ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് ആല്‍ക്കഹോലിക് അനോണിമസ് എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒരു ഫലപ്രദമായ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു.ഇപ്രാവശ്യം കോളേജിലെ ക്ലാസ്സുകള്‍ പലതും സസ്പെന്റ് ചെയ്യപ്പെട്ട് നില്‍ക്കുന്നതിനാലും പ്രസ്തുത ദിനം ഞായറാഴ്ച ആയതിനാലും കോളേജില്‍ പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല.
ലഹരി നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു തിന്മയാണ്.പാന്മസാലയില് തുടങ്ങി വന്‍കിട വിദേശമദ്യങ്ങളിലും കഞ്ചാവുകളിലും മറ്റ് മയക്ക് മരുന്നുകളിലും എത്തിച്ചേര്‍ന്ന നിരവധി സംഭവങ്ങള്‍ നമ്മില്‍ പലര്‍ക്കും അറിയുന്നതാണ്.എന്റെ നാട്ടില്‍ തന്നെ മുഴുക്കുടിയനായ ഒരാളുടെ മകന് ടൌണിലെ ഒരു കെട്ടിടത്തിന് മുകളില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കാണപ്പെട്ടത് ഈ അടുത്ത വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
യുവാക്കള്‍ എന്തുകൊണ്ട് ഈ ലഹരിക്ക് പിന്നാലെ പോകുന്നു?ഇത്തരം ദുരാചാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇത്രയും വ്യാപിക്കാന്‍ കാരണമെന്ത്?നമ്മുടെ മക്കളേയും അടുത്ത തലമുറയേയും എങ്ങനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാം?
ഈ ലഹരി വിരുദ്ധദിനത്തില്‍ എങ്കിലും നമുക്ക് ഒരുമിച്ച് ഒരു ശബ്ദമുയര്‍ത്തിക്കൂടേ?നാം ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും പിന്മാറാനുള്ള ഒരു എളിയ ശ്രമം നമുക്ക് വേണ്ടിയും നമ്മുടെ കുടുംബത്തിന് വേണ്ടിയും നടത്തിക്കൂടേ?ആരും ശ്രദ്ധിക്കാതെ വഴിയരികില്‍ ഒരു അനാഥ-അജ്ഞാത മൃതദേഹമായി നാം മാറേണ്ടതുണ്ടോ?ചിന്തിക്കുക.
ലഹരി വിരുദ്ധ പരിപാടികളെ അവലംബിച്ചുകൊണ്ടുള്ള ഷോര്‍ട്ട് ഫിലിമോ തെരുവ് നാടകമോ മറ്റെന്തെങ്കിലും കലാരൂപമോ കയ്യിലുള്ളവര്‍ അതിവിടെ ഷെയര്‍ ചെയ്താല്‍ വളരെ ഉപകാരമായിരുന്നു.ഒരല്പം ജനങ്ങളെയെങ്കിലും ഈ വിപത്തില്‍ നിന്നും രക്ഷിക്കാനായാല്‍ ചില കുടുംബങ്ങള്‍ എങ്കിലും രക്ഷപ്പെടുമല്ലോ?
വാല്:ഇരുപതോ ഇരുപ്പത്തഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഉമ്മയുടെ തറവാടിന് മുമ്പില്‍ ഉണ്ടായിരുന്ന ഒരു കള്ള്ഷോപ്പിനെതിരെ ഞങ്ങള്‍ നയിച്ച സമരം ഇന്നും ഓര്‍മ്മയില്‍ നില്ക്കുന്നു.അന്ന് പൂട്ടിപ്പോയ ആ ഷോപ്പ് പിന്നെ ആ പരിസരത്തൊന്നും തിരിച്ചെത്തിയില്ല.
4 comments:
ഇരുപതോ ഇരുപ്പത്തഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഉമ്മയുടെ തറവാടിന് മുമ്പില്‍ ഉണ്ടായിരുന്ന ഒരു കള്ള്ഷോപ്പിനെതിരെ ഞങ്ങള്‍ നയിച്ച സമരം ഇന്നും ഓര്‍മ്മയില്‍ നില്ക്കുന്നു.അന്ന് പൂട്ടിപ്പോയ ആ ഷോപ്പ് പിന്നെ ആ പരിസരത്തൊന്നും തിരിച്ചെത്തിയില്ല.
നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം ലഹരിക്കെതിരെ
Snehitha, areekoda
chila cheruvarikal kurikkatte
കൊമ്പാ...ഞങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
Gilbert...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എന്താണ് താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചത്?
Post a Comment
നന്ദി....വീണ്ടും വരിക