Pages

Tuesday, August 29, 2017

സിറാജുന്നീസ

               ടി.ഡി.രാമകൃഷ്ണൻ എന്ന പേര് എവിടെയൊക്കെയോ ഞാൻ കേട്ടിരുന്നു.പക്ഷെ അത് ഒരു കഥാ കൃത്തിന്റെ  പേരാണെന്ന് മനസ്സിൽ ബോധിച്ചത് സിറാജുന്നീസ എന്ന പുസ്തകം കണ്ടപ്പോളാണ്. സിറാജുന്നീസ,വെറുപ്പിന്റെ വ്യാപാരികൾ,ബലികുടീരങ്ങളെ,വിശ്വാസം അതല്ലെ എല്ലാം,സൂര്യനഗർ,കെണി,സ്വപ്നമഹൽ തുടങ്ങീ കഥകളുടെ സമാഹാരമാണ് സിറാജുന്നീസ എന്ന പുസ്തകം. സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഭയാനകമായ ചിത്രം എഴുത്തിലൂടെ വരച്ചുകാണിക്കുന്നതിൽ കഥാകൃത്ത് ശ്രീ.ടി.ഡി.രാമകൃഷ്ണൻ വിജയിച്ചിട്ടുണ്ട്. 

                                             
             “സിറാജുന്നീസ” എന്ന പേരിൽ ഒരു പുസ്തകം കണ്ടപ്പോഴെ എന്റെ മനസ്സിൽ ഓടി എത്തിയത് പാലക്കാട് പുതുപ്പള്ളി തെരുവിൽ 1991ൽ വെടിയേറ്റ് വീണ ആ നിഷ്കളങ്ക ബാലികയും അതിനെത്തുടർന്ന് ഉണ്ടാക്കിയ നിരവധി കഥകളും ആയിരുന്നു. പുസ്തകം തുറന്നപ്പോൾ കണ്ടത് അതേ സിറാജുന്നീസ മൂന്ന് തവണ വീണ്ടും വധിക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ കുറ്റവാളിയാക്കപ്പെടുന്നതിന്റെയും മാനഭംഗപ്പെടുത്തപ്പെടുന്നതിന്റെയും കഥകൾ.

                 വെറുപ്പിന്റെ വ്യാപാരികൾ പറയുന്നത് ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടത്തിന്റെ ഭീകരമുഖമാണെങ്കിൽ “ബലികുടീരങ്ങളെ“  വരച്ചു കാണിക്കുന്നത് ഒരു നക്സൽ ജീവിതത്തിന്റെ ചിത്രങ്ങളാണ്. ഇങ്ങനെയാണ് നക്സലുകളുടെ ജീവിതം എന്നറിഞ്ഞപ്പോൾ അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ വല്ലാത്തത് തന്നെ എന്ന് തോന്നിപ്പോയി.

             വിശ്വാസം അതല്ലെ എല്ലാം എന്ന കഥ അനാവരണം ചെയ്യൂന്നത് ഒരു ന്യൂജൻ ശീലവും അതിന് നൽകേണ്ട യഥാർത്ഥ മരുന്നും ആണ്. ഉപദേശങ്ങൾക്ക് പ്രസക്തിയില്ലാത്ത ഇക്കാലത്ത് കൈപ്രയോഗം നടത്തേണ്ട സമയത്ത് നടത്തേണ്ടത് പോലെ ചെയ്താൽ ന്യൂജനും വഴിക്ക് വരും എന്ന് ഈ കഥ പറയുന്നു. സൂര്യ നഗർ എന്ന കഥയിൽ കൈവെട്ട് കേസ് കടന്നു വരുന്നുണ്ടെങ്കിലും കഥാന്ത്യം മനസ്സിലായില്ല.

              ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒ ആയ വിജയ്  തന്റെ കീഴിൽ ജോലി ചെയ്യുന്ന സുന്ദരിമാരെ ഉപയോഗപ്പെടുത്തുന്ന കഥയാണ് കെണി. പ്രമോഷനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ പല ഇംഗിതങ്ങൾക്കും വഴങ്ങുന്നതിന്റെ ഈ ചിത്രം ഓരോ പിതാവിന്റെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതാണ്. വിജയ് തന്റെ ഇരുപത്തി ആറാമത്തെ ഇരയെ വീഴ്ത്തുമ്പോൾ രേഖക്ക് അത് അഞ്ചാമത്തെ കിടക്കയാണ്. എന്ന് വച്ചാൽ പെണ്ണും മോശക്കാരിയല്ല എന്നർത്ഥം.

              സ്വപ്നമഹൽ എന്ന കഥയിലും നായിക ഒരു രേഖയാണ്. ഇതും പെണ്ണുടൽ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു കഥ പറഞ്ഞ് തരുന്നു.


                ഇക്കാലത്ത് പ്രസക്തിയുണ്ടെങ്കിലും രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഈ കഥകൾ എല്ലാം മാറും. അതിനാ‍ൽ തന്നെ ഇതൊരു കാലാവർത്തിയായ പുസ്തകമല്ല എന്ന് തുറന്ന് പറയേണ്ടി വരുന്നു. പക്ഷേ ഒറ്റ ഇരുപ്പിന് വായിക്കാൻ തോന്നും എന്ന് തീർച്ച.


പുസ്തകം: സിറാജുന്നീസ
രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ
പ്രസാധകര്‍: ഡി സി ബുക്സ്
പേജ്:100
വില:80 രൂപ  







9 comments:

Areekkodan | അരീക്കോടന്‍ said...

അതിനാ‍ൽ തന്നെ ഇതൊരു കാലാവർത്തിയായ പുസ്തകമല്ല എന്ന് തുറന്ന് പറയേണ്ടി വരുന്നു.

© Mubi said...

വായിച്ചു തീർന്നതേയുള്ളൂ...

Areekkodan | അരീക്കോടന്‍ said...

Mubi...എന്ത് തോന്നുന്നു ?

© Mubi said...

സിറാജുന്നിസയെന്ന കഥയേക്കാളും ബലികുടീരങ്ങളും, വിശ്വാസം അതല്ലേ എല്ലാം എന്നീ കഥകളാണ് എനിക്ക് ഇഷ്ടമായത്. മാഷ്‌ എം. കമറുദീന്‍റെ ചതുപ്പ് വായിക്കൂ...

Areekkodan | അരീക്കോടന്‍ said...

Mubi...അതെ,മറ്റു കഥകളിൽ നാലിലും സ്ത്രീ പരാമർശം കൂടുതലാണ്. ചതുപ്പ് വായിക്കാം, പ്രസാധകർ ആരെന്ന് അറിയോ? നാളെ ചില പുസ്തകങ്ങൾ വാങ്ങാൻ പോകണം എന്നുദ്ദേശിക്കുന്നു.

© Mubi said...

ഡി.സിയാണ് വില 90 രൂപ.

Areekkodan | അരീക്കോടന്‍ said...

Mubi...Ok. പുസ്തകം വാങ്ങാൻ പോയിട്ടില്ല. ഡി.സി ബുക്സിന്റെ VIP book club അംഗം എന്ന നിലക്ക് 5000 രൂപയുടെ പുസ്തകം എടുക്കാനുണ്ട്.ആ കൂട്ടത്തിൽ വാങ്ങാം എന്ന് കരുതുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം,സൂര്യനഗർ,കെണി,സ്വപ്നമഹൽ
തുടങ്ങീ കഥകളുടെ സമാഹാരമാണ് സിറാജുന്നീസ
എന്ന പുസ്തകം. സമകാലിക ഇന്ത്യൻ അവസ്ഥയുടെ
ഭയാനകമായ ചിത്രം എഴുത്തിലൂടെ വരച്ചുകാണിക്കുന്നതിൽ
കഥാകൃത്ത് ശ്രീ.ടി.ഡി.രാമകൃഷ്ണൻ വിജയിച്ചിട്ടുണ്ട്...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...???

Post a Comment

നന്ദി....വീണ്ടും വരിക