സി.എൻ.എൻ - ഐ.ബി.എന്നിന്റെ പ്രശസ്ത ഇന്ത്യൻ പുരസ്കാരത്തിന്റെ അവസാന റൌണ്ടിലേക്ക് ശ്രീ.പി.വിജയൻ ഐ.പി.എസ് പ്രവേശിച്ചു എന്നറിഞ്ഞപ്പോഴേ ഞാൻ മനസാ സന്തോഷിച്ചിരുന്നു.അദ്ദേഹം പ്രസ്തുത പുരസ്കാരം വാങ്ങുന്ന ഫോട്ടോ ഇന്ന് പത്രത്തിൽ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. അവാർഡ് ലബ്ധിക്ക് പ്രധാന കാരണമായ, രാജ്യത്തിന് തന്നെ മാതൃകയായ കുട്ടിപ്പോലീസ് പദ്ധതി ആവിഷ്കരിച്ച സമയത്ത് അദ്ദേഹവുമായി സംവദിക്കാൻ എൻ.എസ്.എസ് വളൻണ്ടിയർമാർക്ക് ഒരു അവസരം ലഭിച്ചിരുന്നു.
സ്കൂൾ കുട്ടികൾക്കിടയിൽ നന്മയുടെ പ്രകാശം പരത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ.പി.വിജയൻ ഐ.പി.എസ് പാലക്കാട് ജില്ലയിൽ ആരംഭിച്ച ഒരു പദ്ധതി അദ്ദേഹത്തിന്റെ പേര് തന്നെ ‘നന്മ വിജയൻ’ എന്നാക്കി മാറ്റിയ സമയം കൂടിയായിരുന്നു അത്.ഇന്നും ആ പ്രവർത്തനങ്ങൾ പല രൂപത്തിലും സ്കൂളുകളിൽ പച്ചപിടിച്ച് നിൽക്കുമ്പോൾ ശ്രീ.പി.വിജയൻ ഐ.പി.എസ് ന്റെ മുമ്പിൽ നാം അറിയാതെ കൈ കൂപ്പും.കാരണം പഠനകാലത്ത് താൻ അനുഭവിച്ച നിരവധി ക്ലേശങ്ങൾ ആയിരുന്നു ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പ്രചോദനം എന്ന് അന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച “പാത്ഫൈൻഡർ” എന്ന ക്യാമ്പിലായിരുന്നു ഈ ഇന്റെറാക്ഷൻ. ശ്രീ.പി.വിജയൻ ഐ.പി.എസ് അന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോ മറ്റോ ആയിരുന്നു.ക്യാമ്പ് ഡയരക്ടർ അടക്കം സ്ഥലം വിട്ട അന്ന് (!) ആ സെഷൻ (പിന്നീട് ഏകദേശം എല്ലാ ദിവസത്തേയും സെഷനുകളും) നിയന്ത്രിക്കാനും മുഖ്യാതിഥിയോടൊപ്പം മുൻനിരയിൽ ഇരിക്കാനും ഉള്ള ഭാഗ്യം ലഭിച്ചത് എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ കണ്ടിജന്റ് ലീഡറായി പങ്കെടുത്ത എനിക്കായിരുന്നു.
നന്മ നിറഞ്ഞ ഇത്തരം മനസ്സുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുമ്പോൾ ആ സന്തോഷത്തിൽ നമുക്കെല്ലാവർക്കും പങ്ക് ചേരാം.നന്മ വിജയന് അഭിനന്ദനങ്ങൾ.
9 comments:
കാരണം പഠനകാലത്ത് താൻ അനുഭവിച്ച നിരവധി ക്ലേശങ്ങൾ ആയിരുന്നു ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പ്രചോദനം എന്ന് അന്ന് അദ്ദേഹം പറഞ്ഞു.
നന്മ നിറഞ്ഞവരുടെ കൂടെ ഇരിക്കാൻ ഭാഗ്യം ലഭിക്കണമെങ്കിൽ നന്മയുള്ള ഒരു മനസ്സുള്ളവർക്കേ ആവൂ.
അപൂര്‍വ്വം ചിലര്‍!
നന്മയുള്ള പോലീസുകാരൻ!
ഗ്രേറ്റ്
ആശംസകള്‍
ശ്രീ വിജയന് ആശംസകൾ...
സാധാരണക്കാർക്ക് പ്രചോദനവും പ്രതീക്ഷയുമാണ് ശ്രി.വിജയൻ.
ഹൃദയം നിറഞ്ഞ ആശംസകൾ..
ഇരുവര്‍ക്കും അഭിനന്ദനങ്ങൾ..!!
Post a Comment
നന്ദി....വീണ്ടും വരിക