Pages

Monday, November 11, 2013

ഡെക്കാൻ പീഠഭൂമിയിലൂടെ…..


-->

സക്ലേഷ്പുരയിൽ എത്തി നിൽക്കുമ്പോഴാണ് ഞങ്ങളുടെ ആതിഥേയന്റെ ഫോൺ വന്നത്. “ആബീ.എവിടെ എത്തി?”

സക്ലേഷ്പുര“

.കെ..ഇനി രണ്ടാമത്തെ സ്റ്റേഷൻ ആണ് അരസിക്കര.പക്ഷേ ഒന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ട്..”

അപ്പോഴാണ് ഞൻ വാച്ചിലേക്ക് നോക്കിയത്. സുബ്രമണ്യപുരം മുതൽ സക്ലേഷ്പുര വരെ മൂന്ന് മണിക്കൂറോളം ചാറൽമഴയും കാനനഭംഗിയും കുന്നിന്മേടുകളും നുകരാൻ വിനിയോഗിച്ചത് ഞങ്ങളറിഞ്ഞതേയില്ല.


        “മൂന്ന് എഞ്ചിനുകളാണ് നമ്മെ ഇവിടെ എത്തിച്ചത്..”വല്ല്യാക്ക പറഞ്ഞു.ഒരു വണ്ടി വലിക്കാൻ മൂന്ന് എഞ്ചിനുകൾ എന്ന് പറയുമ്പോൾ താണ്ടി വന്ന മലയുടെ ഉയരവും പാതയിലുള്ള കയറ്റവും എത്രത്തോളം വരുമെന്ന് ഞങ്ങൾ ഊഹിച്ചു.

    സക്ലേഷ്പുരയിൽ മഴ ഇല്ല. കാരണം പശ്ചിമഘട്ടം അവിടെ അവസാനിച്ചു.ഇനി ഡെക്കാൻ പീഠഭൂമിയാണ്.ഫലഭൂയിഷ്ഠമായ ഡെക്കാൻ പീഠഭൂമി ട്രെയ്നിന്റെ ഇരുവശവും പരന്നു കിടന്നു.റാഗിയും ചോളവും തക്കാളിയും ഉള്ളിയും വിളഞ്ഞ് നിൽക്കുന്ന പാടങ്ങൾ കടന്ന് ട്രെയിൻ മുന്നോട്ട് കുതിച്ചു.ഇടക്കിടക്ക് വിസ്തൃതമായ കമുക് തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും പ്രത്യക്ഷപ്പെട്ടു.കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കൃഷി എന്റെ മനസ്സിന് കുളിരേകി.കൃഷിഭൂമിയിൽ അധ്വാനിക്കുന്നവരും വിളവെടുക്കുന്നവരും കാഴ്ചയിൽ മിന്നിമറഞ്ഞു. ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തി.ഞാൻ പുറത്തേക്ക് നോക്കി – ഹാസ്സൻ ജംഗ്ഷൻ




                                                        ഹാസ്സൻ ജംഗ്ഷൻ

           ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഹാസ്സൻ എന്നത് ഒരു ഭൌതികശാസ്ത്രം പഠിതാവ് എന്ന നിലയിൽ എന്റെ ചിന്തകൾക്ക് തീ കൊളുത്തി.പക്ഷേ ട്രെയിനിന് കൂടുതൽ സമയം വെയ്റ്റിംഗ് ഇല്ലാത്തതിനാൽ നമ്മുടെ ചില ആകാശപരീക്ഷണങ്ങൾ കണക്കെ ആ ചിന്ത പെട്ടെന്ന് മൂക്കുകുത്തി.

           വൈകിട്ട് ആറരയോടെ ഞങ്ങൾ അരസിക്കര എത്തി. ഞങ്ങളുടെ ആതിഥേയൻ നുഹ്മാൻ (മൂത്താപ്പയുടെ മകൻ) സ്റ്റേഷനിൽ കാത്ത് നിന്നിരുന്നു.അവന്റെ കൂടെ അവരുടെ വീട്ടിലേക്ക് നടന്നു.നടത്തത്തിനിടയിൽ തന്നെ വരും ദിവസങ്ങളിലേക്കുള്ള യാത്രാപരിപാടികളും തയ്യാറാക്കി.

                                                     അരസിക്കര ജംഗ്ഷൻ


(തുടരും......)

3 comments:

Areekkodan | അരീക്കോടന്‍ said...

പക്ഷേ ട്രെയിനിന് കൂടുതൽ സമയം വെയ്റ്റിംഗ് ഇല്ലാത്തതിനാൽ നമ്മുടെ ചില ആകാശപരീക്ഷണങ്ങൾ കണക്കെ ആ ചിന്ത പെട്ടെന്ന് മൂക്കുകുത്തി.

habeeba said...

തുടരട്ടെ യാത്ര വിവരണം....

ബഷീർ said...

മുന്നെ എഴുതിയതും വായിക്കാം ഇത്ര കുറച്ചാക്കിയതെന്തേ.. സീരിയൽ പോലെ.. !

Post a Comment

നന്ദി....വീണ്ടും വരിക