Pages

Monday, March 04, 2013

കാമുകിമാരുടെ ശ്രദ്ധയ്ക്ക്….2013 ഫെബ്രുവരി 14 വാലന്റൈൻ ഡേ ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബർഗിന് ഒരു കറുത്ത ദിനം കൂടിയായിരുന്നു.ലോകം അത്‌ഭുതത്തോടെ ആദരവോടെയും വീക്ഷിച്ച ബ്ലേഡ് റണ്ണർ ഓസ്കാർ പിസ്റ്റോറിയസ് വാലന്റൈൻ ദിനത്തിൽ തന്നെ സ്വന്തം കാമുകിയെ വെടിവച്ച് കൊന്ന് കൊണ്ട് കൊടും വില്ലനായി മ്മാറി.സ്വന്തം വീട്ടിൽ മോഷ്ടാവാണെന്ന് കരുതി വെടിവച്ചതാണെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ.എന്നാൽ ഇത് ശരിയല്ല എന്ന് തുടർവാർത്തകൾ നമ്മെ ധരിപ്പിക്കുന്നു.

ഒരു കാൽ നഷ്ടപ്പെട്ടിട്ടും ഇഛാശക്തികൊണ്ട് പാരാളിമ്പിക്സ് മെഡലും ലോക അത്‌ലറ്റിക്സിലെ അതികായർ അണിനിരക്കുന്ന ഒളിമ്പിക്സിലേക്ക് സെലക്ഷനും നേടി പിസ്റ്റോറിയസ് ലോകത്തിന്റെ മുഴുവൻ ആരാധനാപാത്രമായി.എന്നാൽ നിസ്സാരമായ എന്തോ കാരണത്താൽ നായകൻ പ്രതിനായകനാകുന്നതാണ് നാം ദർശിച്ചത്.ലോകം പ്രണയദിനത്തിൽ ആറാടുമ്പോൾ ജോഹനസ്ബർഗിലെ സ്വന്തം വസതിയിൽ സ്വന്തം കാമുകി റീവയുടെ മൃതശരീരം താങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു പിസ്റ്റോറിയസ്.

വസ്ത്രം മാറ്റുന്ന പോലെ ബോയ്ഫ്രണ്ടിനേയും ഗേൾഫ്രണ്ടിനേയും മാറ്റുന്ന പാശ്ചാത്യലോകത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും എന്നാണ് നമ്മുടെ ചിലരുടെയെങ്കിലും പ്രതികരണം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി ആർക്കും ന്യായീകരിക്കാം. എന്നാൽ അതേ നിഗമനത്തിൽ നിന്നുകൊണ്ട് നാം ഒരു പത്ത് വർഷം പിന്നിലേക്ക് ചിന്തിക്കുക.അന്നും കാമുകീ കാമുകന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു.പക്ഷേ പ്രണയദിനം എന്ന പാശ്ചാത്യൻ ആഭാസം ഇല്ലായിരുന്നു.ഇന്ന് അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പ്രണയദിനാഘോഷത്തിന് പരസ്യപിന്തുണ നൽകുമ്പോൾ പിസ്റ്റോറിയസുമാർ നമ്മുടെ നാട്ടിലും എത്താൻ അധികദൂരം വേണ്ടി വരില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

അന്തരിച്ച ശ്രീ പ്രേംനസീർ , സിനിമയിൽ കത്തി നിന്ന കാലത്ത് നസീർ-ഷീല ജോഡികളുടെ പ്രണയം ബ്ലാക് & വൈറ്റിൽ പലരും ആസ്വദിച്ചതാണ്. പ്രണയം ഏത് വരെ പോകാം എന്നതിന് വ്യക്തമായ രൂപരേഖ ആ സിനിമകളിൽ ഉണ്ടായിരുന്നു, അല്ലെങ്കിൽ പ്രണയത്തിന്റെ അതിർവരമ്പുകൾ അവ നിർണ്ണയിച്ച് തന്നിരുന്നു.’കാനന‌ഛായയിൽ ആടുമേയ്ക്കാൻ .ഞാനും വരട്ടെയോ നിന്റെ കൂടെ’ എന്ന് കാമുകനോട് ചോദിക്കുന്ന കാമുകിക്ക് ലഭിക്കുന്ന മറുപടി നാം കേട്ടതാണ്.ആ ചോദ്യം ഇന്നത്തെ കാമുകനോടാണ് കാമുകി ചോദിക്കുന്നതെങ്കിൽ കാനനം നിറയാൻ എത്ര സമയമെടുത്തു എന്ന് മാത്രം നോക്കിയാൽ മതി.എന്ന് വച്ചാൽ ഇന്നത്തെ പല പ്രണയവും ശാരീരികാകർഷണത്തിലൂടെ ഉടലെടുത്ത ഒരു നൈമിഷിക വികാരം മാത്രമാണ്. എല്ലാ ഉപയോഗവും കഴിഞ്ഞ് കറിവേപ്പില പോലെ വലിച്ചെറിയപ്പെടുമ്പോൾ മാത്രമാണ് പെൺകുട്ടിയുടെ ജീവിതം ചോദ്യചിഹ്നമായി മാറുന്നത്.

ലൈംഗികചൂഷണത്തിൽ നിന്ന് സ്ത്രീക്ക് രക്ഷ നേടാനുള്ള ഏകമാർഗ്ഗം തന്റേടം തന്നെയാണ്. പാശ്ചാത്യസംസ്കാരം അമിതമായി അനുകരിക്കുന്ന നമ്മുടെ നാട്ടിലെ പലർക്കും ഒട്ടും ഇല്ലാതെ പോയതും ഇത് തന്നെയാണ്. അതിനാൽ തന്നെ ഇരകളും ഇരപിടിയന്മാരും കൂടിക്കൂടി വരുന്നു.അപമാനഭാരമോർത്ത് പലരും ഇത്തരം സംഭവങ്ങൾ ഒളിച്ച്‌വയ്ക്കുന്നു.ഇത്തരം അടിച്ചമർത്തലുകൾ മാനസികാഘാതത്തിന് വരെ കാരണമാകും എന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല.

റിവമാർ ഇനിയും ലോകത്ത് സൃഷ്ടിക്കപ്പെടാതിരിക്കാൻ അഭിനവറീവമാർ അല്പം ആർജ്ജവത്തോടെ പ്രവർത്തിക്കുക.ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കിനി ഉറങ്ങാൻ മാത്രമേ സമയം കിട്ടൂ എന്ന ദു:ഖസത്യം മനസ്സിലാക്കുക.

6 comments:

Areekkodan | അരീക്കോടന്‍ said...

റിവമാർ ഇനിയും ലോകത്ത് സൃഷ്ടിക്കപ്പെടാതിരിക്കാൻ അഭിനവറീവമാർ അല്പം ആർജ്ജവത്തോടെ പ്രവർത്തിക്കുക.ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കിനി ഉറങ്ങാൻ മാത്രമേ സമയം കിട്ടൂ എന്ന ദു:ഖസത്യം മനസ്സിലാക്കുക.

Cv Thankappan said...

നല്ല ആഹ്വാനം മാഷെ.
ആശംസകള്‍

kunji Paachu said...

പ്രണയതിന് അതിര്‍വരമ്പുകളില്ല സാര്‍....... .....
അഥവാ അതുണ്ടെങ്ങില്‍ തന്നെ സിനിമക്ക് അത് നിര്‍ണയിക്കാന്‍ ആകുമോ?

sudhish said...

നല്ല അവതരണ ശൈലി

പഴയതായാലും പുതിയതായാലും സിനിമയിലെ മസാല അന്നും ഇന്നും ഒരു പോലെ വൃത്തികെട് തന്നെ...
കുറച്ചു മോഡേണ്‍ ആയ പെണ്‍കുട്ടികളാണ് സദയര്യം പൂവാലന്മാരെ ഓടിക്കുന്നത്.
മറ്റുള്ളവര്‍ അപമാനഭാരമോർത്ത് ഇത്തരം സംഭവങ്ങൾ ഒളിച്ച്‌വയ്ക്കുന്നു

ഫൈസല്‍ ബാബു said...

റിവമാർ ഇനിയും ലോകത്ത് സൃഷ്ടിക്കപ്പെടാതിരിക്കാൻ അഭിനവറീവമാർ അല്പം ആർജ്ജവത്തോടെ പ്രവർത്തിക്കുക.ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കിനി ഉറങ്ങാൻ മാത്രമേ സമയം കിട്ടൂ എന്ന ദു:ഖസത്യം മനസ്സിലാക്കുക.-----------കാലിക പ്രസക്തമായ ലേഘനം .

വീ കെ said...

തന്റേടം മാത്രം പോരാ മാഷേ. സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടേയും സഹായം കൂടി വേണം.

Post a Comment

നന്ദി....വീണ്ടും വരിക