്ക് മനസ്സിലായി.
“നീ എവിടെ പോയിരുന്നു?” എന്റെ അടുത്തിരുന്നയാളോട് മറ്റേ ആള്‍ ചോദിച്ചു.
“യു.എ.ഇ എക്സ്ചേഞ്ചിന്റെ ഓഫീസില്‍ പോയതായിരുന്നു..”
“ഹും..എന്തേ?”
“അത് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ...”
“അതെങ്ങനെ അവിടെ എത്തി?”
“ഞാന്‍ നാട്ടില്‍ അവരുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നു...”
“എന്നിട്ടെന്തേ നിര്‍ത്തിയത്?”
“അത് ശരിയാവൂല.ഫുള്‍ ടൈം ജോലിയാ...മറ്റൊരുത്തന്‍ വന്നപ്പോള്‍ ഞാന്‍ മെല്ലെ തടിയൂരി” ഈ യുവാവിന്റെ ജോലിയോടുള്ള മനോഭാവം എനിക്ക് അല്പം പിടികിട്ടി.
ബസ്സ് പുറപ്പെടുന്നതിന് മുമ്പേ ഒരാള്‍ കൂടി ഞങ്ങളുടെ ആ സീറ്റിലേക്ക് വന്നു.എന്നാല്‍ ഈ സുഹൃത്ത് ഒരല്പം പോലും നീങ്ങിക്കൊടുത്തില്ല!ആഗതന്‍ ഒന്ന് നീങ്ങാന്‍ ആംഗ്യം കാണിച്ചെങ്കിലും അയാള്‍ തിരിച്ചും ആംഗ്യം കാണിച്ച് ഉള്ള സ്ഥലത്ത് ഇരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.
ബസ്സ് പാളറ്യം സ്റ്റാന്റില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ തൂ വെള്ള തുണിയും കുപ്പായവും ധരിച്ച ഒരാള്‍ ബസ്സില്‍ കയറി.ബസ്സ് ജീവനക്കാര്‍ക്ക് ആളെ അറിയുന്നത് കൊണ്ടായിരിക്കാം അവര്‍ ഞങ്ങളുടെ സീറ്റില്‍ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തി അയാളെ മേല്‍കക്ഷിയുടെ തൊട്ടപ്പുറം ഇരുത്തി.
“നിങ്ങള്‍ എവിടെ വരെയുണ്ട്?” ആഗതന്‍ എന്റെ തൊട്ടുള്ള സീറ്റുകാരനോട് ചോദിച്ചു.അയാള്‍ ഒന്നും പറഞ്ഞില്ല.ഇയാളെ ഇവിടെ കുത്തിക്കൊള്ളിച്ചത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ആ ഭാവം വ്യക്തമാക്കി.
“അല്ല...നിങ്ങള്‍ ആ മടക്കിക്കുത്ത് ഒന്നഴിച്ച് ഇരുന്നാല്‍ എന്റെ വസ്ത്രത്തില്‍ ചെളി പറ്റില്ലായിരുന്നു...” ആഗതന്‍ താഴ്മയോടെ പറഞ്ഞു.എന്റെ സഹസീറ്റുകാരന്‍ എന്തോ പിറുപിറുക്കുക മാത്രം ചെയ്തു.
അല്പ സമയം കഴിഞ്ഞതേയുള്ളൂ പുതിയതായി അവിടെ കുത്തിക്കൊള്ളിക്കപ്പെട്ട ആള്‍ എണീറ്റ് മുന്നില്‍ പോയി നിന്നു.ഉടന്‍ എന്റെ സഹസീറ്റുകാരന്‍ തന്റെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു.എന്നിട്ട് എന്നോടായി പറഞ്ഞു.
“ഹും...ചെളി ആവാന്‍ പറ്റാത്ത ഒരു സാധനം...”
അതോടെ എനിക്ക് അയാളുടെ സ്വഭാവത്തെപറ്റി അല്പം ധാരണയായി.ഇങ്ങനെയുള്ള ഒരാളെ ഒരു സ്വകാര്യകമ്പനി എങ്ങനെ ജോലിയില്‍ നിര്‍ത്തും? അയാള്‍ ജോലിയില്‍ നിന്നും പിരിഞ്ഞതല്ല, മറിച്ച് അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായിരിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും തോന്നിയില്ല.സഹജീവികളോട് നന്നായി പെരുമാറാന്‍ പോലും കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഈ ലോകത്ത് മുന്നോട്ട് പോകാനാകും? അവര്‍ക്ക് എങ്ങനെ ജീവിതം ആനന്ദകരമാകും ? സ്വയം ഉപകാരം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ താഴ്മയോടെ പറയുന്നത് ചുരുങ്ങിയത് കേട്ടു എന്നെങ്കിലും ഭാവിക്കുക.
