Pages

Tuesday, March 17, 2020

ഭാഗ്യരേഖ

                “മനുഷ്യഭൗതികലോകത്തിൽനിന്ന് ആ കടലാസുകപ്പൽ പതിയേ മോചിതമാകാൻ തുടങ്ങി. ഓളങ്ങൾ കരുതലോടെ ചുമലിലേറ്റിയ കൗതുകം ആടിയുലഞ്ഞു നീങ്ങി. ഒരു നദിയും ഒരു നീരുറവയും ഇന്നോളം കണ്ടിട്ടില്ലാത്ത യാനരൂപം. ലോട്ടറി ടിക്കറ്റിന്റെയും സെല്ലോടേപ്പിന്റെയും പ്ലാസ്റ്റിക് മയം കപ്പലിന് ഒരു സ്വയംജീവിതം കഷ്ടിച്ചു നല്കി. ഭാഗ്യനിർഭാഗ്യങ്ങളുടെ ലോട്ടറിക്കപ്പൽ. അതിനെ ആനയിക്കുന്ന കാറ്റും ഓളവും. കടലാസുകപ്പൽ നദിയുടെ ആത്മകഥയെഴുതിക്കൊണ്ട് മുന്നേറി…“

           പെട്ടെന്ന് ഒന്നും മനസ്സിലായില്ല അല്ലേ? ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ‘ഭാഗ്യരേഖ’ എന്ന പുസ്തകത്തിൽ ഏകദേശം മധ്യഭാഗത്ത് എത്തുമ്പോൾ ഉള്ള വരികളാണിത്. 

            ഒരു ലോട്ടറി ടിക്കറ്റ് മനസ്സില്ലാ മനസ്സോടെ വാങ്ങി, അത് ഒഴിവാക്കാൻ നോക്കുംതോറും തന്നിലേക്ക് തന്നെ തിരിച്ചു വരുന്നത് വരാനിരിക്കുന്ന എന്തിനെയോ സൂചിപ്പിക്കുന്നു. പക്ഷേ ഭാഗ്യം എന്നതിലുപരി അത് മറ്റൊന്നായി പരിണമിക്കുമ്പോഴും കണ്ണിൽ നിന്ന്  സന്തോശാഷ്രു പൊഴിയുന്നു. തുടക്കം ആവേശഭരിതമാണെങ്കിലും ഇടക്ക് മേൽവരികൾ പോലെ  തത്വചിന്താ പരമായി പോകുന്നോ എന്നൊരു തോന്നൽ അനുഭവപ്പെടുന്നു. വായിച്ച് തുടങ്ങിയപ്പോൾ, കുട്ടിക്കാലത്ത് വായിച്ച ഏതോ ഒരു ഷൂവിന്റെ കഥ ഓർമ്മയിലൂടെ മിന്നിമറഞ്ഞു.

              ഉപേക്ഷിക്കുന്തോറും നിരന്തരം തിരിച്ചെത്തുകയും പുതിയപുതിയ കഥകളെയും മനുഷ്യരെയും സംഭവങ്ങളെയും ഒപ്പം കൊണ്ടുവരികയും ജീവിതത്തിന് ഭാഗ്യനിർഭാഗ്യങ്ങളുടെ അതീന്ദ്രിയസ്പർശം നൽകുകയും ചെയ്യുന്ന ഒരു ലോട്ടറിയിലൂടെ മനുഷ്യജീവിതത്തിന്റെ നിഗൂഢതയും സങ്കീർണതയും ഇഴപിരിച്ചെടുക്കുന്ന രചന. അതിസാധാരണമായ ജീവിതസന്ദർഭങ്ങളും കഥാപാത്രങ്ങളും അസാധാരണമായ അനുഭവമാകുന്ന എഴുത്തിന്റെ വിസ്മയം. പുസ്തകത്തിന്റെ പിൻപുറക്കുറിപ്പ് അക്ഷരാർത്ഥത്തിൽ സത്യമായി പുലരുന്നത് പുസ്തകം മുഴുവൻ വായിക്കുമ്പോൾ ബോധ്യമാകും.

