Pages

Monday, August 29, 2016

ഒരു പെന്‍ഡ്രൈവ് സ്റ്റോറി

                2013 നവമ്പര്‍ 20 - ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതി ഭവനില്‍ വച്ച് ഞാന്‍ സ്വീകരിച്ചതിന്റെ പിറ്റെ ദിവസം. അന്ന് ഡല്‍ഹിയിലെ ദിനപത്രങ്ങളില്‍ അതൊരു വാര്‍ത്തയായോ എന്ന് എനിക്ക് നോക്കാന്‍ പറ്റിയില്ല. പക്ഷേ മാതൃഭൂമിയുടെ ഡല്‍ഹി എഡിഷനില്‍ ഒരു അച്ചടിപിശക് മൂലം ഞാന്‍ അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ അടുത്തടുത്ത് പ്രസിദ്ധീകരിച്ചു!കേരളത്തിലെ പത്രങ്ങളിലും ഈ ഫോട്ടോയും റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നതിനായി അവ ഉടന്‍ പത്രമാഫീസുകളിലേക്ക് മെയില്‍ ചെയ്യണം എന്ന സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ നിര്‍ദ്ദേശ പ്രകാരം വാര്‍ത്താകുറിപ്പും , ഫോട്ടോയും ഞാന്‍ പെന്‍ഡ്രൈവിലാക്കി.ശേഷം  ഞങ്ങള്‍ താമസിക്കുന്ന പഹാഡ്‌ഗഞ്ചിലെ ഹോട്ടലിന് മുന്നില്‍ കണ്ട ഇന്റെര്‍നെറ്റ് കഫെയിലേക്ക് ഞാന്‍ കയറി.

      കൌണ്ടറില്‍ ഇരുന്ന ഏതോ സിംഗ് എന്റെ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.അത് സ്കാന്‍ ചെയ്തെടുത്ത ശേഷം എന്നോട് ഒരു കാബിനില്‍ ഇരിക്കാന്‍ പറഞ്ഞു.അദ്ദേഹം ഓണാക്കി തരുന്നതിന് മുമ്പ് തന്നെ ഞാന്‍ സിസ്റ്റം ഓണാക്കി.പക്ഷെ അത് വര്‍ക്ക് ചെയ്തില്ല.

യെഹ് കാം നഹീം കര്‍താ ഹെ...” ഞാന്‍ സര്‍ദാര്‍ജിയോട് പറഞ്ഞു.

“അരെ സാബ്...വര്‍ക്ക് കരേഗ....സബൂര്‍ കരൊ...” സര്‍ദാര്‍ജിയുടെ മറുപടി.

“യെഹ് ജാംബ(വാന്‍‌) യുഗ് കെ കമ്പ്യൂട്ടര്‍ ഹെ...മുജെ എക് അലഗ് ദൊ..” കമ്പ്യൂട്ടറിന്റെ പഴക്കം കണ്ട് ഞാന്‍ പറഞ്ഞു.

“ജംബോസിംഗ് നഹീം...മെം ജഗ്ബീര്‍ സിംഗ് ഹും...” സര്‍ദാര്‍ജി കേട്ടത് മാറിപ്പോയി.

“നീ ഏത് സിംഗായാലും വേണ്ടില്ല...ഇത് വേഗം മാറ്റിത്തരൂ...“


എന്റെ തിരക്ക് കണ്ട സര്‍ദാര്‍ജി എന്നെ അടുത്ത കാബിനിലേക്ക് മാറ്റി.ഇതിനിടയില്‍ സര്‍ദാര്‍ജിയുടെ ഒരു സുഹൃത്ത് രണ്ട് ചായയും കൊണ്ട് അവിടെ എത്തി.ഞാന്‍ അടുത്ത സിസ്റ്റം ഓണാക്കിയ ശേഷം മുന്‍‌ഭാഗത്ത് കണ്ട ഫ്രണ്ട് പാനല്‍ യു.എസ്.ബിയില്‍ പെന്‍ഡ്രൈവ് കുത്തി ഒന്നമര്‍ത്തി.ആനയുടെ വായില്‍ ശര്‍ക്കരയുണ്ട വച്ച പോലെ പെന്‍ഡ്രൈവ് പെട്ടെന്ന് അപ്രത്യക്ഷമായി.പെന്‍ഡ്രൈവ് എവിടെപ്പോയി എന്നറിയാന്‍ ഞാന്‍ കുനിഞ്ഞ് നോക്കിയെങ്കിലും അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു.അത് യു.എസ്.ബി ഡ്രൈവും കടന്ന് സി.പി.യുവിന് ഉള്ളിലേക്ക് വീണിരുന്നു.

“അരെ സര്‍ദാര്‍ജി, മേര പെന്‍ഡ്രൈവ് അന്തര്‍ഗയ...”

“അരെ സബൂര്‍ കരൊ...ചായ് പീനെ കെ ബാദ് ആയേഗ...”

“ങേ!!പെന്‍ഡ്രൈവ് ചായ കുടിച്ചിട്ട് വരും എന്നോ...? യെ ബഡ്കൂസ്....പെന്‍ഡ്രൈവ് കമ്പ്യൂട്ടര്‍ ക അന്തര്‍ഗയ...” ഞാന്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു.

അന്തര്‍ഗയ??...ആപ് പഹ്‌ലെ ഡ്രൈവ് നഹീം ദേഖ (അകത്തു പോകുകയോ,ഡ്രൈവ് ആദ്യം നോക്കിയില്ലേ)??”

“എനിക്ക് തന്നെ ഇരിക്കാന്‍ കഴിയാത്ത ഈ കാബിനകത്ത് പഹ്‌ലെ എങ്ങനെ ദേഖാന സര്‍ദാര്‍ജീ...”

“വെയ്റ്റ്...മേരെ ഭായി ചായ് പീനെ കെ ബാദ് ആയേഗ...”

“നിന്റേം ഭായിയുടേം ഒരു ചായകുടി...എനിക്ക് വൈകിട്ടുള്ള ട്രെയ്നിന് നാട്ടിലേക്ക് പോകാനുള്ളതാ....” ഇനിയും ഹിന്ദി പറഞ്ഞ് നിന്നാല്‍ ശരിയാകില്ല എന്നതിനാല്‍ ഞാന്‍ ഒന്ന് ശബ്ദം കനപ്പിച്ചു.

“ക്യാ ഹെ മുശ്കില്‍ (എന്താ പ്രശ്നം)?”  സര്‍ദാര്‍ജിയുടെ സുഹൃത്ത് എന്റെ വെപ്രാളം കണ്ട് ചോദിച്ചു.

“മേം പെന്‍ഡ്രൈവ് (കുത്തുന്ന ആംഗ്യം കാണിച്ചു)...അന്തര്‍ഗയ...“

കമ്പ്യൂട്ടര്‍ ക അന്തര്‍?”

“അല്ലാതെ പിന്നെ എന്റെ അന്തര്‍ പോകുമോ?”

“അരെ....യെ ഖുലാ പഡേഗ (തുറക്കേണ്ടി വരും)....“ കൌണ്ടറിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

“ഖുലാന....ആപ് കെ പെന്‍ഡ്രൈവ് കെ ലിയെ മേര സിസ്റ്റം ഖരാബ് കര്‍നെ കൊ മേം നഹീം കോശിശ് കരേഗ (നിന്റെ പെന്‍ഡ്രൈവിന് വേണ്ടി എന്റെ കമ്പ്യൂട്ടര്‍ ഞാന്‍ കേട് വരുത്തില്ല..)“

“പസ്റ്റ്....ഇമ്മാതിരി കുന്ത്രാണ്ടങ്ങള്‍ കൊണ്ടുവച്ചിട്ട് അത് ഇനിയും കേടുവരുത്താന്‍ പറ്റില്ല എന്നല്ലേ....മുജെ മേര പെന്‍ഡ്രൈവ് ചാഹിയെ...” ഞാന്‍ വീണ്ടും രോഷം കൊണ്ടു.

“വെയ്റ്റ്....യഹാം കോയി സ്ക്രൂഡ്രൈവര്‍ നഹീം...മേര ബായി ആയ തൊ മിലേഗ (ഇവിടെ സ്ക്രൂഡ്രൈവര്‍ ഇല്ല,സഹോദരന്‍ വന്നാല്‍ കിട്ടുമായിരിക്കും)..”

“വഹ് കബ് ആയേഗ?”

“കരീബ് എക് ഖംടെ മേം (ഒരു മണിക്കൂറിനുള്ളില്‍...)“

“ഒരു മണിക്കൂര്‍ കഴിഞ്ഞോ....മുജെ കേരള ട്രെയിന്‍ മേം ജാനാ ഹെ....”

“ബിനാ പെന്‍ഡ്രൈവ് ജാവൊ (പെന്‍ഡ്രൈവ് ഇല്ലാതെ പൊയ്ക്കോളൂ)..”

സ്ക്രൂഡ്രൈവര്‍ മില തൊ ആപ് ഖുലേഗ?” ഞാന്‍ വെറുതെ ചോദിച്ചു.

“ഹാം...കോശിശ് കരേഗ...”

“ഏത് കോശി ചെയ്യും ന്നാടോ നീ ഇപ്പറയുന്നത്...” എനിക്ക് കലി കയറാന്‍ തുടങ്ങി.

പെന്‍ഡ്രൈവ് തിരിച്ചു കിട്ടല്‍ നിര്‍ബന്ധമായതിനാല്‍ സ്ക്രൂഡ്രൈവറിനായി ഞാന്‍ പഹാഡ്ഗഞ്ചിലെ ഗല്ലിയിലൂടെ ഒന്ന് നടന്ന് നോക്കാന്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ ഉടനെ ഞാന്‍ നേരെ എതിര്‍വശത്ത് കണ്ടത് ഉന്തുവണ്ടിയില്‍ പലതരം ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു വൃദ്ധനെയായിരുന്നു !തേടിയ പുലി കാറിന് കൈ കാട്ടി എന്ന് പറഞ്ഞപോലെ ഒരു ടെസ്റ്റര്‍ കം സ്ക്രൂഡ്രൈവര്‍ വെറും 20 രൂപക്ക് കിട്ടി. അതുമായി ഞാന്‍ സര്‍ദാര്‍ജിയുടെ അടുത്തേക്കോടി.

“ആപ് ഹീ കോശിശ് കരൊ...?” സ്ക്രൂഡ്രൈവര്‍ കൊണ്ടുവന്നപ്പോള്‍ സര്‍ദാര്‍ജി കാലുമാറി.

‘ഓഹ്...അപ്പോ ആ കോശി ഞാന്‍ ആണല്ലേ..?ഞങ്ങള്‍ ശശി എന്നാണ് ഇവരെ പറയാറ്....’ ഞാന്‍ മനസ്സില്‍ പറഞ്ഞു.പക്ഷെ സര്‍ദാര്‍ജിയുടെ അനുവാദത്തില്‍ ചെറിയൊരു അപകടം മണത്തതിനാല്‍ ഞാന്‍ പറഞ്ഞു- “ആപ് ഹീ ശശി കരോ...”

സംഗതി വശമില്ലാത്ത സര്‍ദാര്‍ജി സുഹൃത്തിനെ നോക്കി.അദ്ദേഹം ധൈര്യപൂര്‍വ്വം സി.പി.യുവിന്റെ ഒരുവശത്തെ സ്ക്രൂ അഴിച്ചു - അതാ എന്റെ പെന്‍ഡ്രൈവ് ! ചക്ക കണ്ട വാഴക്കോടനെപ്പോലെ ഒറ്റവാരലിന് ഞാന്‍ പെന്‍ഡ്രൈവ് കൈക്കലാക്കി. സര്‍ദാര്‍ജിയുടെ സുഹൃത്ത് കമ്പ്യൂട്ടര്‍ വീണ്ടും സ്ക്രൂവിട്ട് മുറുക്കി.

സ്ക്രൂഡ്രൈവര്‍ തിരിച്ച് വാങ്ങി, മൂന്നാമത്തെ സിസ്റ്റത്തില്‍ സൂക്ഷ്മതയോടെ പെന്‍ഡ്രൈവ് കുത്തി വാര്‍ത്തയും ചിത്രവും അയച്ച ശേഷം സാമാധാനത്തിന്റെ ദീര്‍ഘശ്വാസവും വിട്ട് ഞാന്‍ ഹോട്ടലിലേക്ക് തിരിച്ചുപോയി.

           ആയിരാമത് പോസ്റ്റ് ലിദുമോന്‍ പബ്ലിഷ് ചെയ്യുന്നു.

43 comments:

Areekkodan | അരീക്കോടന്‍ said...

‘ഓഹ്...അപ്പോ ആ കോശി ഞാന്‍ ആണല്ലേ..?ഞങ്ങള്‍ ശശി എന്നാണ് ഇവരെ പറയാറ്....’ ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഇത് ഈ ബ്ലോഗിലെ ആയിരാമത്തെ പോസ്റ്റ്.

Mubi said...

ആദ്യം 1000 പോസ്റ്റിനു അഭിനന്ദനങ്ങള്‍ :) സ്ഥിരം ഇവിടെ വന്ന് എത്തി നോക്കണതിന് പായസം വല്ലതും കിട്ട്വോ???

Areekkodan | അരീക്കോടന്‍ said...

മുബീ...ആയിരാമത് പോസ്റ്റിലെ ആദ്യ കമന്റിന് നന്ദി. എത്തിനോട്ടം,വായ്‌നോട്ടം എന്നിവക്ക് പായസം അല്ല കിട്ടുക,പാര്‍സലായി അടി കിട്ടും.

karempvt said...

ആയിരാമത്തെ പോസ്റ്റുംവായിച്ചു, അഭിനന്ദനങ്ങള്‍

Bipin said...

999 ൽ 1000 ത്തിനു ആശംസ നേർന്നു

Sujith Kumar said...

Congrats

Areekkodan | അരീക്കോടന്‍ said...

karempvt....Thanks

Bipinji....സുദീർഘമായ കമന്റ് അവിടെ കണ്ടു.നന്ദി

Sujith...Thanks

Anurag said...

ആയിരാമത്തെ പോസ്റ്റും കൊള്ളാം

Areekkodan | അരീക്കോടന്‍ said...

Anurag...വായനക്കും അഭിപ്രായത്തിനും നന്ദി

Firoz Abdulla said...

Kollam.. :D

Areekkodan | അരീക്കോടന്‍ said...

ഫിറോസ്...നന്ദി

Pradeep Nandanam said...

ആയിരം പൂർണചന്ദ്ര ...സോറി, ആയിരം ബ്ലോഗ് പോസ്റ്റുകൾ കണ്ട ബ്ലോഗിനും എഴുത്താളനും അഭിനന്ദനങ്ങൾ.

Mubi said...

ഹഹഹ... മാഷേ :)

Areekkodan | അരീക്കോടന്‍ said...

Pradeep...വായനക്കും അഭിപ്രായത്തിനും നന്ദി

മുബീ...വീണ്ടും എത്തിയോ?

ente lokam said...

ആയിരം പോസ്റ്റുകൾ ..എന്റമ്മേ..

അഭിനന്ദനങ്ങൾ മാഷേ..ബ്ലോഗ് ഇപ്പോ
പോയ കാല മാവേലി വിശേഷങ്ങൾ
പോലായി അല്ലേ..എന്നാലും ഇടയ്ക്കു
നമ്മൾ ഇങ്ങനെ തമ്മിൽ കാണുന്നതു തന്നെ
ഒരു സന്തോഷം ആണ്...

അന്ന് വാഴക്കോടൻ..ഇപ്പോ ചക്ക കണ്ട
നിരക്ഷരൻ എന്ന് പറയണം.കാരണം മനോജിന്
ആണ് ഇപ്പോ ചക്കയുടെ പേറ്റന്റ് റൈറ്റ്...:)

Areekkodan | അരീക്കോടന്‍ said...

എന്റെ ലോകം...പഴയവർ പലരും പല വഴിക്കായി.എന്നാലും ഞാനിന്നും ഈയിടം ഇഷ്ടപ്പെടുന്നു, ഇവിടെത്തന്നെ കൂടുന്നു.പിന്നെ നിരക്ഷരൻ‌ജി ചക്ക വിഴുങ്ങിയ കഥ ഞാനറിഞ്ഞില്ല.

Ck Hisham said...

Masha allah.....

Areekkodan | അരീക്കോടന്‍ said...

Hisham...അതെ,അനുഭവങ്ങളും അവസരങ്ങളും തന്ന് തന്ന് നിങ്ങളെല്ലാവരും കൂടി അത് ആയിരത്തിലെത്തിച്ചു!!

വിനുവേട്ടന്‍ said...

ആയിരം പോസ്റ്റുകൾ.... ആശംസകൾ മാഷേ....

സുധി അറയ്ക്കൽ said...

അരീക്കോടൻ സർ!!!!

Sabu Kottotty said...

1000
...........................

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...നന്ദി

സുധീ...ആയിരാം പോസ്റ്റിട്ട ഉടനെ എന്നെ വിളിച്ചതിനും ലിങ്ക് സപ്ലൈ ചെയ്തതിനും നന്ദി.

കൊട്ടോട്ടീ...അതെ,ആയിരം.

Cv Thankappan said...
This comment has been removed by the author.
mini//മിനി said...

ആയിരമായിരം അഭിനന്ദനങ്ങൾ,,,

ഉപാസന || Upasana said...

1000!!
എഴുത്തും ഒരുതരം ആക്ടിവിസമാണ്.
താങ്കളുടെ ഇശ്ചാശക്തി അപാരം.
:) (y)

സുനിൽ ഉപാസന

Sureshkumar Punjhayil said...

Wishes and Prayers...!!!

Echmukutty said...

കേമം... അതികേമം.. ആയിരാമത്തെ പോസ്റ്റിനു ഒത്തിരി സ്നേഹം.. ഇനീം ഇനീം എഴുതുക..

sameer thikkodi said...

Nice to Read.... This is how we see the blogging is still alive.

Congrats for the 1000th Post.

Cv Thankappan said...

ആയിരത്തില്‍ സര്‍ദാര്‍ജി കഥതന്നെയിട്ടു!
ആശംസകള്‍ മാഷെ

Unknown said...

പോസ്റ്റുകള്‍ ആയിരം കടക്കുക. ചില്ലറ കാര്യമല്ല....
അഭിനന്ദനങ്ങള്‍... !!

Areekkodan | അരീക്കോടന്‍ said...

മിനി ടീച്ചറ്...നന്ദി

ഉപാസന...നല്ല വാക്കുകള്‍ക്ക് നന്ദി

സുരേഷ്‌ജി...നന്ദി

Areekkodan | അരീക്കോടന്‍ said...

എച്ച്മൂ...സ്നേഹത്തോടെ സ്വീകരിച്ചിരിക്കുന്നു

സമീര്‍...അതെ, ബ്ലോഗ് എന്നും നിലനില്‍ക്കട്ടെ

തങ്കപ്പന്‍‌ജി...അതെന്താ,മനസ്സിലായില്ല

മുഹ്‌സിന്‍...നന്ദി

Shahid Ibrahim said...

ഹിന്ദി ഗംഭീരമായി. സമയം കിട്ടുകയാണെൽ ട്യൂഷൻ തരാമോ?

Areekkodan | അരീക്കോടന്‍ said...

ഷാഹിദ്...സെക്കന്റ് ലാംഗേജ് ഹിന്ദി പഠിച്ചതും പോരാഞ്ഞിട്ട് ഒരു വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ കോഴ്സും കഴിഞ്ഞിട്ടാ ഈ ഹിന്ദി മൊഴിയല്‍!!

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാലും എന്‍റെ മാഷെ ഇങ്ങള് ബല്ലാത്തൊരു സാധനം തന്നെ. ഹിന്ദി ഞമ്മക്കും ബല്ലാതെ പിടിച്ചു . കോശിശ് കരേഗാ ഞമ്മളും!.

K@nn(())raan*خلي ولي said...

ആയിരാമത്തെ പോസ്റ്റിനു എന്റെയും 'കല്ലി`വല്ലി' ബ്ലോഗിന്റെയും ആശംസകള്‍ നേരുന്നു. പണ്ടത്തെ ബ്ലോഗുകാലം ഓര്‍ത്തുപോയി.

സ്നേഹത്തോടെ, കണ്ണൂരാന്‍

Basheer Vellarakad said...

പഴയ പുലി മടകൾ എല്ലാം ഒഴിഞ്ഞ് കിടക്കുന്നു. പക്ഷെ ഈ പുലിമടയിൽ ഇപ്പോഴും പുലികൾ കയറിയിറങ്ങുന്നു.. ആയിരം പോസ്റ്റുകൾ ഒരു സംഭവം തന്നെ.. ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ഈ ബ്ലോഗിന്റെയും ബ്ലോഗറുടെയും ആയുറാരോഗ്യ സഖ്യത്തിനായി...

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാ....കോശിശ് കരോ ജീത് കരോ!!

കണ്ണൂരാൻ...ആ പഴയകാലം ഓർക്കാൻ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

Areekkodan | അരീക്കോടന്‍ said...

ബഷീർ ഭായ്...എന്തോ ഈ ലോകത്ത് നിന്നും വിട്ടുപോവാൻ എന്റെ മനസ്സ് അനുവദിച്ചില്ല.കമന്റടിക്കാർ കുറഞ്ഞെങ്കിലും വായനക്കാർ കൂടിയതായാണ് കണക്കുകൾ പറയുന്നത്.എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പത്ത് കൊല്ലം കൊണ്ട്
പത്ത് ശതം ബൂലോക കുറിപ്പുകൾ..
ബൂലോഗത്തിന്റെ സ്വന്തം അരിക്കോടൻ
മാഷിന് ആയിരമായിരം സഹസ്രാശംസകൾ ...!

Areekkodan | അരീക്കോടന്‍ said...

ബിലാ‍ത്തിയേട്ടാ...സഹസ്രാശംസകൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി.ഈയിടെ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റിലും കയറിയിറങ്ങിയിട്ടുണ്ടല്ലേ?

Sabu Kottotty said...

:DDDDDDDD:

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടി...ഇതെന്ത് കൊട്ടാ?

Post a Comment

നന്ദി....വീണ്ടും വരിക