12 comments:
സ്വയം ഉപകാരം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ താഴ്മയോടെ പറയുന്നത് ചുരുങ്ങിയത് കേട്ടു എന്നെങ്കിലും ഭാവിക്കുക.
maashe ithu "KALIKAALAM"
മാഷേ,
നിങ്ങളെ ബ്ലോഗ് വായിക്കുന്നതില്‍ ഒരു സുഖമുണ്ട്.
എനിക്ക് പരിചിതമായ സ്ഥലങ്ങളിലൂടെയുള്ള യാത്രയും അവിടത്തെ കൊച്ചു കൊച്ചു വിശേഷങ്ങളും കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു ഇഷ്ടം.
പാളയമെന്നും അരീക്കോടെന്നും കൊലക്കാടന്‍ ബസ്സെന്നും ഒക്കെ വായിക്കുമ്പോള്‍ ഒരു പ്രാവാസിക്ക് തോന്നുന്ന വികാരം. അത്ര തന്നെ.
മനസ്സിനെ നാട്ടിലേക്ക് എപ്പോഴും അടുപ്പിക്കുന്ന ഈ വിശേഷങ്ങള്‍ എന്റെ കൂടെ നില്‍ക്കുന്നു.
ആശംസകള്‍
ജോലിക്ക് ചേർന്ന ദിവസം തന്നെ ഓഫീസിലുള്ളവർക്ക് അയാളുടെ സ്വഭാവം തിരിച്ചറിയാനാവും.
അവർക്ക് ജീവിതം എങ്ങനെ ആനന്ദകരമാകുമെന്നു് എനിക്കറിയില്ല. പക്ഷേ ഒരുപാടാളുകൾ ഇങ്ങനെയാണ് മാഷെ.
ശിവാനന്ദ്ജി...മനുഷ്യരില്‍ ചിലര്‍ എത്ര മോശപ്പെട്ടവര്‍ എന്ന് തിരിച്ചറിഞ്ഞു ഈ അനുഭവത്തിലൂടെ.
ചെറുവാടി...ശരിയാ,പ്രവാസിയുടെ മനസ്സ് കുറച്ച് സമയത്തേക്കെങ്കിലും നാട്ടിലൂടെ സഞ്ചരിക്കും.
മിനി...ഒരു പക്ഷേ ഞങ്ങളുടെ നാട്ടിലെ അവരുടെ ഓഫീസ് പൂട്ടാനുള്ള കാരണവും ഈ ആള്‍ ആയിരിക്കും
എഴുത്തുകാരി ചേച്ചീ...ഒരു പാടാളുകള്‍ ഇങ്ങനെയാണെങ്കില്‍ കഷ്ടം തന്നെ , നമ്മുടെ നാടിന്റെ സ്ഥിതി.
മാഷെ കാലം മാറിയതൊന്നും അറിഞ്ഞില്ലേ
:)
സഹജീവികളോട് നന്നായി പെരുമാറാന്‍ പോലും കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഈ ലോകത്ത് മുന്നോട്ട് പോകാനാകും?
അവര്‍ക്ക് എങ്ങനെ ജീവിതം ആനന്ദകരമാകും ?
സ്വയം ഉപകാരം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ താഴ്മയോടെ പറയുന്നത് ചുരുങ്ങിയത് കേട്ടു എന്നെങ്കിലും ഭാവിക്കുക....
നൂറില്‍ മുക്കാലും ഇങ്ങനെയാണ് മാഷെ.
എന്താ ചെയ്യാ.
ഇന്ത്യഹെരിടേജ്...ഇങ്ങനെയാണോ കാലത്തിനൊത്ത മാറ്റം?
മുരളിയേട്ടാ...ബിലാത്തികള്‍ എപ്പടി?
എക്സ്‌പ്രവാസിനി...ദൈവമേ, കാക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മാഷെ നമ്മളൊക്കെ കാല'ഹരണ'പ്പെട്ടുപോയവരാ
ഇപ്പൊ ഒക്കെ കാല'ഗുണിത'ന്മാരാ
വായിക്കാറില്ലെ ബ്ലോഗ് ഒന്നും , സ്വവര്‍ഗ്ഗഭോഗം ശരി , വേണ്ട ഇനി അതു പറഞ്ഞടിയാക്കണ്ടാ
ഇന്നത്തെ നമ്മുടെ തലമുറ ഒന്ന് ചിന്തിക്കേണ്ട കാര്യമാണിത്
Post a Comment
നന്ദി....വീണ്ടും വരിക