Pages

Saturday, October 08, 2011

സമാധാനം എന്റെ വീട്ടിലും...

എന്റെ ചെറിയമോള്‍ക്ക് ഒന്നര വയസ്സായി. പിടിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.പക്ഷേ സ്വയം നടക്കാന്‍ ഒരു ധൈര്യക്കുറവ്.ദിവസം കഴിയുന്തോറും ഭാര്യക്ക് ചെറിയ തോതില്‍ പേടി കൂടിക്കൂടി വന്നു.

മോള്‍ക്ക് ഇടക്കിടെ ജലദോഷവും ചുമയും വരുന്നതിനാല്‍ ഹോമിയോ ഡോക്ടറുടെ അടുത്ത് എല്ലാ മാസവും ഒപ്പിടാറുണ്ട്.അങ്ങനെ കഴിഞ്ഞ ഒപ്പിടലില്‍, അവള്‍ ഡോക്ടറോട് കാര്യം പറഞ്ഞ് ഇതിനുള്ള മരുന്നും (കാത്സ്യം സപ്പ്ലിമെന്റ്) ഒപ്പിച്ചു.

എന്റെ പാരമ്പര്യം അനുസരിച്ച് നടത്തം ഇനിയും വൈകും എന്ന് നിരവധി തവണ ഞാന്‍ സൂചിപ്പിച്ചെങ്കിലും ഈ പെണ്ണുങ്ങള്‍ക്കുണ്ടോ ഇതൊക്കെ തലയില്‍ കയറുന്നു?അയലത്തെ ചക്കിയുടെ കുട്ടിയും റോഡുവയ്ക്കിലെ ആമിനുവിന്റെ കുട്ടിയും എന്തിനധികം നബീസുവിന്റെ എട്ടുമാസമായ കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്ക് എങ്ങനെ സമാധാനം കിട്ടാന്‍?

രണ്ട് ദിവസം മുമ്പ് എല്ലാവര്‍ക്കും സമാധാനമായി.മോള്‍ രണ്ട് സ്റ്റെപ് വച്ചു.അല്പം കഴിഞ്ഞ് ഒരാവേശത്തില്‍ പത്ത് സ്റ്റെപ്! അങ്ങനെ തനിക്കും നടക്കാന്‍ സാധിക്കും എന്ന് അവളുടെ ഉമ്മയുടെയും ഉപ്പയുടേയും മുമ്പില്‍ വ്യക്തമാക്കി.

പിറ്റേ ദിവസം ഒരൊറ്റ സ്റ്റെപ്പും വച്ചില്ല!ഇന്നലെ തലേ ദിവസത്തെ പലിശ അടക്കം ഒരു നെടുനീളന്‍ നടത്തം!!ഏതായാലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം അങ്ങകലെ ഓസ്‌ലോയില്‍ പ്രഖ്യാപ്പിക്കുമ്പോള്‍ ഇവിടെ എന്റെ വീട്ടിലും അതിന്റെ കാറ്റ് അടിച്ചു കൊണ്ടിരുന്നു.

13 comments:

Areekkodan | അരീക്കോടന്‍ said...

സമാധാനത്തിനുള്ള നോബല്‍ സമ്മാനം അങ്ങകലെ ഓസ്‌ലോയില്‍ പ്രഖ്യാപ്പിക്കുമ്പോള്‍ ഇവിടെ എന്റെ വീട്ടിലും അതിന്റെ കാറ്റ് അടിച്ചു കൊണ്ടിരുന്നു.

ശ്രീനാഥന്‍ said...

അങ്ങനെ പിച്ചവച്ച് പിച്ച വച്ച് മുന്നേറട്ടേ, ഏതായാലും വാത്സല്യം വരികളിൽ ഉണ്ട്!

ഋതുസഞ്ജന said...

മോള്‍ പിച്ച വച്ച് മുന്നേറട്ടേ.... :)

അനില്‍@ബ്ലോഗ് // anil said...

അതു കൊള്ളാം.
കുഞ്ഞുങ്ങൾ പിച്ചവച്ചു നടക്കുന്നത് കാണാൻ ഒരു സുഖമാണ്.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നടക്കട്ടെ ... ഇനിയും ഇനിയും ഒരുപാട് ദൂരം .............

കൊമ്പന്‍ said...

അരീകോടന്‍ ജി നല്ല ത്നല്ല കാര്യം നടക്കട്ടവള്‍ പുത്തലം മുതല്‍ പത്തനാപുരം വരെ നടക്കട്ടെ

Typist | എഴുത്തുകാരി said...

സമാധാനമാണല്ലോ വന്നതു്, സമാധാനം.

Areekkodan | അരീക്കോടന്‍ said...

ശ്രീനാഥന്‍ജീ... അതെ, ഒരു പിതാവെന്ന നിലയില്‍ എല്ലാവരുടെ മക്കളും പിച്ചവച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഋതുസഞ്ജന...ആശംസകള്‍ക്ക് നന്ദി

അനില്‍ജീ...അതെ, കണ്‍ കുളിര്‍ക്കെ കാണുക എന്നത് ഇതൊക്കെ തന്നെ.

വട്ടപ്പോയില്‍...അതേ, നടക്കട്ടെ

കൊമ്പാ...അത് ഒരു ഒന്നൊന്നര നടത്തമാവില്ലേ?

എഴുത്തുകാരി ചേച്ചീ...അതേ , സമാധാനം തന്നെ വലുത്.

നെല്ലിക്ക )0( said...

സമാധാനം!!!

Jazmikkutty said...

ഒരു പരസ്യമുണ്ടല്ലോ കുഞ്ഞ് പിച്ചവെയ്ക്കുന്നത് കണ്ട അമ്മേടെ കയ്യീന്ന് റിസീവര്‍ താഴെ വീഴുന്നത്.. അത് പോലെ ശരിക്കും സന്തോഷവും,ആഹ്ലാദവും, സമാധാനവും തോന്നും ട്ടോ ..മിടുക്കിക്ക് എന്‍റെ ചക്കരയുമ്മ..

ponmalakkaran | പൊന്മളക്കാരന്‍ said...

uppakkum molkkum aasamsakal....

Vinodkumar Thallasseri said...

ഇക്കൊല്ലത്തേത്‌ പ്രഖ്യാപിച്ചുപോയി. അടുത്തത്‌ നോക്കാം കേട്ടോ.

Areekkodan | അരീക്കോടന്‍ said...

നെല്ലിക്കാ...അതെന്നെ

ജസ്മിക്കുട്ടീ...അത് ഞാന്‍ കണ്ടിട്ടില്ല.എങ്കിലും ഞങ്ങളുടെ സന്തോഷം ഞാനിവിടെ പങ്കു വയ്ക്കുന്നു.

പൊന്മളക്കാരാ...നന്ദി

വിനോദ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അടുത്ത വര്‍ഷം അസാ‍മാധാനത്തിനുള്ളത് തരേണ്ടി വരും.കാരണം ഇവരൊക്കെ വളരുകയല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക