കഥ ഇതുവരെ
“എന്താ? എന്തു പറ്റി ചുമരില്‍ കോട്ടി അടിച്ചപോലെ ഇങ്ങോട്ട് തന്നെ പോരാന്‍?” ആന്റണി കാര്യം തിരക്കി.
“അത്...ഞാന്‍ അവിടെ എത്തിയതും അവര്‍ സ്ഥലം മാറി...”
“ഓ...നിന്റെ ഈ നിറവും കോലവും കണ്ടപ്പഴേ ഇതേതാ സൊമാലിയക്കാരന് എന്ന് അവര്‍ ധരിച്ച് കാണും...ഇനി ഞാനൊന്ന് ട്രൈ ചെയ്യട്ടെ...” ആന്റണി മുടി ചീകി ഒതുക്കി കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത്, ശ്രീനിവാസന് ഇത്തരം അവസരങ്ങളില്‍ ചെയ്യുന്ന പോലെ മദാമ്മകളെ ലക്ഷ്യമാക്കി നടന്നു.
“അവനും ഇപ്പോ കിട്ടും...നോക്കിക്കോ..” ആന്റണിയെ നോക്കി റെജു എന്നോട് പറഞ്ഞു.
“എന്ത് ...?” ഞാന്‍ ചോദിച്ചു.
“തെറി...അതും ചിരിച്ചുകൊണ്ടുള്ള ഫ്രീ തെറി...”
“എങ്കില്‍ വാ...നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഒരുമിച്ച് കേള്‍ക്കാം...” റെജുവിനേയും കൂട്ടി ഞാനും മദാമ്മകളുടെ അടുത്തേക്ക് നീങ്ങി.വെണ്ണ കട്ട് തിന്നാനിറങ്ങിയ കണ്ണനെപ്പോലെ ആന്റണി പാത്തും പതുങ്ങിയും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു.
“ആന്റണീ!!” പെട്ടെന്നുള്ള എന്റെ വിളി കേട്ട് ആന്റണി ഞെട്ടിത്തിരിഞ്ഞു.
“ഏയ്...ഞെട്ടണ്ട...‘ഓപ്പറേഷന് മദാമ്മ‘ ഇനി നമ്മള് ത്രീ മെന്‍ ആര്‍മി ചെയ്യും...റെഡി...വണ്‍....ടു...ത്രീ...ഗോ...” മദാമ്മയേക്കാളും തിളങ്ങുന്ന കഷണ്ടിയുമായി മദ്ധ്യത്തില്‍ ഞാനും, വെടി ഏറ്റാലും വിടാത്ത ശ്വാസവും ഉള്ളില്‍ പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി റെജുവും ആന്റണിയും അടങ്ങുന്ന ത്രീ ഇഡിയറ്റ്സ് മദാമ്മകളുടെ അടുത്തേക്ക് മന്ദം മന്ദം നീങ്ങി.
“സാര്‍...ഒപ്പം നിന്ന് ഒരു ഫോട്ടോ എങ്കിലും എടുക്കാന്‍ പറ്റിയാല്‍ മതി...” റെജു ശ്വാസം വിടാതെ തന്നെ പറഞ്ഞു.
“ങാ...നോക്കട്ടെ...”
മദാമ്മമാരുടെ അടുത്തെത്തിയപ്പോള്‍, റ്റു ഇഡിയറ്റ്സിനോട് സ്ലോ ആക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി.ഞാന്‍ മദാമ്മമാരെ ഒന്നു വലം വച്ചു.എന്റെ പിന്നാലെ ആന്റണിയും റെജുവും അതാവര്‍ത്തിച്ചു.
“ഛെ! നിങ്ങളോടാരാ എന്റെ പിന്നാലെ കൂടാന്‍ പറഞ്ഞെ? അല്പം മാറി നില്ക്ക് ...ഞാന്‍ രംഗം ഒന്ന് നിരീക്ഷിക്കട്ടെ..”
“ഉം...ഉം...” വ്യംഗ്യമായി ചിരിച്ച് അവര്‍ അല്പം മാറി നിന്നു.
“ഹായ്...” ഞാന്‍ മദാമ്മമാരെ അഭിവാദ്യം ചെയ്തു.
“ഹലോ..” അവര്‍ പ്രത്യഭിവാദ്യം ചെയ്തപ്പോള്‍ ഓപ്പറേഷന് മദാമ്മയുടെ ഹരിശ്രീ വിജയകരമായതായി റെജുവിന് നേരെ ഞാന്‍ ആംഗ്യം കാണിച്ചു.ഉടന്‍ ആന്റണിയും റെജുവും എന്റെ അടുത്തേക്ക് ഓടി എത്തി.
“യുവര്‍ ഗുഡ് നെയിം പ്ലീസ്...” ആദ്യത്തെ മദാമ്മയോട് എന്റെ ചോദ്യം നമ്പര്‍ വണ്‍.
“പോഡോ !!!” ചിരിച്ചുകൊണ്ട് അവര്‍ മറുപടി തന്നു.
“ങേ!” കാക്ക തൂറിയ ജഗദീശിനെപോലെ ഞാന്‍ ആന്റണിയെ നോക്കി.ആന്റണി മെല്ലെ മുഖം തിരിച്ചു.
“ഓ...കെ...ആന്റ് മാഡം യുവര്‍....” ഞാന്‍ അടുത്ത മദാമ്മയുടെ നേരെ ചോദ്യം നമ്പര്‍ രണ്ട് എറിഞ്ഞു.
“യൂ ഡോ(ഗ്)!!!” ആ മദാമ്മയും ചിരിച്ചുകൊണ്ട് മൊഴിഞ്ഞു.
“ഹെന്റുമ്മേ!!” ഞാന്‍ റെജുവിന്റെ മുഖത്തേക്ക് നോക്കി.
“ഞാനും ഇവരോട് പേര് മാത്രമേ ചോദിച്ചോള്ളൂ...എന്നോടും ഇത് തന്നെയാ പറഞ്ഞത്...” അണ്ടി പോയ ആരെയോ പോലെ നിന്ന റെജു പറഞ്ഞു
“ഓ...അപ്പോള്‍ അതവരുടെ പേര് തന്നെയാണ്.ഒരാള്‍ പോഡൊ...മറ്റേത് യുഡൊ...അല്ലാതെ നമ്മളെ ചീത്ത പറഞ്ഞതല്ല...ഇതാ ഇംഗ്ലീഷില്‍ അല്പം വിവരമില്ലെങ്കിലുള്ള കുഴപ്പം..” ഞാന്‍ കാര്യം വിശദീകരിച്ചപ്പോള്‍ ആന്റണിക്കും റെജുവിനും സമാധാനമായി.
“സാറെ...എങ്കില്‍ മറ്റേ കാര്യം...” റെജു എന്നോട് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി പറഞ്ഞു.
“അത് രാത്രിയാവട്ടെടോ...”
“രാത്രി ക്ലിയറായി കാണത്തില്ല...”
“ഛെ...എന്ന് വച്ച് ഈ പട്ടാപകല്‍ ആരെങ്കിലും ചെയ്യോ?”
“എന്നെ കാണണമെങ്കില്‍ പട്ടാപകല്‍ തന്നെ ഫോട്ടോ എടുക്കണം...സാറ് അതൊന്ന് ചോദിക്ക്...” റെജു അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു.
“ഓ...അതായിരുന്നോ...ദേ, ഇപ്പോ ശരിയാക്കിത്തരാം...” ഞാന്‍ വീണ്ടും മദാമ്മമാരുടെ നേരെ തിരിഞ്ഞു.
“ദീസ് പിള്ളേര്‍സ് വിഷ് ടു ടേക്ക് എ ഫോട്ടൊ വിത് യൂ...” ഞാന്‍ പറഞ്ഞു.എന്തോ മനസ്സിലായ പോലെ റെജു ഒരു പൊട്ടന് ചിരി ചിരിച്ചു.
“ ഓ...വിത് അസ്...” അവര്‍ ആശ്ചര്യം കൊണ്ടു.
“യെസ്...”
“വൈ നോട്ട്..?”
