Pages

Wednesday, September 09, 2020

ചക്രവർത്തിയും റാണിയും

 കാലം ചിലരെ ചക്രവർത്തിമാരാക്കാറുണ്ട്. അത്തരം ചക്രവർത്തിമാർ എക്കാലത്തും ഓർമ്മിക്കപ്പെടും - അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ . അതു പോലെത്തന്നെ അപൂർവ്വമായി ചില റാണിമാരും ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് - ഝാൻസി റാണിയെപ്പോലെ.

എന്നാൽ പേരിനൊപ്പം റാണിയും ചക്രവർത്തിയും ചേർത്ത് ചിലർ കുറുക്ക് വഴിയിലൂടെ ഈ ഗണത്തിലേക്ക് കയറാൻ ശ്രമിക്കാറുണ്ട്. പേരിന് ചേരാത്ത വഴിയിലൂടെയുള്ള അവരുടെ സഞ്ചാരം പലപ്പോഴും പൊതുജനം അറിയാറില്ല. താരറാണിയായും  ചക്രവർത്തിയായും അവർ ജനമനസ്സിലേക്കും പെട്ടെന്ന് കുടിയേറുന്നു..പ്രശസ്തിയുടെ ഉത്തുംഗതയിൽ റാണിയും ചക്രവർത്തിയും ആയി വിലസുമ്പോഴായിരിക്കും ഇടിത്തീ പോലെ ആ കാവ്യനീതി നടപ്പിലാവുക . അതോടെ ദേ കിടക്കുന്നു, മുഖം കുത്തി ഭൂമിയിൽ.

പറഞ്ഞു വരുന്നത് സഞ്ജന ഗൽറാണിയെയും റിയ ചക്രവർത്തിയെയും പറ്റി തന്നെയാണ്. കന്നട സിനിമയിലെ മിന്നും താരം ഗൽ റാണിയും ബോളിവുഡിലെ മിന്നും താരം റിയ ചക്രവർത്തിയും ഒരേ ദിവസം സമാന സ്വഭാവമുള്ള കേസിൽ പിടിയിലാകുമ്പോൾ എൻ്റെ ചിന്ത ഉടക്കിയത് അവരുടെ പേരിലെ സാമ്യതയിലാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യ തിന്മക്കായിരുന്നു തങ്ങളുടെ പ്രശസ്തി അവർ വളമായി നൽകിയത്. ലഹരിപ്പാർട്ടികൾ എന്ന നിശാപാർട്ടികളുടെ പിന്നാമ്പുറക്കഥകൾ ഇനി ഏതൊക്കെ ചക്രവർത്തികളെയും റാണിമാരെയും സിംഹാസനത്തിൽ നിന്ന് വലിച്ചിടും എന്ന് നിശ്ചയമില്ല.

സിനിമയുടെ മായിക ലോകം എന്ന് ആലങ്കാരികമായിട്ടായിരുന്നു പലപ്പോഴും പറയാറ്.മയക്കു മരുന്ന് മനുഷ്യനെ നിമിഷ നേരത്തേക്ക് എത്തിക്കുന്നതും ഒരു മായിക ലോകത്താണ്. അപ്പോൾ സിനിമയും മയക്ക് മരുന്നും കൂടിച്ചേർന്നാൽ ഡബിൾ സ്ട്രോംഗ് മായിക ലോകത്താണ് എത്തിച്ചേരുക എന്ന് പറയേണ്ടതില്ല. ഇതൊന്നും അറിയാതെ വെള്ളിത്തിരയിലെ പ്രകടനം നോക്കി പൊതു ജനം കയ്യടിക്കുന്നു. 

റാണിമാർക്കും ചക്രവർത്തിമാർക്കും കയ്യടിക്കും മുമ്പ് ഇനിയെങ്കിലും ചിന്തിക്കുക. ഇവരെങ്ങനെ ഇവരായെന്ന്.

7 comments:

Areekkodan | അരീക്കോടന്‍ said...

കയ്യടിക്കും മുമ്പ് ഇനിയെങ്കിലും ചിന്തിക്കുക. ഇവരെങ്ങനെ ഇവരായെന്ന്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു റാണിയും പിന്നെ ചക്രവർത്തിയും ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....രണ്ടും കണക്കാ

Devi Nediyoottam said...

വളരെ നല്ല എഴുത്ത്. ചിന്തിക്കണം നാം ചിന്തിക്കാൻ കൂട്ടാക്കാത്തവയൊക്കെ. ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്താശക്തി ഉപയോഗിക്കാത്തതാണ് പുതുതലമുറയിലെ ഭൂരിപക്ഷവും..
നല്ല കുറിപ്പ്..


Areekkodan | അരീക്കോടന്‍ said...

ചേച്ചീ... നന്ദി

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ .. നന്ദി

Post a Comment

നന്ദി....വീണ്ടും വരിക