Pages

Saturday, May 07, 2011

തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കഴിഞ്ഞിട്ട് മൂന്നാഴ്ച കഴിയുന്നു.അന്ന് തന്നെ പോസ്റ്റണം എന്നുദ്ദേശിച്ച ഒരു അനുഭവം കൂടി വൈകി ഇവിടെ പോസ്റ്റുന്നു.

തുഞ്ചന്‍പറമ്പില്‍ നിന്നും ഏകദേശം നാലരക്ക് മക്കളേയും കൂട്ടി ഗേറ്റ് കടന്ന് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ദിശ കിട്ടാതെ എങ്ങോട്ട് നീങ്ങണം എന്നറിയാതെ, മുണ്ടുടുത്ത മധ്യവയസ്കനായ ഒരാള്‍ നില്‍ക്കുന്നു.അയാള്‍ ആരോടോ വഴി ചോദിച്ച ശേഷമാണ് എന്നെ കണ്ടത്.എന്റെ നേരെ വന്ന് മുന്നോട്ടുള്ള റോഡ് കാണിച്ച് അദ്ദേഹം ചോദിച്ചു.
”ഈ വഴി കൂട്ടായിയിലേക്ക് പോകാന്‍ പറ്റോ?”

“ങാ...പറ്റും എന്ന് തോന്നുന്നു...” തിരൂര്‍ ബസ്‌സ്റ്റാന്റില്‍ നിന്നും തുഞ്ചന്‍പറമ്പില്‍ എത്താന്‍ ,കൂട്ടായി പോകുന്ന ബസ് കയറിയാല്‍ മതി എന്ന് എനിക്ക് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ പറഞ്ഞു.

“ഉറപ്പില്ല അല്ലേ? നിങ്ങള്‍ ബ്ലോഗറാണോ?” അദ്ദേഹം ചോദിച്ചു.

“അതേ...” ബ്ലോഗ്മീറ്റിന് വന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തോട് കൂടുതല്‍ സൌഹൃദം പുലര്‍ത്താന്‍ എനിക്ക് ആവേശം തോന്നി.എന്റെ പേരും, ബ്ലോഗിനെപറ്റിയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും കുറിച്ചെടുത്ത ശേഷം അദ്ദേഹം ചോദിച്ചു.

“അരീക്കോട് എവിടെയാ താമസം ?”

“ടൌണില്‍ തന്നെ...”

“ആ പുഴ കടന്ന ഉടനെയുള്ള മദ്രസ ഇപ്പോള്‍ ഉണ്ടോ?”

“ങാ..ഇപ്പോഴും ഉണ്ട്...”

“ആ കടവിലാണോ തോണിഅപകടം ഉണ്ടായത് ?”

“അതേ...”

“ടൌണീലേക്കല്ലേ...?നമുക്ക് മെയിന്‍ റോഡിലേക്ക് നടക്കാം...” അദ്ദേഹം പറഞ്ഞതനുസരിച്ച് അറിയാത്ത സ്ഥലമാണെങ്കിലും ഞങ്ങള്‍ നടന്നു.നടത്തത്തിനിടയില്‍ എന്റെ മക്കളെ ഒരു വല്ലുപ്പയെപ്പോലെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു.

“നിങ്ങളെ എനിക്ക് മനസ്സിലായില്ല...” എന്റെ നാടിനെപറ്റി ഇത്രയും ഡീപായി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ച് സംസാരിക്കാന്‍ തുടങ്ങി.

“ഞാന്‍ മുത്തുക്കോയ...കൊടുങ്ങല്ലൂര്‍ ആണ് വീട്....”

“കൊടുങ്ങല്ലൂരില്‍ എവിടെയാ?”

“മതിലകം”

“ങേ...മതിലകത്ത് എങ്ങോട്ട് ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും ഉത്സാഹമായി.

“പുതിയപള്ളിക്കടുത്ത്...മതിലകത്ത് ആരെയാ അറിയാ?”

“പാരമൌണ്ട് ആഡിറ്റോറിയം ഉടമയുടെ മകന്‍ ഖൈസ് എന്റെ സുഹൃത്താണ്...”

“ങാ..ഹാ...അത് ശരി..”

“ഞാന്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും മതിലകത്ത് വരാറുണ്ട്....” ഇതുകൂടി കേട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി.

“എങ്കില്‍ അടുത്ത തവണ വരുമ്പോള്‍ എന്റെ വീട്ടിലും വരണം...ഞാന്‍ ബ്ലോഗറല്ല , ബ്ലോഗ് തുടങ്ങണം എന്നുദ്ദേശിക്കുന്നു.മീറ്റില്‍ അതിന് അവസരം ഉണ്ട് എന്നറിഞ്ഞ് വന്നതാണ്....“ മീറ്റില്‍ വച്ച് കണ്ട്മുട്ടിയ റസാക്കിനെപ്പോലെ ഒരാള്‍ കൂടി ബൂലോകത്ത് കാലുകുത്താന് ഇത്രയും ദൂരം താണ്ടി ‍, അതും ഇത്രയും വയസ്സായിട്ട്!ഞാന്‍ ആശ്ചര്യപ്പെട്ടു.

