Pages

Monday, March 11, 2013

പോളിയിലെ ഡി.സി.പിയും ദ്വീപിലെ ഡി.സി.പി യും….(ലക്ഷദ്വീപ് യാത്ര - ഭാഗം 15)

കഥ ഇതുവരെ


അന്ന് മുഴുവന്‍ റെജുവിന്റെ ഫോണ്‍ ചിലച്ചു കൊണ്ടേ ഇരുന്നു.ഇന്ത്യന്‍ സിനിമയിലെ മിന്നും താരത്തിന്റെ കൂടെ ഇരുന്ന് ഫോട്ടോയും എടുത്ത് ഷേക്ക് ഹാന്റും നല്‍കിയാല്‍ പിന്നെ അവന്‍ ആരാ? പോഡോയുടെ കൂടെ ഫോട്ടോ എടുക്കാന്‍ പറ്റിയെങ്കിലും വിവേക് ഒബ്രോയിയുടെ മുന്നില്‍ അവള്‍ ഒന്നും അല്ല എന്ന് റെജു ആന്റണിയുടെ മുഖത്ത് നോക്കി പറഞ്ഞതോടെ ആന്റണിയുടെ മുഖം വാടി.

എവെരി ഡോഗ് ഹാസ് എ ഡേ” എന്ന് പറഞ്ഞ് ആന്റണി മനസ്സിനെ സമാധാനപ്പെടുത്താന്‍ നോക്കി.

അതേ , എവെരി ആന്റണി ഹാസ് എ ഡേ” - റെജു ശവത്തില്‍ ഒരു കുത്തും കൂടി കൊടുത്തു.റെജുവിന്റെ നിലക്കാത്ത ഫോണ്‍ വിളി കൂടി കണ്ടപ്പോള്‍ ആന്റണി മെല്ലെ ഒരു സൈഡിലേക്ക് മാറി.എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാല്‍ ഞാന്‍ എന്റേതായ പണികളിലേക്ക് കടന്നു.

രാത്രി ജമാല്‍ വീണ്ടും എത്തി.റെജുവും ജയേഷും ജമാലിന്റെ അടുത്ത് ഓടി എത്തി കാലില്‍ പിടിച്ചു പറഞ്ഞു.
ജമാല്‍ക്കാ....നന്ദി....ഒരുപാട് നന്ദി....ഒരുപാട് ഒരുപാട് നന്ദി....”

എന്തിന്?” അന്തം വിട്ട് ജമാല്‍ ചോദിച്ചു.

ഞങ്ങളെ ഇങ്ങോട്ട് കാല് കുത്താന്‍ അനുവദിച്ചതിന്....അത് കാരണാം ഇന്ന് ഞങ്ങള്‍ക്ക് വിവേക് ഒബ്രോയിയുടേ കൂടെ ഇരിക്കാനും ഫോട്ടോ എടുക്കാനും ഷേക്ക് ഹാന്റ് നല്‍കാനും ഒക്കെ സാധിച്ചു....ഇനി മരിച്ചാലും വേണ്ടില്ല....”

ആഹാ....ആബിദേ....അപ്പോള്‍ അവനെ കണ്ടോ?”

ങാ....ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റി...”.കെ....ഇനി നാളെ ഡി.സി.പി, കയര്‍ കമ്പനി....അതോടെ ഈ ദ്വീപിലെ കാഴ്ചകള്‍ അവസാനിക്കും....”

....ഇന്നത്തോട് കൂടി തന്നെ പലര്‍ക്കും സ്വര്‍ഗ്ഗം കിട്ടിയിട്ടുണ്ട്....”

എങ്കില്‍ നാളെ കാണാം....രാവിലെ ചായ കഴിച്ച് ദേ നേരെ നടന്നാല്‍ ഡി.സി.പിയില്‍ എത്താം...അവിടെ മുത്തുക്കോയ ഉണ്ടാകും....എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്....നാളികേര പൌഡര്‍ വേണമെങ്കില്‍ അവിടെ നിന്ന് വാങ്ങാം...ല്ലാം കിടാവിനെ ഏൽ‌പ്പിച്ചിട്ടുണ്ട്.”

ങേ! കിടാവോ? അതാരാ?”

കോയാ കിടാവ്.ഇന്നലെ നമ്മുടെ കൂടെ ഉണ്ടായിരുന്നയാൾ.ഡി.സി.പി യിലെ മാനേജറാ

 
-->
                      ഞങ്ങളുടെ ആതിഥേയർ (ജമാൽ-ഹിദായത്തുള്ള മാസ്റ്റർ-കോയ കിടാവ്)
                                 -പിന്നിൽ കാണുന്നത് കല്ലുകളല്ല,പവിഴപുറ്റുകൾ തന്നെ!

ശരി...ശരി....”

ജമാല്‍ പോയി.

പിറ്റേന്ന് രാവിലെത്തന്നെ അബൂബക്കർ മാഷ് എന്റെ നേരെ വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.
സാറേ.ഒരു സംശയം?”

ഹാവൂ.” ഞാൻ സമാധാനിച്ചു

ഈ ഡി.സി.പി തന്നെയാണോ ആ ഡി.സി.പി?”

ഏ ഡി.സി.പി?”

നമ്മുടെ പോളിയിലുണ്ടല്ലോ ഒരു ഡി.സി.പി

ഹ ഹ ഹാ.അത് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്ന ഡി.സി.പി.ഇത് ഡെസികേറ്റഡ് കോക്കനട്ട് പ്ലാന്റ് എന്ന ഡി.സി.പി

ജമാൽ പറഞ്ഞപോലെ നേരത്തെ തന്നെ ഞങ്ങൾ ഡി.സി.പിയിൽ എത്തി.നാളികേരത്തിന്റെ ഒരു മല തന്നെ അവിടെ ഉണ്ടായിരുന്നു. ഡി.സി.പി മാനേജർ കോയ കിടാവ് എന്നെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിലേക്ക് ക്ഷണിച്ചു.അല്പസമയത്തിന് ശേഷം ഒരാൾ വന്ന് ഞങ്ങളെ ഫാക്ടറിക്കകത്തേക്ക് ആനയിച്ചു.

പൊളിച്ച തേങ്ങയുടെ ചിരട്ട ചെറിയകോടാലി കൊണ്ട് കൊത്തി മാറ്റി ഒരു പന്ത് രൂപത്തിലാക്കി.പിന്നെ കുറേ സ്ത്രീകൾ ആ പന്തിന്റെ പുറം തോട് കത്തികൊണ്ട് അനായാസമായി നീക്കി അതിനെ ഒരു വെളുത്ത പന്താക്കി മാറ്റി.ഈ തൊലി വെളിച്ചെണ്ണ എടുക്കാനായി മറ്റൊരു യൂണിറ്റിലേക്ക് മാറ്റി.
അടുത്ത യന്ത്രത്തിൽ ഇട്ടതോടെ വെളുത്ത ബോൾ കഷ്ണങ്ങളായി നുറുങ്ങി.മറ്റൊരു യന്ത്രത്തിലൂടെ ഈ കഷ്ണങ്ങൾ കയറിയിറങ്ങിയതോടെ വെളുത്തപൊടിയായി പുറത്ത് വന്നു.ഈ പൊടി കൃത്യമായി തൂക്കി ഒരാൾ പാക്ക് ചെയ്തുകൊണ്ടിരുന്നു. വിദേശത്തേക്ക് തേങ്ങക്ക് പകരം കയറ്റി അയക്കുന്നത് ഈ പൊടിയാണ് പോലും.അല്പം വില കൂടുതലാണെങ്കിലും ഞങ്ങളെല്ലാവരും നാലും അഞ്ചും പാക്കറ്റുകൾ വാങ്ങി

 അടുത്ത സന്ദർശന കേന്ദ്രമായ കയർ ഫാക്ടറിയിലേക്ക് ഞങ്ങൾ നടന്നു.

(തുടരും...) 

 

6 comments:

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ,
കാറ്റിലും കോളിലും പെട്ട് ഒന്നര വര്‍ഷത്തോളം കരയില്‍ കറങ്ങിയ ശേഷം ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു.അടുത്ത ലക്ഷദ്വീപ് യാത്ര പ്ലാന്‍ ചെയ്തതിനാല്‍ ആദ്യ യാത്രാവിവരണം ഉടന്‍ അവസാനിപ്പിക്കുന്നതാണ് എന്ന ബ്ലോഗാവസ്ഥ മുന്നറിയിപ്പും ഇതോടൊപ്പം അറിയിക്കുന്നു.രണ്ടാം യാത്രയുടെ വിവരണം സഹിക്കാന്‍ നിങ്ങള്‍ തയ്യാറായാലും നമ്മള്‍ തരില്ല എന്നും അറിയിക്കുന്നു (ഇത് തന്നെ മുഴുമിപ്പിക്കാനുള്ള കഷ്ടപ്പാട് നമ്മള്‍ക്കല്ലേ അറിയൂ...)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആഹാ മാഷെ ഇവിടെ ഒക്കെ ഉണ്ട് അല്ലെ ഞാൻ ഒരിക്കല് വരും പവിഴ പുറ്റ് വാങ്ങാൻ ഹ ഹ ഹ :)

Akbar said...

അപ്പൊ പോസ്റ്റ്‌ ഇനിയും ലക്ഷദ്വീപ്‌ വിട്ടില്ലേ :)

Areekkodan | അരീക്കോടന്‍ said...

ഹെറിറ്റേജ് സാറെ...പവിഴപുറ്റ് കടത്തുന്നത് ശിക്ഷാര്‍ഹമാണ് എന്നതിനാല്‍ കൊണ്ടുവന്നത് അത് പൊടിഞ്ഞുണ്ടായ അവിടത്തെ മണലാണ് !!!സന്ദര്‍ശനത്തിന് നന്ദി

അക്ബര്‍ക്കാ...നാളെ വിടും...അടുത്ത മാസം വീണ്ടും പോകും , ഇന്‍ഷാ അല്ലാഹ്


ഫൈസല്‍ ബാബു said...

വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ സോറി ലക്ഷദ്വീപില്‍ തന്നെ :) ..എന്തായാലും തുടരട്ടെ ,,ആ ദ്വീപില്‍ നിന്നും മാഷേ നാട്ടില്‍ എത്തിച്ചിട്ടെ ഞങ്ങളും അടങ്ങൂ >>>

ente lokam said...

അതെ അതെ ഇതൊന്നു കരക്ക്‌
അടുപ്പിക്കണമല്ലോ...

കൂടെ ഉണ്ട് കേട്ടോ ...
ആശംസകൾ

Post a Comment

നന്ദി....വീണ്ടും വരിക