കുട്ടികൾക്ക് വേണ്ടി ഒരു പരിപാടി നടത്താൻ സ്കൂളിൽ പോയപ്പോൾ വെറുതെ ഒരു ചോദ്യം ചോദിച്ചു.
"ദൈവത്തെക്കാൾ ശക്തൻ ആയി ആര് ഉണ്ട് ?"
"സൂപർമാൻ ....ചോട്ടാ ബീം ....മായാവി...." കണ്ടതും കേട്ടതും വായിച്ചതുമായ നിരവധി പേരുകൾ ഒഴുകാൻ തുടങ്ങി.
"സ്റ്റോപ്പ് ...ഒരാള് എഴുന്നേറ്റ് നിന്നിട്ട് പറയൂ ..."
എല്ലാവരും പരസ്പരം നോക്കി നില്ക്കുന്നതിനിടെ അവസാന ബെഞ്ചിൽ നിന്നും ഒരുവൻ എഴുന്നേറ്റ് പറഞ്ഞു - "ജില്ലാ കളക്ടർ" !!!
തീര്ത്തും അപ്രതീക്ഷിതമായ ഉത്തരം കേട്ട ഞെട്ടലിൽ നിന്നും മോചിതനായ ശേഷം ഞാൻ ചോദിച്ചു
" ആട്ടെ ... എന്താ അങ്ങനെ പറയാൻ കാരണം?"
"കഴിഞ്ഞ തിങ്കളാഴ്ച നല്ല മഴ പെയ്തു ....ചൊവ്വാഴ്ച ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു..."
"അതുകൊണ്ട്?"
"ചൊവ്വാഴ്ച സ്കൂളും ഇല്ല , മഴയും ഇല്ല ....."
"ഓഹോ...അത് ???"
"തീർന്നില്ല മാഷേ ..."
"പിന്നെ??"
"പിന്നെ ഈ തിങ്കളാഴ്ചയും നല്ല മഴ പെയ്തു .... ജില്ലാ കളക്ടർ ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു...ഈ ചൊവ്വാഴ്ചയും സ്കൂളും ഇല്ല , മഴയും ഇല്ല ....."
"ഓ..."
"സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച കലക്ടർ, കലക്ടർ മാത്രം....ഒപ്പം മഴക്കും അവധി ബാധകമാക്കിയ കലക്ടർ അപ്പോൾ ആരായി .....?"
"ദൈവത്തെക്കാൾ ശക്തൻ ആയി..." കുട്ടികൾ ഒന്നിച്ച് പറഞ്ഞപ്പോൾ ഞാൻ മൌനനായി.

3 comments:
"ദൈവത്തെക്കാൾ ശക്തൻ ആയി..." കുട്ടികൾ ഒന്നിച്ച് പറഞ്ഞപ്പോൾ ഞാൻ മൌനനായി.
ശരിയല്ലേ?
അതാണ് ശരി....!
Post a Comment
നന്ദി....വീണ്ടും വരിക