റമളാന്‍ മാസത്തെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലോകത്തിലെ മുഴുവന്‍ മുസ്ലിങ്ങളും.
കൂടുതല്‍ സല്‍കര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് , പാപങ്ങളില്‍നിന്ന് അകന്ന് നിന്ന് ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച് പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.
റമളാന്‍ മുന്നോടിയായുള്ള നനച്ചുകുളി പലയിടത്തും അപ്രത്യക്ഷമായി. പക്ഷേ മാസപ്പിറവി കണ്ട് സ്ഥിരീകരിച്ചാലുടന് പള്ളികളില്‍ തറാവീഹ് എന്ന രാത്രി നമസ്കാരം ആരംഭിക്കും. ദീര്‍ഘനേരം നിന്നുള്ള ഈ പ്രത്യേക നമസ്കാരം റമളാനിന്റെ രാത്രികളെ കൂടുതല്‍ സജീവവും പുണ്യമുള്ളതുമാക്കുന്നു.
പകല്‍ സമയത്ത് അന്നപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിച്ച് ആരാധനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് റമളാന്‍ വ്രതത്തിന്റെ രീതി.എന്നാല്‍ രാത്രി ഇതെല്ലാം അനുവദനീയവുമാണ്.ഗള്‍ഫ് നാടുകളീല്‍ രമളാന്‍ മാസത്തില്‍ പ്രത്യേക പെരുമാറ്റ ചട്ടം തന്നെ നിലവില്‍ വരാറുണ്ട്. വ്രതമനുഷ്ഠിക്കാത്തവരും റംസാനില്‍ ഈ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.
ദാനധര്‍മ്മങ്ങളുടെ അധികരണം രമളാന്‍ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്. വ്യക്തികളും വിവിധ സംഘടനകളും റംസാന് കിറ്റുകള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായ പദ്ധതികള്‍ നടത്തുന്നു.അതിനാല്‍ തന്നെ പാവപ്പെട്ടവര്‍ ഈ മാസത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അന്നത്തിനും മറ്റും പഞ്ഞം നേരിടാത്ത ഒരു മാസമായി അവര്‍ ഈ വ്രതമാസത്തെ കാണുന്നു.വീടുകളിലും പള്ളികളിലും മറ്റും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നു. കൂടിച്ചേരലിന്റെയും പങ്കുവെക്കലിന്റെയും വേദിയായും ഇഫ്താര്‍ മീറ്റുകള്‍ സജീവമാകുന്നു.
റംസാന് പ്രഭാഷണങ്ങളും ഖുറാന് പാരായണവും പഠനവും വ്രതമാസത്തിലെ പ്രത്യേകതയാണ്. വിവിധ കേന്ദ്രങ്ങളിലായി ഖുറാന് പഠന ക്ലാസുകളും ഹദീസ് പഠന ക്ലാസുകളും കൂടുതല്‍ സജീവമാകുന്നതും രമളാന്‍ മാസത്തിലാണ്
ഭക്ഷണത്തിന്റെ നിയന്ത്രണമാണ് റമളാനില്‍ ചെയ്യേണ്ടതെങ്കിലും നോമ്പ് തുറ ഭക്ഷ്യമേളകളായിട്ടാണ് ഇന്ന് നടക്കുന്നത്.ആശാസ്യമല്ലാത്ത ഈ രീതി ഉപേക്ഷിക്കേണ്ടത് റമളാനിന്റെ അന്തസ്സ് കാക്കാന്‍ അത്യാവശ്യമാണ്.

4 comments:
റമളാന്‍ എന്നും റംസാന് എന്നും പറയുന്നതിന്റെ വ്യത്യാസമെന്താണ്?
ഈ സംശയം എനിക്കും ഉണ്ട്... റമളാന്‍, റമദാന് ഏതാണ് ശരിയായ വാക്ക്?
റംസാന് ഇംഗ്ലീഷ് പ്രയോഗമാണോ?
അജിത്തേട്ടന് & എച്ച്മു....റമളാന്‍ എന്നാണ് അറബിയില്‍ പറയുന്നത്.അത് ഈ മാസത്തിന്റെ പേരാണ്.മലയാളത്തില്‍ എഴുതുമ്പോള്‍ അത് പലരും റംസാന്/റമദാന് എന്നാക്കി മാറ്റുന്നു.പുണ്യമാസത്തെ വ്രതം കഴിഞ്ഞുള്ള ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനും പലരും റംസാന് ആഘോഷം എന്ന് പറയുന്ന തെറ്റായ രീതിയും ഇന്ന് കണ്ടുവരുന്നു.
താങ്ക്സ്. ചില സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ “അങ്ങനേം പറയാം” എന്ന് മറുപടി കിട്ടിയിരുന്നു. ഇപ്പോള്‍ വ്യക്തമായി
Post a Comment
നന്ദി....വീണ്ടും വരിക