ATM
മെഷീനിൽ
നിന്ന് പണവും പിൻവലിച്ച്
കോഫി വെന്റിംഗ് മെഷീനിൽ നിന്ന്
കോഫിയും അടിച്ച് തിരിഞ്ഞപ്പോഴാണ്
ആ പുതിയ മെഷീൻ തൃശൂർ KSRTC
സ്റ്റാന്റിൽ
ഞാൻ കണ്ടത് – കാർഷിക സർവ്വകലാശാലയുടേതോ
അതോ കൃഷിവകുപ്പിന്റേതോ എന്ന്
കൃത്യമായി അറിയില്ല ,
വിത്ത്
വിതരണ യന്ത്രം.
യന്ത്രത്തിന്റെ
പ്രവർത്തനം അറിയാനായി ഞാൻ
അടുത്ത് ചെന്ന് നോക്കി.
ചെറിയ
പാക്കറ്റുകളിൽ വിത്തുകൾ നിര
നിരയായി വച്ചത് ചില്ലിനുള്ളിലൂടെ
കാണാം.
വലതു
ഭാഗത്തായി കാശ് ഇടാനുള്ള ഒരു
സ്ലോട്ടും ,
വിത്തുകളുടെ
പേരെഴുതിയ ഒരു പാനലും
കണ്ടു.മുഷിയാത്ത
10 രൂപ
നോട്ട് പ്രസ്തുത സ്ലോട്ടിലൂടെ
നിവർത്തി ഇട്ട് നമുക്കാവശ്യമായ
വിത്തിനത്തിന് നേരെയുള്ള
ആൽഫബറ്റും നമ്പറും (2
ബട്ടണുകൾ)
അമർത്തുക.കറക്ട്
ആയി ചെയ്താൽ താഴെയുള്ള ഒരു
അറയിലേക്ക് വിത്ത് പാക്കറ്റ്
വീഴും.
എനിക്കാവശ്യം
കുമ്പളങ്ങ വിത്തായിരുന്നു.പക്ഷേ
അതിന് നേരെയുള്ള നമ്പറുകൾക്ക്
മേൽ സ്റ്റിക്കർ ഒട്ടിച്ച്
മറച്ചു വച്ചിരുന്നു.അതിനാൽ
മെഷീനിൽ നിന്ന് വിത്ത് വാങ്ങാൻ
സാധിച്ചില്ല.അപ്പോഴാണ്
ഒരു ചെറുപ്പക്കാരൻ അവിടെ
എത്തിയത്.10
രൂപയുടെ
ഒരു നോട്ട് ഇൻസർട്ട് ചെയ്തു.പയർ
എന്നതിന് നേരെയുള്ള Dഎന്ന
ആൽഫബറ്റും അതിനടുത്ത് തന്നെയുള്ള
7 എന്ന
നമ്പറും അമർത്തി.
കാശ്
അകത്തേക്ക് പോയെങ്കിലും
വിത്ത് പുറത്തേക്ക് വന്നില്ല!
10 രൂപ
ഇൻസർട്ട് ചെയ്യുന്നിടത്ത്
വലിയൊരു ബട്ടൺ ഉണ്ടായിരുന്നു.പോയ
കാശ് തിരിച്ചു കിട്ടാൻ അദ്ദേഹം
അതും അമർത്തി നോക്കി – നോ
രക്ഷ.പാനലിൽ
എന്തൊക്കെയോ മിന്നിത്തെളിയുന്നത്
വായിച്ചത് പ്രകാരം അയാൾ Dയും
7ഉം
പിന്നേയും അമർത്തി-വിത്ത്
ചില്ല് കൂട്ടിൽ തന്നെ!
“കാശ്
പോയെന്നാ തോന്നുന്നേ…എങ്കിലും
എന്തെങ്കിലും ഒപ്ഷൻ കാണണമല്ലോ?”
അയാൾ
എന്നെ നോക്കി പറഞ്ഞു.രാവിലെ
തന്നെ സർക്കാർ വകുപ്പിൽ ഒരാൾ
ശശിയാകുന്നത് കണ്ട ഞാൻ ഒരു
ചെറിയ പരീക്ഷണം നടത്താൻ
തീരുമാനിച്ചു.
Dയും
തൊട്ടപ്പുറത്തുള്ള 7ന്
പകരം അതിന്റേയും അപ്പുറത്തുള്ള
8ഉം
അമർത്തി.അതാ….ചില്ല്
കൂടിനകത്ത് ഒരു ഞരക്കം.D8
എന്ന്
ലേബൽ ചെയ്ത നിരയിൽ നിന്നും
ഒരു പാക്കറ്റ് വിത്ത് താഴേക്ക്
വീണു!താഴെയുള്ള
ട്രേയിൽ കയ്യിട്ടപ്പോൾ
കിട്ടിയതാകട്ടെ കുറേ വേസ്റ്റ്
പേപ്പറുകൾ!!
“വിത്ത്
വീണിട്ടുണ്ട്…”
നോക്കി നിന്ന വേറെ രണ്ട് പേർ
പറഞ്ഞു.
“ഒന്ന്
കൂടി തപ്പി നോക്കൂ…”
ഞാൻ അയാളോട് പറഞ്ഞു.
ഒന്ന്
കൂടി തപ്പിയപ്പോൾ ട്രേയുടെ
ഒരു മൂലയിൽ നിന്ന് വിത്ത്
പാക്കറ്റ് കിട്ടി.
“എങ്കിൽ
ഒന്ന് കൂടി പരീക്ഷിച്ച്
നോക്കാം..”
ആത്മവിശ്വാസം
കൂടിയപ്പോൾ അദ്ദേഹം പറഞ്ഞു.
10
രൂപയുടെ
നോട്ട് ഇൻസർട്ട് ചെയ്തു.പയർ
വിത്തിന്റെ Dഎന്ന
ആൽഫബറ്റും 7
എന്ന
നമ്പറും അമർത്തി.ഒന്നും
സംഭവിച്ചില്ല.
Dയും
8ഉം
അമർത്തി.വിത്ത്
താഴെ വീണു.വിത്തെടുത്ത്
പോക്കറ്റിലേക്കിട്ട് അയാൾ
അയാളുടെ വഴിക്കും ഞാൻ എന്റെ
ബസ്സിലേക്കും കയറി.
4 comments:
“കാശ് പോയെന്നാ തോന്നുന്നേ…എങ്കിലും എന്തെങ്കിലും ഒപ്ഷൻ കാണണമല്ലോ?” അയാൾ എന്നെ നോക്കി പറഞ്ഞു.രാവിലെ തന്നെ സർക്കാർ വകുപ്പിൽ ഒരാൾ ശശിയാകുന്നത് കണ്ട ഞാൻ ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു.
വിത്തുഗുണം
മെഷീന്റെ കുഴപ്പമൊ വിത്തിന്റെ കുഴപ്പമോ?
:) വിത്ത് ഗുണം
കുഴപ്പം തന്നെ...
Post a Comment
നന്ദി....വീണ്ടും വരിക