Pages

Thursday, June 16, 2011

ഇന്ത്യന്‍ ഫുട്‌ബാള്‍ ടീമില്‍ രണ്ട് അരീക്കോട്ടുകാര്‍ !

ഞങ്ങള്‍ അരീക്കോട്ടുകാര്‍ക്ക് ഇന്ന് അഭിമാനത്തിന്റേയും സന്തോഷത്തിന്റെയും ദിനമായിരുന്നു.മറ്റൊന്നും കൊണ്ടല്ല, കേരളത്തിലെ ഫുട്‌ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട്ട് നിന്നും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തു.ഇന്ത്യാ മഹാരാജ്യത്തിലെ 121 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് തെരഞെടുത്ത 18 പേരില്‍ രണ്ട് പേര്‍ ഈ കൊച്ചുഗ്രാമത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കന്‍ വയ്യ.

ഖത്തറിനെതിരായ പ്രീ-ഒളിമ്പിക് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലാണ് അരീക്കോട്ടുകാരായ എം.പി.സക്കീറും ഷഹബാസ് സലീലും ഇടം പിടിച്ചത്. ജൂണ്‍ 19ന് ദോഹയിലും 23ന് പുണെയിലും ആണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍.

സക്കീര്‍ എന്റെ അനിയന്റെ അടുത്ത സുഹൃത്തും വീട്ടിലെ നിത്യസന്ദര്‍ശകനും ആണ്.സലീല്‍ എന്റെ ഭാര്യയുടെ മൂത്താപ്പയുടെ കുടുംബത്തില്‍ പെടുന്നവനുമാണ്.അതുകൊണ്ട് തന്നെ ഇവര്‍ രണ്ടു പേരുടേയും ഇന്ത്യന്‍ ടീം പ്രവേശനം എനിക്ക് കൂടുതല്‍ ആഹ്ലാദം നല്‍കുന്നു.ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഫുട്‌ബാളിനെ നെഞ്ചിലേറ്റിയ ഒരു നാടിനുള്ള സമ്മാനമാണ് ഈ യുവാക്കളുടെ ഇന്ത്യന്‍ ടീം പ്രവേശനം.

6 comments:

Areekkodan | അരീക്കോടന്‍ said...

കേരളത്തിലെ ഫുട്‌ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട്ട് നിന്നും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തു!

kambarRm said...

ഇതൊരു നല്ല വാർത്തയാ‍ണല്ലോ ഇക്കാ...സന്തോഷം.,
അരീക്കോട്ടുകാ‍രുടെ ഫുട്ബാൾ കമ്പം പേരുകേട്ടതു തന്നെയാണു, പലപ്പോഴും നാട്ടിൽ ഉള്ള സമയത്ത് മെഡിഗാർഡ് അരീക്കോടിന്റെയോ, അരിക്കോട് ടൌൺ ടീമിന്റെയോ , തെരട്ടമ്മൽ ക്ലബ്ബിന്റെയോ ഒക്കെ കളികൾ മലപ്പുറത്ത് നടക്കുന്നുണ്ടെങ്കിൽ എന്ത് പരിപാടിയുണ്ടെങ്കിലും അതെല്ലാം മാറ്റി വെച്ച് ഞാൻ ആ കളികൾ കാണാൻ പോകാറുണ്ടായിരുന്നു, എനിക്കത്രക്കിഷ്ടമാണു അവരുടെ കളി, സമർപ്പണവും ആത്മാർത്ഥതയുമാണു അരിക്കോട്ടിലെ കളിക്കാരുടെ മുഖമുദ്ര, പിന്നെ കഠിനാധ്വാനവും..സക്കീറിനും സലീലിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു, ഒപ്പം ഈ പോസ്റ്റിട്ട ഇക്കാക്കും.ഇനിയും ഇനിയും ഒരു പാട് ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

മൻസൂർ അബ്ദു ചെറുവാടി said...

ഒരു അയല്‍ നാട്ടുകാരന്‍ , അതിനേക്കാള്‍ കൂടുതല്‍ അരീക്കോടുമായി ഒരു ആത്മബന്ധമുള്ളവന്‍ എന്ന നിലയില്‍ എന്‍റെ കൂടി സന്തോഷം അറിയിക്കുന്നു .
കളിക്കളത്തില്‍ അവര്‍ക്ക് വിസ്മയം തീര്‍ക്കാന്‍ ആവട്ടെ.
ആശംസകള്‍ , പ്രാര്‍ത്ഥന

Muralee Mukundan , ബിലാത്തിപട്ടണം said...

കാൽ‌പ്പന്തുകളിയിൽ മലപ്പുറത്തുകാരെ വെല്ലാൻ ആരുമില്ലല്ലോ അല്ലേ ഭായ്

Akbar said...

ഇന്ത്യന്‍ ഫുട്ബോളിനു അരീകോടിന്റെ സംഭാവന. പ്രഗല്‍ഭരായ പല താരങ്ങളെയും സമ്മാനിച്ച അരീകോടിന്റെ ഈ അഭിമാന താരങ്ങള്‍ക്ക് ആശംസകള്‍.

Areekkodan | അരീക്കോടന്‍ said...

കമ്പര്‍...എന്റെ നാടിന്റെ ഫുട്ബാളിനെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.ടൌണ്‍ ടീമില്‍ എന്റെ അനിയനും കളിക്കാറുണ്ടായിരുന്നു.

ചെറുവാടി...അതേ, അയല്‍നാട്ടുകാര്‍ക്കും കേരളത്തിനു മൊത്തവും ഇത് അഭിമാന മുഹൂര്‍ത്തം തന്നെ.

മുരളിയേട്ടാ...ഫുട്ബാള്‍ ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്.

അക്ബര്‍ക്ക...അണ്ടര്‍ 14 ഇന്ത്യന്‍ ടീമിലൂടെ നാല് പേര്‍ കൂടി സമീപ ഭാവിയില്‍ അരീക്കോട് നിന്നും വരുന്നു!

Post a Comment

നന്ദി....വീണ്ടും വരിക