“എന്താ സാറെ...നോട്ട് വേണംന്നോ..?എത്രയാ റേറ്റ് എന്ന് ചോദിക്ക്...” റെജുവിന് നില്ക്കപ്പൊറുതി ഇല്ലാതായി.
“നോട്ട് വേണംന്നല്ല പറഞ്ഞത്...സൂര്യന് കടലില്‍ വീണാല്‍ പിന്നെ, നിന്നെ കാണാന്‍ നിന്റെ വായ തുറന്ന് പിടിക്കേണ്ടി വരും...വേഗം പോയി അടുത്ത് നില്ക്ക്...“
ആന്റണിയും റെജുവും മദാമ്മമാരുടെ കൂടെ നില്ക്കുന്ന ഫോട്ടോ ഞാന്‍ എടുത്തു.ജീവിതത്തിലാദ്യമായി പെണ്‍കുട്ടികളുടെ കൂടെ ഫോട്ടോ എടുത്ത നിര്‍വൃതിയുമായി ആന്റണിയും റെജുവും മദാമ്മമാര്‍ക്ക് ടാങ്ക്സും എനിക്ക് ഡാങ്ക്സും അടിച്ചു.
(തുടരും...”)
22 comments:
“നോട്ട് വേണംന്നല്ല പറഞ്ഞത്...സൂര്യന് കടലില്‍ വീണാല്‍ പിന്നെ, നിന്നെ കാണാന്‍ നിന്റെ വായ തുറന്ന് പിടിക്കേണ്ടി വരും...വേഗം പോയി അടുത്ത് നില്ക്ക്...“
"സാറ് ചോദിക്കു ..എന്നേ കാണണം
എങ്കില്‍ പകല്‍ തന്നെ എടുക്കണം" ...
ha..haa.പാവം റിജു സാറിനെ
കുളിപ്പിച്ച് കിടതിയല്ലോ മാഷേ ...
ഇനി മുഖം മറയ്ക്കാന്‍ ആ ഫോട്ടോ
കൂടി .ha..!!..സൂര്യന് അസ്തമിച്ചാല് പിന്നെ പല്ല് മാത്രം...ആ മാഷിനെ നിങ്ങള്‍ ഇതിലും ഭേദം...??
അതെന്താ മാഷ് ഫോട്ടോയില്‍ നില്‍ക്കാതിരുന്നത്..
വീണ്ടും ഇച്ചിരി പോസ്റ്റിട്ടു ഓടിയിരിക്കുന്നു.ഇതെപ്പോ തീരും മാഷേ..ഇങ്ങനെ പോയാല്‍.
നല്ല മാഷും കുട്ട്യോളും! ഓപ്പറേഷന് മദാമ്മ കലക്കി.
ആ പോഡോനെം യ്യൂഡോനെം ഒരു വഴിക്കാക്കി അല്ലേ..പാവത്തുങ്ങള്.
ബാക്കി ഭാഗം വേഗം പോരട്ടെ.
മദാമ്മമാർ പേര് പറഞ്ഞുതന്നത് മനസ്സിലാക്കാത്ത തനി നാടൻ ടൂറിസ്റ്റുകൾ,,,
മാഷേ ഇവിടെതെത്.. അപ്പുറം കമെന്റായി കൊടുത്തു ട്ടോ...
ഓപറേഷന് തുടരുമ്പോള്‍ അറിയിക്കണേ...
കൊള്ളാം.ഇനിയും പോരട്ടെ...
കൊള്ളാം ...
ബാക്കിക്കായി കാത്തിരിപ്പ് തുടരുന്നു... ഡാങ്ക്സ് :)
എന്റെ ലോകം...റെജു ഇപ്പോള്‍ എന്റെ അടുത്തില്ലാത്തത് ഭാഗ്യം!
എക്സ്പ്രവാസിനി...ഞാന്‍ നിന്നാല്‍ വീട്ടില്‍ ആഭ്യന്തര കലാപം ഉന്റാകുമായിരുന്നു!
