2018 ഒക്റ്റോബര്‍ 1ന് ദേശീയ രക്തദാന ദിനത്തിലായിരുന്നു എന്റെ പന്ത്രണ്ടാമത് സന്നദ്ധ രക്തദാനം. അന്ന് കിട്ടിയ അറിവുകള്‍ പ്രകാരം സന്നദ്ധ രക്തദാന സമയത്ത് അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഞാന്‍ ഇവിടെ (ക്ലിക്ക് ചെയ്ത് നോക്കുക) പങ്കു വച്ചിരുന്നു.ആ രക്തദാനത്തിന് ശേഷം മൂന്ന് മാസവും ഏതാനും ദിവസങ്ങളും പിന്നിട്ടപ്പോഴേക്കും എനിക്ക് അടുത്ത രക്തദാനത്തിനുള്ള അവസരം ലഭിച്ചു.
എന്റെ പതിമൂന്നാം രക്തദാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ജീവിതത്തിലെ രണ്ടാം രക്തദാനവും ഇവിടെയായിരുന്നു. ആ രക്തദാനത്തെപ്പറ്റി ആകെ ഓര്‍മ്മയുള്ളതില്‍ ഒന്ന് അത് ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു എന്നുള്ളതാണ്. കുട്ടിയുടെ പിതാവ് അന്ന് പങ്കുവച്ച ഒരു മരണ വാര്‍ത്തയും ഇന്നും കാതില്‍ അലയടിക്കുന്നു. രക്തം ദാനം ചെയ്തതിന് ഒരു കുഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതും ഓര്‍മ്മയിലുണ്ട്. ഇത്തവണയും അതേ വലിപ്പത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടി ! അകമ്പടിയായി ഒരു കപ്പ് ചായയും രണ്ട് ടൈഗര്‍ ബിസ്കറ്റും.
പന്ത്രണ്ടാം രക്തദാന ദിനത്തിലാണ് പ്രായ പരിധി 60 വയസ്സാക്കിയത് യാദൃശ്ചികമായി അറിഞ്ഞത്. അതിന് ശേഷം വീണ്ടും ചില മാനദണ്ഠങ്ങള്‍ പുതുക്കിയത് വായിച്ചിരുന്നു. ഇപ്പോള്‍ പ്രായ പരിധി 65 വയസ്സ് ആയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് അറുപത്തിയഞ്ചാം വയസ്സ് വരെ രക്തം ദാനം ചെയ്യാം. എന്റെ കൂടെ രക്തദാനത്തിന് വന്ന സുഹൃത്തിന് രണ്ടാഴ്ച മുമ്പ് ജലദോഷം ഉണ്ടായിരുന്നു എന്ന കാരണത്താല്‍ തിരിച്ചു പോകേണ്ടി വന്നു. ആഴ്ചകള്‍ക്ക് മുമ്പുള്ള കുഞ്ഞ് അസുഖം പോലും രക്തദാനത്തിന് തടസം സൃഷ്ടിക്കും എന്നും അതോടെ മനസ്സിലായി.
സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതമായ സൌകര്യങ്ങളും രോഗികളുടെ ബന്ധുക്കളുടെ നെട്ടോട്ടവും നേരില്‍ കണ്ടപ്പോഴാണ് നാം സ്വയം ചെയ്യുന്ന സുകൃതത്തിന്റെ വില നേരിട്ടറിഞ്ഞത്. പലരും പലപ്പോഴായി ആവശ്യപ്പെട്ട പ്രകാരം ആയിരത്തിലധികം പേര്‍ക്ക് രക്തം അറേഞ്ച് ചെയ്ത് കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആ കര്‍മ്മത്തിന്റെ മാനുഷികതയും മൂല്യവും യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞതും ഇന്ന് ഈ രക്തബാങ്കിന്റെ മുന്നില്‍ ചെലവഴിച്ച ഒന്നര മണിക്കൂറിലാണ്. ഹ്രസ്വമായ ഈ ജീവിതത്തില്‍ ഇരുപത്തിയഞ്ച് തവണയെങ്കിലും രക്തം ദാനം ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചതും ഈ തിരിച്ചറിവില്‍ നിന്നാണ്.
ഒരിക്കല്‍ കൂടി പറയട്ടെ . രക്തദാനം ജീവല്‍ ദാനം. ഈ സദുദ്യമത്തില്‍ നിങ്ങളും പങ്കാളികളാകൂ .

7 comments:
പന്ത്രണ്ടാം രക്തദാന ദിനത്തിലാണ് പ്രായ പരിധി 60 വയസ്സാക്കിയത് യാദൃശ്ചികമായി അറിഞ്ഞത്. അതിന് ശേഷം വീണ്ടും ചില മാനദണ്ഠങ്ങള്‍ പുതുക്കിയത് വായിച്ചിരുന്നു. ഇപ്പോള്‍ പ്രായ പരിധി 65 വയസ്സ് ആയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് അറുപത്തിയഞ്ചാം വയസ്സ് വരെ രക്തം ദാനം ചെയ്യാം.
രക്തദാനം മഹാദാനം!
ആശംസകൾ മാഷേ
തങ്കപ്പേട്ടാ...നന്ദി
നല്ല കാര്യം മാഷേ...
മുബീ.... നന്ദി
രക്തദാനം ജീവല്‍ ദാനം...
ഈ സദുദ്യമത്തില്‍ നിങ്ങളും പങ്കാളികളാകൂ .
മുരളി ജി ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക