അങ്ങനെ വീണ്ടും ഒരു ചിങ്ങം കൂടി പിറന്നു.മലയാളികള്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒക്കെ മാസമായി കണക്കാക്കുന്ന ചിങ്ങം.വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ച് വരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിലും കോളേജിലും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലും ഒക്കെ വിവിധതരം പച്ചക്കറികള്‍ നട്ടുണ്ടാക്കുന്നതിന് ഞാന്‍ സമയം കണ്ടെത്തിയിരുന്നു.വീട്ടിലുണ്ടാക്കിയ കോവക്ക, ചീര , കാരറ്റ് തുടങ്ങിയവപ്പറ്റി ഞാന്‍ ഇവിടെ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ മഴക്കാലം ആരംഭിച്ചതോടെ വീട്ടിലെ വിളകള്‍ പലതും അവസാനിച്ചു. പുതിയവ കൃഷി ചെയ്തു. അതില്‍ തക്കാളി, വെണ്ട, മുളക്,വഴുതന,മല്ലി എന്നിവയുടെ തൈകള്‍ ഗ്രോബാഗില്‍ നന്നായി വരുന്നു.
മഴ തുടങ്ങിയതോടെ എന്റെ കോവക്ക പന്തല്‍ വീണിരുന്നു. അതോടെ ആ പന്തലും വള്ളികളും പൂര്‍ണ്ണമായും ഞാന്‍ നീക്കം ചെയ്തു. പഴയ വള്ളിയുടെ ശേഷിപ്പില്‍ നിന്നുണ്ടാകുന്ന പുതിയ വള്ളികള്‍ പടര്‍ത്താനായി ഒരു പുതിയ പന്തലും ഇട്ടു. ഇന്ന് അതിലേക്കുള്ള ആദ്യവള്ളി പടര്‍ന്ന് തുടങ്ങി.
എന്റെ തൊട്ടടുത്ത പറമ്പ് കാലങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അദ്ധ്യാപികയായിരുന്ന എന്റെ ഉമ്മ റിട്ടയര്‍മെന്റ് ജീവിതത്തില്‍ സമയം കളയുന്നത് ഇങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്തുകൊണ്ടാണ്.ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് നിരപ്പാക്കിയ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കും എന്ന ധാരണയില്‍ ഇത്തവണ ഉമ്മ അവിടെ ഒന്നും നട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെ ഒരു പ്രവൃത്തിയും നടക്കാതായതോടെ ചാക്കില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങിയ തക്കാളി, ചീര,പച്ചമുളക് തുടങ്ങിയവയുടെ തൈകള്‍ കഴിഞ്ഞ മാസം ഉമ്മ അവിടേക്ക് മാറ്റി. 75 പിന്നിട്ട ഉമ്മ എന്നും അവയെ പരിചരിക്കുന്നു. ഇന്ന് ചിങ്ങം ഒന്നിന് ചീരയുടെ ആദ്യ വിളവെടുപ്പ് നടത്തി.
ഇന്ന് ആഗസ്ത് 17 കൂടി ആണ്. എന്റെ മൂത്തമോള് ലുലുവിന്റെ പതിനെട്ടാം ജന്മദിനം. ഒരു മരം കൂടി ഇന്ന് എന്റെ പറമ്പില്‍ വളരാന്‍ തുടങ്ങും, ഇന്ഷാ അല്ലാഹ്. അങ്ങനെ എല്ലാം ഒത്തുവന്നതിനാല്‍ ഞാന്‍ പറയുന്നു , ചിങ്ങം 1 - ഞങ്ങളുടെ ദിനം.

4 comments:
അങ്ങനെ എല്ലാം ഒത്തുവന്നതിനാല്‍ ഞാന്‍ പറയുന്നു , ചിങ്ങം 1 - ഞങ്ങളുടെ ദിനം.
കൃഷിക്കാരനായ അച്ഛനും പിറന്നാളുകാരിയായ മോൾക്കും ആശംസകൾ!!!!
വളകൂറുള്ള മണ്ണില്‍ നിറയട്ടെ വിളകള്‍...
ആശംസകള്മാഷെ
സുധീ...നന്ദി
തങ്കപ്പേട്ടാ...ശ്രമിക്കട്ടെ
Post a Comment
നന്ദി....വീണ്ടും വരിക