നനഞ്ഞു തീര്‍ത്ത മഴയുടെ ഓര്‍മ്മകളും പേറി ഞങ്ങള്‍ ഇന്നലെ വീണ്ടും ബേഗൂരില്‍ ബസ്സിറങ്ങി. നോമ്പുകാലം കഴിഞ്ഞെങ്കിലും മഴക്കാലം കഴിയാത്തതിനാല്‍ വീണ്ടും കാട്ടിലെ മഴയുടെ കുളിര് ആസ്വദിക്കാം എന്ന് പ്രതീക്ഷിച്ചു. പഴയ ഉദ്യോഗസ്ഥരില്‍ പലരും സ്ഥലം മാറിപ്പോയിരുന്നു. കഴിഞ്ഞ വര്‍ഷം എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസര്‍ ബൈജുനാഥ് സര് കോഴിക്കോട്ടേക്ക് മാറി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നൌഫല്‍ സാര്‍ മറ്റൊരു വര്‍ക്കിനായി കാട്ടിനകത്തേക്ക് പോയതാണെന്നറിഞ്ഞു. ത്രിദിന ക്യാമ്പില്‍ ഞങ്ങളുടെ കൂടെ വന്ന ഗാര്‍ഡ് മാസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മുളയുടെ തൈകള്‍ എല്ലാം വളരെയധികം വളര്‍ന്നിരുന്നു. അതിനാല്‍ തന്നെ അവ ട്രക്കില്‍ കയറ്റാനും അടുക്കി വയ്ക്കാനും പലതരം ബുദ്ധിമുട്ടുകള്‍ നേരിട്ടു. 400 തൈകള്‍ മാത്രമേ ആദ്യത്തെ ട്രിപ്പില്‍ ഞങ്ങള്‍ക്ക് കാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചുള്ളൂ.
ഇത്തവണ ഉത്ഘാടനം നിര്‍വ്വഹിച്ചതും ഞാനും യൂണിറ്റ് സെക്രട്ടറി അസ്ലമും ചേര്‍ന്ന് ഒരു തൈ നട്ടു കൊണ്ടായിരുന്നു. പിന്നീട് വിവിധ ഗ്രൂപ്പുകളായി നടീല്‍ ആരംഭിച്ചു. ഒന്നര മണിക്കൂറിനകം ഞങ്ങള്‍ എടുത്ത ആദ്യത്തെ ലോഡ് നട്ട് തീര്‍ന്നു. വീണ്ടും തിരിച്ചുപോയി ബാക്കി തൈകള്‍ കൂടി എടുത്തെങ്കിലും അതും പെട്ടെന്ന് തീര്‍ന്നു.
തൈകള്‍ നട്ട് പോകുന്നതിനിടെ കാട്ടിനകത്തുകൂടെ ഒഴുകുന്ന നദിയുടെ തീരത്ത് ഞങ്ങള്‍ എത്തിപ്പെട്ടു.പുഴ കണ്ടതോടെ പലര്‍ക്കും ഒന്ന് ഇറങ്ങി നോക്കാന്‍ ആഗ്രഹമായി.മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതിരുന്നതിനാല്‍ നല്ല ചൂട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഒന്ന് മുങ്ങി കുളിക്കാന്‍ എല്ലാവരും കൊതിച്ചു. പാറക്കെട്ടുകളില്‍ പതിയിരിക്കുന്ന അപകടത്തെപ്പറ്റി ബോധവാനായതിനാല്‍ അവിടെ ഇറങ്ങാന്‍ ഞാന്‍ സമ്മതിച്ചില്ല. പകരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദം ചോദിച്ച് , ഓഫീസിന് പിറകില്‍ തദ്ദേശീയര്‍ കുളിക്കാന്‍ ഇറങ്ങുന്ന സ്ഥലത്ത് അല്പ സമയം ചെലവഴിക്കാന്‍ ഞാന്‍ അനുവാദം നല്കി. കാടും പുഴയും പാറകളും കൂടി തയ്യാറാക്കിയ ആ കാന്‍വാസ് എന്റെ മൊബൈലില്‍ (VIVO Y21L) പോലും മനസ്സിനെ കുളിര്‍പ്പിക്കുന്നതായിരുന്നു.
തൈകള്‍ നട്ട് മുന്നേറുന്നതിനിടയില്‍ പെട്ടെന്നായിരുന്നു തൂമ്പയും തൈകളും ഉപേക്ഷിച്ച് സെക്രട്ടറി അസ്ലമും കൂടെയുണ്ടായിരുന്നവരും കൂടി “സാറെ” എന്ന് വിളിച്ച് ഓട്ടം ആരംഭിച്ചത്. എന്തോ അപകടം മണത്ത ഞാന്‍ വിളി കേട്ട ഭാഗത്തേക്ക് നോക്കി.ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി !!
(തുടരും...)

5 comments:
എന്തോ അപകടം മണത്ത ഞാന്‍ വിളി കേട്ട ഭാഗത്തേക്ക് നോക്കി.ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി !!
വായിച്ച് രസം പിടിച്ച് വന്നപ്പോഴേക്കും സസ്പെൻസോ ? എന്തായാലും മരം നടൽ നടക്കുന്നതിൽ സന്തോഷം :)
നിരക്ഷരന്ജി...പോസ്റ്റ് വല്ലാണ്ട് നീണ്ടു പോകും എന്ന പേടി കാരണം ഒരു ബ്രേക്കിട്ടതാ.നാളെത്തന്നെ ആ സസ്പെന്‍സ് പൊളിയും !!
സൈക്കളോടിക്കൽ മൂവ് :)
Manikandan ji... ):(
Post a Comment
നന്ദി....വീണ്ടും വരിക