നാഗര്‍ഹോളെ എന്‍ട്രി പോയിന്റിലെ വാഗ്വാദം കഴിഞ്ഞ് കാര്‍ ഒന്നുരുണ്ടതേയുള്ളൂ , കാടിന്റെ അവകാശികള്‍ ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ തുടങ്ങി.
തോല്പെട്ടിയില്‍ കണ്ടവന്മാര്‍ ഒരു സ്നാപ്പിന് പോലും നിന്ന് തന്നിരുന്നില്ല. പക്ഷെ ഇവിടെ ഇവന്മാര്‍ സെല്‍ഫിക്ക് പോലും നിന്ന് തരും!മലയാളി മാനും കന്നട മാനും തമ്മിലുള്ള വ്യത്യാസം ഇത് തന്നെയാകണം. കൊമ്പുള്ളവനും ഇല്ലാത്തവനും പുള്ളിയുള്ളവനും ഇല്ലാത്തവനും വലിയവനും ചെറിയവനും അങ്ങനെ നിരവധി തരത്തിലുള്ളവ, ഈ വാഹനങ്ങള്‍ മുഴുവന്‍ പായുന്നതിനിടയില്‍ കൂസലില്ലാതെ റോഡ് വയ്ക്കത്ത് മേഞ്ഞുകൊണ്ടിരുന്നു.
ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ പുറത്ത് പറഞ്ഞില്ല.കാരണം വണ്ടിയിലുള്ളവരുടെ ധൈര്യം അത്രക്കധികമായിരുന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ അങ്ങനെ കഴിഞ്ഞതും മനുഷ്യരെ വീണ്ടും കാണാന്‍ തുടങ്ങി. കാട്ടിനകത്തെ ആദിവാസി കോളനികളിലെ മനുഷ്യരായിരുന്നു അത്. അല്പസമയത്തിനകം തന്നെ ഞങ്ങള്‍ രാജീവ്‌ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ സഫാരി പോയിന്റില്‍ എത്തി.
സംഘര്‍ഷം കാരണം തോല്പെട്ടി അടച്ചതിനാലാവാം നാഗര്‍ഹോളെയില്‍ നല്ല തിരക്കായിരുന്നു. സഫാരി ഞങ്ങളുടെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍ മക്കള്‍ അവിടെയുള്ള പ്രകൃതി കാഴ്ചകള്‍ ആസ്വദിക്കുകയും പകര്‍ത്തുകയും ചെയ്തു.
തലേ ദിവസം അല്പം ബ്രഡും ജാമും വാങ്ങി കയ്യില്‍ കരുതിയിരുന്നു.കാട്ടിനകത്ത് മറ്റൊരു ഭക്ഷണവും കിട്ടില്ല എന്നറിയിച്ചതോടെ ഒരു ഇടക്കാലാശ്വാസത്തിനായി കുടുംബം അത് മുഴുവന്‍ തീര്‍ത്തു. ഞാന്‍ വെറുതെ പറഞ്ഞതായിരുന്നെങ്കിലും നാഗര്‍ഹോളെയില്‍ വരുന്നവര്‍ മിക്കവരും ഭക്ഷണം കൊണ്ടുവരുന്നതായി ഞാന്‍ മനസ്സിലാക്കി (അത് തന്നെയായിരിക്കും നല്ലതും).
ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു.12 പേരുമായി വന്ന മലയാളി സംഘം എന്നെപ്പോലെ 3600 രൂപ ഗോപിയാകുന്നതില്‍ നിന്നും ജസ്റ്റ് രക്ഷപ്പെട്ടു. അഭൂതപൂര്‍വ്വമായ തിരക്ക് കാരണം സഫാരി ക്ലോസ് ചെയ്യുകയും ചെയ്തു.റോഡിലൂടെ ഇനിയും മുന്നോട്ട് പോയാല്‍ മൃഗങ്ങളെ കാണും എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ കുടുംബം സമ്മതിച്ചില്ല.തിരിച്ച് പോരുമ്പോഴും വഴി നീളെ മാന്‍കൂട്ടങ്ങള്‍ കണ്ടു. ‘ഇവിടെ കടുവ ഇല്ല എന്നത് മനസ്സിലായി‘ എന്ന് ഒരു നെടുവീര്‍പ്പോടെ കുടുംബം പറഞ്ഞു. കാടിന്റെ മക്കള്‍ കാറിന്റെ പിന്നാലെ ഓടി സന്തോഷം പ്രകടിപ്പിച്ചത് എന്നെ കുട്ടിക്കാലത്തേക്ക് നയിച്ചു.
ചെക്ക് പോസ്റ്റില്‍ വീണ്ടും എന്റെ കാര്‍ തടഞ്ഞു ! കാരണം തിരക്കിയപ്പോള്‍ “ചോറും കറിയും” നല്‍കുന്നുണ്ട് എന്നായിരുന്നു മറുപടി.ഇവര്‍ എന്നെ വിടില്ല എന്ന് മനസ്സിലാക്കി ഞാന്‍ വീണ്ടും കാറില്‍ നിന്നിറങ്ങി.നേരത്തെ എന്നോട് തര്‍ക്കിച്ച ‘ഏമാന്‍‘ അവിടെത്തന്നെയുണ്ട്!!സഫാരി ക്ലോസ് ചെയ്തിട്ടും ഇപ്പോള്‍ വണ്ടി കടത്തിവിടുന്നത് ഞാന്‍ ചോദ്യം ചെയ്തു.വീണ്ടും എന്റെ വിവരങ്ങള്‍ രെജിസ്റ്ററില്‍ ചേര്‍ത്ത് എന്തോ കാശ് അടക്കാന്‍ നിര്‍ദ്ദേശിച്ച് ‘ഏമാന്‍’ സ്കൂട്ടായി.തൊട്ടു പിന്നാലെ വണ്ടി എടുത്ത് ഞാനും ചെക്ക്‍പോസ്റ്റ് കടന്നു !! അല്ല പിന്നെ , ഇന്ത്യാ രാജ്യത്ത് എനിക്ക് മാത്രം ഒരു നിയമമോ?
3 comments:
വീണ്ടും എന്റെ വിവരങ്ങള്‍ രെജിസ്റ്ററില്‍ ചേര്‍ത്ത് എന്തോ കാശ് അടക്കാന്‍ നിര്‍ദ്ദേശിച്ച് ‘ഏമാന്‍’ സ്കൂട്ടായി.തൊട്ടു പിന്നാലെ വണ്ടി എടുത്ത് ഞാനും ചെക്ക്‍പോസ്റ്റ് കടന്നു !! അല്ല പിന്നെ , ഇന്ത്യാ രാജ്യത്ത് എനിക്ക് മാത്രം ഒരു നിയമമോ?
മാഷേ, എത്ര പ്രാവശ്യം അയാളെ കൊണ്ട് പേര് റെജിസ്റ്ററില്‍ എഴുതിച്ചു? അയാളും എഴുതി പഠിക്കട്ടെല്ലേ...
Post a Comment
നന്ദി....വീണ്ടും വരിക