             രചയിതാവ്  ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ചിത്രങ്ങൾ വരച്ച മുഖ്‌താർ ഉദരം‌പൊയിലും പഴയകാല ബ്ലോഗർമാർ ആയിരുന്നു എന്നതും ഏറെ സന്തോഷം തരുന്നു. ഒരു പക്ഷെ പുസ്തകമേളയിൽ നിന്ന് ഈ പുസ്തകം തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും ആ ബന്ധം ആയിരിക്കാം.

(പുസ്തകം വാങ്ങി നാല് മാസത്തിന് ശേഷമാണ് വായിക്കാനെടുത്തത്....പത്തോളം പേജുകൾ പ്രിന്റ് ചെയ്യാതെ ബ്ലാങ്ക് ആയിരുന്നു...വായനയുടെ ഒഴുക്കിനെ അത്  തടസ്സപ്പെടുത്തി)

പുസ്തകം : ഭാഗ്യരേഖ
രചയിതാവ് : ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജ് : 79
വില : 100 രൂപ

9 comments:

Areekkodan | അരീക്കോടന്‍ said...

രചയിതാവ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ചിത്രങ്ങൾ വരച്ച മുഖ്‌താർ ഉദരം‌പൊയിലും പഴയകാല ബ്ലോഗർമാർ ആയിരുന്നു എന്നതും ഏറെ സന്തോഷം തരുന്നു.

Cv Thankappan said...

പുസ്തക പരിചയം നന്നായി.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

നന്ദി തങ്കപ്പേട്ടാ.

uttopian said...

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ന്റെ "തല" എന്നൊരു ചെറുകഥ ഉണ്ട്. എനിക്ക് എന്തോ ഭയങ്കര ഇഷ്ടം ആണ് ആ കഥ. ആളെ നേരിട്ട് കാണാനും പറ്റിയിട്ടുണ്ട്.. തിരുവനന്തപുരത്ത് വെച്ച്.. നല്ല ഒരു മനുഷ്യൻ. പക്ഷേ ആള് പൂർവാശ്രമത്തിൽ ബ്ലോഗ്ഗർ ആണെന്ന കാര്യം അറിയില്ലാരുന്നു.

തല വായിച്ചിട്ടുണ്ടോ ആബിദിക്ക ?

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ... തല ഞാൻ വായിച്ചിട്ടില്ല. വായിക്കാം'.ബ്ലോഗിൻ്റെ വസന്തകാലത്ത് നടത്തിയ കണ്ണൂർ ബ്ലോഗ് മീറ്റിൽ ഒരു ബ്ലോഗർ എന്ന നിലയിൽ ശിഹാബ്ക്കയും ഞാനും പങ്കെടുത്തിരു ന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതാ രണ്ട് ബൂലോകർ  വരികളാലും
വരികളാലും പുസ്തക രൂപത്തിൽ വിലസുന്നു ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...കറക്റ്റ്

ഷൈജു.എ.എച്ച് said...

വാട്ട്സ് ആപ്പും ഫേസ് ബുക്കും സമയം കൊള്ളുന്ന ഈ സമയത്തു ഇതുപോലുള്ള പുസ്തക പരിചയങ്ങൾ വായിക്കുവാനുള്ള താൽപ്പര്യം കൂട്ടുന്നു. അഭിനന്ദനങ്ങൾ..

Areekkodan | അരീക്കോടന്‍ said...

ഷൈജു.എ.എച്ച് ... ഏത് ടെക്‌നോളജി വന്നാലും നേരിട്ട് ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കുന്നതിന്റെ സംതൃപ്തി വേറെ തന്നെയാ... പിന്നെ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത് മൂന്നാല് വര്ഷം മുമ്പ് തുടങ്ങിയ ഒരു ഹോബി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക