‘അ അ ആ....ഇത് എത്താപ്പോ കത?’ എന്നാണ് ഇന്നലെ മീറ്റ് കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ആദ്യം തോന്നിയത്.ഇന്ന് രാവിലേയും അതേ തോന്നല്‍ തന്നെ.ആളെ പെട്ടീലാക്കുന്ന ആ കുന്ത്രാണ്ടവും തൂക്കി നടന്ന ഒരൊറ്റ ബ്ലോഗറും തുഞ്ചന്‍പറമ്പില്‍ നിന്ന് സ്വന്തം പൊരേല് എത്തീട്ടില്ലേ? മീറ്റിന്റെ ഫോട്ടോ ഒന്ന് രണ്ടെണ്ണം മാത്രം കാണുന്നു.ചിന്തിച്ച് ചിന്തിച്ച് ചിന്തയില്‍ കയറി, അവിടെ ഇല്ല.വിന്‍ഡോസിലൂടെ ജാലകത്തിലും കയറി , അവിടേം ഇല്ല.പിന്നെ മൊത്തം പോസ്റ്റും കൊട്ടോട്ടി കൊട്ടയിലാക്കി കൊണ്ടുപോയോ എന്ന് കരുതി അദ്ദേഹത്തേയും വിളിച്ചു, അവിടേം ഇല്ല? ഛെ, എന്റെ അടുത്ത് ഒരു ക്യാമറ ഇല്ലാത്തതിന്റെ നഷ്ടം ബൂലോകത്തിന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും.
ഇന്നലെ രാവിലെ വരെ നീണ്ട കോളേജിലെ ഒരു സ്പെഷല്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ക്യാമ്പ്ഫയറും കഴിഞ്ഞ് മക്കളേയും കൂട്ടി നേരെ തിരൂരിലേക്ക് വണ്ടി കയറി.തലേ ദിവസം ആകെ രണ്ട് മണിക്കൂര്‍ മാത്രം ഉറങ്ങിയതിനാല്‍ നല്ല ‘തലക്കനം’ ഉണ്ടായിരുന്നു മീറ്റിന് എത്തുമ്പോള്‍.അതിനാല്‍ തന്നെ മിക്കവരേയും പരിചയപ്പെടാന്‍ സാധിച്ചില്ല എന്ന ദുഖ:സത്യം ഇപ്പോള്‍ വ്യസനമുണ്ടാക്കുന്നു.എന്നാലും ചെറായി മീറ്റില്‍ പങ്കെടുത്ത ചിലരെങ്കിലും ഉണ്ടായിരുന്നത് സൌഹൃദം പുതുക്കാന്‍ അവസരമൊരുക്കി.
(എന്റെ കമന്റ്പെട്ടിയില്‍ പ്രൊഫൈല്‍ ഫോട്ടോ ഞാന്‍ നിരോധിച്ചതിനാല്‍ സ്ഥിരം കമന്റ് ചെയ്യുന്നവരുടെ മുഖം പോലും എനിക്കറിയില്ലായിരുന്നു.മീറ്റില്‍ വന്ന പലരും ‘അരീക്കോടന്‍ മാഷെ’ എന്ന് എന്റെ തിളങ്ങുന്ന കഷണ്ടി കണ്ട് അഭിസംബോധന ചെയ്തപ്പോള്‍, എന്നെ രക്ഷിച്ച എന്റെ കഷണ്ടിയെ ഞാന്‍ മനസാ നമിച്ചു.ഗള്‍ഫ് ഗേറ്റ്കാര്‍ എന്നെ വിടാതെ പിന്തുടര്ന്നെങ്കിലും (ഫ്രീ ഓഫര്‍ വരെ തന്നു - അവരുടെ ഏതോ ഓഫീസ് സന്ദര്‍ശിക്കാന്‍ )ഞാന്‍ അതില്‍ നിന്ന് കുതറി മാറിയതില്‍ എന്റെ കഷണ്ടിയും ഞാനും ഇന്ന് അഭിമാനിക്കുന്നു.)
മീറ്റില്‍ വികിപീഡിയയില്‍ എഴുതുന്നതിനെക്കുറിച്ച് ഹബീബ് എടുത്ത ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇത്രയും എളുപ്പമുള്ള ഒരു സാമൂഹ്യപ്രവര്‍ത്തനം ഇതുവരെ നടത്താത്തതില്‍ എനിക്ക് വിഷമം തോന്നി.ബ്ലോഗിങ്ങിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രൂപത്തില്‍ ഓരോ സംഗതിയും പറഞ്ഞുകൊണ്ടുള്ള വി.കെ അബ്ദു സാഹിബിന്റെ ക്ലാസും ഈ ബൂലോകത്തേക്ക് കടന്നു വരാന്‍ താല്പര്യമുള്ളവര്ക്ക് ഉപകാരപ്രദമായിരുന്നു.
എന്റെ രണ്ട് മക്കളേയും കൂട്ടി ആയിരുന്നു ഞാന്‍ മീറ്റിനെത്തിയത്.ഐഷ നൌറ എന്ന മൂത്തമകളുടെ ബ്ലോഗര്‍ എന്ന നിലയിലുള്ള ആദ്യത്തെ മീറ്റ് ആയിരുന്നു ഇത്.ഇന്നത്തെ മനോരമ പത്രത്തില്‍ അവളുടെ പേരും കാണുന്നതില്‍ അവള് അഭിമാനം കൊള്ളുന്നു.
പുലിവാല്: ഇന്നലെ എട്ടുമണിയോടെ വീട്ടിലെത്തിയ ഞാന്‍ ആദ്യം കയറിയത് മീറ്റിന്റെ പടങ്ങള്‍ കാണാന്‍ നെറ്റില്‍.256 കെ.ബി.പി.എസ് വേഗതയില്‍ വന്നു കൊണ്ടിരുന്ന അതിനെ കടത്തിവെട്ടി 2 എം.ബി.പി.എസ് വേഗതയില്‍ മറ്റൊരു സാധനം വരുന്നതായി എനിക്ക് പെട്ടെന്ന് ഒരു ഉള്‍വിളി !എന്‍.എസ്.എസ് ക്യാമ്പില്‍ തലേന്ന് രാത്രി കഴിച്ചതോ അതോ തുഞ്ചന്‍ പറമ്പില്‍ ഉച്ചക്ക് കഴിച്ചതോ എന്ന് ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടിയിരിക്കുന്നു.
41 comments:
ഇന്നലെ എട്ടുമണിയോടെ വീട്ടിലെത്തിയ ഞാന്‍ ആദ്യം കയറിയത് മീറ്റിന്റെ പടങ്ങള്‍ കാണാന്‍ നെറ്റില്‍.256 കെ.ബി.പി.എസ് വേഗതയില്‍ വന്നു കൊണ്ടിരുന്ന അതിനെ കടത്തിവെട്ടി 2 എം.ബി.പി.എസ് വേഗതയില്‍ മറ്റൊരു സാധനം വരുന്നതായി എനിക്ക് പെട്ടെന്ന് ഒരു ഉള്‍വിളി !
ങ്ങള് എല്ലാരും കൂടി എത്താ ഈ കാട്ട്ണ്? ഏ..ഇച്ചറിയഞ്ഞിട്ട് ചൊയ്ച്യാണ്...ഞമ്മൾ ബല്ലയകാര്യത്തില് ങ്ങളെ ഫോട്ടെല്ലാം ണ്ടാകും ന്ന് ബിജാരിച്ച് കൊറേ തെരഞ്ഞു...എബട...ഒരൊലക്കിം കിട്ടില്ല...ഞിപ്പൊ എത്താ ചെയ്യാ.....
ബ്ലോഗ് മീറ്റിന്റെ പത്രവാര്‍ത്തകള്‍ ഇവിടെയുണ്ട്
http://rafeeqkizhattur.blogspot.com/2011/04/blog-post.html
നൌഷാദ്...ഈ നല്ല മനസ്സിന് നന്ദി.പോസ്റ്റ് ഇനിയും വരുന്നു.
കുറ്റൂരി...മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.
റഫീക്ക്...ഈ ഉദ്യമത്തിന് നന്ദി.കേരള കൌമുദി റിപ്പോര്‍ട്ടര്‍ എന്റെ അടുത്ത് വന്ന് വിവരം ചോദിച്ചപ്പോള്‍ ഇങ്ങനെ ഒരു ഫോട്ടോ വരും എന്ന് ഞാന്‍ അറിഞതേ ഇല്ല.
മീറ്റ് വിവരങ്ങള്‍ അറിയാന്‍ വന്ന ഇവിടെ ചിത്രങ്ങളൊന്നും ഇല്ലേ?
തുഞ്ചന്പ്പറമ്പ് ബ്ലോഗ് മീറ്റിനെ കുറിച്ച് ഞാന്‍ ആദ്യത്തെ പോസ്റ്റ്.
കുറച്ച് കൂടി വിവരണം ആവാമായിരുന്നു...
എല്ലാം യദൃശ്ചികം. തികച്ചും യാദൃശ്ചികം.
പടച്ചവന്റെ കൃപയാൽ ഞാനും തുഞ്ചൻ പറമ്പിൽ ഉണ്ടായിരുന്നു.
കറെ മുഖങ്ങൾ കണ്ടു. മനസ്സും നിറഞ്ഞു.
സന്തോഷം…..
ഹഹ്ഹ്ഹ 2 MBPS വേഗതയില്‍ വന്നത് എന്തായാലും ഡൌണ്‍ ലോഡ് ചെയ്തില്ലേ...
മാഷേ അതായിരുന്നു തലക്കനത്തിന്റെ കാരണം അല്ലേ. അടുത്ത് വന്നിരുന്ന് അവസരം നോക്കിയെങ്കിലും മാഷ് മുഖം തരാതെ പോയിക്കളഞ്ഞു. വീണ്ടും കാണാം.
തുഞ്ചന്‍ മീറ്റിനെകുറിച്ചറിയാനുള്ള ആവേശത്തിലാണ് ഭൂലോകം. ആ ആവേശത്തിന്റെ ഭാഗമായാണ് ഞാന്‍ ഇവിടെ എത്തിയത്. പക്ഷേ വിശദമായ ഒരു വിവരണവും എവിടെനിന്നും കിട്ടിയില്ല. ആശംസകള്‍
ഹോ.. കഷണ്ടി കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ആളെ തിരിച്ചറിയാതെ എല്ലാവരും ബേജാറായേനേ...
മീറ്റ് വാര്‍ത്തകളുടെ ന്യൂസ് പേപ്പര്‍ കട്ടിങ്ങുകളെല്ലാമൊന്നു സ്കാന്‍ ചെയ്തു കൊടുക്കണേ.
മീറ്റ് കഴിഞ്ഞു തിരിച്ചെത്തി എന്നറിഞ്ഞതില്‍ സന്തോഷം. മക്കളെയും താങ്കളെയും ഒരു പോസ്റ്റില്‍ കണ്ടു. അപ്പൊ പെരുത്തു സന്തോഷം. അടുത്തത് നമ്മുടെ മീറ്റ് ആണ്. അതും താങ്കളുടെ വീട്ടില്‍ വെച്ചു.
തെച്ചിക്കോട...ഇതാണ് ഞാനും പറഞ്ഞത്, എന്റെ ക്യാമറ പണിമുടക്കിയത് കഷ്ടം ന്ന്...
റിയാസ്...എന്റെ ശൈലിയില്‍ എഴുതാന്‍ പറ്റിയ ഒന്നും കിട്ടിയില്ല, “തലക്കനം“ കാരണം
സാദിക്ക്...മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.അതു തന്നെ ബൂലോകത്തിന്റെ വിജയം.
ജുനൈദ്...അതെപ്പൊഴേ ഡൌണ്‍ലോഡ് ചെയ്തു.
ലതീഫ്...സംഭവിച്ചതില്‍ ഖേദിക്കുന്നു. എല്ലാവരെയും നേരില്‍ കണ്ട് പരിചയപ്പെടണം എന്നുണ്ടായിരുന്നു.പക്ഷേ...
ഷബീര്‍....മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.റിപ്പോര്‍ട്ടുകള്‍ ഉടന്‍ വരും.
പാവത്താന്‍....മുകളില്‍ റഫീക്ക് പത്രത്താളുകളുടെ കട്ടിംഗുകള്‍ ഉള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.
അക്ബര്‍....ഇന്ഷ അല്ലഹ്, അതെന്തായാലും വേണം.
തുഞ്ചന്‍ പറമ്പിലെ സാധനം ഡൌണ്‍ ലോഡ് ചെയ്യാന്‍ വലിയ കുഴപ്പമില്ലെന്നാണെന്റെ തോന്നല്‍. നിങ്ങള്‍ കോഴിക്കോട്ടു നിന്നു കഴിച്ചതാവും കുഴപ്പക്കാരന്‍!.ഏതായാലും കഷണ്ടി ഒരുപകാരം തന്നെ!
കുറച്ചു ഫോട്ടോകള്‍ ഞാന്‍ സ്ലൈഡ് ഷോ ആയി കൊടുത്തതാരും കാണുന്നില്ലെ?
ആബിദ് .. ആദ്യമായി പോസ്റ്റിനു നന്ദി.........
പണ്ട് കണ്ടുമറന്ന ഈ മുഖം ഒരിക്കല്‍ കൂടി ഒര്മിചെടുക്കാന് ശ്രമിക്കുകയാണ് ഞാന്‍...
അടുത്ത നാട്ടുകാരായിട്ടും ഇവിടേ വരാന്‍ വൈകി ....
ഇനി മുടങ്ങാതെ വന്നോളം ..............
തന്നെ ,,തന്നെ കഷണ്ടി കണ്ടപ്പോഴാ എനിക്കും ആളെ മനസ്സിലായത് .. :)
ഡി.എന്‍.എ ടെസ്റ്റ് നടത്തണ്ട ആവശ്യമില്ല അത് ഏതായാലും തുഞ്ചന്‍ പറമ്പിലെ അല്ല എന്നുറപ്പാണ്... തുഞ്ചന്‍ പറമ്പിലേത് അങ്ങനെ അല്ല ....
അടുത്തു പരിചയപ്പെട്ടില്ലെങ്കിലും താങ്കളെ ഞാൻ ശ്രദ്ധിച്ചിരുന്നു. കുറിപ്പിന് നന്ദി.
ബ്ലോഗ്മീറ്റാശംസകള്
അപ്പോ തലക്കനം കാണിച്ചൂല്ലേ..അതും ഈ തലവെച്ച്!!!!
ചിത്രങ്ങളൊന്നും ഇല്ലേ?
മാഷെ കാണാന്‍ പറ്റിയതില്‍ സന്തോഷം
ഉച്ചക്ക് തലവേദന എന്നും പറഞ്ഞ് മുങ്ങിയല്ലേ
മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍
ബ്ലോഗ് മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ
കുട്ടിക്കാ പറഞ്ഞത് പോലെ കൊയിക്കോടന് ആവും പ്രശ്നം ആക്കിയത്.
ഞാന്‍ വി.കെ.ബാലകൃഷ്ണന്. ബൂലോകത്ത് ഞാനൊരു ബാലന്. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ!
ഞാന്‍ വി.കെ.ബാലകൃഷ്ണന്. ബൂലോകത്ത് ഞാനൊരു ബാലന്. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ!
തന്നെ...തന്നെ... എന്നെ തോല്‍പ്പിക്കുന്ന കഷണ്ടി കണ്ട് ആദ്യം കൈ പൊക്കി കാണിച്ചത് ഈയുള്ളവന് . പിന്നെ അല്‍പ്പം സമയം കിട്ടി നോക്കിയപ്പോള്‍ ഉപ്പായെയും മക്കളെയും കണ്ടില്ലാ....
മാഷേ ഇന്നലെ മാഷിനെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. എന്തോ കണ്ടെത്തിയില്ല എന്ന് പറയാം. എന്റെ തെറ്റ് തന്നെ. പിന്നെ ഫോട്ടൊസ്.. അത് വളരെയടുത്ത മുഹൂര്‍ത്തത്തില്‍ വരുന്നതാണ് :)
അപ്പോൾ തുഞ്ചന്മീറ്റിനെ കുറിച്ചുള്ള ആദ്യപോസ്റ്റ് ഭായിയുടേതായിരുന്നു അല്ലേ..
മയമൂട്ടിക്ക...ഞാന്‍ പിന്താങ്ങുന്നു.
അബ്ദുല്‍ ജബ്ബാര്‍....മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.തോട്ടുമുക്കം കാര്‍ രണ്ട് പേര് ഉണ്ടായിരുന്നു ബൂലോകത്ത്.ഇപ്പോള്‍ ഒരു വാലില്ലാപുഴക്കാരനും.
ഹംസ...എന്നെ വിളിച്ച് പരിചയപ്പെട്ടപ്പോള്‍ തന്നെ മനസ്സിലായി ‘കഷണ്ടി’ ആണ് വില്ലന്‍ എന്ന്.
ശ്രീനാഥന്‍....സത്യം പറഞ്ഞാല്‍ എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിക്കാത്തതില്‍ വ്യസനം തോന്നുന്നു.
ജസ്മിക്കുട്ടീ...നന്ദി
നികു...ഇത്രയും വെടിപ്പായ ഒരു തല ഉള്ളപ്പോള്‍ പിന്നെ തലക്കനം കാണീക്കാതിരിക്കുന്നത് എങ്ങെനെ?
റ്റോംസ്...തലേ ദിവസത്തെ വീഴ്ചയില്‍ എന്റെ ക്യാമറയുടെ നട്ടെല്ലൊടിഞ്ഞു.അതുകൊണ്ട് ഒറ്റ പോട്ടവും ഇല്ല!
കൂതറേ...ഇങ്ങനെ ഓടി നടക്കാന്‍ കൂതറക്ക് കഴിയും എന്ന് ഞാന്‍ ധരിച്ചതേ ഇല്ല.വെറുതെ അല്ല തോട്ടുമുക്കത്തൊക്കെ എത്തിയത്.
ജിക്കൂ...അവസാന നിമിഷത്തിലാണെങ്കിലും പരിചയപ്പെട്ടതില്‍ സന്തോഷം.
റാംജി...അതെന്നെ ആയിരിക്കും.
ബാലകൃഷ്ണന്.....മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.ഒപ്പം ബൂലോകത്തേക്കും
ശരീഫ്ക്കാ...ശരിയാ,മക്കള്‍ നാല് ദിവസമായി വീട്ടില്‍ നിന്ന് മാറി എന്റെ കൂടെ അലയാന്‍ തുടങ്ങിയിട്ട്.അതുകൊണ്ട് വേഗം വിടേണ്ടി വന്നു.
മനോരാജ്...മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.തെറ്റ് എന്റെ അടുത്താണ് എന്നാണ് എന്റെ വിശ്വാസം.
മുരളിയേട്ടാ...ബ്രൈറ്റിന്റെ രണ്ട് ഫോട്ടോ ആദ്യം വന്നിരുന്നു.പിന്നെ എന്റെ മോളുടെ പോസ്റ്റ്.മൂന്നാമത് എന്റേത് എന്ന് കരുതുന്നു.
:)
So, it was a nice meet, right?
നേരില്‍ കണ്ട് സംസാരിക്കണം എന്ന് കരുതിയുരുന്നു. പക്ഷെ എല്ലായ്പ്പോഴും താങ്കളുടെ ചുറ്റും ഒരു പറ്റം
ആള്‍ക്കാരുണ്ടായിരുന്നതിനാല്‍ ആ മോഹം
മനസ്സിലൊതുക്കി.
തലക്കനത്തോടെയാനെന്കിലും പങ്കെടുക്കാന്‍ കഴിഞ്ഞല്ലോ..
ആശംസകള്‍.
വിശ്വ വിഖ്യാതമായ 'ചേനത്തല' ഞാനും , നേരില്‍ കണ്ടു..
മനോരമയില്‍ പെരുള്ളതിനു പുറമേ കൌമുദിയില്‍ ഫോട്ടോയും ഉണ്ട്... മോളുടെം ഉപ്പാന്റെം...
തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ്... വാര്‍ത്തകളിലൂടെ.
ഫൈസല്‍....കൊട്ടോട്ടിയല്ലേ സംഘാടകന്‍.പൊടിപൊടിച്ചു.
പാലക്കാട്ടേട്ടാ...ഒരു എക്സ് കെ.എസ്.ഇ.ബി ക്കാരന് എന്ന നിലക്ക് താങ്കളെ കാണണം എന്ന് എനിക്കുമുണ്ടായിരുന്നു.പക്ഷേ...പോട്ടെ, വീണ്ടും കാണാം.
എക്സ്പ്രെ(സ്)വാസിനി...അതേ, അതൊരു ഭാഗ്യം തന്നെ.
സുബാന്...മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.‘വിശ്വവിഖ്യാതം’ എന്നത് മാറ്റി ‘ബൂലോകവിഖ്യാതം’ എന്നാക്കി കൂടേ?
ഡോ:ആര്.കെ:മനോരാജ്യത്തിലെ തോന്ന്യക്ഷരങ്ങളിലേക്ക് സ്വാഗതം.അതിന്റെ സ്കാന്ഡ് കോപി കണ്ടു.അന്നത്തെ കൌമുദി വാങ്ങാന്‍ കിട്ടിയില്ല!!
ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html
Post a Comment
നന്ദി....വീണ്ടും വരിക