ഇന്നലെ കോഴിക്കോട് സോണിയ ഗാന്ധി വരുന്ന ദിവസമായിരുന്നു.കോഴിക്കോട് വരുന്ന വി.വി.ഐ.പി കളുടെ ഹെലികോപ്ടര്‍ എന്റെ കോളേജിന്റെ സമീപത്തുള്ള വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ മാത്രമേ ഇറങ്ങൂ. ഉച്ചക്ക് ളുഹര്‍ നമസ്കരിക്കാന്‍ പോയപ്പോള്‍ തന്നെ റോഡ് പോലീസ് വലയത്തില്‍ ആയിരുന്നു.വാഹനങ്ങള്‍ ഒന്നും തന്നെ റോഡിലൂടെ കടത്തി വിട്ടിരുന്നില്ല.കാല് നടയാത്രക്കാരും കുറവായിരുന്നു.
ഏകദേശം രണ്ട് മണിയോടെ ഹെലികോപ്ടറിന്റെ ഇരമ്പം കേട്ടു.തലേ ദിവസം സുഷമ സ്വരാജ് വന്നപ്പോള്‍ ഇതിലും വലിയ ഇരമ്പല്‍ ആയിരുന്നല്ലോ എന്ന് വെറുതെ തോന്നി.ഏതായാലും ഡെല്‍ഹിയില്‍ നിന്നുള്ള രണ്ട് സ്ത്രീകളും കേരള ജനതയെ ഇളക്കിമറിച്ച് പെട്ടെന്ന് സ്ഥലം വിട്ട് പൊതുജനത്തിന്റെ ബുദ്ധിമുട്ട് കുറക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വൈകിട്ട് നാലരക്ക് കമ്പ്യൂട്ടര്‍ ലാബ് അടച്ച് ഞാന്‍ ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് ഓടുമ്പോള്‍ കോളേജ് മുറ്റത്ത് നിന്നിരുന്ന അബൂബക്കര്‍ മാഷ് എന്നോട് പറഞ്ഞു “അങോട്ട് പോയിട്ട് കാര്യമില്ല.വാഹനങ്ങള്‍ ഒന്നും ഇതുവഴി വിടുന്നില്ല.എല്ലാം ബൈപാസ് വഴിയാണ്.ഞാന്‍ ശിവദാസന്‍ മാഷെ വിളിച്ചു നോക്കട്ടെ....”
അബൂബക്കര്‍ മാഷ് ശിവദാസന്‍ മാഷെ വിളിച്ചുനോക്കിയെങ്കിലും മറുപടി കിട്ടാതെ നിരാശനായി നിന്നു.
“ഒരു കാര്യം ചെയ്യാം, നമുക്ക് കാരപ്പറമ്പിലേക്ക് നടക്കാം...” ഞാന്‍ പറഞ്ഞു.
“അത് കുറേ ദൂരെയല്ലേ? അങ്ങോട്ട് എത്തിയിട്ട് അവിടെ നിന്ന് ബസ് കിട്ടോ?”
“ആ റോഡ് ബ്ലോക്ക് ചെയ്യാന്‍ സാധ്യതയില്ല “
“ഞാന്‍ ഒന്ന് കൂടി ശിവദാസന്‍ മാഷെ വിളിച്ചു നോക്കട്ടെ....”
വീണ്ടും ശിവദാസന്‍ മാഷെ വിളിച്ചു നോക്കിയെങ്കിലും മറുപടി ഇല്ലായിരുന്നു.
“അല്ല...ബൈപാസ് വഴി ബസ് വരുന്നുണ്ടല്ലോ...നമുക്ക് ഈസ്റ്റ്ഹില്ലിലേക്ക് നടക്കാം.ഞങ്ങള്‍ വീട് നിര്‍മ്മാണത്തിനായി എന്നും നടന്നു പോകുന്ന വഴിയാണ്.അത്ര അധികം ദൂരമില്ല...” ഞാന്‍ പറഞ്ഞു.
“ഈസ്റ്റ്ഹില്‍ എങ്കില്‍ ഈസ്റ്റ്ഹില്‍....നടക്കുക തന്നെ...”
