Pages

Thursday, June 27, 2013

നോസ് അല്ല മൂക്ക്

എന്റെ ചെറിയ അനിയന്റെ മോന്‍ മുന്നയും  എന്റെ ചെറിയ മോള്‍ ലൂനയും സമപ്രായക്കാരാണ് - മൂന്ന് വയസ്സ്.ഇന്നലെ മുന്ന എന്റെ വീട്ടില്‍ വന്നു.അവന്റെ വീട്ടില്‍ നഴ്സറിയില്‍ പോകുന്ന ആരോ ഉള്ളതിനാല്‍ പല ഇംഗ്ലീഷ് പദങ്ങളും അവന്‍ പഠിച്ചിട്ടുണ്ട്.അവന്‍ അത് വിളമ്പുകയാണ്.

മൂക്കില്‍ തൊട്ടു കൊണ്ട് മുന്ന : നോസ്

ലൂന : നോസ് അല്ലെടാ മൂക്ക് എന്നാ....

മുന്ന: മൂക്ക് അല്ല നോസ്

ലൂന: നോസ് അല്ല മൂക്ക്
അവസാനം രണ്ടാളും കച്ചറയായി.ഉടന്‍ മുന്ന : പുതുപ്പാടിയില്‍ (അവന്റെ ഉമ്മയുടെ നാട്) ഇതിന് നോസ് എന്നാ പറയാ....!!!

5 comments:

Areekkodan | അരീക്കോടന്‍ said...

നോസ് അല്ല മൂക്ക് !!!

achu said...

കൊള്ളാം... ഉത്തരം മുട്ടാതെ അവന്‍ ഒരു കാരണം കണ്ടെതിയല്ലോ... നന്നായി.

ആശംസകള്‍.,..

http://aswanyachu.blogspot.in/

ajith said...

നോസാണോ മൂക്കാണോ..?
കണ്‍ഫ്യൂഷനായല്ലോ

Cv Thankappan said...

നോസാകുന്ന മൂക്ക്
ആശംസകള്‍

Echmukutty said...

പിന്നല്ലാതെ...

Post a Comment

നന്ദി....വീണ്ടും വരിക