തെച്ചിക്കോടാ...നന്ദി
മുല്ലേ...സ്ത്രീകള്‍ ആയതുകൊണ്ടാണോ?ഞങ്ങള്‍ വേറെ ഒന്നും ചോദിച്ചിട്ടുമില്ല,പറഞ്ഞിട്ടുമില്ല.
മിനി...ഞങ്ങള്‍ എല്ലാവരും തനി നാട്ടിന്പുറത്തുകാരായിപ്പോയി.എന്തു ചെയ്യാന്‍?
ജസ്മിക്കുട്ടീ...നന്ദി
സിദ്ധീക്കാ...ഏയ്, അത് ബാക്കിയുണ്ട് എന്ന് കരുതി കാത്തിരിക്കണ്ട.
മനോജ്...ദാ,അടുത്ത ഭാഗം അണ്ടര്‍ പ്രിപ്പറേഷന്‍.
ലിപി...ഡാങ്ക്സിന് താങ്ക്സ്.
സംഭവം കലക്കുന്നുണ്ട്.പക്ഷെ മാഷിന്റെ ഈ സ്ലോ മോഷന്‍ കാണുമ്പോ എനിക്കു വേറെ അഭിപ്രായമാ പറയാന്‍ തോന്നുന്നത്.പിന്നെ ഇവിടെ പിള്ളാരുള്ളതു കൊണ്ട് മിണ്ടാതിരിക്കുന്നതാ
ഉം...മനസിലായി...
സൂര്യ രശ്മികള്‍ ആ നെറുകും
തലയില്‍ റിഫ്ലക്ഷനുണ്ടാക്കിയ
കാരണം മാഷിന്റെ ഫോട്ടോ
എടുത്തത് ശരിയായില്ലന്ന് കേട്ടല്ലോ...?
ശരിയാണോ...?
ഹി ഹി ഞാനോടി
നിര്‍ത്തി നിര്‍ത്തി ആറും തീര്‍ന്നു...
ഏഴിന് വരാം...:)
എന്തായാലും മാഷുംകൂടെ ഒരു പോട്ടം പിടിക്കാരുന്നു വീട്ടുക്കരത്തിക്ക് നല്ല ഗിഫ്ട് ഒരെണ്ണം കൊടുത്തു സോപ്പാക്കായിരുന്നല്ലോ.
അപ്പോ റിയാസ് പറഞ്ഞത തിന്റെ ശരി.......
ഞാനു ഓടി...........
മുഹമ്മെദ്കുട്ടിക്കാ...നിര്‍ത്താതെ വിടുമ്പോള്‍ ഒരു പണി കിട്ടി.പിന്നെ ഇതല്ലാതെ (തുടരും) മാര്‍ഗ്ഗമില്ല !
റിയാസേ...ആ ഫോട്ടോ ഒക്കെ ഇവിടെ വരും.അപ്പോള്‍ മാറ്റി പറയരുത്.
ഇസ്ഹാഖ്...ഏഴിനും വരണം
ശിവാനന്ദ്ജി...ആ രണ്ടും കൂടി എന്നെ പറ്റിച്ചു - ആന്റനിയും റെജുവും.അവരത് കഴിഞ്ഞതും രണ്ടും ഓടി.
ഇന്നാണ് മാഷേ വായിക്കാന്‍ സമയം കിട്ടിയത്.
ഇത് ഞാന്‍ വായിച്ചില്ല
എനിക്കാ ഫോട്ടം വായ്യിച്ചാ മതി
കൂടുതല്‍ കമന്റ് കിട്ടാനുള്ള വഴി കൊള്ളാം മാഷേ ..
ഞാനിതിനു കമന്റ് ഇടില്ല.
ഈ യാത്രയുടെ അവസാനത്തെ പോസ്റ്റിനു (മിക്കവാറും അടുത്ത ജനുവരിക്ക്) ഒറ്റ കമന്റ് ആയി ഇടാം.
അപ്പൊ ഇതും കമന്റ് ആണോ? വൈ നോട്ട്?
നെക്സ്റ്റ്. വൈ നോട്ട്?
തരാംന്നേ ...വെയിറ്റ് !!
Post a Comment
നന്ദി....വീണ്ടും വരിക