അങ്ങനെ ഞങ്ങള്‍ സോണിയ ഗാന്ധിയെപ്പോലുള്ള വി.വി.ഐ.പി കളുടെ സന്ദര്‍ശനവും ജനങ്ങളുടെ ബുദ്ധിമുട്ടും ചര്‍ച്ച ചെയ്ത് ഈസ്റ്റ്ഹില്ലില്‍ എത്തി.റോഡ് മുറിച്ചുകടക്കാന്‍ അല്പം വൈകിയതിനാല്‍ ഒരു കൂട്ടം ബസ്സുകള്‍ ഒന്നിച്ച് കടന്നു പോയി.പിന്നീട് കുറച്ചധികം സമയം ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു.
“നമ്മള് അല്പം വൈകി...ഇല്ലെങ്കില്‍ ആ ബസ് കിട്ടുമായിരുന്നു...” പോയ ബസിനെക്കുറിച്ച് അബൂബക്കര്‍ മാഷ് പറഞ്ഞു.ഞാന്‍ അടുത്ത ബസിനെ പ്രതീക്ഷയോടെ കാത്തിരുന്നു , ഒപ്പം ആരെങ്കിലും വണ്ടി നിര്‍ത്തി ഒരു ലിഫ്റ്റ് തരും എന്ന വൃഥാ ചിന്തയും പേറി.
അല്പം സമയം കഴിഞ്ഞ് ഞങ്ങളുടെ പിന്നില്‍ നിന്നും അല്പം അകലെ നിന്ന് ഒരാള്‍ അബൂബക്കര്‍ മാഷെ വിളിക്കുന്നതായി എനിക്ക് തോന്നി.ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ എന്നോട് ആംഗ്യം കാണിച്ചു.മാഷെ ഏതെങ്കിലും പരിചയക്കാരന് ലോഹ്യം പറയാന്‍ ആയിരിക്കും എന്ന് കരുതി ഞാന്‍ അബൂബക്കര്‍ മാഷെ വിവരം ധരിപ്പിച്ചു.
“എങ്ങോട്ടാ...?” അയാള്‍ ചോദിച്ചു.
“സാറെ വാ...അത് എന്റെ മൂത്താപ്പയുടെ മകനാ...” അബൂബക്കര്‍ മാഷ് എന്നെ വിളിച്ചു.
“ബൈക്ക് അല്ലേ...ഒരാള്‍ക്കല്ലേ പോകാന്‍ പറ്റൂ...”
“അവന് ബൈക്ക് ഓടിക്കാന്‍ അറിയില്ല.വേറെ എന്തെങ്കിലും ആയിരിക്കും...” അബൂബക്കര്‍ മാഷ് പറഞ്ഞു.
അബൂബക്കര്‍ മാഷ് പറഞ്ഞതുപോലെ ഒരു ഓമ്നി വാന്‍ ആയിരുന്നു വാഹനം.എന്റെ വീടിന്റെ രണ്ട് കിലോമീറ്റര്‍ ഇപ്പുറം വരെ സുഖമായി ഞാന്‍ അതില്‍ എത്തി.അതും എന്നും എത്തുന്നതിന്റെ 15 മിനുട്ട് മുമ്പ്!സോണിയ ഗാന്ധിയുടെ വരവ് കാരണം കോഴിക്കോട് പട്ടണത്തില്‍ പല സ്ഥലത്തും റോഡ് ബ്ലോക്ക് ആയതിനാല്‍, പോകേണ്ട വഴിയെപ്പറ്റി ധാരണ ഇല്ലാതിരുന്ന അവര്‍ക്ക് ഒരു വഴികാട്ടി ആകാനും എനിക്ക് ഭാഗ്യം ലഭിച്ചു.ദൈവത്തിന്റെ ഓരൊ നിശ്ചയങ്ങള്‍ !!!
(പണ്ട് പോസ്റ്റിയ അതേ വാല് ഒന്നു കൂടി പോസ്റ്റട്ടെ)
വാല്: നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും
17 comments:
പണ്ട് പോസ്റ്റിയ അതേ വാല് ഒന്നു കൂടി പോസ്റ്റട്ടെ...
നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും
അങ്ങിനെ സോണിയ മുടക്കിയ വഴി ദൈവം വേറെ മാര്‍ഗത്തില്‍ തുറന്നു തന്നു. ഇതാ പറഞ്ഞത് വരാനുള്ളത് വന്നിരിക്കും. ചിലപ്പോള്‍ ഓംനി വാന്‍ ആയും.
maash ippraavashyam enthu sukrithamaa cheythath? :)
പാവം സോണിയാ എല്ലാവരും കൂടി പ്രാകി ഒരു വഴി ആക്കി കാണും
:)
നമുക്ക് സൌകര്യങ്ങൾ കൂട്ടാൻ വേണ്ടി വരുന്ന നേതാക്കൾ ഉണ്ടാക്കുന്ന അസൌകര്യങ്ങൾ...
മാഡം വരുന്നതിനു തലേന്ന് വൈകുന്നേരം തന്നെ റോഡൊക്കെ വേലിക്കെട്ടാന്‍ തുടങ്ങീരുന്നു. ഇന്നലെ അവരു പോകണ വരെ റോഡ് ക്രോസ്സ് ചെയ്യാനും കൂടി സമ്മതിച്ചില്ല. ഓരോ മാരണങ്ങളെ കെട്ടിയെടുത്തോളും മനുഷ്യനെ മിനക്കെടുത്താന്‍.
പൊതുജനം നേതാക്കൾക്കായി അല്പം വിഷമിക്കട്ടെ, ഇത് ദൈവനിശ്ചയമാണ്.
അക്ബര്‍....അതെ,വരാനുള്ളത് വഴിയില്‍ തങില്ല എന്ന് തന്നെ അല്ലേ?
ജസ്മിക്കുട്ടീ...ആ നല്ല കാര്യത്തെപറ്റി (വീട് പണി)അബൂബക്കര്‍ മാഷെ ബോധവല്‍ക്കരിച്ചു.
ഫെനില്‍....എന്താ, സോണിയക്ക് എന്തെങ്കിലും പറ്റിയോ എന്നിട്ട്?
റിയാസ്...ഒരു മിഴിനീര്‍ത്തുള്ളി മാത്രം!
അലി...അതെ,ഇത്രയും സൌകര്യം ഉണ്ടായിട്ടും സൃഷ്ടിക്കപ്പെടുന്ന അസൌകര്യങ്ങള്‍ എന്നും പറയാം.
മുല്ല...അത് ശരി.അപ്പോള്‍ മുല്ലയും അനുഭവിച്ചു സോണിയ തന് പരിമളം!
മിനി...പക്ഷേ , അവര്‍ ഈ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് അറിഞ്ഞോ ആവോ?
പണ്ടുചെയ്ത ഉപകാരങ്ങൾ തിരിച്ചുകിട്ടുന്ന ഓരോവഴികൾ...!
സുകൃതം ചെയ്യാത്ത ജന്മങ്ങള് അന്ന് ശരിക്കും അനുഭവിച്ചു കാണും.... അല്ലെ മാഷെ ?
വി വി ഐ പികളുടെ യാത്ര കൊണ്ട് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെപ്പറ്റി അവര്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?
മുരളിയേട്ടാ...സത്യമായും അങ്ങനെത്തന്നെ
ലിപി...അതിനെപ്പറ്റി എനിക്കറിയില്ല.
മെയ്ഫ്ലവെര്....അതു തന്നെ എന്റേയും ചോദ്യം.
നമ്മള് ചെയ്താല്‍ നമുക്കും തിരിച്ചുകിട്ടും,.,നന്മയായാലും തിന്മയായാലും.....
കിട്ടിയല്ലോ..,
അതല്ലേ മാഷും പറഞ്ഞത്.
ഈ മാഷ് മാരെ ഒരു കാര്യം ...എങ്ങനായ് പോയാലും പണം ലാഭം ..................
കൊടുത്താല്‍ കൊല്ലത്തും കിട്ടും :)
Post a Comment
നന്ദി....വീണ്ടും വരിക