“പരിചയപ്പെട്ടതില്‍ സന്തോഷം...നമുക്ക് ഒരു ചായ കുടിക്കാം...” അദ്ദേഹത്തിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.ചായയുടെ കാശ് ഞാന്‍ കൊടുത്തപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല.ഞങ്ങള്‍ ബസ്റ്റോപ്പില്‍ എത്തി.ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെപറ്റിയും അതില്‍ ഫാറൂക്ക്‍കോളേജ് വഹിച്ച പങ്കിനെപറ്റിയും അദ്ദേഹം വാചാലനായി.തൃശൂര്‍കാരനായ പ്രൊഫ:വി.മുഹമ്മദ് പ്രിന്‍സിപ്പള്‍ ആയിരുന്നതും കാറപകടത്തില്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇദ്ദേഹം അവിടെ വന്നതും എല്ലാം അന്നേരം അയവിറക്കി.

“പ്രൊഫസറുടെ അടുത്ത സുഹൃത്തായിരുന്നു എന്റെ മൂത്താപ്പ...” അലക്ഷ്യമായാണെങ്കിലും ഞാന്‍ പറഞ്ഞു.

“എന്തായിരുന്നു പേര്?”

“ടി.അബ്ദുള്ള..” ഈ നാടന്‍ കാക്കയുടെ അടുത്ത് കൂടുതല്‍ പറയേണ്ട എന്ന് കരുതി ഞാന്‍ അത്രമാത്രം പറഞ്ഞു.

“ങേ!പ്രൊഫ:ടി.അബ്ദുള്ളയോ?” അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം എന്നെ അതിലേറെ അത്ഭുതപ്പെടുത്തി.

“അതേ...നിങ്ങള്‍ എങ്ങനെയറിയും ?” ഫാറൂക്ക് കോളേജിന്റെ നാലയലത്ത് പോലും എത്താന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തെ നോക്കി ഞാന്‍ ചോദിച്ചു.

“നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവക്കാട് പ്രൊഫ:വി.മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു.അതില്‍ അടുത്ത ദിവസത്തെ പ്രാസംഗികനായി വരുന്ന നിങ്ങളുടെ മൂത്താപ്പയെ പരിചയപ്പെടുത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...അന്ന് എന്തോ കാരണത്താല്‍ നിങ്ങളുടെ മൂത്താപ്പക്ക് വരാന്‍ സാധിച്ചില്ല.പക്ഷേ പിന്നീട് അദ്ദേഹത്തെ പല പുസ്തകങ്ങളിലും പത്രങ്ങളിലും ഞാന്‍ വായിച്ചറിഞ്ഞു.എനിക്ക് വളരെ സന്തോഷമായി.ആ പ്രൊഫസറുടെ അനിയന്റെ മകനെ ഇങ്ങനെ ഒരവസരത്തിലൂടെ പരിചയപ്പെടാന്‍ സാധിച്ചതില്‍....”

അദ്ദേഹത്തിന്റെ സന്തോഷം എനിക്കും സന്തോഷം പകര്‍ന്നു.രണ്ട് ദിവസം മുമ്പ്, ബ്ലോഗ് തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുത്തുക്കോയ എന്ന ആ മാന്യ ദേഹം എന്നെ വിളിച്ചപ്പോള്‍ വൈകിയാണെങ്കിലും ഈ അനുഭവം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

വാല്‍:ബന്ധങ്ങള്‍ മുളക്കുന്നതും പൊട്ടുന്നതും അപ്രതീക്ഷിതം.

21 comments:

Areekkodan | അരീക്കോടന്‍ said...

അദ്ദേഹത്തിന്റെ സന്തോഷം എനിക്കും സന്തോഷം പകര്‍ന്നു.രണ്ട് ദിവസം മുമ്പ്, ബ്ലോഗ് തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുത്തുക്കോയ എന്ന ആ മാന്യ ദേഹം എന്നെ വിളിച്ചപ്പോള്‍ വൈകിയാണെങ്കിലും ഈ അനുഭവം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

നൗഷാദ് അകമ്പാടം said...

ഹല്ല ഇതിപ്പം ഏതാണ്ടോ സീരിയ്ല്‍ പോലെ നീണ്ട് നീണ്ട് പോവാണല്ലോ..
ഇനീം എത്തറ പൊസ്റ്റ് കൂടി കാണും അരീക്കൊടന്‍ മാഷേ..
ഒരു കണക്കൊക്കെ വേണം കെട്ടോ..

നൗഷാദ് അകമ്പാടം said...

വായിച്ചു..നന്നായി എഴുതിയിട്ടുണ്ട്.
(മുകളില്‍ ഞാന്‍ ചുമ്മാ പറഞ്ഞതാ കെട്ടോ..)

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പ മാഷ് ബ്ലോഗാൻ പട്പ്പിച്ചാ........

Unknown said...

hum

ഒരു യാത്രികന്‍ said...

ഇത്തരം അനുഭവങ്ങള്‍ തീര്‍ച്ചയായും ഹൃദയത്തില്‍ തൊടുന്നവ തന്നെ.നന്നായി ഈ പങ്കുവെക്കല്‍...സസ്നേഹം

chithrakaran:ചിത്രകാരന്‍ said...

ലോകം ബ്ലോഗ്മയമാകുന്നു !!!

മൻസൂർ അബ്ദു ചെറുവാടി said...

:)
നന്നായി ഈ അനുഭവം.

Unknown said...

വളരെ നല്ലൊരു അനുഭവം തന്നെയിത്.
മുത്തുക്കോയ സാഹിബിന്‍റെ ബ്ലോഗ്‌ അടുത്ത് തന്നെ പ്രതീക്ഷിക്കാം അല്ലെ..
പഴയവര്‍ പിരിഞ്ഞു പോകുന്നു..
പുതിയവര്‍ വരട്ടെ,,
അല്ലാതെന്തു പറയാന്‍..

കൂതറHashimܓ said...

മീറ്റിന്റെ മേന്മകള്‍ അറിഞ്ഞു വരുന്നു
ബ്ലോഗില്ലാത്തവരെ പോയി പരിചയപ്പെടാന്‍ സാദിക്കാത്തതില്‍ സങ്കടം

Anurag said...

പ്രവാസികള്‍ക്കായി മീറ്റ് വല്ലതും ഉണ്ടോ?

ശ്രീനാഥന്‍ said...

ഇതൊരനുഭവം തന്നെ!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു മീറ്റ് കൊണ്ട് നാനാതരത്തിലുള്ള മിത്രങ്ങളാണല്ലോ നമുക്ക് ലഭിച്ചത് അല്ലേ...

Manoraj said...

എനിക്ക് പറയാന്‍ വന്നത് നേരത്തെ പറഞ്ഞ ചിത്രകാരനോടുള്ള അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നോം മടങ്ങുന്നു :):)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി മാഷെ...

Areekkodan | അരീക്കോടന്‍ said...

നൌഷാദേ...തുഞ്ചന്‍പറമ്പെന്ന് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ബ്ലോഗര്‍ തന്‍ ഉള്ളില്‍!(ന്ര്ത്തി ഈ സീരിയല്‍)

പൊന്മളക്കാരാ...ഉടന്‍ തുടങ്ങും

ബൈജു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

യാത്രികാ...അതെന്നെ

Areekkodan | അരീക്കോടന്‍ said...

ചിത്രകാരാ...എവിടേയും ബൂലോകര്‍...എന്താ രസം!

ചെറുവാടി...നന്ദി

എക്സ്‌പ്രവാസിനി...ഈയുള്ളവന്‍ ഒരു പഴഞ്ചന്‍ ആണേ (2006 മുതല്‍ ബ്ലോഗുന്നു)

കൂതറേ...ഇനി സങ്കടപ്പെടേണ്ട, അടുത്തതില്‍ ‘കിട്ടും‘ ഉറപ്പ്!

Areekkodan | അരീക്കോടന്‍ said...

അനുരാഗ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എല്ലാ മീറ്റും പ്രവാസികള്‍ കൂടി ഉള്ളതാണ്.

ശ്രീനാഥ്ജി...നന്ദി

മുരളിയേട്ടാ...മീറ്റ് എന്നും നല്ലതേ സമ്മാനിച്ചിട്ടുള്ളൂ.

മനോരാജ്...നോമും പ്രതിഷേധിക്കുന്നു(ഒരു ഹര്‍ത്താലിന് സ്കോപ്പുണ്ടോ?)

റിയാസ്...നന്ദി.

ജാബിര്‍ മലബാരി said...

അനുഭവങ്ങളുടെ അരികെ എന്നും ..സാര്‍

Areekkodan | അരീക്കോടന്‍ said...

ജാബിര്‍....എല്ലാ നല്ല അനുഭവങ്ങളും‍ പങ്ക് വയ്ക്കുന്നതു കൊണ്ട് തോന്നുന്നതാവും അങ്ങനെ.

അൻവർ തഴവാ said...

ബന്ധങ്ങള്‍ മുളക്കുന്നതും പൊട്ടുന്നതും അപ്രതീക്ഷിതം. : ഈ മീറ്റിൽ ആബിദിനെ കണ്ടതും ഓ ര്ത്തതും മോളുടെ പോസ്റ്റ്‌ കണ്ടതും കമന്റിയതും
ഒരു ബന്ധവും പൊട്ടാതിരിക്കട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക