ഇന്ന് മീലാദ് - ഇ ശരീഫ്. യാദൃശ്ചികമാവാം ഞാൻ വായിച്ചുതീർത്ത പുസ്തകത്തിന്റെ പേര് "പ്രവാചകന്റെ കണ്ണുകൾ" എന്നായത്. പക്ഷെ മീലാദ് - ഇ ശരീഫിലെ പ്രവാചകനും പുസ്തകത്തലക്കെട്ടിലെ പ്രവാചകനും രണ്ടാണ്.
പലതരം പ്രണയങ്ങളുടെ കഥ പറയുന്ന പുസ്തകമാണ് "പ്രവാചകന്റെ കണ്ണുകൾ" എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ജെ.എൻ.യു വിലെ പ്രഫസർ ഉമറിന് അമ്പത്തിയഞ്ചാം വയസ്സിൽ റഫ്രഷർ കോഴ്സിന് വന്ന തന്റെ നാട്ടുകാരിയായ ഒരു വിദ്യാർത്ഥിനിയോട് തോന്നുന്ന പ്രണയമാണ് ടൈറ്റിൽ കഥ. 'പ്രാണഗീതം' എന്ന രണ്ടാമത്തെ കഥയും അകാലത്തിൽ മുറിഞ്ഞുപോയ ഒരു പ്രണയഗീതമാണ്.
മരണം പടിവാതിൽക്കൽ എത്തുമ്പോഴും പ്രണയത്തെയും പ്രത്യയശാസ്ത്രത്തെയും നെഞ്ചേറ്റുന്ന കഥയാണ് 'കനൽചിന്തുകൾ' പറയുന്നത്. കാശ്മീരിന്റെ പശ്ചാത്തലത്തിൽ പൊട്ടി വിടരുന്ന ഒരു അനുരാഗ കഥയാണ് 'കുങ്കുമപ്പാടം പൂക്കുമ്പോൾ' എന്ന കഥ.വളരെ മനോഹരമായി പറഞ്ഞുവന്ന കഥ പക്ഷെ അവസാനത്തിൽ പിടി വിടുന്നു.
മരിച്ചിട്ടും ഭാര്യയോടുള്ള വറ്റാത്ത പ്രണയത്തിന്റെ കഥയാണ് 'കുളിർക്കാറ്റായി' വായനക്കാരനെ തലോടുന്നത്.കുശിനിക്കാരന് യജമാനൻ അറബിയുടെ മകളോട് തോന്നുന്ന പ്രണയം 'മണൽത്തട്ടിലെ കാറ്റാ'യി നമ്മെ തഴുകും. 'ഒറ്റമരച്ചോട്ടിൽ' പറയുന്നതും വ്യത്യസ്തമായ ഒരു പ്രണയ കഥയാണ്.
ടൈറ്റാനിക്കിന്റെ പ്രഥമയാത്രയിൽ മൊട്ടിട്ട തീവ്രപ്രണയത്തിന്റെ കഥ ജെയിംസ് കാമറൂൺ പറഞ്ഞെങ്കിൽ മലേഷ്യൻ വിമാനാപകടത്തിൻറെ പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയത്തിന്റെ കിസ്സയാണ് 'മൗനം പറഞ്ഞത് ' .പോണ്ടിചേരിയിലെ മാത്രിമന്ദിർ സന്ദർശിച്ചവർ ആണെങ്കിൽ, ഓറോവില്ലിലെ യോഗിയും ദേവിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയായ 'ഓറോവിൽ' ആ വായനക്കാരനെ വല്ലാത്തൊരു അവസ്ഥയിലെത്തിക്കും.
വാർദ്ധ്ക്യത്തിന്റെ നിസ്സഹായതയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് ജന്മങ്ങൾക്കിടയിൽ അറിയാതെ പൂത്ത് തുടങ്ങുന്ന പ്രണയമാണ് 'ഗംഗാതീരം'. പ്രണയത്തിന് ഉയർന്ന പ്രായ പരിധിയില്ല എന്ന് ഈ വയോജന പ്രണയകഥ വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.
ഇങ്ങനെ, പ്രണയ കഥകളുടെ ഒരു സമാഹാരമാണ് പ്രവാചകന്റെ കണ്ണുകൾ എന്ന് ആര് പറഞ്ഞാലും ഞാൻ അതിന് ലൈക്കടിക്കും .നല്ല വായനാസുഖവും ഈ പുസ്തകം തരുന്നുണ്ട് എന്നാണ് എൻ്റെ അഭിപ്രായം.
പുസ്തകം : പ്രവാചകന്റെ കണ്ണുകൾ
രചയിതാവ് : നിഗാർ ബീഗം
പ്രസാധകർ : ലിപി പബ്ലിക്കെഷൻസ്
പേജ് : 80
വില : 80 രൂപ
രചയിതാവ് : നിഗാർ ബീഗം
പ്രസാധകർ : ലിപി പബ്ലിക്കെഷൻസ്
പേജ് : 80
വില : 80 രൂപ
6 comments:
ഒരു പുസ്തകം കൂടി.
good book
Hi, this is really very nice blog, your content is very interesting and engaging, worth reading it. I got to know a lot from your posts.
stay home,stay safe
with regards,
top web development company in trivandrum
leading it company in trivandrum
മാഷ് പുസ്തകം വായിച്ചോ?
മുബീ... പുസ്തകം വായിച്ച്. ആസ്വാദനക്കുറിപ്പ് എഴുതിത്തുടങ്ങിയപ്പോഴേയ്ക്കും ഉറക്കം വന്നു. കുറിപ്പ് മുഴുവനാക്കാൻ ഇന്നും പറ്റിയില്ല.
വായിച്ചപ്പോൾ പുസ്തകം വായിക്കാനുള്ള കൊതി വന്നു..
Shaiju... Good idea
Post a Comment
നന്ദി....വീണ്ടും വരിക