ദു:ഖ വെള്ളിയും വെള്ളിയാഴ്ചയും എല്ലാ വര്‍ഷവും ഒരുമിക്കാറുണ്ട് !! പക്ഷെ വിഷു അതിലേക്ക് എത്തിച്ചേരുന്നത് എന്റെ ശ്രദ്ധയില്‍ ആദ്യമായാണ് വരുന്നത്. ഇന്നലെ യേശു കൃഷ്ണന് എന്ന് മോളുടെ നാക്ക് പിഴ്ച്ചപ്പോള്‍ കേട്ടത് എനിക്ക് ഏറെ ഹൃദ്യമായി തോന്നുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ എന്റെ പ്രിയ പിതാവിന്റെ ഒരു കര്‍മ്മം ഈ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.
വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ പറമ്പിലെ പണികള്‍ എടുക്കുന്നത് ഗോപാലേട്ടന് ആയിരുന്നു. കുഞ്ഞന്‍ കാക്ക മരിച്ചതോടെയാണ് ഗോപാലേട്ടന് ആ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോഴും ഒരു സഹായിയെയും കൂട്ടി ഗോപാലേട്ടന് ആ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.
വിഷുപ്പുലരിയില്‍ അല്ലെങ്കില്‍ തലേ ദിവസം ബാപ്പയുടെ അടുത്ത് ചെറിയ ഒരു പൊതി ഉണ്ടാകും. ഗോപാലേട്ടനുള്ള വിഷുക്കോടി ആണ് അതിനുള്ളില്‍ ഉണ്ടാകുക. ബാപ്പക്ക് ആരോഗ്യമുള്ള കാലത്ത് ബാപ്പ തന്നെയായിരുന്നു അത് വാങ്ങിയിരുന്നത്. പിന്നീട് വിഷുവിന് ഒരാഴ്ച മുമ്പെ ഞങ്ങളോട് ആരോടെങ്കിലും വാങ്ങിപ്പിക്കും.വിഷു ദിനത്തില്‍ ഉപ്പാക്ക് ഒരു വാഴക്കുലയോ പച്ചക്കറികളോ പായസമോ കൊണ്ട് ഗോപാലേട്ടന് എത്തും. ഗോപാലേട്ടനുള്ള ഓണക്കോടി ബാപ്പയും നല്‍കും.
ബാപ്പ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷത്തില്‍ ഉമ്മ ആ പതിവ് തെറ്റിക്കാതെ തുടര്‍ന്നു.അന്ന് ഗോപാലേട്ടന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ന് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണും നിറയുന്നു. പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ ആ ചടങ്ങ് ഉമ്മ തുടര്‍ന്നു വരുന്നു. ഇന്ന് രാവിലെയും എന്റെ കുഞ്ഞുമോനും അനിയന്റെ മോനും ഉമ്മയും ചേര്‍ന്ന് ഗോപാലേട്ടനുള്ള ആ സമ്മാനം കൈമാറി.
വിഷു ഞങ്ങള്‍ ആഘോഷിക്കാറില്ല.പക്ഷെ അവരുടെ സന്തോഷത്തില്‍ പങ്കുചേരാറുണ്ട്. വിഷു ആശംസകള്‍ നേരാറുണ്ട്. കുട്ടികളുടെ വാരികയായ ബാലഭൂമി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘വിഷുക്കണി ഒരുക്കല്‍ ‘ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇതുവരെ യഥാര്‍ത്ഥ വിഷുക്കണി ഒരുക്കിയിട്ടില്ലാത്ത എന്റെ രണ്ടാമത്തെ മോള് ആതിഫ ജുംല ആയിരുന്നു.
ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ കേരളത്തിലെങ്കിലും ജീവിക്കാന്‍ സാധിക്കാന്‍ എല്ലാ മതവിശ്വാസികളും പരസ്പരം ബഹുമാനിക്കട്ടെ.
ശ്രീ വൈലോപ്പിള്ളിയുടെ വരികള്‍ കൂടി കുറിക്കട്ടെ.
“ഏത് ധൂസര സങ്കല്പങ്ങളില്
വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍
പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിന് വിശുദ്ധിയും
മണവും മമതയും
ഇത്തിരി കൊന്നപ്പൂവും....”
എല്ലാവര്ക്കും വിഷു ആശംസകള്‍ നേരുന്നു.
(ഒരു പഴയ വിഷു ഓര്‍മ്മ ഇവിടെ)

1 comments:
ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ കേരളത്തിലെങ്കിലും ജീവിക്കാന്‍ സാധിക്കാന്‍ എല്ലാ മതവിശ്വാസികളും പരസ്പരം ബഹുമാനിക്കട്ടെ.
Post a Comment
നന്ദി....വീണ്ടും വരിക