Pages

Tuesday, February 28, 2012

രേവതിയും ഞാനും പിന്നെ ഒരു റോസാപൂവും

ഭൂമിയില്‍ കോടാനകോടി ജനങ്ങളും ജന്തുക്കളും ജീവിക്കുന്നു എന്ന് എന്റെ കോമണ്‍സെന്‍സ് അറിയിക്കുന്നു.അവ അതിലും എത്രയോ കോടി ഭാഷകളിലൂടെ സംവദിക്കുന്നു എന്ന് എന്റെ ചിന്താലൈസന്‍സ് പറയുന്നു.എന്നിട്ടും ഭൂമിയിലെ എല്ലാ ഭാഷകളിലും കൂടി ഈ നാല്പത് വര്‍ഷത്തിനിടക്ക് ഞാന്‍ കണ്ടു കൂട്ടിയത് വെറും ഇരുപത്തഞ്ചോളം സിനിമകള്‍ ആണെന്ന് എന്റെ മെമ്മറീസ് വെളിപ്പെടുത്തുന്നു.ഇത്രയേ ഞാനും സിനിമയും തമിലുള്ള അഭേദ്യബന്ധം.

എന്നാല്‍ എന്തുകൊണ്ടൊ സിനിമക്കാരുമായി അപ്രതീക്ഷിതമായി ചില ഇടപെടലുകള്‍ നടത്താന്‍ അവസരങ്ങള്‍ പലപ്പോഴും കിട്ടിയിട്ടുണ്ട്.കാട്ടുകുതിര രാജന്‍.പി.ദേവുമായി എനിക്ക് ഹസ്തദാനം ചെയ്യേണ്ടി വന്ന ഒരു സന്ദര്‍ഭം ഇതാ ഇവിടെയുണ്ട്.കൃത്യം ഒരു വര്‍ഷം മുമ്പ് ഹിന്ദി സിനിമയിലെ വിവേകമില്ലാത്ത ഒരു ‘ബോയ്’ എന്റെ കൂടെ ഫോട്ടോ എടുക്കാന്‍ കാണിച്ച ഉത്സാഹം ഇവിടേയും ഉണ്ട്.ഇന്നലെ അതിലെ അടുത്ത താരമായി വന്നത് സാക്ഷാല്‍ രേവതി!അതേ ‘കിലുക്ക‘ത്തിലെ ‘പൊരിച്ച കോഴീന്റെ മണം’ പിടിക്കുന്ന തീറ്റപണ്ടാരം രേവതിയും ഞാനും ഒരേ സ്റ്റേജില്‍!!

പാലിയേറ്റീവ് കെയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണ ചടങ്ങിലായിരുന്നു ഞാനും രേവതിയും ഒരുമിച്ചത്.ഞാന്‍ കണ്ട ഇരുപത്തഞ്ച് സിനിമകളില്‍ ഒന്ന് ‘കിലുക്കം’ ആയതിനാല്‍ ആ മുഖം എനിക്ക് പെട്ടെന്ന് മനസ്സിലായി.പക്ഷേ തടി അന്നത്തെതില്‍ നിന്നും ഒരു അരിച്ചാക്ക് മുന്നില്‍ എന്ന് പറയാതെ നിര്‍വ്വാഹമില്ല.

ഈ ചടങ്ങിന്റെ നന്ദിപ്രസംഗം ആയിരുന്നു എന്റെ കര്‍ത്തവ്യം.രേവതിയുടെ ‘പൊരിച്ച കോഴീന്റെ മണ‘ ത്തില്‍ തുടങ്ങി മുഖ്യാതിഥി രേവതി,ജേര്‍ണലിസ്റ്റ് മഹേഷ് ഗുപ്ത, ഡോ.സുരേഷ്, മറ്റു കോളേജില്‍ നിന്നുള്ള സ്റ്റാഫംഗങ്ങള്‍, ഞാന്‍ കൂടി അടങ്ങുന്ന പാലിയേറ്റീവ് കെയര്‍ കോര്‍ കമ്മിറ്റി (എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒരു സാധനം )അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും സദസ്സിലുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു!!സ്റ്റേജിലിരുന്ന മഹേഷ് തനിക്ക് കിട്ടിയ റോസാപൂ എന്റെ നേരെ നീട്ടി.സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിച്ചു.ഉടന്‍ രേവതി എണീറ്റ് തനിക്ക് കിട്ടിയ റോസാപൂവും എന്റെ നേരെ നീട്ടി!അതും ഞാന്‍ നന്ദിയോടെ സ്വീകരിച്ചു (എന്റെ നന്ദിപ്രസംഗം അത്രയും ഹിറ്റായോ?).

ക്ലൈമാക്സ്:‘കിലുക്കം’ അവസാനിക്കുന്നത് രേവതി മോഹന്‍ലാലിന് റോസാപൂ നല്‍കിക്കൊണ്ടാണ് എന്നാണ് എന്റെ ഓര്‍മ്മ.ഈ പ്രോഗ്രാം അവസാനിച്ചത് രേവതി എനിക്ക് റോസാപൂ നല്‍കിക്കൊണ്ട് !!!ഭാര്യയും കുട്ടികളും ഈ സന്ദര്‍ഭത്തിന് ദൃസാക്ഷികളായി ഉണ്ടായിരുന്നതിനാല്‍ കുടുംബകലഹം ഉണ്ടായില്ല.

16 comments:

Areekkodan | അരീക്കോടന്‍ said...

നന്ദി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു!!സ്റ്റേജിലിരുന്ന മഹേഷ് തനിക്ക് കിട്ടിയ റോസാപൂ എന്റെ നേരെ നീട്ടി.സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിച്ചു.ഉടന്‍ രേവതി എണീറ്റ് തനിക്ക് കിട്ടിയ റോസാപൂവും എന്റെ നേരെ നീട്ടി!

mini//മിനി said...

അതൊക്കെ അപ്പോൾതന്നെ ക്ലിക്ക് ചെയ്ത് പോസ്റ്റിലിടണ്ടെ?
ഒരു ഫോട്ടോയും ഇല്ലാതെ,,, വെറുതെ കൊതിപ്പിച്ചു,,,

Joy Varghese said...

mm...kalakkiyallo

TP Shukoor said...

ഓഹോ.. അപ്പൊ അതും കിട്ടി. തൃപ്തിയായല്ലോ.
എന്നാലും ആ പ്രസംഗത്തിന്‍റെ ഒരു എം പി ത്രീ എങ്കിലും ഇവിടെ ഇടാമായിരുന്നു.

TP Shukoor said...

ഓഹോ.. അപ്പൊ അതും കിട്ടി. തൃപ്തിയായല്ലോ.
എന്നാലും ആ പ്രസംഗത്തിന്‍റെ ഒരു എം പി ത്രീ എങ്കിലും ഇവിടെ ഇടാമായിരുന്നു.

TP Shukoor said...

ഓഹോ.. അപ്പൊ അതും കിട്ടി. തൃപ്തിയായല്ലോ.
എന്നാലും ആ പ്രസംഗത്തിന്‍റെ ഒരു എം പി ത്രീ എങ്കിലും ഇവിടെ ഇടാമായിരുന്നു.

TP Shukoor said...

ഓഹോ.. അപ്പൊ അതും കിട്ടി. തൃപ്തിയായല്ലോ.
എന്നാലും ആ പ്രസംഗത്തിന്‍റെ ഒരു എം പി ത്രീ എങ്കിലും ഇവിടെ ഇടാമായിരുന്നു.

c.v.thankappan said...

ആശംസകള്‍

ശ്രീനാഥന്‍ said...

വളരെ നന്നായി. പടം എടുത്ത് വെക്കണമായിരുന്നു!

ഫൈസല്‍ ബാബു said...

മാഷേ ഈ പോസ്റ്റ്‌ ഞാന്‍ ഇങ്ങളെ കെട്ടിയോള്‍ക്ക് ഫോര്‍വേര്‍ഡ്‌ ചെയ്യുന്നുണ്ട്..അങ്ങിനെയെങ്കിലും ഇങ്ങളെ മനസ്സമാധാനത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകുമല്ലോ ??

Areekkodan | അരീക്കോടന്‍ said...

മിനി ടീച്ചര്‍....സ്റ്റേജിലിരിക്കുന്ന ഞാന്‍ എങ്ങനെ ഇത് ക്ലിക്കാനാ?

ജോയ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നന്ദി

ഷുക്കൂര്‍.... രേവതിയെ വീഴ്ത്തിയ എന്റെ ആ പ്രസംഗം കേള്‍ക്കാന്‍ ഞാനും കൊതിക്കുന്നു!!!

തങ്കപ്പന്‍‌ജി...നന്ദി

ശ്രീനാഥ്ജി...സ്റ്റേജിലിരിക്കുന്ന ഒരുപാട് പടം ഉണ്ട്.പക്ഷേ ഇത് അപ്രതീക്ഷിത ആക്ഷന്‍ ആയതിനാല്‍ ഒരാളുടെ ക്യാമറയും ചലിച്ചില്ല.

ഫൈസലേ...ഒരു കാര്യവുമില്ല.ഇമ്മാതിരി എത്ര കണ്ടതാ നമ്മള്‍ എന്ന് ഭാര്യ!!!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

അരീക്കോട് മാഷെ... ഒരു നിമിഷം മാഷ് കിലുക്കത്തിലെ മോഹൻലാലായി സങ്കല്പിച്ചു അല്ലെ..!!

Sureshkumar Punjhayil said...

Enteyum oru Rosa poo.
:)

ബെഞ്ചാലി said...

:)ഇനി സ്റ്റേജിൽ റോസാപൂവ് കണ്ടാൽ ഫോട്ടോഗ്രാഫർക്ക് ഒരു ക്ലൂ കൊടുക്കണം..

Echmukutty said...

അതു ശരി, അപ്പോ ആൾ കൊള്ളാമല്ലോ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇപ്പോൾ ചെമ്പരത്തിപൂവിനു പകരം റോസാപൂവാണോ നൽകുന്നത് ? ( വെറും അസൂയ.. :)

Post a Comment

നന്ദി....വീണ്ടും വരിക