പുന്നമടക്കായലിലൂടെയുള്ള ശിക്കാർ യാത്ര തുടങ്ങിയിട്ട് ഏതാണ്ട് നാല് മണിക്കൂർ കഴിഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും മടുപ്പ് തുടങ്ങി.കായലിനെപ്പറ്റി കാണേണ്ടതും അറിയേണ്ടതും ആയ കാര്യങ്ങൾ മുഴുവൻ ഏകദേശം പൂർത്തീകരിച്ച് കഴിഞ്ഞു. വിശാലമായ വേമ്പനാട് കായലിൽ എത്തിയതോടെ തിരിച്ച് വിടാൻ തീരുമാനവുമായി.
വന്ന വഴിയേ ആയിരുന്നില്ല ഞങ്ങളുടെ തിരിച്ച് പോക്ക്. പലപ്പോഴും വീതികുറഞ്ഞ സ്ഥലങ്ങളിൽ കൂടി കടന്നുപോയി.പോള ചെടി നിറഞ്ഞ് അടഞ്ഞ ഒരു വഴി വകഞ്ഞുമാറ്റിയും മുന്നോട്ട് നീങ്ങി.നാട്ടിൽ കാണുന്ന ഇടവഴികളുടെ കായലിലെ രൂപമാണ് ഇതെന്ന് ആന്റണി പറഞ്ഞപ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായി.
പെട്ടെന്ന് കായലോരത്തെ ഒരു പാലം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഈ പാലം മുമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ആന്റണി ചോദിച്ചപ്പോൾ പെട്ടെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. നിരവധി സിനിമകളിൽ (ഉദാ:- മൈ ബോസ്) ഈ പാലം ഉള്ളതായി പറയപ്പെടുന്നു. ഞാൻ സിനിമ കാണാത്തതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.പക്ഷെ മക്കൾ അത് സമ്മതിച്ചു.
ദൂരെ കടല്പാലം പോലെ ഒരു നിർമ്മിതി പ്രത്യക്ഷപ്പെടാൻ തുടങ്ങി. വെയിലി അത് മിന്നിത്തിളങ്ങുന്നുണ്ട്. ഒരു റിസോർട്ടിലേക്കുള്ള വഴിയും അതോടനുബന്ധിച്ചുള്ള ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയുമായിരുന്നു അത്.ഗവണ്മെന്റ് അധീനതയിലുള്ളതാണെന്ന് പറയപ്പെടുന്നു.
വെയിൽ കത്തി നിന്നതിനാൽ ജെട്ടിയിൽ ഇറങ്ങേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. കര ലക്ഷ്യമാക്കി ഞങ്ങളുടെ ശിക്കാർ വീണ്ടും നീന്തി. വലിയ ഹൌസ് ബോട്ടുകളും പോലീസിന്റെ സ്പീഡ് ബോട്ടുകളും സൃഷ്ടിക്കുന്ന ഓളങ്ങളിൽ ഞങ്ങളുടെ ബോട്ട് അമ്മാനമാടി. വലിയ ഓളങ്ങളിൽ ബോട്ടിന്റെ ചാഞ്ചാട്ടം കുട്ടികളിൽ ചെറിയ ഭീതിയുണ്ടാക്കി. യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ ഞങ്ങൾ തിരിച്ചെത്തി. ശിക്കാറിൽ നിന്നുള്ള അവസാനത്തെ കുടുംബ ഫോട്ടോയും എടുത്ത് ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി.
“റൂമിൽ പോയി ഒന്ന് ഫ്രെഷ് ആകാം...പിന്നെ ആലപ്പുഴയുടെ തനത് കരിമീൻ പൊള്ളിച്ചത് സഹിതമുള്ള ഉച്ച ഭക്ഷണം , ബ്രദേഴ്സ് ഹോട്ടലിൽ നിന്ന് എന്റെ വക. അത് കഴിഞ്ഞ് കുട്ടനാടിന്റെ ഹൃദയ ഭാഗത്ത് കൂടി ഒരു കാർ യാത്ര.ഒപ്പം എന്റെ വീട്ടിൽ ഒരു ലഘു ചായ സൽക്കാരവും....” ആന്റണി മാഷ് അടുത്ത പദ്ധതികൾ പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.
(തുടരും...)

8 comments:
ഇതെന്താ ഇങ്ങനെ?
കര ശൂന്യമാണല്ലോ മാഷേ :(
മണികണ്ഠൻജി...പോസ്റ്റ് മുങ്ങിപ്പോയതാ,ബോട്ട് മുങ്ങിയിട്ടില്ല.
മുബീ...ഇപ്പോ ശരിയാക്കിത്തരാ
ശര്യാക്കിയിട്ടുണ്ട്...
ഇപ്പൊ ശരിയായി
Manikantan ji...എല്ലാം ശരിയാകും !!
കായലിനെപ്പറ്റി കാണേണ്ടതും
അറിയേണ്ടതും ആയ കാര്യങ്ങൾ
മുഴുവൻ ഏകദേശം പൂർത്തീകരിച്ച് കഴിഞ്ഞു....
മുരളിയേട്ടാ...വായിച്ചു കഴിഞ്ഞു എന്നല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക