Pages

Sunday, May 31, 2015

എ1 ലുലുമോൾ

ലുലു മോൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കാര്യം ഞാൻ ഇവിടെ പങ്കു വച്ചിരുന്നു.പരീക്ഷ കഴിഞ്ഞ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നാളെ മറ്റന്നാൾ എന്നിങ്ങനെ നീട്ടി നീട്ടി അവസാനം റിസൽട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) മുഴുവൻ വിഷയങ്ങളിലും എ1 ഗ്രേഡോടെ മോൾ എസ്.എസ്.എൽ.സി എന്ന ‘ഓവുപാലം’ കടന്നു.       

എല്ലാ വിഷയങ്ങളിലും ഗ്രേഡ് പോയിന്റ് 10 ഓടെ CGPA 10 (Cumulative Grade Point Average) നേടി ആണ് പാസ്സായത്. അവൾ പഠിച്ച വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ 11 ഫുൾ എ1 കുട്ടികൾ ഉണ്ടെങ്കിലും അപ്ഗ്രേഡ് ചെയ്യാതെ ഫുൾ എ1 കിട്ടിയത് മോൾക്ക് മാത്രമാണ്.അതായത് സ്കൂളിലെ ടോപ് സ്കോറെർ. 1987ൽ കേരളബോർഡിന്റെ എസ്.എസ്.സി പരീക്ഷ എഴുതിയ എനിക്കായിരുന്നു അന്ന് എന്റെ സ്കൂളിലെ (സുബുലുസ്സലാം ഹൈസ്കൂൾ,മൂർക്കനാട് ) ടോപ് സ്കോറെർ പട്ടം എന്നത് മോളും ഞാനും തമ്മിലുള്ള മത്സരത്തിലെ പുതിയ അദ്ധ്യായമായി (മറ്റു മത്സരങ്ങളും ഫലങ്ങളും മറ്റൊരു പോസ്റ്റിൽ പറയാം).         

പുത്തലം എന്ന എന്റെ പ്രദേശത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി വൈ.സി.എ ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് ,   ഈ വിജയത്തിന്റെ , കുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ ഉപഹാരം ലുലുമോൾ ഏറ്റുവാങ്ങി (ആദ്യ ഉപഹാരം നൽകിയത് പതിവ് പോലെ എന്റെ സ്വന്തം ഉമ്മ തന്നെ).

7 comments:

Areekkodan | അരീക്കോടന്‍ said...

മുഴുവൻ വിഷയങ്ങളിലും എ1 ഗ്രേഡോടെ മോൾ എസ്.എസ്.എൽ.സി എന്ന ‘ഓവുപാലം’ കടന്നു.

വിനോദ് കുട്ടത്ത് said...

ഓര്‍ത്തിരിക്കാന്‍ മാധുര്യമൂറുന്ന വിജയം.... അനുമോദനങ്ങള്‍.....

Cv Thankappan said...

അഭിനന്ദനങ്ങള്‍
ആശംസകള്‍

ajith said...

ആശംസകള്‍
വിജയങ്ങള്‍ ഒരു തുടര്‍ക്കഥയാകട്ടെ

Geetha said...

അഭിനന്ദനങ്ങൾ. മോൾ തുടർന്നുള്ള പഠനങ്ങളിലും ഉന്നതവിജയങ്ങൾ കരസ്ഥമാക്കട്ടെ.

Bipin said...

അരീക്കോടാ മോൾക്ക്‌ എ 1 കിട്ടിയതിൻറെ ക്രെഡിറ്റ് എടുക്കുകയും വേണ്ട പഴയ സ്വന്തം എ 1 പറഞ്ഞ് ക്രെഡിറ്റ് കുറയ്ക്കുകയും വേണ്ട.

ലുലു വിനു അച്ഛന്റെ ബ്ലോഗിലൂടെ ആശംസകൾ നേരുന്നു.

മോള് നന്നായി പഠിയ്ക്കട്ടെ. അതിനിടയിൽ, വായന, എഴുത്ത്, കളി എന്നിങ്ങിനെ എല്ലാറ്റിലും ഇടപെടട്ടെ. എല്ലാം മനസ്സിലാകുന്ന ഒരാളായി വളരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ. മോൾ തുടർന്നുള്ള
പഠനങ്ങളിലും ഉന്നതവിജയങ്ങൾ നേടുമാറാകട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക