ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പുതിയ പ്രതിഷ്ഠകൾ നടത്താനുള്ള അവസാന കർമ്മങ്ങളിലേക്ക് കേരള ഗ്രാമങ്ങളും നഗരങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത കർമ്മത്തിന് കാർമ്മികത്വം വഹിക്കുന്നവരിൽ ഒരാളായി ഞാനും ഉണ്ട്. ഡ്യൂട്ടിയിൽ ആയതിനാൽ ഇത്തവണയും പോസ്റ്റൽ ബാലറ്റിലൂടെയാണ് എന്റെ വോട്ടവകാശം ഞാൻ വിനിയോഗിക്കുന്നത്.
1996 ൽ സർവീസിൽ കയറിയ ശേഷം നടന്ന എല്ലാ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എനിക്ക് ഇലക്ഷൻ ഡ്യുട്ടി ഉണ്ടായിരുന്നെങ്കിലും പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചതായി എന്തുകൊണ്ടോ ഓർമ്മയിൽ തെളിയുന്നേ ഇല്ല. അതിനാൽ തന്നെ ഇത്തവണ മൂന്ന് ബാലറ്റ് പേപ്പറുകൾ കയ്യിൽ കിട്ടിയപ്പോൾ എന്തൊക്കെ ചെയ്യണം എന്ന ഒരു അങ്കലാപ്പ് ഉണ്ടായി. വോട്ട് മാർക്ക് ചെയ്യേണ്ട വിധം , എന്ന് വച്ചാൽ ശരി ഇടണോ തെറ്റ് ഇടണോ അതല്ല സ്വാസ്തിക് ചിഹ്നം തന്നെ കുത്തണോ എന്നതിന് വ്യക്തമായ നിർദ്ദേശം ബാലറ്റിനൊപ്പം തന്ന ഒരു പേജ് നിർദ്ദേശങ്ങളിൽ എവിടെയും ഉള്ളതായി കണ്ണിൽപ്പെട്ടില്ല. ആയതിനാൽ എനിക്ക് ശരിയെന്ന് തോന്നിയ ശരി തന്നെ ഞാൻ ഉപയോഗിച്ചു.
ഞാനടക്കം വോട്ടവകാശമുള്ള മൂന്ന് പേരും വോട്ടവകാശമില്ലാത്ത മൂന്ന് പേരുമാണ് വീട്ടിലുള്ളത്. എല്ലാവർക്കും ബാലറ്റ് പേപ്പർ കാണാൻ എൻ്റെ ഇലക്ഷൻ ഡ്യൂട്ടി സഹായിച്ചു. വോട്ട് ചെയ്തത് ആർക്കെന്ന് രഹസ്യമായി സൂക്ഷിക്കണം എന്നതിനാൽ അതവർക്ക് കാണിച്ച് കൊടുത്തില്ല. പക്ഷെ ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം എങ്ങനെയെന്ന് എന്റെ മക്കൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ 601 ആം നമ്പർ വീട് അങ്ങനെ എന്റെ പോളിങ് ബൂത്തായി.
ഡിസമ്പർ 14 ന് കോഴിക്കോട് കോർപ്പറേഷനിലെ ഏതെങ്കിലും ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥനായി ഞാൻ വോട്ടർമാരുടെ പേര് വിളിക്കുമ്പോൾ, നാട്ടിൽ ഞാൻ പഠിച്ച് വളർന്ന സ്കൂളിന്റെ വരാന്തയിൽ, പോളിങ് ഉദ്യോഗസ്ഥന്റെ വിളിക്ക് കാതോർത്ത് എൻ്റെ ഭാര്യയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കന്നി വോട്ട് രേഖപ്പെടുത്താൻ മൂത്ത മോൾ ലുലുവും ക്യൂ നിൽക്കുകയായിരിക്കും.
6 comments:
ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം എങ്ങനെയെന്ന് എന്റെ മക്കൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ 601 ആം നമ്പർ വീട് അങ്ങനെ എന്റെ പോളിങ് ബൂത്തായി.
അത് നന്നായി, വീട്ടിൽ തന്നെ demo :)
Mubi...അതെ, മക്കൾക്ക് അതിന്റെ രീതി മനസ്സിലാക്കാൻ പറ്റി.
കൊള്ളാല്ലോ
ഡിസമ്പർ 14 ന് കോഴിക്കോട് കോർപ്പറേഷനിലെ ഏതെങ്കിലും ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥനായി ഞാൻ വോട്ടർമാരുടെ പേര് വിളിക്കുമ്പോൾ, നാട്ടിൽ ഞാൻ പഠിച്ച് വളർന്ന സ്കൂളിന്റെ വരാന്തയിൽ, പോളിങ് ഉദ്യോഗസ്ഥന്റെ വിളിക്ക് കാതോർത്ത് എൻ്റെ ഭാര്യയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കന്നി വോട്ട് രേഖപ്പെടുത്താൻ മൂത്ത മോൾ ലുലുവും ക്യൂ നിൽക്കുകയായിരിക്കും.
ആശംസകൾ മാഷേ
മുരളിയേട്ടാ.... അവസരം ഉപയോഗിച്ചു എന്ന മാത്രം
തങ്കപ്പേട്ടാ .... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക