Pages

Friday, April 12, 2013

എന്റെ ആദ്യ വിമാനയാത്ര - 1

        ജീവിതത്തിലെ ആദ്യത്തെ പല സംഭവങ്ങളും എലാവരുടേയും മനസ്സിൽ പച്ചപിടിച്ചു നിൽക്കാറുണ്ട്.അവയെപറ്റി നാം അറിയാതെ വാചാലരാവാറുമുണ്ട്.നാഷണൽ സർവ്വീസ് സ്കീമിലെ (എൻ.എസ്.എസ്) മൂന്ന് വർഷത്തെ പ്രോഗ്രാം ഓഫീസർ ജീവിതത്തിൽ എനിക്ക് ഒട്ടേറെ ‘ആദ്യാനുഭവങ്ങൾ’ ഉണ്ടായിട്ടുണ്ട്.അതിലൊന്നാണ് എന്റെ ആദ്യ വിമാനയാത്ര (ആദ്യ കപ്പൽ യാത്ര ഇവിടെ)

      ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറേണ്ടി വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ശേഷി അനുവദിക്കുന്നുവെങ്കിൽ ഹജ്ജ് നിർബന്ധമാണ്. അത് സൌദിഅറേബ്യയിലെ മക്കയിൽ ചെന്ന് തന്നെ നിർവ്വഹിക്കണം എന്നതിനാലും ഒരു മുസ്ലിം എന്ന നിലയിൽ എന്റെ ചിരകാലാഭിലാഷമായതിനാലും വിമാനയാത്ര ഞാൻ സ്വപ്നം കണ്ടിരുന്നു.

                2011-12 വർഷത്തെ ദേശീയ എൻ.എസ്.എസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ , ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ അപ്രീസിയേഷൻ അവാർഡിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻ.എസ്.എസും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ച യൂണിറ്റിന്റെ അമരക്കാരൻ എന്ന നിലയിൽ പുരസ്കാര സ്വീകരണത്തിന് ദൽഹിയിൽ പോകാനുള്ള ടീമിലേക്ക് എനിക്കും ക്ഷണം കിട്ടി.ഡൽഹിയിൽ മുമ്പ് രണ്ട് തവണ പോയിരുന്നതിനാൽ വിമാനയാത്രയുടെ ത്രില്ലും രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിലുള്ള അഭിമാനവും ആയിരുന്നു ഈ യാത്രക്ക് സമ്മതം മൂളുമ്പോൾ എന്റെ മനസ്സ് നിറയെ.

           സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ജംബോ ടീം തന്നെയായിരുന്നു ദൽഹിയിലേക്ക് യാത്ര തിരിച്ചത്.നെടുംബാശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് 2012 നവംബർ 18നുള്ള എയർ ഇന്ത്യാ വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത ഒരു തുണ്ട് പേപ്പറും തിരിച്ചറിയൽ കാർഡുമായി ഞാനും എന്റെ ബാഗേജും ഇന്റർനാഷണൽ ടെർമിനലിൽ പ്രവേശിച്ചു.(എയർ ഇന്ത്യയുടെ ഏതൊക്കെയോ വിമാനങ്ങൾ ഇന്റർനാഷണൽ ആയതിനാൽ ആഭ്യന്തര വിമാനങ്ങളും ഈ ടെർമിനലിൽ നിന്നാണത്രെ പുറപ്പെടാറ്‌.പക്ഷേ വിമാനം ഇന്ത്യൻനാഷണൽ തന്നെ!)

                 കൌണ്ടറിൽ എന്തൊക്കെയോ പൂരിപ്പിച്ച് നൽകി ബാഗിന് അന്തസ്സുള്ള ഒരു ‘നെക്ലേസും’ കെട്ടി അതിനെ അവർ പറഞ്ഞ സ്ഥലത്ത് വച്ചു കൊടുത്തു.”ദിം…ഡിം….” ബാഗ് എന്നെ വിട്ട് ഒരു ബെൽറ്റിലൂടെ നീങ്ങാൻ തുടങ്ങി.അത് എവിടേക്കോ പോയ് മറഞ്ഞു.ഇതേപോലെ മറ്റുള്ളവരുടെ ബാഗും അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ എന്റെ മലയാളി മനസ്സിന് സമാധാനമായി!കയ്യിലുള്ള ബാഗിനും എയർ ഇന്ത്യ നെക്ലേസ് കെട്ടി അടുത്ത കൌണ്ടറിലേക്ക് നീങ്ങി.വിമാനയാത്ര ചിരപരിതനായ നിസാം സാർ കൂടെയുണ്ടായിരുന്നതാണ് ഏക ആശ്വാസം.

           അടുത്ത കൌണ്ടറിൽ കർശനമായ ചെക്കിംഗ് നടത്തുന്നത് കണ്ട് അല്പം അന്ധാളിച്ചെങ്കിലും ,ഡൊമസ്റ്റിക് യാത്രക്കാർക്ക് അത് ആവശ്യമില്ല എന്ന് തൊട്ടടുത്ത നിമിഷം മനസ്സിലായി.എങ്കിലും ഇത്രയും യാത്രക്കാരെ പരിശോധിക്കാൻ ഒരു കൌണ്ടർ മാത്രം ഒരുക്കിയവരുടെ അതിബുദ്ധിയെ ഞാൻ മനസ്സിൽ ശപിച്ചു.


22 comments:

Areekkodan | അരീക്കോടന്‍ said...

”ദിം…ഡിം….” ബാഗ് എന്നെ വിട്ട് ഒരു ബെൽറ്റിലൂടെ നീങ്ങാൻ തുടങ്ങി.അത് എവിടേക്കോ പോയ് മറഞ്ഞു.ഇതേപോലെ മറ്റുള്ളവരുടെ ബാഗും അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ എന്റെ മലയാളി മനസ്സിന് സമാധാനമായി!

ശ്രീ said...

ശ്ശോ... രസം പിടിച്ച് വന്നപ്പോഴേയ്ക്കും 'തുടരും'... ചതിയായി പ്പോയി മാഷേ :)

Pradeep Kumar said...

കൊള്ളാം.... തുടര്‍ന്നോളൂ......

തുമ്പി said...

വെറുതെ ശുണ്ഠി പിടിപ്പിക്കാനായിട്ട് തുടക്കത്തില്‍ തന്നെ തുടരും എന്ന്....മൂക്കത്ത് ശുണ്ഠിയുള്ളവര്‍ വേറേയും ഉണ്ടെന്നോര്‍ക്കണം

ഫൈസല്‍ ബാബു said...

എത്രയോ തവണ വിമാന യാത്ര ചെയ്തിട്ടുണ്ട്, പക്ഷേ ഇങ്ങിനെ ഒന്ന് എഴുതാന്‍ എനിക്ക് തോന്നിയില്ലല്ലോ ?? ....ഇതിപ്പം പെട്ടി പോയപ്പോഴേക്കും തുടരും എന്നായല്ലോ മാഷേ ,മെഗാ സീരിയല്‍ [പോലും ഇതിനേക്കാള്‍ കാണും

Abduljaleel (A J Farooqi) said...

അതിബുദ്ധി തുടരും.. കൊള്ളാം

Areekkodan | അരീക്കോടന്‍ said...

ശ്രീ...എഴുതി വന്നപ്പോള്‍ കുറേ നീണ്ടു പോയി.അപ്പോ പിന്നെ നീളം കുറക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗം ഇതേയുള്ളൂ.സോറി ഫൊര്‍ ഈ തുടരും(സൊറി ഫൊര്‍ ഇനിയും തുടരും!!!)

പ്രദീപ്‌ജീ...നന്ദി,തുടരാം

തുമ്പിപ്പെണ്ണേ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.മൂക്കത്ത് ശുണ്ഠിയുള്ളവരുടെ അസോസിയേഷനില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തരാം കേട്ടോ, ഇത് ഇനിയും തുടരും.

ഫൈസലേ...മെഗാസീരിയല്‍ പരസ്യവും കൂട്ടിയിട്ട് ഇതിനെക്കാളും കാണുമായിരിക്കും.കണ്ടന്റ് ഇതിന്റെ ആദ്യ പാരഗ്രാഫില്‍ ഒതുങ്ങും.

ഫാറൂഖീ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി.

Unknown said...

തീരേ നീണ്ടിട്ടില്ല മാഷേ.. ഒന്നാസ്വദിച്ചു വന്നപ്പോഴേക്കും ലസ്റ്റ് സ്റ്റോപ്പായ പോലെ. വണ്ടി പെട്ടെന്ന് തന്നെ മുന്നോട്ട് പോട്ടെ

Cv Thankappan said...

തുടര്‍ന്നോളൂ മാഷെ
ആശംസകള്‍

ajith said...

തുടരൂ
വായിയ്ക്കട്ടെ

ഗിരീഷ്‌ മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ് said...

എന്നിട്ട്.......

kochumol(കുങ്കുമം) said...

ശ്ശോ ..
ഞാന്‍ ഇത് വായിച്ചു പഠിച്ചു മനപ്പാഠം ആക്കിയിട്ടെ ഇനി വിമാനത്തില്‍ കയറുകയുള്ളൂ ..
ഇത് സത്യം , സത്യം , സത്യം (ഇത്ര മതി)

Akbar said...

എന്നിട്ട് എന്ത് സംഭവിച്ചു. അടുത്ത എപ്പിസോഡിനായി സോഡാ കുടിച്ചു കാത്തിരിക്കുന്നു

Areekkodan | അരീക്കോടന്‍ said...

ചീരാമുളകേ...അടുത്തത് ഇതാ പോസ്റ്റി...

തങ്കപ്പന്‍‌ജീ...നന്ദി

അജിത്ജീ....നന്ദി

ഗിരീഷ് മാഷ്....എന്നിട്ട് അടുത്തതില്‍

കുങ്കുമം...അതേ, ഇതൊക്കെ ശ്രദ്ധിച്ച് വായിച്ച് നാലഞ്ചു വട്ടം പ്രാക്ടീസ് ചെയ്തിട്ടേ കയറാവൂട്ടോ....

അക്ബര്‍ക്കാ....ആ സോഡ ഇറക്കി ഏംബക്കം വിട്ടിട്ട് അടുത്തത് വായിച്ചോളൂ....

Mohamedkutty മുഹമ്മദുകുട്ടി said...

ഇതെന്തോ പണ്ടത്തെ കുറ്റിപ്പുറം യാത്രയില്‍ വട്ടപ്പാറ, ബസ്സു നിന്നപോലെയായി. സാരമില്ല, രണ്ടാം ഭാഗം ഇവിടെത്തന്നെയുണ്ട്.എന്നോടാ കളി...?

Areekkodan | അരീക്കോടന്‍ said...

മയമോട്ടിക്കാ...ഇത് ബസ്സല്ല, ബീമാനാ.എടക്ക് എടക്ക് ന്ക്കും.

Echmukutty said...

ഉം നിന്നു... ഇനി ബാക്കി എപ്പോഴാ ?

Areekkodan | അരീക്കോടന്‍ said...

എച്‌മുക്കുട്ട്യേ....അടുത്ത മൂന്നും മുന്നിലുണ്ട്.

പട്ടേപ്പാടം റാംജി said...

തുടക്കം തന്നെ ഉഷാറായി.

ente lokam said...

dim..dhim....nokkatte

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്ന് പ്രഥമ വീമാന യാത്രാനുഭവങ്ങൾ ...!

Nena Sidheek said...

പെട്ടെന്ന് നിരുതിയല്ലോ , തുടരുമ്പോ അറിയിക്കണേ.

Post a Comment

നന്ദി....വീണ്ടും വരിക