മുമ്പ് പല തവണ കണ്ടതാണെങ്കിലും, ഈ വര്‍ഷത്തെ കൊച്ചിന്‍-മുസ്‌രിസ് ബിനാലെ കാണാന്‍ വേണ്ടി ഫോര്‍ട്ട് കൊച്ചിയില്‍ പോയ ദിവസം ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ് ഒന്ന് കൂടി സന്ദര്‍ശിക്കണം എന്ന് കരുതിയിരുന്നു.പക്ഷെ, ഞായറാഴ്ച സിനഗോഗ് തുറക്കില്ല എന്ന് ടാക്സിക്കാരന്‍ തന്ന തെറ്റായ വിവരം കാരണം അന്ന് അത് കാണാന്‍ പോയില്ല. ഇത്തവണ അപ്രതീക്ഷിതമായി ഒരു ഞായറാഴ്ച ദിവസം തന്നെ എറണാകുളത്ത് ലഭിച്ചതിനാല്‍ മട്ടാഞ്ചേരിയില്‍ പോകാന്‍ തീരുമാനിച്ചു.
മട്ടാഞ്ചേരി ബസ് സ്റ്റാന്റിന് തൊട്ടടുത്ത് തന്നെയുള്ള ഡച്ച് കൊട്ടാരമാണ് ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. ഒരു ക്ഷേത്രത്തിന്റെ ഗേറ്റിലൂടെയാണ് അകത്തേക്ക് പ്രവേശനം.പ്രവേശന ഫീ മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും ആണ്. മ്യൂസിയങ്ങള്‍ സാധാരണ തിങ്കളാഴ്ചയാണ് അവധി.ഇവിടെ വെള്ളിയാഴ്ച അവധി എന്ന് കാണുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം.
പേര് ഡച്ച് കൊട്ടാരം എന്നാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് 1555ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്. 100 വര്‍ഷം കഴിഞ്ഞ് ഡച്ചുകാര്‍ ചില പുതുക്കിപ്പണിയലുകള്‍ നടത്തി.അന്ന് മുതല്‍ ഇത് ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നു. പഴയ കൊച്ചി രാജാക്കന്മാരുടെ ചിത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന വിവിധ സാധന സാമഗ്രികളും മ്യൂറല്‍ പെയിന്റിംങ്ങുകളും ആണ് ഇന്ന് ഈ കൊട്ടാരത്തില്‍ കാണാനുള്ളത്.
എല്ലാവരും കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഒരു മ്യൂസിയം ജീവനക്കാരി, കയ്യില്‍ കടലാസ് പിടിച്ച് നില്‍ക്കുന്ന രാജാവിന്റെ ഷൂസില്‍ നോക്കാന്‍ എന്നോട് പറഞ്ഞു.ഇപ്പോള്‍ രാജാവ് എന്നെയും നോക്കുന്നു. ഇനി മുന്നോട്ട് നീങ്ങിയാലും രാജാവ് എന്നെത്തന്നെ നോക്കുന്നു !!മറ്റാരും ശ്രദ്ധിക്കാതെ പോയ കാര്യം ഞാന്‍ എന്റെ കുടുംബത്തെ കൂടി അറിയിച്ചു.ആ അത്ഭുത പെയിന്റിംഗ് ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. തൊട്ടടുത്ത ചില രാജാക്കന്മാര്‍ക്കും ഈ “അത്ഭുത സിദ്ധി“ ഉള്ളതായി കുട്ടികള്‍ പരീക്ഷിച്ച് മനസ്സിലാക്കി. തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയില്‍ ഇതേ പോലൊരു ഒറ്റ ചിത്രം കണ്ടതായി ഓര്‍ക്കുന്നു.
ഡച്ച് കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി ഞങ്ങള്‍ ജൂതത്തെരുവിലേക്ക് പ്രവേശിച്ചു.
ഡച്ച് കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി ഞങ്ങള്‍ ജൂതത്തെരുവിലേക്ക് പ്രവേശിച്ചു.
ജൂതന്മാര്‍ ഇന്ത്യയില്‍ ആദ്യമായി വ്യാപാരം ആരംഭിച്ച തെരുവാണ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് (Jew Street) എന്ന് പറയപ്പെടുന്നു.പലതരം പുരാതന വസ്തുക്കളും ഈ തെരുവില്‍ വാങ്ങാന്‍ കിട്ടും.പുരാവസ്തുക്കള്‍ കൊണ്ട് അലംകൃതമായ ഒരു ഹോട്ടല്‍ തന്നെ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിച്ചു.
വില്പനക്കോ അതോ യാത്രക്കോ എന്നറിയില്ല.
ഇത് രംഗോലി ഇടുന്ന നേര്‍ത്ത ഒരു തരം പൊടിയാണ്.എവിടെയാണ് ഇത് ഉപയോഗിക്കുന്നത് എന്ന് കണ്ടില്ല.സമീപത്ത് എവിടെയൊക്കെയോ നന്നായി ഉപയോഗിക്കുന്നുണ്ട് എന്ന് അത് കടയില്‍ പ്രദര്‍ശിപ്പിച്ച രീതിയില്‍ നിന്നും മനസ്സിലാക്കുന്നു.
ജൂതത്തെരുവിലൂടെ നടക്കുമ്പോള്‍ , പൌരാണിക കാലം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഓടിക്കയറും. പഴയ കെട്ടിടങ്ങളും ഇടുങ്ങിയ റോഡും വിദേശികളുടെ ആധിക്യവും എല്ലാം കൂടി നാം മറ്റേതോ നാട്ടിലെ ഒരു തെരുവിലൂടെ നടക്കുന്നത് പോലെ. ചരിത്രം വായിച്ച ശേഷം കുട്ടികള്‍ക്ക് അത് അനുഭവിച്ചറിയാന്‍ ഈ തെരുവിലൂടെയുള്ള ഒരു നടത്തം ഏറെ സഹായകമായിരിക്കും.
(തുടരും...)

3 comments:
ചരിത്രം വായിച്ച ശേഷം കുട്ടികള്‍ക്ക് അത് അനുഭവിച്ചറിയാന്‍ ഈ തെരുവിലൂടെയുള്ള ഒരു നടത്തം ഏറെ സഹായകമായിരിക്കും.
ജൂതത്തെരുവിലൂടെ നടക്കുമ്പോള്‍ , പൌരാണിക കാലം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഓടിക്കയറും. പഴയ കെട്ടിടങ്ങളും ഇടുങ്ങിയ റോഡും വിദേശികളുടെ ആധിക്യവും എല്ലാം കൂടി നാം മറ്റേതോ നാട്ടിലെ ഒരു തെരുവിലൂടെ നടക്കുന്നത് പോലെ. ചരിത്രം വായിച്ച ശേഷം കുട്ടികള്‍ക്ക് അത് അനുഭവിച്ചറിയാന്‍ ഈ തെരുവിലൂടെയുള്ള ഒരു നടത്തം ഏറെ സഹായകമായിരിക്കും.
മുരളിയേട്ടാ...ങേ!!
Post a Comment
നന്ദി....വീണ്ടും വരിക