പതിനെട്ടാം അടവ് എന്ന് പണ്ട് മുതലേ കേൾക്കുന്നുണ്ട്. പതിനെട്ടടവും പയറ്റി എന്നും കാലങ്ങളായി കേൾക്കുന്നു.അതായത് അവസാനത്തെ ശ്രമം എന്നാണ് ഞാൻ ഇതിനെ മനസ്സിലാക്കി വച്ചത്. ഗൂഗിളിൽ ഇത് രണ്ടും തിരഞ്ഞ് കിട്ടിയ ഉത്തരങ്ങൾ വായിച്ചിട്ടും എനിക്ക് ഒന്നുംതിരിഞ്ഞില്ല. അതാണ് പതിനെട്ടിന്റെ പ്രത്യേകത.
പതിനെട്ട് തികഞ്ഞാൽ ഇന്ത്യൻ നിയമപ്രകാരം അവൻ/അവൾക്ക് പ്രായപൂർത്തിയായി. ശാരീരികമായി ഒരു പക്ഷേ നേരത്തെ പ്രായപൂർത്തിയായിട്ടുണ്ടാകും. ഇനിയാണ് 18ന്റെ കളികൾ രക്ഷിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ടത്.
1. ഇന്ത്യയിൽ വോട്ടവകാശം ലഭിക്കുന്നത് 18 വയസ്സ് പൂർത്തിയാകുന്നതോടെയാണ്.
2. വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായവും 18 തന്നെ.
3. വിവിധ തരം ബാങ്ക് അക്കൌണ്ടുകൾ സ്വതന്ത്രമായി തുടങ്ങുവാൻ/ഓപറേറ്റ് ചെയ്യാൻ സാധിക്കുന്നതും 18 തികയുമ്പോഴാണ്.
4. മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ വിവാഹം ചെയ്യാൻ അനുവദിക്കുന്ന പ്രായവും 18 ആണ്.
അങ്ങനെ ഒരു കുട്ടിയെ പൊതു സമൂഹത്തിലേക്ക് പറിച്ചു നടുന്ന സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പതിനെട്ടാം വയസ്സ്. അപ്പോൾ ഞാൻ ഈ പതിനെട്ടിനെപ്പറ്റി വാചാലനാവുന്നത് എന്തിന് ?
ഒന്നൂല്ല്യ....2017 ആഗസ്ത് 17-ആം തീയതി എന്റെ മൂത്ത മകൾ ലുലുവിന് 18 വയസ്സ് തികയുന്നു. അപ്പോൾ പിന്നെ 18ന്റെ കളികൾ ഞാൻ അറിഞ്ഞില്ലെങ്കിൽ പണി പാളും. പടച്ചോൻ കാക്കട്ടെ, എല്ലാവരെയും.

3 comments:
അപ്പോൾ പിന്നെ 18ന്റെ കളികൾ ഞാൻ അറിഞ്ഞില്ലെങ്കിൽ പണി പാളും.
Lulu.. Belated Birthday wishes!!
മുബീ...ലേറ്റ് ആണെങ്കിലും എപ്പോ വേണമെങ്കിലും സ്വീകരിക്കാലോ
Post a Comment
നന്ദി....വീണ്ടും വരിക